അതൊന്നും അല്ല ആ ബലാലിന് കൊറോണ ആണോ എന്നൊടു സംശയം . അങ്ങിനെ ആണേൽ ഒറ്റക്ക് ആവാതിരിക്കാൻ എനിക്കും…..

എഴുത്ത് :- സൽമാൻ സാലി

” ഇക്കാ .. ഇക്കോയ് .. ഇങ്ങളൊന്നിങ്ങാട്ട് ബെരിൻ ..

ന്റെ കുരിപ്പ് കെട്യോൾക്ക് പനി ആയതോണ്ട് ഓള് കുറച് റെസ്റ്റ് എടുത്തോട്ടെ എന്ന് കരുതിയാണ് മക്കളേം കൊണ്ട് ഉമ്മറത്ത് പോയിരുന്നത് .അവരെ ചുമലിൽ ഇരുത്തി ആന കളിക്കുമ്പോൾ ആണ് ഈ കുരിപ്പ് കിക്കാ കിക്കാന്ന് വിളിച്ചോണ്ടിരിക്കുന്നത് ..

സാധാരണ ഒരു പനി വന്നാൽ ഇങ്ങളൊന്ന് കുട്ടികളേം കൊണ്ട് അപ്പുറത്തെങ്ങാനും പോയിരിക്ക് എന്ന് പറയുന്നവളാ ഇന്നിപ്പോ അഞ്ച് മിനിറ്റ് കൂടുമ്പോൾ ഇക്കാന്നു വിളിച്ചോണ്ടിരിക്കുന്നത് ..

” ഉം .. എന്താടി .. ?

” ഇക്കാ …. ഇങ്ങള് പോവല്ലേ ന്റെ അടുത്ത് ഇരിക്ക് .. അന്നേരം ഇൻക് കൊറച്ചു സമാധാനം കിട്ടും …

ഓൾടെ പനിപിടിച്ച ആ സംസാരം കേൾക്കുമ്പോൾ ഇങ്ങള് കരുതും ഓൾക് ന്നോട് ഭയങ്കര സ്നേഹം ആയതോണ്ട് ആണെന്ന് .. അതൊന്നും അല്ല ആ ബലാലിന് കൊറോണ ആണോ എന്നൊടു സംശയം . അങ്ങിനെ ആണേൽ ഒറ്റക്ക് ആവാതിരിക്കാൻ എനിക്കും കൂടെ വരുത്താൻ ഉള്ള പരിപാടിയാണ് ..

” ഉം എടീ നിനക്ക് ചായ ഇട്ട് തരട്ടെ അത് കുടിക്ക് ക്ഷീണം കുറയട്ടെ ..!!!!!

അതും പറഞ്ഞു നേരെ അടുക്കളയിലോട്ട് വിട്ടു .. ഒരു പാത്ര ത്തിൽ വെള്ളം വെച്ച് അത് തിളക്കാനായി വെച് ഫോണിൽ കുത്തികൊണ്ട് കാത്തിരുന്നു ..

അല്ലെങ്കിലും ഒരു സംഗതിക്ക് കാത്ത് നിന്നാൽ അത് ശരിയാവണേൽ കുറെ സമയം പിടിക്കും .. അല്ലേൽ വേഗത്തിൽ ആവും .. വെള്ളം തിളക്കാനായി കാത്ത് കാത്തു വെള്ളം തിളച്ചു ചായപ്പൊടി എടുക്കാനായി അലമാര തുറന്നപ്പോഴാണ് ഓട്ടോ സ്റ്റാൻഡിൽ ഓട്ടൊ നിർത്തിയ പോലെ അലമാര നിറച്ചും ബൂസ്റ്റ് കുപ്പികൾ …

പടച്ചോനെ പണി പാളിയല്ലോ എന്നോർത്ത് ഒരു കുപ്പി തുറന്നപ്പോ അതിൽ പരിപ്പ് അടുത്തത് തുറന്നപ്പോ അതിൽ കടല . അടുത്തതിൽ ഉണ്ടാവും എന്ന് കരുതി തുറന്ന് നോക്കി അതിൽ ആണേൽ പുളി .

അങ്ങിനെ ബാക്കിയുള്ളതിൽ ഉപ്പും പഞ്ചസാരയും മുളകും മല്ലിയും ഒക്കെ കിട്ടിയെങ്കിലും ചായപ്പൊടി മാത്രം കിട്ടിയില്ല

അവസാനം അലമാരയുടെ അടിയില് നോക്കുമ്പോൾ ഒരു ഈസ്റ്റേൺ ചായപ്പൊടി എന്ന് പച്ച സ്റ്റിക്കർ ഉള്ള ബോട്ടിൽ എന്നെ നോക്കി ചിരിക്കുന്നു .. ആഹാ കിട്ടിപ്പോയി എന്ന സന്തോഷത്തിൽ മൂടി തുറന്നപ്പോ നല്ല ഗരം മസാലയുടെ മണം ..

അങ്ങിനെ അലമാരയിലെ സകല ബോട്ടിലും തുറന്നു കഴിഞ്ഞിട്ടാണ് ഒരു ജനപ്രിയം അച്ചാറിന്റെ ബോട്ടിലിൽ കിടക്കുന്ന ചായപ്പൊടി കിട്ടിയത് ..
കിട്ടിയപാടെ എടുത്ത് വെള്ളത്തിൽ ഇടാൻ നോക്കിയപ്പോഴാണ് കാര്യം മനസിലായത് ചായപ്പൊടി നോക്കുന്നതിന്റെ ഇടയിൽ തിളക്കാൻ വെച്ച വെള്ളം നീരാവി ആയിപോയിക്കണ് ന്ന് ..

ഇങ്ങള് നോക്കണേ ഓൾടെ ഒരു ഇൽമ് .. ചായപൊടിന്റെ ബോട്ടലിൽ ഗരം മസാല ഇടുക അച്ചാർ കുപ്പിയിൽ ചായപ്പൊടി ബൂസ്റ്റ് കുപ്പിയിൽ പരിപ്പും പഞ്ചസാരയും ഇടുക .. ബല്ലാത്ത ജാതി ഇമ്മായിരി സൈക്കോ പെണ്ണുങ്ങൾ വേറെ ഉണ്ടോ ആവോ ..

ഇതൊക്കെ കഴിഞ്ഞു ചായ കൊടുത്തപ്പോ ഓള് ചോയ്ക്കുവാ ഇങ്ങള് ചായ ണ്ടാക്കാൻ പോയിട്ട് ഒരു ബിരിയാണി ഉണ്ടാക്കുന്ന നേരം ആയല്ലോ എന്ന് …

എന്താ ചെയ്യാ .. കൊ ന്നാ പാപം തിന്നാ തീരും എന്നാ ഈനെ ആണേൽ കൊല്ലാനും പറ്റൂല തിന്നാനും പറ്റൂല അനുഭവിക്കുക തന്നെ …

Related Posts

Leave a Reply

Your email address will not be published. Required fields are marked *