സ്നേഹസമ്മാനം ~~ ഭാഗം 25, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത് രാത്രി വൈകിയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ട് വന്നത് കൊണ്ട് വീട്ടിൽ വന്നിട്ട് ആർക്കും പ്രത്യേകിച്ച് പണി ഒന്നും ഇല്ലായിരുന്നു.വീട്ടിൽ എത്തിയതും ഓരോരുത്തരും അവരവരുടെ റൂമുകളിലേയ്ക്കാണ് പോയത്. രഞ്ജു ആദ്യം തന്നെ കുളിച്ചിട്ട് വന്നു.

ശംഭുവേട്ടാ… കുളിക്ക്….. ഞാൻ ഇറങ്ങി.

ശംഭുവും കുളി കഴിഞ്ഞ് വന്നു. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ട്രിപ്പ്‌…. നീ ശരിക്കും ആസ്വദിച്ചെന്നു തോന്നുന്നല്ലോ……?ശംഭു ചോദിച്ചു…

ട്രിപ്പ്‌ പോകുന്നത് ആസ്വദിക്കാനല്ലേ…? അല്ലാതെ വിഷമിച്ചിരിക്കാനല്ലല്ലോ…. രഞ്ജു തിരിച്ച് മറുപടി നൽകി…..

എന്റെ പൊന്നു മോളേ… നിന്നോട് സംസാരിക്കാൻ ഞാനില്ല… ശംഭു തമാശ രൂപേണ പറഞ്ഞു. നല്ല ക്ഷീണം…..അല്ലേ ശംഭുവേട്ടാ….. കണ്ണടഞ്ഞുപോകുന്നതുപോലെ… രഞ്ജു കിടക്കാൻ ഭാവിച്ച്  ബെഡിൽ ഇരുന്നു.

ശംഭുവേട്ടാ… എനിക്കൊരു കാര്യം അറിയണം. നരേട്ടൻ പറഞ്ഞ ആ രണ്ട് കുട്ടികൾ ആരാ…..? ഒന്ന് പറയ് ശംഭുവേട്ടാ…. രഞ്ജു ചിണുങ്ങി…

എടി നിന്നോട് പറയാൻ സമയമാകുമ്പോൾ ഞാൻ തന്നെ പറയും. ഇപ്പോൾ കിടന്നുറങ്ങാൻ നോക്ക്… ആ പെൺകുട്ടികൾ ആരാണെങ്കിലും നിനക്കെന്താ…..
ശംഭു രഞ്ജുവിനോട്  ചോദിച്ചു….?

ശംഭുവേട്ടാ….. എനിക്കെന്തോ ആകെ ഒരു ടെൻഷൻ…..രഞ്ജു പറഞ്ഞു…

രഞ്ജൂ…. നിനക്കൊരു പണിയുമില്ലേ? നീ വെറുതെ ടെൻഷൻ ഒന്നും അടിയ്ക്കണ്ട..എന്തായാലും ആ പെണ്ണ് നീ അല്ല….. എന്താ അതുപോരേ…….
ശംഭു കുസൃതി ചിരിയോടെ അവോളോട് പറഞ്ഞു….

ശംഭുവേട്ടാ…. ഓ…. എന്തൊരു  തമാശ…

ഞാൻ ഉറങ്ങാൻ പോകുവാ…. രഞ്ജു ദേഷ്യത്തിൽ തിരിഞ്ഞു കിടന്നു…..

*****************

അതേ സമയം നരേന്റെ മുറിയിൽ അഞ്ജു ആശങ്കയിലായിരുന്നു.

ദേ നരേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം…..നിങ്ങളുടെ അമ്മയ്ക്ക് വേറൊരു പണിയുമില്ലേ….. ആങ്ങളയുടെ മക്കളേ കണ്ടുപിടിക്കണം പോലും… അതും രണ്ട് പെൺകുട്ടികൾ…. നിങ്ങളുടെ അനിയത്തി ഗൗരി ഇല്ലേ….. അവളെ കെട്ടിക്കണ്ടേ…..
നിങ്ങളുടെ അമ്മാവന്റെ മക്കൾ സിസ്റ്റർമാരായെങ്കിൽ അവിടെ എങ്ങാനും നിൽക്കട്ടെ…. അല്ല നിങ്ങളുടെ അമ്മ ഇപ്പോൾ സാക്ഷാൽ ലക്ഷ്മി ദേവി ആണല്ലോ…. ഇനി ഈ രണ്ടു പെണ്ണുങ്ങളെയും സഭാ വസ്ത്രം അഴിപ്പിച്ചു വച്ചിട്ട് അവിടെ നിന്നും ചാടിക്കുമോ….?അഞ്ജു ദേഷ്യത്തോടെ നരേനെ നോക്കി….

കഴിഞ്ഞോ…. നീ എല്ലാം പറഞ്ഞു കഴിഞ്ഞോ? എന്നാൽ കേട്ടോ
നീ എത്ര ഭൂകമ്പമുണ്ടാക്കിയാലും അവരെ ഞങ്ങൾ കണ്ടുപിടിക്കും. പോയികിടന്നുറങ്ങാൻ നോക്കെടി…. .പറഞ്ഞിട്ട് നരേൻ ലൈറ്റ് ഓഫ്‌ ചെയ്ത്  ഉറങ്ങാൻ കിടന്നു.

അഞ്ജു പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു.

അതൊന്നും നരേൻ കേട്ടതായി ഭവിച്ചില്ല…..

*****************

രാവിലെ എല്ലാവരും ഉറക്കമുണർന്ന പ്പോഴേക്കും ഗിരിജ കാപ്പിക്കുള്ളതെല്ലാം റെഡിയാക്കി വച്ചിരുന്നു..എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
മക്കളേ നിങ്ങൾ നാലുപേരും കൂടി അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും വിരുന്നിന് പോകണം… ഗിരിജ പറഞ്ഞു.

പോകാം അമ്മേ രഞ്ജു പറഞ്ഞു. പോകുന്നവര് പൊയ്ക്കോ ഞാനെങ്ങോട്ടും വരുന്നില്ല…. അഞ്ജു പറഞ്ഞു.

എടി… വല്ല്യ വാചകമടി ഒന്നും വേണ്ട.. നീ വരും. ഞങ്ങളുടെ കൂടെ.. നരേൻ ആജ്ഞാ സ്വരത്തിൽ പറഞ്ഞു..

പിന്നെ ഞാൻ വന്നത് തന്നെ…. അഞ്ജു വിട്ടുകൊടുക്കാൻ തയ്യാറായില്ല.

ഇന്നേ ഈ വീട് വാങ്ങിക്കാൻ വരുന്നവർ പൈസയുമായി എത്തും. ആധാരവും രജിസ്ട്രേഷനും കഴിഞ്ഞ് വരുന്ന ഞായറാഴ്ച അവര് താമസത്തിന് വരും.അഞ്ജു വീണ്ടും മുന്നറിയിപ്പ് നൽകി.

സന്തോഷത്തോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരുടെയും
മുഖത്ത് വിഷാദം നിറഞ്ഞു.

അങ്ങനെയെങ്കിൽ ശംഭൂ… ഞങ്ങൾ ഇനി ഇവിടെ ഒരാഴ്ചയല്ലേ ഉണ്ടാവൂ… ഇതിന്റകത്തെ ഫർണിചർ കൂടി നീ ആർക്കെങ്കിലും കൊടുത്തോ… ഞങ്ങൾക്ക് ഒന്നും വേണ്ട….. ഞങ്ങൾക്ക് കുറച്ച് ഡ്രസ്സ്‌ മാത്രേ ഉളളൂ ഇവിടെ നിന്ന് പോകുമ്പോൾ എടുക്കാൻ….ഗിരിജ പറഞ്ഞു.

ഈ വീട്ടിലെ ഫർണിചർ ഉൾപ്പെടെയാ ഞാൻ വിൽക്കാൻ ഇട്ടിരുന്നത്. അഞ്ജു ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റ് പോയി.

നരേൻ ദയനീയതയോടെ എല്ലാവരെയും നോക്കി.

അഞ്ജൂ ഇന്നെന്തായാലും അവരോടൊപ്പം വിരുന്നിന് നമ്മളും പോകും.
നരേൻ കട്ടായം പറഞ്ഞു.

എനിക്കിന്ന് ആധാരം എഴുത്ത് ഓഫീസിൽ പോകണം…. അഞ്ജു പറഞ്ഞു..നടക്കില്ല അഞ്ജൂ… നീ ആധാരം എഴുത്ത് ഓഫീസിൽ പൊയ്ക്കോ. നിന്റെ ഡോക്യൂമെന്റ്സ് അവർക്ക് കൊടുത്തിട്ട്, നിന്റെ ഒപ്പ് ഇടാനുണ്ടെങ്കിൽ അതും ഇട്ട് കൊടുത്തിട്ട് എത്രയും പെട്ടെന്നിവിടെ വന്നേക്കണം.ആധാരം എഴുതുന്നത് നിന്റെ കൂട്ടുകാരിയുടെ ആങ്ങള ആണെന്നല്ലേ പറഞ്ഞത്… അപ്പോൾ പിന്നെ പേടിക്കണ്ടല്ലോ…

ഈ വീട് വാങ്ങിക്കുന്നവരെ എനിക്കൊന്നു കാണണ്ടേ….?അഞ്ജു ചോദിച്ചു.

കണ്ടിട്ടെന്താ കല്യാണം ആലോചിക്കാനാണോ? നരേൻ ദേഷ്യത്തോടെ ചോദിച്ചു.
നിനക്ക് വേണ്ടത് പൈസ അല്ലേ… താക്കോൽ അങ്ങോട്ട് കൊടുക്കുമ്പോൾ പൈസ വാങ്ങിച്ചാൽ മതി. അപ്പോൾ അവരെ കാണാല്ലോ നിനക്ക്.

ഓരോ കാരണങ്ങൾ പറഞ്ഞ് ഉഴപ്പാൻ നിൽക്കാതെ നീ പെട്ടെന്ന് പോയിട്ട് വാ….

നരേന്റെ വാക്കുകളെ ധിക്കരിക്കാനാവാതെ അഞ്ജു പെട്ടെന്ന് തന്നെ പോയിട്ട് വന്നു.

എല്ലാവവരും വിരുന്നിന് പോയി തിരിച്ചെത്തി… പിറ്റേദിവസം ഉച്ച ഊണും കഴിഞ്ഞ് നാലുപേരും വീട്ടിൽ നിന്നിറങ്ങി. മക്കൾ നാലുപേരും പോകുന്നതും നോക്കി ശിവരാമനും ഗിരിജയും  സങ്കടത്തോടെ വാതിൽക്കൽ നോക്കി നിന്നു.

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *