അല്ലേലും ഇത് എനിക്കുണ്ടായതാണോ എന്ന് നല്ല സംശയം ഉണ്ട്… നിന്റെ അമ്മാവന്റെ മോന്റെ അതെ കണ്ണും മൂക്കും ആണ് ഈ നാശത്തിനു.അതെ അല്ലേലും തനിക്കത്തിനുള്ള കഴിവൊന്നും ഇല്ലല്ലോ.. തനിക്കു പറ്റാത്ത കാര്യം ഞാൻ പുറത്തുന്നു ആൺപിള്ളേരെ വിളിച്ചു ചെയ്യിപ്പിച്ചതാ………….

Story written by Atharv Kannan

” നീ കൊണ്ടു പൊയ്ക്കോടി…. അല്ലേലും ഇത് എനിക്കുണ്ടായതാണോ എന്ന് നല്ല സംശയം ഉണ്ട്… നിന്റെ അമ്മാവന്റെ മോന്റെ അതെ കണ്ണും മൂക്കും ആണ് ഈ നാശത്തിനു “

” അതെ… അല്ലേലും തനിക്കത്തിനുള്ള കഴിവൊന്നും ഇല്ലല്ലോ.. തനിക്കു പറ്റാത്ത കാര്യം ഞാൻ പുറത്തുന്നു ആൺപിള്ളേരെ വിളിച്ചു ചെയ്യിപ്പിച്ചതാ “

ആദിക്കൊപ്പം വിട്ടു കൊടുക്കതെ ഫസ്‌നയും കയർത്തു നിന്നു… ഊണ് മേശയിൽ ഇതെല്ലം കേട്ടു കൊണ്ടു അർത്ഥം മനസ്സിലായില്ലെങ്കിലും അവര് വഴക്കിടു വാണെന്നു തിരിച്ചറിഞ്ഞു തൊണ്ടയിൽ നിന്നും ഭക്ഷണം ഇറക്കാൻ പാടു പെട്ടു വെറുതെ പാത്രത്തിൽ വിരലോടിച്ചു ഇരിക്കുന്ന ഗുൽമോഹർ ഭയത്തോടെ അവരെ നോക്കി.

” എടി ഇനി നീ മിണ്ടിയാൽ അടിച്ചു നിന്റെ കാരണം ഞാൻ പൊളിക്കും. ” ആദി അലറിക്കൊണ്ട് അവളുടെ അരികിലേക്ക് കൈ ചൂണ്ടി ചെന്നു.

” ഓഹോ… തല്ലടോ.. ആണാണെങ്കിൽ തല്ലടോ ” ആദിയുടെ നെഞ്ചിൽ ഇരു കൈകൾ കൊണ്ടും തള്ളിക്കൊണ്ട് ഫസ്‌ന പറഞ്ഞു

കണ്ണടച്ച് തുറക്കും മുന്നേ ആദിയുടെ പ്രഹരം അവളുടെ മുഖത്ത് വീണു…

” താണെന്നെ തല്ലി അല്ലേ? “

മുഖം പൊത്തി പിടിച്ചു വേദനയോടെ അവൾ ആദിയെ നോക്കി

” ഇനിയും ചൊറിഞ്ഞ നീ ഇനിയും മേടിക്കും “

അത് പറഞ്ഞു തീരും മുന്നേ ഫസ്‌നയുടെ കൈകൾ ആദിയുടെ മുഖത്തും വീണു..

ഇരുവരും വാശിയോടെ കഴുത്തിനു പിടിച്ചു….

മുന്നിൽ ഓട്ടോ വന്നു ഹോൺ മുഴക്കി.. ഏഴ് വയസ്സുകാരി ഗുൽമോഹർ തന്റെ ബാഗും എടുത്തു അവരുടെ മുഖത്ത് നോക്കാതെ ഓട്ടോയിലേക്ക് നടന്നു.

” എന്താ കുഞ്ഞോളെ മോന്ത വീർപ്പിച്ചിരിക്കണേ? “

അവൾ നടുക്കത്തെ കണ്ണാടിയിലൂടെ നോക്കി കൊണ്ടു ചോദിക്കുന്ന ഓട്ടോ ക്കാരന്റെ ചോദ്യം കെട്ടില്ലെന്നു നടിച്ചു.

അവൾ എന്തോ വിഷമത്തിൽ ആണെന്ന് ആ ചെറുപ്പക്കാരന് മനസ്സിലായി

” മിട്ടായി വേണോ മോൾക്ക്? “

അവൾ തന്റെ കണ്ണുകൾ ഉരുട്ടി കണ്ണാടിയിലേക്ക്‌ നോക്കി… അയ്യാൾ ഒന്നും മിണ്ടാതെ പതിവുപോലെ മൗനമായി ഇരുന്നു.

എന്നും എത്താറുള്ളത് പോലെ 8.30 ആയപ്പോ അവൾ സ്കൂളിന്റെ മുറ്റത്തു ഇറങ്ങി.. പതിവായി പോയി ഇരിക്കാറുള്ള വരാന്തയുടെ മൂലയിൽ അവൾ അങ്ങനെ പുറത്തേക്കും നോക്കി ഇരുന്നു.

സമപ്രായക്കാരായ കുട്ടികൾ ആവേശത്തോടെ കളിച്ചു ചിരിച്ചു നടക്കുമ്പോൾ അവൾ മാത്രം തന്റെ വീട്ടിലെ കാര്യങ്ങൾ ഓർത്തു ഒരു മൂലയിൽ ഒതുങ്ങി കൂടി.

” എന്താ മോളേ ഇന്നും വഴക്കായിരുന്നോ അച്ഛനും അമ്മയും? ” ജോൺ സർ പിന്നിൽ വന്നു നിന്നുകൊണ്ട് ചോദിച്ചു. അവൾ ആ ശബ്ദം കേട്ടു മെല്ലെ മുഖം ഉയർത്തി നോക്കി.

ജോൺ സർ… പാതി നരച്ചു തുടങ്ങിയ മുടി… കൊമ്പൻ മീശ… ക്ളീൻ ഷേവ് ചെയ്ത താടി.. ആറടി പൊക്കം.വെള്ള മുണ്ടും ചെക്ക് ഷർട്ടും ധരിച്ച അദ്ദേഹം അവളെ ഇടയ്ക്കിടെ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്.

” നീ കഴിച്ചോ രാവിലെ വല്ലതും? “

” ഇല്ല “

” ഇന്നാര ഉമ്മയോ അതോ അച്ഛനോ? “

” രണ്ട് പേരും “

” ഉം.. മോളു എണീക്കു… ഞാൻ നല്ല ഇടിലീം സാമ്പാറും കൊണ്ടൊന്നിട്ടുണ്ട്.. കഴിക്കാം വാ ” അയ്യാൾ അവൾക്കു നേരെ കൈ നീട്ടി.

ആ കൈകൾ പിടിച്ചു അവൾ മെല്ലെ എണീറ്റു… അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമം എന്താണെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത അവള്ക്ക്‌ ജോൺ സർ ആണ് ആശ്വാസം പകർന്നിരുന്നത്..

ടെറസിലെ ഒരു കോർണറിൽ അയ്യാൾ കസേരയിൽ ഇരുന്നു… തന്റെ പാത്രം തുറന്നു ഇഡലിയിലേക്ക് സാമ്പാർ ഒഴിച്ചു. അവളെ എടുത്തു മടിയിലേക്കു ഇരുത്തി. ഒരു കൈ കൊണ്ടു ഇഡലി എടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു. അവൾ സന്തോഷത്തോടെ അത് ചവച്ചിറക്കി കൊണ്ടു പതിവു പോലെ അവനെ നോക്കി ചിരിച്ചു. തന്റെ ഒറ്റപ്പെടലിന്റെ ലോകത്തു അവൾക്കു അയ്യാൾ ഒരു ആശ്വാസമായിരുന്നു.

അയ്യാളുടെ മറ്റേ കൈ പതിയെ അവളിലൂടെ സഞ്ചരിക്കാൻ തയ്യാറെടുത്തു. പൊതുവെ ആരും കടന്നു വരാത്ത ആ ടെറസ് തന്നെ ആയിരുന്നു അയ്യാൾ അവളെ ഉപയോഗിക്കാൻ തുടക്കം മുതലേ തിരഞ്ഞെടുത്ത ആയുധം.കൈകൾ തുടകളിൽ സ്പർശിച്ചതും,

” ജോൺ മാത്യു “

ആ ശബ്ദം കേട്ടു അയ്യാൾ ഞെട്ടലോടെ തിരിഞ്ഞുകൊണ്ടു അവളെ താഴെ നിർത്തിക്കൊണ്ട് എണീറ്റു…

” അപ്പൊ രാവിലെ നേരത്തെ വരുന്നതിന്റെ ഉദ്ദേശം ഇതാണ്! അല്ലേ? “

അന്നമ്മ ജോൺ ips ന്റെ ശബ്ദം അയ്യാളുടെ കാതുകളിൽ തുളച്ചു കയറി.

” ആ… ആരാ നീ… ഏഹ്.. എ.. എന്തുദ്ദേശം? ” അയ്യാൾ നിന്നു വിറക്കാൻ തുടങ്ങി.

” ഞാനോ? ഞാനാരാണെന്നല്ലേ… പറയാം… ഈ കുട്ടികളുടെ മനസ്സിൽ കള്ളം ഇല്ല ജോൺ… താൻ ചെയ്തു കൊണ്ടുരുന്നത് സ്നേഹ പ്രകടനം ആണെന്ന് വിശ്വസിച്ച ഗുൽമോഹർ ഇന്നലെ ക്ലാസ് ടീച്ചർ ആനിയോട് ഒഴിവു സമയത്തു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാം പറഞ്ഞു. ആദ്യം അവർക്കതൊരു ഷോക്ക് ആയിരുന്നെങ്കിലും പിന്നെ അവര് ഇരുന്നോന്നു ചിന്തിച്ചു. അവർ ഗുൽമോഹരേ കൺഫ്യൂസ് ചെയ്യിച്ചില്ല.. ഒരുപക്ഷെ താൻ രെക്ഷപെടാൻ അത് കാരണമായാലോ എന്ന് അവർക്കു തോന്നി. സ്കൂളിൽ അറിയിച്ചാൽ സ്കൂളിന് ഉണ്ടാകാവുന്ന മണക്കേടിനെ ഓർത്തു അധികൃതർ ഇത് പുറത്ത് വിടാതെ ഇരുന്നാലോ എന്നും അവർ ഭയന്നു.”

അയ്യാൾ വിറച്ചു കൊണ്ടു നിന്നു

” അപ്പോഴോ… പോലീസിൽ പരാതി പെട്ടാലോ…? അമ്മാവൻ മന്ത്രിയും അളിയൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ആയിരിക്കെ നിയമവും തനിക്കു കൂട്ടു നിന്നാലോ എന്നവൾ ഭയന്നു… ഒടുവിൽ ആനി ടീച്ചർ എന്നെ വിളിച്ചു… നിയമം കൊടുക്കുന്നത് പോരെന്ന് തോന്നുന്ന കേസുകളിൽ ഞാൻ നേരിട്ട് ശിക്ഷ വിധിക്കാറുണ്ട്…”

അയ്യാളുടെ മുഖം ഭയം കൊണ്ടു മൂടി…

ഉനൈസും രോഷ്നിയും അന്നമ്മക്കു പിന്നിലേക്കു വന്നു… അന്നമ്മ രോഷ്‌നിയെ ഒന്ന് നോക്കുക മാത്രം ചെയ്തു.. അവൾ ഗുൽമോഹരെയും കൂട്ടി താഴേക്ക് നടന്നു…

” മാഡം.. പ്ലീസ്.. എന്നെ ഒന്നും ചെയ്യരുത് “

” പേരിനു പിന്നിലുള്ള ips പോലും വലിച്ചെറിഞ്ഞിട്ടും എന്നെ തേടി വരുന്നവർക്ക് ഒരു വിശ്വാസം ഉണ്ട് ജോൺ.. അന്നമ്മ ജോൺ അതിൽ നീതി നേടി കൊടുക്കും എന്ന വ്ശ്വാസം “

അന്നമ്മ ഉനൈസിനെ നോക്കി ” ഉനൈസ്, എടുത്താ താഴുത്തേക്കു ഇട്ടേക്കു “

അന്നമ്മ താഴേക്ക് നടന്നു…. സ്കൂളിന്റെ പിന്നിലെ കാലി ആയ ഭാഗത്തേക്ക് ജോൺ വന്നു പതിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *