അപ്പോഴും അവൾ ഹാളിൽ നിന്ന് അടുക്കളയിലേക്കും അടുക്കളയിൽ നിന്നും ബെഡ്റൂമിലേക്കും…….

Story written by Riya Ajas

ഇന്ന് രാവിലെ ഭാര്യയുമായുള്ള കാർ യാത്രയിലാണ് അപ്രതീക്ഷിതമായി അവൾ എന്നോട് ആ ചോദ്യം ചോദിക്കുന്നത് ….

നിങ്ങൾക്ക് കുറച്ച് സമയം എന്റെ കൂടെ ചിലവാക്കി കൂടെ… അല്ലെങ്കിൽ കുറച്ച് സമയം എന്നോട് സംസാരിച്ച് കുടെയെന്ന്.

ആദ്യം എനിക്ക് അത് തമാശയായി തോന്നിയെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ ആ ചോദ്യം എന്നിൽ ഒരു ആശയ കുഴപ്പമുണ്ടാക്കി….

സ്നേഹമുള്ള ഭർത്താവ് രണ്ട് മക്കൾ സർക്കാർ ജോലി…. സന്തുഷ്ട കുടുബം എല്ലാം അവൾക്ക് ഉണ്ട് … പിന്നെ എന്തായിരിക്കും അവൾ ഇങ്ങനെ ചോദിക്കാൻ ….

ഞാൻ അവളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി ….

വെളുപ്പിന് 4 മണിക്ക് എഴുന്നേൽക്കും… ഗ്യാസിൽ ഒരു പാത്രത്തിൽ ചായക്ക് വെള്ളവും അടുപ്പത്ത് കഞ്ഞിക്ക് വെള്ളവും വെച്ച് അവളുടെ രാവിലത്തെ ജോലികൾ ആരംഭിക്കുo.

ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി ടേബിളിൽ വെക്കും, ഉച്ചക്കത്തേക്കുള്ള ഫുഡ് ലഞ്ച് ബോക്സിലാക്കി അവരവരുടെ ബാഗിൽ വെക്കും…

കൂടാതെ എല്ലാവരുടെയും ബാഗുകളിൽ എല്ലാവർക്കും കൊണ്ട് പോകാൻ ഉള്ളതെല്ലാം എടുത്ത് വെക്കും….

ഇതിനിടയിൽ മക്കളെ വിളിച്ച് ഉണർത്തും… പല്ലുതെപ്പിക്കുo…കുള്ളിപ്പിക്കും…ചയകൊടുക്കും… അവരെ സ്കൂളിൽ വിടാൻ റെഡിയാക്കും…

മുറ്റമടിക്കും…തുണി കഴുക്കും…ചെടി നനക്കും… പാത്രം കഴുകുo…

അവൾ അടുക്കളയിൽ കിടന്ന് തല കുത്തിമറയുമ്പോൾ ഞാൻ എഴുന്നെൽക്കുന്നത് 8 മണിക്ക്…എഴുന്നേറ്റാൽ കുറച്ച് സമയം ഫോൺ നോക്കും…പിന്നെ പല്ല് തേപ്പ് കുളി ശേഷം പത്രം വായന…. അത് കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ്… പിന്നെ റെഡിയായി ഓഫീസിലേക്ക് …

അപ്പോഴും അവൾ ഹാളിൽ നിന്ന് അടുക്കളയിലേക്കുo…. അടുക്കളയിൽ നിന്നും ബെഡ്റൂമിലേക്കും ഓടുന്നുണ്ടായിരിക്കുo.

ബസിലാണ് അവൾ ഓഫിസിലേക്ക് പോകുന്നത്. ബസ് പിടിക്കാനും ഇതെ ഓട്ടമാണ്…

വൈകിട്ട് അവളാണ് ആദ്യം ഓഫിസിൽ നിന്നും വരണത് . ഞാൻ വരുമ്പോൾ അവൾ അടുക്കളയിലായിരിക്കും.

വരുമ്പോൾ തന്നെ ഒരു ഗ്ലാസ്സ് ചയ പിന്നെ ഒരു കുളി ….അത് കഴിഞ്ഞ് ടൗണിലേക്ക് ഇറങ്ങും…കൂട്ടുകാരുടെ കൂടെ കറക്കം…ഒരു ചെറുത് അടി…

എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഒമ്പതര കഴിയും …അപ്പോഴേയ്ക്കും മക്കൾ ഉറങ്ങിയിട്ട്ണ്ടാവും…

ആ സമയവും അവൾ അടുക്കളയിലായിരിക്കും.

പിന്നെ ഭക്ഷണം കഴിച്ച് റ്റി.വി കാണാനിരിക്കും കുറച്ച് സമയം. പിന്നെ റ്റി.വി ഓഫാക്കി ബെഡ് റൂമിൽ പോയി ഫോൺ നോക്കിയിരിക്കും.

അപ്പോഴും അവൾ അടുക്കളയിൽ പാത്രം കഴുക്കി …. രാവിലത്തെക്ക് മാവ് അരച്ച് … അടുക്കള വൃത്തിയാക്കുന്ന തിരക്കിലായിരിക്കും.

അതെല്ലം കഴിഞ്ഞ് മേല് കഴുകി അവൾ ബെഡ് റൂമിലെത്തുമ്പോൾ പതിനൊന്ന് കഴിഞ്ഞിരിക്കും.

ഒരിക്കൽ പോലും അവൾ പരാതി പറത്തില്ല …. ഞാൻ ഒട്ട് അറിഞ്ഞ് പെരുമാറിയുമില്ല.

ഇങ്ങനെ അവളെ കുറിച്ചുള്ള ചിന്തകൾ അവസാനിച്ചപ്പോൾ …. ഞാൻ ഒരു ദീർഘശ്വാസമെടുത്തു. ഞാൻ എന്ത് മനുഷ്യനാണ് എന്ന് സ്വയം ചോദിച്ചു.

പാവം എത്ര ഓടി തനിച്ച് … എത്ര കിതച്ചിട്ടുടവും….

ഇന്ന് നേരത്തെ ഓഫിസിൽ നിന്ന് ഇറങ്ങി …. വിട്ടിലെത്തി …. ആദ്യമായി തനിച്ച് ചായ ഉണ്ടാക്കി . അവളെ കാത്തിരുന്നു. അവൾ വന്നു.

ഒരു ഗ്ലാസ്സ് ചായ ഞാൻ അവൾക്ക് പകർന്ന് കൊടുത്തു… ആദ്യമായി ആ വീട്ടിൽ ഒരു ഗ്ലാസ്സ് ചായ അവൾ ആസ്വദിച്ച് കുടിക്കുന്നത് ഞാൻ കണ്ടു.

ശേഷം കുളിച്ച് ടൗണിലേക്ക് പോയില്ല…മക്കളോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു… ഇന്ന് അവർ അവരുടെ അമ്മയെ ശല്യപ്പെട്ടുത്തിയില്ല ….

അവരെ കുളിപ്പിച്ചു…അവരുടെ ഹോം വർക് ചെയ്യിച്ചു…

പിറ്റെ ദിവസത്തേക്ക് ഉള്ള എല്ലാവരുടെയും ഡ്രസ്സുകൾ അയേൺ ചെയ്തു…

ഒരുമിച്ച് ഭക്ഷണം കഴിച്ചു … മക്കളെ ഉറക്കി …..

മക്കളെ ഉറക്കി ഞാൻ ഇറങ്ങി വരുമ്പോൾ അവൾ കുളി കഴിഞ്ഞ് ഇറങ്ങിയിരുന്നു.

എന്നെ കണ്ടപ്പാടെ അവൾ എന്നോട് …. എന്ത് പറ്റി ഇന്ന് എന്ന്…..

അതിന് ഞാൻ ഒരു മറുചോദ്യം ചോദിച്ചു ….. ഇന്ന് രാവിലെ ചോദിച്ച കാര്യം നിനക്ക് കുറച്ച് നേരത്തെ ചോദിച്ചുടായിരുന്നോ എന്ന് ….

അപ്പോ അവൾ പറയ…. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാന്ന് ….

എന്നിട്ട് അവൾ എന്റെ ചെവിയിൽ ചോദിക്കുവ …. കുറച്ച് നേരം എന്റെ കൂടെ മുറ്റത്ത് വന്ന് ഇരിക്കുവോന്ന് ….

എന്തിനെന്ന് ചോദിച്ചപ്പോൾ അവൾ പറയ….

പണ്ട് ഞാൻ കണ്ട നിലാവും നക്ഷത്രങ്ങളും അവിടതന്നെ ഉണ്ടോന്ന് അറിയാനാണെന്ന് ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *