സ്വന്തം ഭാര്യ എവിടെ പോവുന്നു എന്തിനു പോവുന്നു ആരുടെ കൂടെ പോവുന്നു എന്നൊന്നും അന്യൂഷിക്കാത്ത നിങ്ങൾ ഒരു പുരുഷൻ ആണോ?

ഞാൻ ദേവഭദ്ര

എഴുത്ത്: നിഷാ മനു

ജോലി തിരക്കിൽ നിന്നും ഒരു ആശ്വാസത്തിനു വേണ്ടിയാണ് അയാൾ ബോംബെ നഗരത്തിലെ ആ തെരുവിലേക്കു കടന്നു ചെന്നത്.. ഇടിമിന്നലിൽ കൂണുകൾ പൊന്തുന്നത് പോലെ ഒരു തരി അകലം പോലുമില്ലാത്ത പെയിന്റ് മങ്ങിയ കുറെ വീടുകൾ.. എല്ലാ വീടിന്റെ മുൻപിലും.. കുറെ ആഭരണങ്ങളുംഇട്ട് തിളങ്ങുന്ന സാരിയും ചുറ്റി.. തലയിൽ മുല്ലപൂ വെച്ച് പ്രായമായാ സ്ത്രീകൾ വഴിയേ പോവുന്ന ആൾക്കാരെ കൈ കാണിച്ചു വിളിക്കുന്നുണ്ട്…

കൂട്ടുകാരൻ പറഞ്ഞത് പോലെ വഴിചോദിച്ചു ഒടുവിൽ അയാൾ ആ വീട് കണ്ടെത്തുകയായിരുന്നു… ആദ്യമായാണ് ഇങ്ങനെ ഒരു സ്ഥലത്തേക്ക് ചെല്ലുന്നത്.. കൂട്ടുകാരൻ പറഞ്ഞ ഒരു അറിവ് മത്രെ ഉള്ളു.

തന്റെ കയ്യിലുള്ള തുണ്ട്കടലാസിൽ എഴുതി തന്ന അഡ്രെസ്സ് അയാൾ ഒത്തു നോക്കി.ആ..ഇതു തന്നെ കടലാസ് ഭദ്രമായി മടക്കി പാന്റ്പോക്കറ്റിലേക്ക് വച്ചു കാറ്റത്തു പാറി പറന്ന മുടിയൊക്കെ ചീവി ഒതുക്കി വെച്ചു.കാറിൽ നിന്നും ഇറങ്ങി പതിയെ നടന്നു .കാളിങ് ബെൽ അമർത്തി.കുറച്ചു നിമിഷം കഴിഞ്ഞതും. പത്തിരുപതെട്ടു വയസ്തോന്നിക്കുന്ന ഒരു സുന്ദരി വന്നു വാതിൽ തുറന്നു….

ആരാണ്? എന്തു വേണം?

എന്റെ പേര് ഹരി… കൂട്ടുകാരൻ പറഞ്ഞയച്ചത്ആണ്‌…

ആ പെൺകുട്ടി അടഞ്ഞു കിടന്ന മുറിയിലേക്ക് നോക്കി . ഉറക്കെ വിളിച്ചു പറഞ്ഞു…

ദാധിമ്മ ആരോ വിളിക്കുന്നു……

ഇരിക്കു ഇപ്പോൾ വരും അത് പറഞ്ഞു അവൾ അകത്തേക്ക് നടന്നു.

അടുത്ത് കണ്ട സോഫയിൽ അയാൾ കേറി ഇരിന്നു.. ചുറ്റിനും ഒന്ന് കണ്ണോടിച്ചു.. അവിടമാകെ ചന്ദനഗന്ധമാണ്. ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന കുറെയേറെ പുസ്തകങ്ങളും..ഒപ്പം കുറെ ഫോട്ടോകളും… ശ്രെദ്ധാപൂർവം അയാൾ അവിടെമാകെ നോക്കി..

ആരാ എന്ത് വേണം….?

അയാൾ തിരിഞ്ഞു നോക്കി….

നീ……… നീയോ വിക്കലോടെ അയാൾ ചോദിച്ചു…. ഒരിക്കലും പ്രതിക്ഷിക്കാതെ അവളെ കണ്ടപ്പോൾ ഒന്ന് അമ്പരന്നു

താങ്കൾ ആരാണ് എന്തിനാണ് ഇങ്ങോട്ട് വന്നത്? മുഖത്ത്‌ ഒരു ഭാവവ്യത്യാസം പോലും ഇല്ലാതെ അവൾ ചോദിച്ചു….

നീ എന്താ അഭിനയിക്കുകയാണോ…? നിനക്കെന്നെ മനസിലായില്ലേ… ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അവൻ അവളെ നോക്കി…. നിന്റെ തള്ളയെ പോലെ നീയും,…. ഹ ഹ ഹ.. അവന്റെ ശബ്ദം അവിടെയാകെ അലയടിച്ചു..

നിങ്ങളെ ഞാൻ എന്തിന് ഓർമിക്കണം … വന്ന കാര്യം പറയു..

ഓഹ് അതോ…. എനിക്ക് ഈരാത്രി ആഘോഷിക്കാൻ ഒരുത്തിയെ വേണം…… ഇനി എന്തായാലും നിന്നെ വേണ്ട . നിന്നെ പണ്ടേ കണ്ടതല്ലേ….. അവളെ അടിമുടി നോക്കി അയാൾ പറഞ്ഞു… ഞാൻ വന്നപ്പോൾ കതക് തുറന്നു തന്നില്ലേ അവള് കൊള്ളാം …… ഒരു വഷളൻ ചിരിഅയാളുടെ മുഖത്തേക്ക് വന്നു….

അപ്പോൾ അതാണ് കാര്യം …നിങ്ങൾ വന്ന വീടുമാറിപ്പോയി…അവളുടെ മറുപടി അയാൾക്ക് ഒരു സംശയം നൽകി

അയാൾ പോക്കറ്റിലെ തുണ്ട്കടലാസ് എടുത്ത് അവൾക്ക് നേരെ നീട്ടി .. പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു.. എന്റെ മുന്നിൽ നീ വല്ല്യ ശീലാവതി ചമയണ്ട.. നിന്നെ തേടി വരുന്ന കുറെ പേരെ എനിക്കും അറിയാം. കെട്ടോടി പിഴച്ചവളെ
തുഫ്…നാണവും മാനവും ഇല്ലാത്ത.. നായ.നിന്നെ കെട്ടിയിരുന്നേൽ ഞാൻ പെട്ടു പോയേനെ നീ ഇത് കണ്ടോ… പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ എടുത്തു . അവൾക്ക് നേരെ കാണിച്ചു .. ഇത് എന്റെ ഭാര്യ ഹിമ…. വല്ല്യ കോടിശ്വര്ന്റെ മോളാ. നിന്നെകാളും അഴകും പണവും തറവാടിത്വവും ഉള്ളവൾ… അവൾക്ക് മുൻപിൽ നീ വെറും പൂജ്യം വലിയ വട്ടപൂജ്യം…. അവന്റെ അട്ടഹാസം ചുവരുകളിൽ തട്ടി അവളുടെ . കാതുകളിലേക്ക് തുളച്ചു കയറി…

അതേടോ ഞാൻ പിഴച്ചവൾതന്നെയാ.. ജീവനെ പോലെ സ്‌നേഹിച്ച ഒരാളിൽ നിന്നും എന്റെ അമ്മയ്ക്കുകിട്ടിയ സമ്മാനം . ഞാൻ….. ചുറ്റും ഉള്ളവർ അങ്ങനെ വിളിച്ചോട്ടെ പക്ഷെ നിങ്ങൾക്ക് അങ്ങനെ വിളിക്കാൻ ഒരു അർഹതയും ഇല്ല..കാരണം ഈ ലോകത്തിലെ തന്നെ കൗശലക്കാരനായ കുറുക്കൻ നിങ്ങളായിരിക്കും.അത്കൊണ്ടാണ് സ്നേഹം അഭിനയിച്ചു എന്നെ ….വാക്കുകൾ മുഴുവിക്കും മുൻപേ..

“അതെ നിന്റെ ശരീരം കണ്ടിട്ട് തന്നെയാ കൂട്ടുകാരോട് പന്തയും വച്ചത് ഒരുത്തൻ വന്നു വിളിക്കുബോഴേക്കും നീ വന്നില്ലെടി നിന്നെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്…?

നിങ്ങൾക്ക് ഓർമയുണ്ടോ അവസാനമായി നിങ്ങൾ എന്താ എന്നോട് പറഞ്ഞത് എന്ന്. നിന്നെ പോലെ ഒരുത്തിയെ കിട്ടിയത് എന്റെ ഭാഗ്യമാണ് എന്ന്..ഒരുപാട്തവണ കൂടെ കിടക്കാൻ പറഞ്ഞില്ലേ . അപ്പോഴൊക്കെ ഞാൻ എതിർത്തു.. അവസാനം. എനിക്ക് നിങ്ങളോട് ഇഷ്ട്ടമില്ലഎന്നും ഞാൻ ഇല്ലങ്കിൽ നിങ്ങൾ മരിച്ചു പോവും എന്നൊക്ക പറഞ്ഞില്ലേ നിങ്ങളെ വിശ്വാസം ഇല്ലെന്ന് പറഞ്ഞപ്പോൾ.. ഒരു പൊട്ടബുദ്ധിക്ക് തോന്നിയതാണ്.. അവസാനം കിട്ടേണ്ടത് കിട്ടിയപ്പോൾ ഞാൻ കൊള്ളരുതാത്തവൾ.. അല്ലെ..? അന്ന് ആ നശിച്ച രാത്രി എന്നെ നിങ്ങൾ പറിച്ചെടുത്ത ആ രാത്രി യാത്ര പറഞ്ഞു നിങ്ങൾ ഇറങ്ങുമ്പോൾ.. എന്റേത് മാത്രമാണ് നിങ്ങൾ എന്ന് ആത്മവിശ്വാസം ആയിരുന്നു എനിക്ക്..ഒപ്പം തിരിച്ചു വരും എന്ന പ്രദീക്ഷയും..

പിറ്റേമാസം മാസമുറ തെറ്റിയപ്പോൾ ആകെ പേടിയായിരുന്നു നിങ്ങൾ വന്നോ എന്നറിയാൻ നിങ്ങടെ വീട്ടിന്റെ പടി വരെ പോവുമായിരുന്നു… വയർ മുറുകെ കെട്ടി ആരോടും പറയാതെ മൂന്നുമാസംവരെകൊണ്ട് നടന്നു ഒരിക്കൽ എന്റെ ശരീരത്തിലേ മാറ്റവും ക്ഷീണവും തളർചയും വയറിന്റെ വലിപ്പവും അമ്മ ശ്രേദ്ധിച്ചു.. അമ്മയെ പോലെ ഞാനും എന്നറിഞ്ഞപ്പോൾ. ഒരുപാട് എന്നെ പ്രാകി .. നേരം വെളുത്തപ്പോൾ ഞാൻ കണ്ടത് എന്റെ അമ്മയുടെ ചേദനയറ്റശരീരമാ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.. എന്റെ പാവം അമ്മ നാട്ടുകാരുടെ . കുത്തുവാക്കും അടക്കം പറച്ചിലും.. നാടു വിടേണ്ടി വന്നു. ഒരു പാട് അലഞ്ഞു..അപ്പോഴേക്കും എന്നിൽ വളരുന്ന ജീവന്റെ തുടുപ്പുംഎന്നിൽ നിന്നും അകന്നു. മനസിനും ശരീരത്തിനും മരവിപ്പായിരുന്നു .ഒപ്പം നിങ്ങളോടുള്ള അടങ്ങാത്ത ദേഷ്യവും .. ജോലിക്കായി മുട്ടിയ വാതിലുകൾ എനിക്ക് മുന്നിൽ കൊട്ടിഅടച്ചപ്പോൾ.. ഞാൻ ചെന്ന് പെട്ടത് ഈ ചുവന്ന തെരുവിലും… പക്ഷെ തോറ്റു കൊടുക്കാൻ മനസില്ല വേസ്റ്റ്കുഴികൾ വൃത്തിയാക്കിയും. എച്ചിൽ പാത്രം കഴുകിയും ജീവിതത്തിന്റെ ഓരോ പടികളും ചവിട്ടികയറി…. നിങ്ങളല്ലാതെ എന്റെ നിഴൽ വെട്ടത്ത്‌ ഒരുത്തനെ പോലും അടുപ്പിച്ചില്ല… ദേഷ്യമായിരുന്നു എല്ലാവരോടും…വിഷമങ്ങളും ദേഷ്യവും എന്റെ മനസിനെ ഉരുക്കാക്കി. തളരാതെ അധ്വാനിച്ചു ജീവിക്കാൻ ഞാൻ പഠിച്ചു..നിങ്ങളെ തേടി പിടിക്കണം എന്ന വാശി ആയിരുന്നു..

