ഹോസ്പ്പിറ്റലിലെത്തിച്ചെങ്കിലും പിൻകഴുത്തിലേറ്റ ക്ഷതം മൂലം അവളുടെ ഓർമ്മശക്തി നശിച്ചിരുന്നു പാതി തളർന്ന….

പ്രമുഖ പീ ഡകൻ

Story written by Adarsh Mohanan

” ടീ ദേ കണ്ടോ ആ ഇരിക്കുന്നവനാ മറ്റേ പീ ഡനക്കേസിലെ പ്രതി ,ഇരുപ്പ് കണ്ടില്ലേ അമ്മേനേം പെങ്ങളെയും തിരിച്ചറിയാത്തവൻ “

കോളേജ് വിദ്യാർത്ഥിനിയായ ആ പെൺകുട്ടിയുടെ ശബ്ദം എന്റെ കാതിലേക്ക് കാർന്നു കയറി കൈയ്യിലിരുന്ന ചായ ഗ്ലാസ്സിന്റെ പിടിമുറുക്കി പക്ഷെ പ്രതികരിക്കാൻ നാവിനു ശേഷിയുണ്ടായിരുന്നില്ല ആ ഹോട്ടലിൽ ഉണ്ടായിരുന്ന ഓരോരുത്തരും പുഴുത്തു ചീഞ്ഞ പട്ടിയേപ്പോലെയാണ് എന്നെ നോക്കുന്നുണ്ടായിരുന്നത്. ചായ കുടിച്ച് കടക്കാരനു പൈസ കൊടുക്കുന്നതിനിടയിൽ അയാളെന്നോടു പുഛ ഭാവത്തിൽ ചോദിച്ചു

” പുതിയ ഇരയൊന്നും തടഞ്ഞില്ലേ, അതൊ പരിപാടികൾ കഴിഞ്ഞുള്ള വരവാണോ?”

ഹോട്ടലിലുണ്ടായിരുന്ന ആളുകൾ ഒന്നടങ്കം എന്നേനോക്കിക്കളിയാക്കിച്ചിരിച്ചു, തക്ക മറുപടി കയ്യിലില്ലാഞ്ഞിട്ടല്ല, കേട്ടാൽ അവരതു വിശ്വസിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ പോരാനേ നിവൃത്തി യുണ്ടായിരുന്നുള്ളോ. ഒരു പക്ഷെ പ്രതികരിച്ചാൽ നാട്ടുകാരൊന്നടങ്കം കൈവെച്ചേക്കും കാരണം സമുഹത്തിന് ഇന്നും ഞാനൊരു പീ ഡന വീരനാണ്

ഓട്ടോയെടുത്ത് ഞാൻ അടുത്തുള്ള പച്ചക്കറിക്കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കുവാനായ് ചെന്നു തിരക്കിനിടയിൽ രണ്ടു കിലോ മുരിങ്ങക്കോലു ചോദിച്ചപ്പോൾ കടക്കാരനെന്നെ ശകാരിക്കുകയാണുണ്ടായത് എന്നോടയാൾ അവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു

ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന എന്നോടയാൾ പറഞ്ഞു പീ ഡനവീരനു ഈ കടയിൽ നിന്നും ഒരു സാധനവും തരില്ലത്രേ, തല കുനിച്ച് തിരിച്ചു നടക്കുന്നതിനിടയിൽ അവിടെ നിന്നിരുന്ന സ്ത്രീകളും പുരുഷൻമാരും അറപ്പോടെയും വെറുപ്പോടെയുമാണ് നോക്കിയത്, ചുറ്റും കൂടി നിന്നവർ പുഛത്തിൽ പിറുപിറുക്കുന്നുത് പതുക്കെയായിരുന്നെങ്കിലും പാതി ഞാൻ കേട്ടു കേൾക്കാവുന്നതിൽ വച്ച് ഏറ്റവും അസഹ്യമായ അസഭ്യവാക്കുകളായിരുന്നു അത്.

മനുഷ്യത്വമില്ലാത്ത സമൂഹത്തിൽ മനുഷ്യനായിപ്പിറക്കുന്നതു തന്നെയാണ് ഏറ്റവും വലിയ ശിക്ഷ. അന്നു സവാരി കഴിഞ്ഞു തിരിച്ചു വരുന്നതിനിടയിൽ ഇടവഴിയിലെ കുറ്റിക്കാട്ടിൽ അർദ്ധ ന ഗ്നയായ് പാതി ചത്ത ഒരു പെൺ ശ രീരത്തെ ഞാൻ കണ്ടു , ഷോളു കൊണ്ടു അവളുടെ ശ രീരം മറച്ച് എടുത്തു പൊക്കിക്കൊണ്ടു പോകുമ്പോഴും ചുറ്റും നിറയെ ആളുകളെന്നെ തുറിച്ചു നോക്കി നിന്നിരുന്നു. പലരും ആ കാഴ്ച മൊബൈൽ ഫോണിൽ പ്പകർത്തിയെടുക്കുകയാണുണ്ടായത്.

ഹോസ്പ്പിറ്റലിലെത്തിച്ചെങ്കിലും പിൻകഴുത്തിലേറ്റ ക്ഷതം മൂലം അവളുടെ ഓർമ്മശക്തി നശിച്ചിരുന്നു പാതി തളർന്ന ദേഹത്തിനോടൊപ്പം നാവിന്റെ ചലനശേഷിയും ഇല്ലാതെയായി.

പിറ്റേ ദിവസം വാർത്ത വന്നത് ഇങ്ങനെയാണ് യുവതിയെ പീ ഡിപ്പിച്ച കേസിൽ ഓട്ടോക്കാരൻ പിടിയിൽ, അവളെയും പൊക്കിയെടുത്തു കൊണ്ടു പോകുന്ന ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ‘പ്രമുഖ പീ ഡകൻ’ എന്ന അടിക്കുറിപ്പോടെ ഒരു ലക്ഷത്തിലേറെ ഷെയറും

ആ പെൺകുട്ടിയുടെ അച്ഛനാണ് എനിക്കെതിരെ കേസ് കൊടുത്തതെന്നറിഞ്ഞപ്പോഴാണ് ഞാനാകെ തളർന്നു പോയത്. ആ വീഡിയോയെ അന്ധമായയാൾ വിശ്വസിച്ചപ്പോഴും താങ്ങിക്കൊണ്ടുവന്നു ആശുപത്രിയിലെത്തിച്ചത് ഞാനായിരുന്നെന്നയാളോർത്തില്ല.

അയാളെയും തെറ്റുപറയുവാനാകില്ല നൊന്തു പ്രസവിച്ച മകനെ ചുട്ടുകൊന്ന അമ്മമാരുള്ള ഈ സമൂഹത്തിൽ, വിശന്ന വയറിനെ കള്ളനാക്കി തല്ലിക്കൊന്ന ഈ സമൂഹത്തിൽ , സാധാരണക്കാരനായ ഓട്ടോക്കാരനെ എന്തിനു വിശ്വസിക്കണം

നിരപരാധിയാണെന്ന എന്റെ അവകാശവാദമവർ കൈ കൊണ്ടില്ല, ഓരോ ഏമാൻമാരും മറിമാറി ചോദിച്ചപ്പോഴും എനിക്ക് മറുപടിയൊന്നേ ഉണ്ടായുളളു. അവർ എന്നിൽ നിന്നും ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത മറുപടി. ഞാൻ നിരപരാധിയാണ് എന്ന എന്റെ മറുപടി.

ഓരോ പ്രാവശ്യമതു പറഞ്ഞപ്പോഴും ചുറ്റും നാലു പേർ മാറി മാറി നിന്നാണ് പുറത്ത് ലാത്തിക്ക് തൊഴിച്ചത്, എന്റെ നിലപാടിൽ മാറ്റമില്ലാതായപ്പോൾ തറയിൽ കുപ്പിച്ചില്ലിൽ മുട്ടുകുത്തിച്ചു നിറുത്തി പിന്നീടുള്ള മർദ്ദനം കാൽപ്പാദങ്ങളിലെ ഉപ്പുറ്റിയിലായിരുന്നു ഓരോ അടിയിലും ശിരസ്സിലെ നാഡീ ഞെരമ്പിൽ മിന്നലേൽക്കും പോലായിരിരുന്നു, ഉമ്മാ ഉമ്മാ എന്നു ഞാനുറക്കെ വിളിച്ചു കരഞ്ഞു ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞു, കാന്താരിമുളകരച്ചവരെന്റെ കൺപോളയിൽ തേച്ചപ്പോൾ സൈനുന്റെം ആഷിമോന്റെയും മുഖം മാറി മാറി വന്നു മനസ്സിൽ.

തെളിവുകളെല്ലാം എനിക്കെതിരായിരുന്നു. കിട്ടാവുന്നതിൽ പരമാവധി ശിക്ഷ കിട്ടുമെന്നു തന്നെയാണ് ഞാനും കരുതിയത്. നീതിപീഠത്തിനു മുൻപിൽ കൈ മലർത്തി നിൽക്കുമ്പോഴാണ് ദൈവദൂതനെപ്പോലയാൾ വന്നത്.

പണ്ട് ഉപ്പ പറഞ്ഞു കേട്ടറിവുണ്ട് നന്മ ചെയ്തവനെ സമൂഹം കല്ലെറിഞ്ഞാൽ അവനു വേണ്ടി പടച്ചോൻ പ്രത്യക്ഷപ്പെടും, അവനിൽ കാരുണ്യം ചൊരിയും, നീതി നടപ്പിലാക്കും എന്ന് .

അതെ അന്നു ഞാൻ കണ്ടു പടച്ചോന്റെ രൂപത്തിൽ ഒരു കപ്പലണ്ടി ക്കച്ചവടക്കാരനെ. അയാളെന്നിൽ കാരുണ്യം ചൊരിഞ്ഞു സാക്ഷിയുടെ രൂപത്തിൽ . ആ പെൺകുട്ടിയെ ഉപേക്ഷിച്ചിട്ട് പോയ വാനിന്റെ നമ്പറും, അതോടിച്ച ഡ്രൈവറുടേ പേരും അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു, നിരപരാധിയായ എന്നെ നീതിപീഠം വെറുതെ വിട്ടു, അപ്പോഴും എന്റെമേൽ പ്രതികരിച്ചു ദാഹം തീരാത്ത പോലീസേമ്മാൻമാർ എന്നേ നോക്കി പ്പല്ലു കടിക്കുന്നുണ്ടായിരുന്നു

നീതിപീഠമെന്നെ നിരപരാധിയാക്കിയപ്പോഴും സമൂഹമെന്നെ വെറുതെ വിട്ടില്ല പിറ്റേ ദിവസത്തെ പത്രത്തിൽ ഞാൻ പരതി നോക്കി . എന്റെ നിരപരാധിത്വത്തിന്റെ തെളിവിനായ് അരിച്ചുപെറുക്കി നോക്കിയിട്ടും കണ്ടെത്താനായില്ല എനിക്ക്, അന്നു ലോഗൗട്ട് ചെയ്ത ഫേയ്സ്ബുക്ക് വീണ്ടും ഞാൻ തുറന്നു നോക്കി ടൈംലൈനിൽ അപ്പോഴും തെറിയുടെ അഭിഷേകമായിരുന്നു കണ്ണിലുടക്കിയ ഒരു വാചകം ഞാൻ വായിച്ചു

‘നിന്റെയൊക്കെ പെങ്ങളെ നീയിങ്ങനെ ചെയ്യോടാ ചെ റ്റേ ‘

വേദനയോടെ ആ നിമിഷങ്ങൾ വീണ്ടും മനസ്സിലൂടെ കടന്നു പോയി ആ പെൺകൊച്ചിനെ അങ്ങനെ കണ്ടപ്പോൾ ആദ്യം മനസ്സിലോടിവന്നത് സ്വന്തം പെങ്ങളുടെ മുഖമാണ് എന്റെ ഐഷു ന്റെ മുഖം

എടുത്തു പൊക്കിക്കൊണ്ടു പോകുന്നതിനിടയിൽ അവളെന്റെ കയ്യിലിറുക്കിപ്പിടിച്ചപ്പോൾ എന്റെ ഐഷു മോൾ കയ്യിൽപ്പിടിക്കും പോലെ യാ എനിക്കു തോന്നിയത്. എന്നിട്ടും ……………….

ന്യൂസ് ഫീഡിൽ വീണ്ടും ഞാൻ സ്ക്രോൾ ചെയ്തു നോക്കി പ്രമുഖ പീ ഡകന്റെ ആ പഴയ വീഡിയോ രണ്ടു ലക്ഷം ഷെയർ കഴിഞ്ഞെന്നല്ലാതെ എന്റെ നിരപരാധിത്വം തെളിയിക്കുന്ന ഒന്നും കണ്ടില്ല.

ഓട്ടോ സ്റ്റാന്റിൽ വന്നാൽ ഒരു ആശ്വാസമാണ് സഹപ്രവർത്തകർ എനിക്കു വേണ്ടി ഒരുപാടു കഷ്ടപ്പെട്ടതാണ്, എങ്കിലും പീഠന വീരന്റെ ഓട്ടോയിൽ ആരു സവാരി ചെയ്യാനാണ്, ഒരു ദിവസം ആമ്പല്ലൂരിലേക്ക് ഓട്ടം പോകുന്നതിനിടയിൽ സവാരിക്കാരൻ എന്നോട് കുശലങ്ങളോരോന്നായി ചോദിച്ചു . അയാളുടെ പരിഹാസം കുത്തി നിറച്ച ചോദ്യങ്ങൾക്കൊന്നുമെനിക്ക് മറുപടിയുണ്ടായിരുന്നില്ല

” ഓട്ടം കിട്ടാൻ നല്ലൊരു വഴീണ്ട് വണ്ടിക്ക് ‘പ്രമുഖ പീ ഡകൻ ‘ എന്നു പേരിട്ടാൽ മതി ” എന്നയാളെന്നോടു പറഞ്ഞപ്പോൾ ചങ്കിൽ കത്തികയറണ വേദന യാണുളവായത് എങ്കിലും മുഖത്തു ഞാനൊരൽപ്പം പുഞ്ചിരി പടർത്തിയാണ് ഞാൻ തിരിച്ചത്

മനസ്സിന് ഏറെ വിഷമമുണ്ടായിക്കിയത് അതൊന്നുമല്ലായിരുന്നു. എന്നും ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ രണ്ടു പാക്കറ്റ് കപ്പലണ്ടി മിഠായി വാങ്ങാറുണ്ട് ഞാൻ. ഒന്നു എന്റെ ആഷിമോനും മറ്റേത് അയലത്തെ വീട്ടിലെ കാന്താരി പ്പാത്തുവിനും വേണ്ടിയായിരുന്നു അത്, വീട്ടിലെത്തിയപ്പോ പതിവായി കിട്ടാറുള്ള സ്നേഹചുംബനമേകാൻ എന്റെ അടുത്തേക്ക് ഓടാൻ കുതിച്ച അവളെ അവളുടെ ഉമ്മ തടഞ്ഞു. തുടയിൽ ഒരു പിച്ചും കൊടുത്ത് ഉള്ളിലേക്ക് പോകുവാൻ പറഞ്ഞു. എന്നിട്ടവരെന്നെ പുച്ഛത്തോടെയൊന്നു നോക്കി ഹൃദയം നുറുങ്ങുന്ന വേദനയിൽ ഞാനുള്ളിലേക്ക് നടന്നു,

പണ്ടാരോ പറഞ്ഞതുപോലെ സ്വന്തം വീടിനേക്കാൾ വലിയൊരു സ്വർഗ്ഗമില്ല എന്നു തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. കാരണം പുഞ്ചിരി നിറഞ്ഞ സ്നേഹം നിറഞ്ഞ മുഖങ്ങൾ ഇന്നെനിക്ക് കാണാൻ സാധിച്ചത് വീട്ടിൽ മാത്രമാണ്,

ഊണുകഴിക്കും നേരം ടീവി ഓണാക്കി ന്യൂസ് വെച്ചു . ഞാൻ നിരപരാധിയാണെന്ന വാർത്ത ഒരു അടിക്കുറിപ്പോടെയെങ്കിലും ഉണ്ടാവണേന്ന് കൊതിച്ചു. ടീവി ന്യൂസിലെ എല്ലാ ചാനലിലും പ്രമുഖ നടിയെ പീ ഡിപ്പിച്ച കേസ് ഓടുന്നുണ്ടായിരുന്നു. ഞാനെന്റെ സൈനുവിന്റെ മുഖത്തേക്കൊന്നു നോക്കി വാത്സല്യത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അറിയാതെയെന്റെ മിഴികൾ നിറഞ്ഞു,

പീ ഡന വാർത്ത ആഘോഷമാക്കി മാറ്റിയവർ നിരപരാധിത്വം പ്രസിദ്ധീ കരിക്കാത്ത മാധ്യമ ധർമ്മത്തെയോർത്തപ്പോൾ ആദ്യത്തെ ഉരുള തൊണ്ടയിൽ കുടുങ്ങി, ഭക്ഷണം ശിരസ്സിൽ കയറിയപ്പോൾ ഉമ്മ വന്നെന്റെ തലയിൽ തട്ടി കസേരയ്ക്ക് പിറകിൽ നിന്ന ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് പുറത്തുള്ള മുറിപ്പാടിൽ നനവു വീണപ്പോഴാണ് ഞാനറിഞ്ഞത്, ആ നനവിലൂടെ ഉമ്മയൊന്നു വിരലോടിച്ചപ്പോളുണ്ടായ നീറ്റലിനും ഒരു സുഖമുണ്ടായിരുന്നു, തിരിയാനെനിക്ക് ശേഷിയുണ്ടായിരുന്നില്ല പൊട്ടിക്കരയണമെന്ന് ആഗ്രഹ മുണ്ടായിരുന്നെങ്കിലും പിടിച്ചു നിർത്തി.

ഇന്നും ആ ത്മഹത്യ ചെയ്യാത്തതു കുടുംബത്തേ ഓർത്താണ് അവരെനിക്കു തരുന്ന സ്നേഹത്തിനു പകരം നൽകാൻ എന്റെ ജീവിതം ഉഴിഞ്ഞുവെച്ചേ മതിയാകൂ,

കിടക്കപ്പായയിൽ തിരിഞ്ഞു കിടന്ന എന്റെ അരികിൽ സൈനു വന്നിരുന്നു വാടിത്തളർന്ന എന്റെ മുഖമവൾ തിരിച്ചു നിർത്തി എന്നോടായ് പറഞ്ഞു

“ഇക്ക എന്തിനാ വിഷമിക്കണെ ഇക്കയ്ക്ക് ഞങ്ങളില്ലേ. ആരൊക്കെ എന്തൊക്കെപ്പറഞ്ഞോട്ടെ എനിക്ക് ഇക്കാനെ വിശ്വാസാ , എനിക്കറിയാം എന്റിക്കാനെ, സത്യം ഒരുനാൾ എല്ലാവരും അറിയും അന്നു കല്ലെറിഞ്ഞ സമൂഹം ഇങ്ങടെ മുന്നിൽ കൈകൾ കൂപ്പും “

ഓൾടെ സംസാരം കേട്ടപ്പോ എനിക്കഭിമാനം തോന്നി ഇങ്ങനൊരു ഭാര്യയെ കിട്ടിയത് എന്റെ പുണ്യമാണ്, വീണ്ടും ഞാൻ മുഖം തിരിച്ചു കിടന്നപ്പോൾ പുറത്തുള്ള മുറിവിനോട് പറ്റിച്ചേർന്നു കിടന്നു കൊണ്ടവളെന്നെ ഇറുക്കിപ്പിടിച്ചു. എന്റെ മുഖത്തൊരൽപ്പം പുഞ്ചിരി വിടർന്നിരുന്നു തമാശ രൂപേണ ഞാനവളോടായ് പറഞ്ഞു

” വേണെങ്കിൽ മാറിക്കിടന്നോ അറിയാലോ പീ ഡനക്കേസിലെ പ്രതിയായിരുന്നവനാ ഞാൻ “

അവളുടെ മുദുലമായ കരങ്ങൾക്ക് ബലം കൂടി വന്നു നനുത്ത അധരങ്ങൾ എന്റെ കാതിനോടടുപ്പിച്ചവളെന്നോടായ് പതിയെപ്പറഞ്ഞു.

” ഇക്ക പീ ഡകൻ തന്നെയാ ഇങ്ങള് പീ ഡിപ്പിച്ചേന്റെയാ അപ്പുറത്ത് കിടന്നുറങ്ങുന്നതും പിന്നെന്റെ വയറ്റിൽ വളരുന്നതും “

ജീവിതത്തിലാദ്യമായ് എനിക്കാ വിളി കേട്ടപ്പോൾ സന്തോഷം തോന്നി ഞാൻ മനസ്സിലോർത്തു

മരയോന്തിനേപ്പോൽ നിറം മാറുന്ന സമൂഹത്തിനെന്നെ പീ ഡകനെന്നു വിളിക്കാൻ യാതൊരു യോഗ്യതയുമില്ലാ. എന്നാൽ എന്റെ സ്വാർത്ഥതകൾ നിറവേറാൻ കരുവാക്കിയ അവളെ ഞാൻ പീ ഡിപ്പിക്കുകയായിരുന്നില്ലേ, എന്റെ പീ ഡനങ്ങൾ ഏറ്റുവാങ്ങിയ ഒരേയൊരുവൾ അവളാണ് അപ്പൊ അവൾക്കങ്ങനെ വിളിക്കാൻ യോഗ്യതയുണ്ട്, അതെ ഞാനൊരു പീ ഡകനാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *