അല്ല ജാബിയെ ഞാൻ പറഞ്ഞു വന്ന കാര്യം ഇതൊന്നും അല്ലല്ലോ .. അന്ന് ആദ്യ ദിവസം ക്ലിന്റൻ മാഷ് വന്ന് ബോർഡിൽ വാട്ട് ഡു യൂ വാണ്ട് ബികം…..

എഴുത്ത് :- സൽമാൻ സാലി

” ഡാ ജാബിയെ അനക്കൊരു കാര്യം കേക്കണോ ? ഞാൻ പണ്ട് എട്ടാം ക്‌ളാസിൽ പുതിയ ഇസ്‌കൂൾ മാറി ചേർന്ന് ആദ്യ ദിവസം മാഷമ്മാര് ഒക്കെ വന്ന് എല്ലാരേം പരിചയപെടൂലെ അന്ന് ഇംഗ്ളീഷിന് ന്റെ മാഷ് ബിൽ ക്ലിന്റൻ ആയിരുന്നു ..

” ന്റെ സാലിക്ക .. ഇപ്പൊ തിന്ന ചോറ് ദഹിച്ചു പോകുന്ന തള്ള് ഒന്നും തള്ളല്ല .. അമേരിക്കൻ പ്രസിഡന്റ് അല്ലെ ഇങ്ങളെ ഇംഗ്ളീഷ് പഠിപ്പിക്കുന്നത് ..!! തള്ളി തള്ളി ഇങ്ങള് എങ്ങോട്ടാ ..?

” എടാ കുരിപ്പേ .. ഇയ്യ്‌ ഞാൻ പറഞ് തീരണതിന്റെ മുൻപ് തോക്കിൽ കയറി വെടി വെക്കല്ലേ .. ഞാനൊക്കെ ഇസ്‌കൂൾ പോവുമ്പോ ഓരോ മാഷ്ക്ക് ഓരോ വട്ടപ്പേര് ണ്ടാവും .. അതാണ് ബിൽ ക്ലിന്റൻ മൂപ്പരെ പേര് രാമ കൃഷ്‌ണൻ എന്നോ മറ്റോ ആയിനും ..

” ആ പേരിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്മ വന്നേ .. അന്ന് ഓരോ പിരീഡിനും വരുന്ന മാഷ്ക്ക് ഉള്ള പേര് കേട്ടാൽ ഇയ്യ്‌ ചിരിച്ചു മയ്യത്താവും .. ഹിസ്റ്ററിക്ക് ന്റെ മാഷ് കാനിംഗ്‌ പ്രഭു ആയിരുന്നു ..

” സാലിക്കാ .. സംഗതി ബിരിയാണി കഴിച്ചതിന്റെ കായി ഇങ്ങള് കൊടുത്തു എന്ന് വെച്ച് എന്നെ ഇങ്ങനെ ദ്രോഹിക്കരുത് ..

” ന്റെ ജാബിയെ അന്നൊട് ഞാൻ പറഞ്ക്ക്ണ് ഇയ്യ്‌ തോക്കിൽ കേറി വെടി വെക്കരുത് എന്ന് .. എടാ പണ്ട് ബ്രിടീഷ്കാര് ഇന്ത്യ വിട്ട് ഓടി പോയ നേരത്തു ഈസ്റ്റിന്ത്യാ കമ്പനി ഭരിച്ചത് എന്തോ മറ്റും ആയ ആ കാനിംഗ്‌ പ്രഭു അല്ല ന്റെ ഹിസ്റ്ററി മാഷ് .. മൂപ്പരെ പേര് വേലായുധൻ ആണ് .. ഞമ്മള് ഒരു ഗുമ്മിന് കാനിംഗ്‌ പ്രഭു എന്നാക്കി ..

” കെമിസ്ട്രിക്ക് h2so4 ആയിരുന്നു .. അത് എന്താന്ന് അറിയോ അനക്ക് ..

” സാലിക്കാ പ്ലീസ് ഞാൻ പോട്ടെ ഈ വക ചോദ്യം കേട്ടിട്ടാണ് ഞാൻ പഠിപ്പ് തന്നെ നിർത്തിയത് ..!!

” ഇയ്യ്‌ ഉത്തരം അറിയാമെങ്കിലും പറയരുത് .. കാരണം ഇൻക് ഉത്തരം പറയണം .. ഹൈഡ്രേജെൻ സൾഫേയ്റ്റ് എന്ന് കേട്ടിട്ടുണ്ടോ ഇയ്യ്‌ .. അതിന്റെ രാസ നാമമാണ് h2so4. അത് ടോക്സിക് ഗ്യസ് ആണ് അതികം ഞമ്മള് മണത്താൽ പിന്നെ ഞമ്മള് അത്തറും പുരട്ടി പള്ളിക്കാട്ടിൽ ഒറ്റക്ക് കിടക്കേണ്ടി വരും മയ്യത്തായിട്ട് …

” ഹാ .. അതൊക്കെ ഒരു കാലം .. ഹിന്ദിയുടെ മേരി ടീച്ചർക്ക് ഒരു പ്യാരി കൂടി നൽകി മേരി പ്യാരി ആക്കി .. കണക്കിന്റെ മോഹനൻ മാഷ്ക്ക് ലസാഗു മോഹനൻ ആക്കി ബയോളജിയുടെ കണ്ണൻ മാഷ്ക്ക് കർണ്ണപടം എന്നും പേരിട്ട് ശരിക്കും ഉള്ള പേര് എന്താന്ന് പോലും അറിയില്ലായിരുന്നു ..

” അല്ല ജാബിയെ ഞാൻ പറഞ്ഞു വന്ന കാര്യം ഇതൊന്നും അല്ലല്ലോ .. അന്ന് ആദ്യ ദിവസം ക്ലിന്റൻ മാഷ് വന്ന് ബോർഡിൽ വാട്ട് ഡു യൂ വാണ്ട് ബികം ..? എന്നെഴുതി തിരിഞ്ഞു നിന്ന് ഓരോരുത്തരേം വിളിച്ചു ചോദിക്കാൻ തുടങ്ങി ..

അന്ന് ക്‌ളാസിൽ മുഴുവൻ ഡോക്ടറും പൊലീസും എഞ്ചിനീയറും നിറഞ്ഞൊഴുകി .. എനിക്കാണേൽ വിമാനം പറത്താൻ ആണ് ആഗ്രഹം .. അടുത്തിരുന്ന കുരിപ്പിനൊട് ഞാൻ ചോതിച്ചു ” എടാ വിമാനം പരത്തുന്നവർക്ക് എന്താടാ ഇംഗ്ളീഷിൽ പറയുവാ എന്ന് ..

അവൻ എന്നെ ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ” ഐ വാണ്ട് ബികം ഏ കാർപെന്റെർ ..!!

” കാറിന് പെയിന്റടിക്കാൻ നിന്റെ അമ്മാവൻ പോകും .. എന്ന് പറഞ്ഞതും മാഷ് എന്റെ പേര് വിളിച്ചു ..

” സൽമാൻ വാട് യൂ വാണ്ട് ബികം ..

ഒന്നും നോകീല എണീറ്റ് നിന്ന് ഐആം ദി ഡ്രൈവറ് ഓഫ് വിമാനം ബികം എന്ന് പറഞ്ഞതും ക്‌ളാസിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാരും ഭയങ്കര ചിരി ..

ഇപ്പൊ ഇയ്യ്‌ കരുതും ആരാണ് ആ ഒരാൾ എന്ന് .. അത് വേറെ ആരും അല്ല ഞാൻ തന്നെയാ ..

പിറ്റേ ദിവസം പൈലറ്റ് എന്ന് നൂറ് വട്ടം ഇമ്പോസിഷൻ എഴുതിയിട്ട് ക്‌ളാസിൽ കേറിയാൽമതി എന്നും പറഞ്ഞു മാഷ് ഇറങ്ങിപ്പോയി …

” എന്നിട്ട് ഇങ്ങള് എന്തേ പൈലറ്റ് ആവാഞ്ഞേ ..?

” ജാബിയെ ബിരിയാണി തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തുന്നുണ്ട് അല്ലെ ..

” എടാ ഞാൻ പത്താം ക്‌ളാസ് വരെ പഴയ പാഠ്യ പദ്ധതി ആയിരുന്നു .. അങ്ങിനെ പ്ലസ് വണ്ണിന് ചെന്നപ്പോ ഓര് പറയുവാ അസൈൻമെന്റ് വേണം പ്രൊജക്റ്റ് വേണം എന്നൊക്കെ ..

അന്ന് വരെ ന്യൂസ് പ്രിന്റിൽ മാത്രം ഇമ്പോസിഷൻ എഴുതിയ എന്നോട് ഏഫോർ പേപ്പറും ചാർട്ടും ഒക്കെ വാങ്ങണം എന്ന് പറഞ്ഞപ്പോ ഞാനില്ല ഈ കളിക്ക് എന്നും പറഞ്ഞു ഞാൻ ഇസ്‌കൂൾ പോക്ക് നിർത്തി ..

എന്നിട്ട് പൈലറ്റിന്റെ ബാക്കിലെ സീറ്റിൽ ഇരുന്ന് ഞാൻ ദുബായിക്ക് പോന്നു ..

അല്ലേലും വിമാനം ഓടിക്കാൻ അത്ര വലിയ ത്രില്ലൊന്നും ഇല്ലെടാ .. ഒന്ന് ഓവർടേക്ക് ചെയ്യാൻ വല്ല പരുന്തിനേം കാണണം .. അത് കൊണ്ട് ഞാൻ ആ പണി വേണ്ടെന്ന് വെച്ചത് ..

” ന്റെ സാലിക്കാ .. ഞാൻ പോണ് ……

ഓൻ പോയ സ്ഥിതിക്ക് ഞാൻ നിർത്തുന്നു ..

സൽമാൻ സാലി ..

nb കമന്റ് ഇട്ടില്ലേൽ ഇനി പോസ്റ്റ് ഇടൂല എന്നൊന്നും ഞാൻ പറയൂല

Related Posts

Leave a Reply

Your email address will not be published. Required fields are marked *