“ഹഹഹാ എന്നോട് പ്രതികാരം ചെയ്യാനോ അതും നീ … നീ ഒരു പെണ്ണാ അത് ഓർമ വേണം.. നിനക്കെന്റെ ഒരു രോമത്തിൽ പോലും തൊടാൻ കഴിയില്ല… പണവും ആൾ ബലവും ഉണ്ട് അത് മതി…ഞാൻ നിന്നെ അനുഭവിച്ചതിന്റ പണം എത്രയാണെന്ന് പറ അതിന്റെ ഇരട്ടി ഞാൻ നിന്റെ മുഖതെക്കു വലിച്ചെറിയാം….

പണമോ അതും ഞാൻ വെറുക്കുന്ന നിങ്ങളുടെയോ ? ഭിക്ഷക്കു പോകേണ്ടി വന്നാലും നിങ്ങടെ കയ്യിൽ നിന്നും ഒരു നയാ പൈസ വേണ്ടെനിക്ക് അങ്ങനെ ഒരു ദിവസം വന്നാൽ ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ല എന്ന് കരുതിയാൽ മതി. സ്നേഹ ബന്ധങ്ങൾക്ക് വില നൽകാതെ. പണത്തിനു പിറകെ പോയ നിങ്ങളെ എനിക്ക് കാണുന്നതുകൂടെ വെറുപ്പും അറപ്പും ആണ് …. നിങ്ങൾക്ക് പോവാം.

നിനക്ക് ഇത്രക്കും വാശിയോ.. ഞാൻ ഒന്ന് വിരൽ ഞൊടിച്ചാൽ ഒന്നല്ല ഒരുപാടേണ്ണം വരും .. നീഒരുപാട് നാവിട്ട് അടിക്കേണ്ട.. വേണ്ടി വന്നാൽ നിന്റെയും നിന്റെ തള്ളയുടെയും ജീവിത ചരിത്രം അച്ചടിച്ചു ഇവിടെ ഉള്ളവർക്ക് കൊടുക്കും ഞാൻ . കാണണോ നിനക്ക്…..

അത്രക്കുള്ള ധൈര്യം ഉണ്ടോ നിങ്ങൾക്ക് … എന്റെ ജീവിതവും നശിപ്പിച്ചു. എനിക്ക് മുൻപിൽ കളിക്കുന്ന ഈ നാടകത്തിനുള്ള സമ്മാനം നിനക്ക് ഈശ്വരൻ തന്നോളും . പണ്ടൊക്കെ നാളെ നാളെ ആയിരുന്നു എന്നാൽ ഇന്നോ … കാണണോ നിങ്ങൾക്ക്…. ആ കാണുന്ന ലോഡ്ജിന്റെ നാലാമത്തെ മുറിയുടെ വാതിൽ പോയി മുട്ടുക .. അവർ വന്ന് വാതിൽ തുറന്നാൽ.. നിങ്ങടെ ഇരുട്ട് മൂടിയ കണ്ണിനും അഴുക്കു പിടിച്ച മനസിനും കുളിരു കോരുന്ന കാഴ്ച കാണാം അല്ലങ്കിൽ കുറച്ചു നേരം ഇവിടെ നിൽക്കുക പോലിസിനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്……..

അവൾ പറഞ്ഞതിന്റെ അർത്ഥം അയാൾക്ക്‌ മനസിലായില്ല

നിമിഷങ്ങൾക്കുള്ളിൽ തന്നെ പുറത്ത് ഒരു പോലീസ് ജീപ് വന്നു

ആ കാഴ്ച്ച സസുഷമം വിക്ഷിച്ചു മറുവശത്തു അവളും. പോലീസുകാരെ കണ്ടപ്പോൾ തേല്ലോന്ന് ഭയന്ന് നാവിനെ അടക്കി നിർത്തി. അവനും ഒതുങ്ങി നിന്നു….

അതികം സമയംമൊന്നും അവർക്ക് നിൽക്കേണ്ടി വന്നില്ല. രണ്ടു വനിത പോലീസുകാരുടെ നടുവിൽ മുഖംമറച്ചു ഒരു സ്ത്രീയും കൂടെ പത്തിരിപതെട്ടു വയസ് തോന്നിക്കുന്ന ഒരു യുവവും ഉണ്ടായിരുന്നു….പട്ടിയെ ആട്ടുന്നത് പോലെ പോലീസുകാർ അവരെവഴക്കു പറയുന്നുണ്ട്…

അവളുടെ വീടിനു മുൻപിൽ എത്തിയതും ഉദോഗസ്ഥൻ വനിതാ പോലീസുകാരോട് ആ സ്ത്രീയുടെ മുഖത്തിലെ തുണി മാറ്റാൻ ആവശ്യപെട്ടു ….

ആ മുഖം കാണാൻ അവളെ കാളും ആകാംഷ അവനായിരുന്നു.. കളിയാക്കിയ ഒരു പുച്ഛം നിറഞ്ഞ ഭാവമായിരുന്നു അവന്റെ മുഖത്ത് ….

അവളുടെ മുഖത്തെ തുണി മാറ്റിയതും അവന്റെ മുഖഭാവം മാറി….. വാക്കുകൾ തൊണ്ടകുഴിയിൽ കെട്ടി കിടന്നു … കണ്ണിൽ നിന്നും കണ്ണ്നീർ വന്ന് തുടങ്ങി….. ഹി…. മാ….. വിക്കലോടെ അയാൾ പറഞ്ഞു.. ഒരു നിമിഷം കൊണ്ട് തന്നെ അവളെ പോലീസ് വാഹനത്തിൽ കയറ്റി കൊണ്ട് പോയി ….അപ്പോഴും അയാൾക്ക് സ്ഥലകാലബോധം ഉണ്ടായിരുന്നില്ല

അവളെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണും എന്ന് കരുതിയില്ല അല്ലെ? അവളോട്‌ ഒന്നല്ല ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് .. ഇത് ആവർത്തിക്കരുത് എന്ന്…. പക്ഷെ കേൾക്കണ്ടേ.. തെറ്റ്‌ ചെയ്താൽ അനുഭവിക്കും അവൾ പറഞ്ഞു

എന്നോട് ഉള്ള പകയാണോ നീ ഹിമയോട് കാണിക്കുന്നേ?

നിങ്ങൾ പറഞ്ഞില്ലേ അഴകും പണവും തറവാടിത്വവും ഒത്തു ചേർന്നവൾ അവൾ ചെയ്‌തത്‌ എന്താണെന്ന് നിങ്ങൾക്ക് അറിയോ .. നിങ്ങൾ വന്നപ്പോൾ വാതിൽ തുറന്നു തന്നില്ലേ അവൾ ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ്. ജോലി തേടി നടന്നപ്പോൾ നല്ലൊരു ജോലി വാഗ്ദാനം ചെയ്ത അവളെ ഈ അഴുക്കുചാലിൽ കൊണ്ട് വന്ന് ആർക്കൊക്കെയോ കാഴ്ച്ച വെച്ചു . അതിനെ ചോദ്യം ചെയ്ത അവളെ കൊല്ലും എന്ന് ഭീഷണി പെടുത്തി .ആരും കാണാതെ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു എന്റെ കൈകളിലേക്ക് എത്തുകയായിരുന്നു അവൾ

ഒന്നും അറിയാത്ത ഒരുപാട് പെൺകുട്ടികളെ അവൾ ഈ തെരുവിലേക്ക് കൊണ്ട് വന്നിട്ടുണ്ട്… അതെ അവർക്കൊക്കെ വേണ്ടിയാണു തെറ്റ്‌ കണ്ടാൽ ചൂണ്ടി കാണിക്കുന്ന ഈ കാണുന്ന ഞാനായി ആയി മാറിയത്.. അതിനു ശേഷം. ലോകം അറിയാത്ത ഒരു പെൺകുട്ടി പോലും ചതിക്കപെടാൻ സമ്മദിച്ചിട്ടില്ല പ്രതികരിച്ചു… ഒരുപാട്പേരുടെ ജീവിതം രക്ഷിച്ചു.. ആദ്യം ഞാൻ ആയിരുന്നു പിന്നെ ഞങ്ങൾ പിന്നെ ഓരോ കോണിലും എനിക്ക് വേണ്ടി എന്തിനും തയ്യാറാവുന്ന കുറെ കൂടപ്പിറപ്പുകളും പിന്നെ ഞാൻ ഫോൺ എടുത്തു വിളിച്ചാൽ നിന്ന നിൽപ്പിന് നിങ്ങളെ വരെ തൂക്കി അകത്തിടാൻ ഒരുപാട് സ്വാധീനം ഉള്ളവരും…

നിങ്ങൾ അത് കണ്ടോ

അവൾ ഒരു ചെറിയ വാർക്ക പുരയിലേക്ക് കൈ വിരൽ ചൂണ്ടി . നിങ്ങടെ ഭാര്യ ഹിമ നശിപ്പിച്ച കുറെ പെൺകുട്ടികളും പിന്നെപ്രായം ആയതോണ്ട് . വേ ശ്യാലങ്ങളിൽ നിന്നുംപടിഅടച്ചുപിണ്ഡംവച്ച കുറെ പാഴ് ജന്മംങ്ങളും അവിടെ ഉണ്ട് എന്റെ സഹോദരിമാർ അവർക്ക്വേണ്ടിയാണ് ഞാൻ ഇതൊക്കെ ചെയ്തത് .. അല്ലാ ഹിമ ചോദിച്ചു വാങ്ങിയതാണ്. നിങ്ങളുടെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് അവളുടെ ഇഷ്ടത്തിന് ജീവിച്ചോളോൻ പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് കളിക്കരുത് എന്ന് പക്ഷെ അവൾ അത് കേട്ടില്ല അതിനുള്ള ശിക്ഷയാണ് ഇപ്പോൾ അവൾക്ക് കിട്ടിയത്. സ്വന്തം ഭാര്യ എവിടെ പോവുന്നു എന്തിനു പോവുന്നു ആരുടെ കൂടെ പോവുന്നു എന്നൊന്നും അന്യൂഷിക്കാത്ത നിങ്ങൾ ഒരു പുരുഷൻ ആണോ? പൊയ്ക്കോ ഇനിയും ഇവിടെ നിങ്ങൾ നിന്നു കഴിഞ്ഞാൽ… എനിക്ക് എന്റെ നാവിനെ പിടിച്ചു നിർത്താൻ കഴിഞ്ഞു എന്ന് വരില്ല….

എന്റെ ജീവിതം നീ നശിപ്പിച്ചു .. ചുട്ട് ചാമ്പലാക്കും നിന്നെയും നിന്റെ കൂടെ ഉള്ളവരെയും..അയാൾ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി….

അത് കേൾക്കുമ്പോപേടിക്കുന്ന ഒരു കാലംഉണ്ടായിരുന്നു പക്ഷെ ഇത് ” ദേവഭദ്ര ” കാരിരുമ്പിന്റ കരുതുള്ളവൾ എന്നെ തൊട്ട് കഴിഞ്ഞാൽ . പൊള്ളി പോവും തൊടുന്നവൻ..എന്നോട് പൊരുതാൻ വന്നാൽ കൊന്നു കളയും ഞാൻ . ദയ പോലും കാണിക്കില്ല .. ദേവഭദ്രയാണ്‌ പറയുന്നത് . എന്റെ കണ്മുന്നിൽ നിന്നും പൊയ്ക്കോ….. അവളുടെ സ്വരത്തിന് എല്ലാം തികഞ്ഞ പുരുഷന്റെ ഗംഭിര്യം ഉണ്ടായിരുന്നു അവളുടെ മാറ്റം അയാൾ ഒന്ന് ഭയന്നു…. മറിച് ഒരു വാക്ക് പോലും മിണ്ടാതെ അയാൾ തിരിഞ്ഞു നടന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *