സ്നേഹസമ്മാനം ~~ ഭാഗം 16, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ശംഭുവേട്ടാ…. അവിടെ എന്തോ പ്രശ്നം ഉണ്ട്.അമ്മയുടെയും അച്ഛന്റെയും സ്വരം വല്ലാതെയിരിക്കുന്നു.എനിക്കാകെ ടെൻഷൻ ആകുന്നു ശംഭുവേട്ടാ…..

ടെൻഷൻ അടിച്ചാൽ പ്രശ്നങ്ങൾ തീരുമോ? ആദ്യം പ്രശ്നം എന്താന്നറിയണ്ടേ…. നാളെ രാവിലെ വിളിച്ചു ചോദിക്കാം. എന്താ അതുപോരെ….

അവിടെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും കാണില്ല.അവർക്ക് ഒറ്റയ്ക്കായതിന്റെ വിഷമം കാണും.കുറച്ചു ദിവസം കഴിയുമ്പോൾ അതെല്ലാം ഓക്കെ ആകും.

ശംഭുവിന്റെ വാക്കുകൾ കേട്ടെങ്കിലും രഞ്ജുവിന്റെ മനസ്സ് ആകെ ആസ്വസ്ഥ മായിരുന്നു. അതിരാവിലെ തന്നെ രഞ്ജു എഴുന്നേറ്റു. മുറ്റമടിച്ച് കുളിയും കഴിഞ്ഞ് അവൾ അടുക്കളയിലെത്തി.

അമ്മ നേരത്തെ എഴുന്നേറ്റോ? രഞ്ജു മാലതിയോട് ചോദിച്ചു.

ഞാൻ എന്നും നേരത്തെ എഴുന്നേൽക്കും. അച്ഛന് രാവിലെ തന്നെ ഒരു കാപ്പി നിർബന്ധാ.

അച്ഛനെവിടെ ഞാൻ കണ്ടില്ലല്ലോ….

മോളാ സിറ്റൗട്ടിൽ ചെന്നു നോക്ക്. പത്രവും വായിച്ച് അവിടിരിപ്പുണ്ട്. മോളേ ഇന്നലെ മോള് വീട്ടിൽ വിളിച്ചായിരുന്നോ?മാലതിയുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകുമെന്നറിയാതെ ഒരു നിമിഷം രഞ്ജു നിന്നു.

അത്… അമ്മേ…. ഞാൻ വിളിച്ചിരുന്നു. പക്ഷെ അമ്മയും അച്ഛനും നല്ല സങ്കടത്തിലാ…. എന്താന്നറിയില്ല.രഞ്ജു തന്റെ വിഷമം മാലതിയെ അറിയിച്ചു.

എന്റെ മോളേ ഇതിലിപ്പോൾ അറിയാനെന്താ ഇരിക്കുന്നത്? രണ്ട് പെൺ കുട്ടികൾ ഒരുവീട്ടിൽ നിന്ന് പോകുമ്പോൾ എതമ്മയ്ക്കും അച്ഛനും വിഷമമുണ്ടാകും. കുറച്ചു ദിവസം കൊണ്ട് അവര് ഓക്കേ ആയിക്കോളും.

മോളിടയ്ക്ക് അവരെ വിളിക്കണം കെട്ടോ…. വിളിക്കാം അമ്മേ…… അടുക്കളയിലെ പണികളെല്ലാം രഞ്ജുവും മാലതിയും കൂടിയാണ് ചെയ്തത്.

രാവിലെ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ രഞ്ജു ഗിരിജയെ വിളിച്ചു. പക്ഷെ യാതൊരു താല്പര്യവും ഇല്ലാതെയാണ് ഗിരിജ സംസാരിച്ചത്.ശിവരാമന് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും. ഗിരിജ അത് കേൾക്കാത്തത് പോലെ കട്ട്‌ ചെയ്തു.

ചേച്ചിയെ ഒന്ന് വിളിച്ചുനോക്കാം. അഞ്ജുവിന്റെ ഫോണിലേയ്ക്ക് വിളിച്ചതും മറുതലയ്ക്കൽ നരേൻ ആയിരുന്നു.

ഹലോ… രഞ്ജു… അഞ്ജു ഈ വീട് എല്ലാം അവളുടെ ഐഡിയ യ്ക്കനുസരിച്ച് സെറ്റ്ചെ യ്യിക്കുവാ.. ഞാൻ ഇപ്പോൾ കൊടുക്കാം.

വളരെ മാന്യതയോടെയാണ് നരേൻ സംസാരിച്ചത്.

അഞ്ജൂ… ഇതാ ഫോൺ നിനക്കാ..

എനിക്കോ… ആരാ നരേട്ടാ…? അഞ്ജു വളരെ താഴ്മയോടെ ചോദിച്ചു..

രഞ്ജുവാ….

അഞ്ജു നരേന്റെ കയ്യിൽ നിന്നും ഫോൺ മനസ്സില്ലാ മനസ്സോടെ വാങ്ങിച്ചു.
ഹലോ എന്താ രഞ്ജു എന്തെങ്കിലും കാര്യമുണ്ടോ?

പരുഷമായുള്ള വാക്കുകൾ അഞ്ജുവിൽ നിന്ന് കേട്ടപ്പോൾ രഞ്ജുവിന് പുച്ഛമാണ് തോന്നിയത്.

എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ മാത്രേ എനിക്ക് ചേച്ചിയെ വിളിക്കത്തൊള്ളോ? ചേച്ചി വീട്ടിലേയ്ക്ക് വിളിച്ചായിരുന്നോ? ഞാനെങ്ങും വിളിച്ചില്ല എന്താ കാര്യം? കാര്യം ഒന്നുമില്ല. അച്ഛനും അമ്മയും ഇന്നലെ അവിടെ വന്നിരുന്നോ?

നീ എന്താടി കുറെ നേരമായല്ലോ ചോദ്യങ്ങൾ തുടങ്ങിയിട്ട്?

എന്നാൽ കേട്ടോ രണ്ടും കൂടി വന്നിരുന്നു. എന്നെ നാണം കെടുത്താൻ… ഇത്രയും വല്ല്യ പരിപാടിയ്ക്ക് വന്നിട്ട് ആദ്യം തന്നെ സ്റ്റേജിൽ കയറി വന്നു. എന്നിട്ട് എന്നെ അങ്ങ് കെട്ടിപിടിച്ചു. ഇവിടെ വന്നവരെല്ലാം എന്നോട് ചോദിക്കുവാ.. ഇവരെന്തിനാ കൊച്ചിനെ കെട്ടിപിടിക്കുന്നത് എന്ന്? ജോലിക്കാർക്ക് അമിത സ്വാതന്ത്ര്യം കൊടുക്കരുതെന്ന്….

ഞാനങ്ങ് നാണിച്ച് ഇല്ലാണ്ടായിപ്പോയി.

രണ്ടും കൂടി അപ്പോഴേ അവിടെ നിന്നിറങ്ങി കഴിക്കാനിരുന്നു. അവിടെയും ഞാൻ തന്നെ നാണം കെട്ടു. എന്റെ വീട്ടിലെ ജോലിക്കാരാണെന്നാ എല്ലാവരും കരുതിയത്.കല്യാണത്തിന് വരാത്തവരായിരുന്നു റിസെപ്ഷന് വന്നത്. അത്കൊണ്ട് തല്ക്കാലം ഞാൻ രക്ഷപെട്ടു.

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വന്നോളാമെന്നു പറഞ്ഞിട്ടുണ്ട്.ഇങ്ങോട്ട് ഇനിയും വന്ന് നാണം കെടുത്തിയാലോ….?

അഞ്ജു പറഞ്ഞത് മുഴുവൻ രഞ്ജു കേട്ടിരുന്നു. അപ്പോൾ നരേട്ടനോ അയാളുടെ വീട്ടുകാരോ അല്ല പ്രശ്നക്കാർ. എന്റെ സ്വന്തം ചേച്ചി തന്നെയാ…

ചേച്ചി…. ഒരു കാര്യം ഞാൻ പറയട്ടെ….. അച്ഛനെയും അമ്മയെയും വിഷമിപ്പിക്കുന്ന എന്തെങ്കിലും സംഭവം ഇനി നിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ…. അഞ്ജൂ…
മോളേ…..

നീ വിവരം അറിയും.നീ അവരെ നിന്റെ വേലക്കാരാക്കി അല്ലേ…. പോയി ച ത്തുകൂടെ നിനക്ക്. ഈ പൈസയും പ്രതാപവുമൊന്നും കണ്ട് നീ അധികം ചാടണ്ട…പണത്തിനേക്കാൾ മൂല്യം ഓരോ ബന്ധങ്ങൾക്കുമുണ്ട് എന്ന് മനസ്സിലാക്കി വച്ചോ…. പറഞ്ഞതും രഞ്ജു ഫോൺ കട്ട്‌ ചെയ്തു.

അഞ്ജൂ… നീ ഇങ്ങനെയൊന്നും രഞ്ജുവിനോട് പറയാൻ പാടില്ലായിരുന്നു.

നിന്റെ അച്ഛനും അമ്മയും രഞ്ജുവിനെക്കാൾ കൂടുതൽ നിന്നെ അല്ലേ സ്നേഹിച്ചത്?

നീ കാണിച്ചത് മോശമായിപ്പോയി.

എന്റെ നരേട്ടാ ഒന്ന് മിണ്ടാതിരിക്ക്. അത്രയും ആളുകളുടെ മുൻപിൽ ഞാൻ അമ്മയെയും അച്ഛനെയും പരിചയപ്പെടുത്തിയാൽ നിങ്ങളുടെ അഭിമാനം കൂടി പോയേനെ. ഞാൻ രഞ്ജുവിനോട് പറഞ്ഞില്ലെന്നേ ഉള്ളൂ.. ഞാനാ അവരോട് വീട്ടിൽ പോകാൻ പറഞ്ഞത്.

അഞ്ജൂ…. നീ എന്തൊക്കെയാ ഈ പറയുന്നേ? നരേൻ ദേഷ്യത്തോടെ ചോദിച്ചു

നരേട്ടൻ ദേഷ്യപ്പെടണ്ട….. ഞാനിപ്പോൾ കോടികൾ ആസ്തിയുള്ള നരേട്ടന്റെ ഭാര്യയാണ്. അതിന്റെ ഒരു മാറ്റം എനിക്ക് വേണ്ടേ? അത്രേ ഉളളൂ….നമുക്ക് കുറെ സ്ഥലങ്ങളിൽ ടൂർ പോകണം. പിന്നെ എനിക്ക് കുറെ ആഗ്രഹങ്ങളുണ്ട്. ഓരോന്നോരോന്നായി ഞാൻ പറയാം. അഞ്ജു പോയത് മഹാലക്ഷ്മി അമ്മയുടെ അടുത്തേയ്ക്കായിരുന്നു…

അമ്മേ എനിക്ക് വിശക്കുന്നുണ്ട്. ഞാൻ കഴിക്കാൻ പോകുവാ….. പറഞ്ഞിട്ട് പോകാനായി അഞ്ജു തിരിഞ്ഞെങ്കിലും മഹാലക്ഷ്മി അമ്മ അവളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു.

അഞ്ജൂ….. ഇവിടെ എല്ലാവരും ഒരുമിച്ച് ഇരുന്നാ ഭക്ഷണം കഴിക്കുന്നത്. നീ ആയിട്ട് ആ ശീലം ഇപ്പോഴേ മാറ്റണ്ട.

അമ്മേ എനിക്ക് വിശക്കുന്നുണ്ട്…. എല്ലാവരെയും ഫുഡ്‌ കഴിക്കാൻ വിളിക്ക്.

അര മണിക്കൂർ കഴിഞ്ഞിട്ട്ക ഴിക്കാം..മഹാലക്ഷ്മി അമ്മയുടെ വർത്തമാനം അഞ്ജുവിന് തീരെ ഇഷ്ടപ്പെട്ടില്ല.

ഇവിടെ എന്താ പട്ടാള ഭരണമാണോ? അഞ്ജു ചോദിച്ചതിന് ഉത്തരം പറഞ്ഞത് മഹാലക്ഷ്മി ആണ്.

എന്താ അഞ്ജു… നിനക്ക് വന്നപ്പോഴേ ഇവിടം മടുത്തോ…? അതുപോലെ നിന്റെ അച്ഛനും അമ്മയും എന്തെങ്കിലും കഴിച്ചിട്ടാണോ ഇവിടെ നിന്നും പോയത്?

കഴിക്കാനിരുന്നു. പക്ഷെ കഴിക്കാൻ അറിയില്ലായിരുന്നു. ഞാൻ അപ്പോൾ തന്നെ അവരെ തിരിച്ച് പറഞ്ഞ് വിട്ടു.

അഞ്ജൂ നിനക്ക് ഒരു കുറ്റബോധവും ഇല്ലേ? അവര് നിന്റെ അച്ഛനും അമ്മയും അല്ലേ? അവരോട് നിന്റെ പെരുമാറ്റം ഇതാണെങ്കിൽ ഞങ്ങളോട് നിന്റെ രീതി വളരെ മോശമാകുമല്ലോ…

മര്യാദ ആണെങ്കിൽ ഒരു കുഴപ്പവുമില്ല… അല്ലെങ്കിൽ അഞ്ജുവിന് വേറൊരു മുഖം കൂടിയുണ്ട്. പിന്നെ എന്റെ വീട്ടുകാരെന്താണെന്ന് എന്നെ നിങ്ങൾ പറഞ്ഞു പഠിപ്പിക്കണ്ട… എനിക്കറിയാം. അമ്മയോട് ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്. ആവശ്യമില്ലാതെ എന്നെ ഉപദേശിക്കാനും ഭരിക്കാനും വന്നേക്കരുത്. കൈചൂണ്ടി അഞ്ജു സംസാരിച്ചതും…. നരേൻ പ്രതീക്ഷിച്ചത് പോലെത്തന്നെ ഒരു ശബ്ദം അവിടെനിന്നു കേട്ടു. മഹാലക്ഷ്മി അമ്മയുടെ കൈവിരലുകൾ അഞ്ജുവിന്റെ മുഖത്ത് ആഴത്തിൽ പതിഞ്ഞു.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *