അവന്റെ കലങ്ങി ചുവന്ന കണ്ണുകളും, വലിഞ്ഞു മുറുകിയ മുഖവും കണ്ടപ്പോൾ അവളുടെ മുഖത്ത് ഭയം നിഴലിച്ചു. അവൾ കരഞ്ഞു കൊണ്ട്, അവന്റെ……..

 അഗ്നിശിഖ

എഴുത്ത് :- മഹിമ

അമ്പല മണികളുടെ അകമ്പടിയോട് കൂടി ശ്രീ കോവിലിന്റെ നട തുറന്നതും, ശിഖ അവളുടെ നിർജീവമായ മിഴികൾ ഉയർത്തി ആ തിരുനടയിലേക്ക് നോക്കി.

കൂവളത്തില മാലയും നീലശംഖു പുഷ്പ്പ മാലയും ധരിച്ചു, കെടാ വിളക്കിന്റെ ശോഭയിൽ ഒരു സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുന്ന മഹാദേവന്റെ പ്രതിരൂപമായ ശിവലംഗത്തിലേക്ക് അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

“എന്തൊരു ഐശ്വര്യമാണ്. സാക്ഷാൽ ശിവനും പാർവതിയും പോലെ…”,

തൊട്ട് അടുത്തായി ആരുടെയോ അടക്കി പിടിച്ച സംസാരം കേട്ടതും അവളുടെ ആ നിർജീവമായ കണ്ണുകളിൽ നീര് പൊടിഞ്ഞു, യാന്ത്രികമായി അവളുടെ വലം കൈ അവളുടെ മാ റിൽ ചേർന്ന് മയങ്ങുന്ന ‘ധ്രുവ്’ എന്ന് പേര് കൊത്തിയ ആലില താലിയിൽ മുറുകി. അവൾ മെല്ലെ തല ചരിച്ചു തന്റെ വാമ ഭാഗത്തായി നിൽക്കുന്നവനെ നോക്കി.

കൂട്ടുകാരോട് എന്തോ കളി തമാശകൾ പറഞ്ഞു പരിസരം മറന്നു പൊട്ടി ചിരിക്കുകയാണ് അവൻ. അവൾ എന്നൊരാൾ അവിടെ ഉള്ളതായി പോലും അവൻ ഭാവിക്കുന്നില്ല. അവന്റെ ആ പ്രവർത്തിയിൽ അവൾക്കും ഭാവ ഭേദങ്ങൾ ഒന്നും തന്നെയുണ്ടായില്ല.

“എന്ത് ഐശ്വര്യമുള്ള ഒരു കൊച്ച്. പക്ഷെ നല്ല ഒരു ദിവസമായിട്ട് ഇതെന്താ ഇങ്ങനെ…??? ഒരു ചിരിയുമില്ല…. പ്രസരിപ്പും ഇല്ല…. അതിന്റെ കല്യാണം തന്നെയല്ലേ ഇവിടെ നടക്കുന്നെ”

“അഹ്… അപ്പോ നിനക്ക് കാര്യം ഒന്നും അറിയത്തില്ലേ ടി കൊച്ചേ. അതിന് സുഖമില്ലാത്തതാ… മാനസികമായിട്ട് എന്തോ കുഴപ്പം ഉണ്ടെന്നൊക്കെയാ നാട്ടുകാര് പറയുന്നെ”,

വീണ്ടും ഏതോ രണ്ട് സ്ത്രീകളുടെ അടക്കി പിടിച്ചുള്ള സംസാരം കേട്ടതും അവളുടെ ആ നീര് പൊടിഞ്ഞ നിർജീവമായ കണ്ണുകൾ ഒന്നു വിടർന്നു ഒപ്പം, അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരിയും വിരിഞ്ഞു.

*********************

“ശിഖാ…..”,

ആ ഗാംഭീര്യം ഏറിയ ശബ്‍ദം കാതിലേക്ക് തുളച്ചു കയറിയതും, അവളുടെ കാലുകൾ ആരോ പിടിച്ചു കെട്ടിയത് പോലെ നിശ്ചലമായി.

ആ ശബ്‍ദത്തിന്റെ ഉടമ ആരാണ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.

സമൃദ്ധമായി പൂത്തുലഞ്ഞു നിൽക്കുന്ന ചുവന്ന വാക മരത്തിൻ ചുവട്ടിലായി, തീക്ഷണത നിറഞ്ഞ മിഴികളിൽ ഒരു കടലോളം പ്രണയം ഒളിപ്പിച്ചു കൊണ്ട് ചുണ്ടിൽ നേരിയ മന്ദഹാസത്തോടെ അവളെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നവനെ കണ്ടതും, അവളുടെ മൂക്കിൻ തുമ്പ് പോലും ദേഷ്യത്താൽ വിറച്ചു.

“ശിഖാ… ഞാൻ…..”,

അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി,

“എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ചേട്ടാ. എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല. അന്ന് പറഞ്ഞത് തന്നെ എനിക്ക് ഇന്നും പറയാൻ ഉള്ളൂ.

പഠിക്കാനാണ് ഞാൻ ഇവിടെ വരുന്നത്. ദയവു… ചെയ്…ത്… എന്നെ… ശല്യം… ചെയ്യരുത്…”,

ദേഷ്യത്തോടെ തുടങ്ങിയ വാക്കുകളിൽ അവസാനം ഇടർച്ച സംഭവിച്ചു.

അവന് നേരെ കൈകൾ കൂപ്പി കൊണ്ട് അപേക്ഷ സ്വരത്തിലാണ് അവൾ പറഞ്ഞു നിർത്തിയത്.

അത്രയും പറഞ്ഞു അവന്റെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ അവൾ തിരിഞ്ഞു നടന്നു.

“എന്ത് പണിയാ നീ കാണിച്ചേ…??”,

പുസ്തകം വായിക്കുകയായിരുന്ന ശിഖ കീർത്തിയുടെ ചോദ്യം കേട്ടതും, കാര്യം മനസിലാവാതെ പുസ്തകത്തിൽ നിന്നും മുഖം ഉയർത്തി, അവളെ സംശയത്തോടെ ഉറ്റ് നോക്കി.

“ഇന്ന്… ആ ധ്രുവ് ചേട്ടനോട് പറഞ്ഞത്”,

ശിഖയുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതും, കീർത്തി കൈ വിരലുകൾ കോർത്തു വലിച്ചു കൊണ്ട് പറഞ്ഞു. മറുപടിയായി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം, ശിഖ വീണ്ടും മുമ്പിലിരിക്കുന്ന പുസ്തകത്തിലേക്ക് നോട്ടം തെറ്റിച്ചു.

“ഞാൻ നിന്നോടാ ഈ സംസാരിക്കുന്നെ…”,

അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ചു കൊണ്ട് കീർത്തി ഗൗരവത്തോടെ പറഞ്ഞു.

“നീ എന്തിനാ ശിഖുട്ടാ അങ്ങനെ പറഞ്ഞെ. എത്ര നാളായി ധ്രുവ് ചേട്ടൻ നിന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നു…??? അത് നിന്നോടുള്ള പ്രണയം കൊണ്ടാണെന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാം.

അതെല്ലാം പോട്ടെ…. നീയും പ്രണയിക്കുന്നില്ലേ ധ്രുവ് ചേട്ടനെ…!!!

എന്നിട്ടും…. എന്തിനാടി രണ്ടാളും ഇങ്ങനെ വീർപ്പുമുട്ടൽ അനുഭവിക്കുന്നത്??? തുറന്നു പറഞ്ഞൂടെ നിനക്ക്…

ധ്രുവ് ചേട്ടൻ നിന്റെ പ്രാണനാണ് എന്ന്….”,

അവളുടെ കൈകൾ രണ്ടും തന്റെ കൈക്കുള്ളിലാക്കി പൊതിഞ്ഞു പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ കീർത്തി ചോദിച്ചതും, ശിഖയുടെ കണ്ണുകളും നിറഞ്ഞു.

“ആഗ്രഹമില്ലാഞ്ഞിട്ടല്ല ടാ… സാഹചര്യം കൊണ്ടാണ്.

നിനക്ക് അറിയാമല്ലോ കിച്ചു, എന്റെ അമ്മയെ ഞാൻ കണ്ടിട്ടില്ല. ഓർമ്മകളിൽ പോലും ആ വാക്കിന് ഒരു മുഖം….”,

പറഞ്ഞു പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല, അപ്പോഴേക്കും അവളുടെ കണ്ണുകൾ സജ്ജലമായിരുന്നു. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും, കിച്ചു ശിഖയുടെ കൈകളെ ഒന്ന് കൂടി അവളുടെ കൈകളാൽ പൊതിഞ്ഞു പിടിച്ചു.

“എന്നെ നമ്മുടെ അച്ഛന്റെ കൈകളിൽ ഏൽപ്പിച്ചു പോയതാ നമ്മുടെ അമ്മ.അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ എന്നൊരു ലോകത്തേക്ക് മാത്രമായി ചുരുങ്ങി പോയൊരു മനുഷ്യനാണ് നമ്മുടെ അച്ഛൻ.

പ്രാണനെ പോലെ…. സ്വന്തം ജീവനേക്കാൾ ഏറെ…. ഒരു രത്നം പോലെ…. കൈ കുമ്പിളിൽ ഭദ്രമായി സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന അമ്മയെ ദൈവം ഒരു കനിവും കൂടാതെ അച്ഛനിൽ നിന്നും തട്ടി എടുത്തപ്പോൾ, ആ മനുഷ്യൻ അമ്മയുടെ അരികിലേക്ക് പോകാതെയിരുന്നത് എനിക്ക് വേണ്ടി മാത്രമാണ്”,

കണ്ണീരിന്റെ അകമ്പടിയോട് കൂടി ശിഖ പറഞ്ഞു നിർത്തുമ്പോൾ, കിച്ചു ശിഖയെ അവളുടെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിരുന്നു.

“ഇതെല്ലാം എനിക്ക് അറിയാം ടാ…

പക്ഷെ… ഇന്ന് ധ്രുവ് ചേട്ടന്റെ മുഖത്തെ സങ്കടം കണ്ടപ്പോൾ… നിന്റെ നിറഞ്ഞ കണ്ണ് കണ്ടപ്പോൾ…. അറിയാതെ പറഞ്ഞു പോയതാ ടി… വിട്ടേക്ക്….”,

അവളുടെ പുറത്ത് മെല്ലെ തട്ടി കൊണ്ട് കിച്ചു വിഷമത്തോടെ പറഞ്ഞതും, ശിഖ അവളിൽ നിന്നും അടർന്നു മാറി നേരെയിരുന്നു.

“എനിക്കും ആഗ്രഹമുണ്ട് കിച്ചു… ധ്രുവേട്ടന്റെ കൈ പിടിച്ചു നടക്കാനും, വാ തോരാതെ ഒത്തിരി നേരമിരുന്നു സംസാരിക്കാനും, ആ നെഞ്ചോട് ചേർന്ന് നിൽക്കാനും…..

പക്ഷെ… ഇപ്പൊ അതൊന്നും എന്നെ കൊണ്ട് പറ്റില്ല. ധ്രുവേട്ടനോട് ഞാൻ എന്റെ പ്രണയം തുറന്നു പറഞ്ഞാലും, ഒരിക്കലും ഏട്ടൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല പാതിയായി ഏട്ടന്റെ കൂടെ നിൽക്കാൻ ഇപ്പൊ എനിക്ക് സാധിക്കില്ല.

നിനക്ക് അറിയാമല്ലോ കിച്ചു, അച്ഛന്റെ ആരോഗ്യ സ്ഥിതി. രണ്ട് അറ്റാക്ക് കഴിഞ്ഞു. ഇനി ഒന്ന് കൂടി….. എത്രയെന്ന് വെച്ചാ കിച്ചു അച്ഛനെ ബുദ്ധിമുട്ടിക്കുന്നെ…. അത് കൊണ്ട് തന്നെ ഇപ്പൊൾ എനിക്ക് ഒരേ ഒരു ലക്ഷ്യമെയുള്ളൂ.

ഒരു ജോലി”,

ഉറപ്പോടെ ശിഖ പറഞ്ഞതും, അവളിലെ മകളെ ഓർത്ത് കിച്ചുവിന് അവളോട് ബഹുമാനം തോന്നി.

“നിന്റെ തീരുമാനം നല്ലതാണ് ടാ. പക്ഷെ ധ്രുവ് ചേട്ടനോട് ഇതെല്ലാം തുറന്നു പറഞ്ഞൂടെ… ചേട്ടൻ നല്ലവനാ…. നിന്നെ മനസിലാകും ചേട്ടന്…”,

കിച്ചു പറഞ്ഞതും ശിഖ അവളെ നോക്കി ചെറു ചിരിയോടെ പറഞ്ഞു തുടങ്ങി,

“ധ്രുവേട്ടൻ നല്ലവനാണെന്ന് എനിക്കും അറിയാം കിച്ചു. അല്ലെങ്കിൽ ഒരു മന്ത്രിയുടെ മകന് ഒരു ബസ് ഡ്രൈവറുടെ മകളെ ഇത്ര കണ്ട് സ്നേഹിക്കാൻ സാധിക്കുമോ… അത് കൂടാതെ ഇത്രയും ആരാധികമാരുള്ള ഒരു കോളേജ് ഹീറോയ്ക്ക് ഈ കഴിഞ്ഞ രണ്ട് വർഷമായി എന്റെ പിറകെ നടക്കേണ്ട ഒരു ആവിശ്യവുമില്ല. എല്ലാം എനിക്ക് അറിയാം കിച്ചു,

പക്ഷെ…. എന്തോ എന്നെ പിന്നിലേക്ക് വലിക്കുന്നു കിച്ചു… ഇപ്പോൾ എന്റെ പ്രണയം ധ്രുവേട്ടൻ അറിയണ്ട എന്ന് മനസ്സ് പറയുന്നു….

ഞാൻ പറഞ്ഞല്ലോ നിന്നോട്… ഇപ്പോൾ മറ്റെന്തിനെക്കാളും എനിക്ക് പ്രാധാന്യം നമ്മുടെ അച്ഛനാണ്… ഒരു ജോലിയാണ്…”,

പുസ്തകത്തിന്റെ പുറം ചട്ടയിൽ കൂടി വിരൽ ഓടിച്ചു കൊണ്ട് ശിഖ പറഞ്ഞു നിർത്തി. അവളുടെ വാക്കുകളിലെ ദൃഡത മനസിലായതും, കിച്ചു പിന്നെ ഒന്നും പറയാൻ മുതിർന്നില്ല.

സമയം ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ അതിവേഗം മുന്നോട്ട് കുതിച്ചു. ശിഖയും കിച്ചുവും ഇപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ധ്രുവ് പിജി അവസാന വർഷവും.

അന്നത്തെ ആ സംഭവത്തിന്‌ ശേഷം ധ്രുവ് ശിഖയിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവന്റെ ഈ പ്രവർത്തി അവളിൽ വേദന നിറച്ചു എങ്കിലും താൻ കാരണമാണ് അവന്റെ ഈ മാറ്റം എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ആ വേദനയെ ഒരു പുഞ്ചിരിയാൽ മറച്ചു പിടിച്ചു.

******************

വരാന്തയിൽ കൂടി കൈ വിരലുകൾ കോർത്തു വലിച്ചു കൊണ്ട് വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് കാറ്റ് പോലെ എന്തോ ഒന്ന് പാഞ്ഞു ചെന്ന് കിച്ചുവിനെ പുണരുന്നത്.

ആദ്യത്തെ പകപ്പ് വിട്ട് മാറിയതും, കിച്ചു തന്നോട് ചേർന്ന് നിൽക്കുന്നവളിലേക്ക് കണ്ണുകൾ പായിച്ചു.

“ശിഖുട്ടാ… എന്താടാ…??? എന്ത് പറ്റി…??”,

ശിഖയെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് കിച്ചു ആകുലതയോടെ ചോദിച്ചു.

“എനിക്ക്… എനിക്ക്… പ്ലെസ്‌മെന്റ് കിട്ടി കിച്ചൂട്ടാ… പിന്നെ… കമ്പനിക്കാർ തന്നെ എന്റെ തുടർ പഠനത്തിനും സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞു”,

ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും പറയുന്നവളെ കണ്ടതും, കിച്ചുവിന്റെ മുഖവും സന്തോഷത്താൽ വിടർന്നു.

“ഞാൻ… ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ… പിന്നെ… എന്റെ ധ്രുവേട്ടനോടും പറയണം… എല്ലാം…”,

സന്തോഷത്താൽ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ചെറു ചിരിയോടെ പറയുന്നവളെ കണ്ടതും, കിച്ചുവിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.

“എന്തോ… കേട്ടില്ല…. ആരുടെ ധ്രുവേട്ടൻ..??”,

കിച്ചു അവളെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചതും, ശിഖയുടെ മുഖം നാണത്താൽ കുനിഞ്ഞു പോയി.

“എന്റെ ശിഖുട്ടന് നാണമോ… ഏഹ്..??”,

അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് കിച്ചു ചോദിച്ചതും, ശിഖയുടെ കവിളുകൾ ചെമ്പട്ട് പോലെ ചുവന്നു.

“എ….”

“കീർത്തി ശങ്കർ”,

വീണ്ടും ശിഖയെ എന്തോ പറഞ്ഞു കളിയാക്കാൻ തുടങ്ങുമ്പോഴാണ്, കിച്ചുവിന്റെ പേര് ഇന്റർവ്യൂ  നടക്കുന്ന റൂമിൽ നിന്നും വിളിക്കുന്നത്.

“അയ്യോ… അത് ഞാനാണല്ലോ… ബാക്കി ഞാൻ വന്നിട്ട് പറയാമെ…”,

ശിഖയുടെ കവിളിൽ കളിയായി പിച്ചി വലിച്ചു വിട്ട്, കുറുമ്പോടെ പറഞ്ഞു കൊണ്ട് കിച്ചു വേഗം ഇന്റർവ്യൂ  നടക്കുന്ന റൂം ലക്ഷ്യമാക്കി നടന്നു.

അവൾ പോകുന്നത് ചെറു ചിരിയോടെ നോക്കി നിന്ന ശേഷം, അച്ഛനെ വിളിക്കാനായി ശിഖ അവളുടെ ബാഗിൽ നിന്നും ഫോൺ എടുത്തു.

അൺ നോൺ നമ്പറിൽ നിന്നും കുറെ മിസ്സ്ഡ് കാൾസ് വന്നു കിടക്കുന്നത് കണ്ടതും, അവളുടെ കണ്ണുകൾ സംശയത്താൽ കൂർത്തു. തൊട്ട് അടുത്ത നിമിഷം, അതെ നമ്പറിൽ നിന്ന് തന്നെ അവൾക്ക് കാൾ വന്നു. കുറച്ച് നേരം ഫോണിലേക്ക് തന്നെ സംശയത്തോടെ ഉറ്റ് നോക്കി നിന്ന ശേഷം അവൾ കാൾ അറ്റൻഡ് ചെയ്തു.

എന്നാൽ… മറു വശത്തു നിന്നും കേട്ട വാർത്തയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ വേഗം കാൾ ഡിസ്‌ക്കണക്ട് ചെയ്ത ശേഷം ബാഗ് മാറോട് അണച്ചു പിടിച്ചു കൊണ്ട് ഓടി.

“ഞാൻ മാധവേട്ടന്റെ കൂടെ ബസിലുള്ളതാ മോളെ. അച്ഛന്…. അച്ഛന് പെട്ടെന്ന് ഒരു നെഞ്ച് വേദന. ഇവിടെ ജനറൽ ഹോസ്പിറ്റലിൽ….”

കാലുകൾ അതിവേഗം  മുന്നോട്ട് പായുമ്പോഴും, അവളുടെ കാതിൽ ഈ വാക്കുകൾ മുഴങ്ങി കേട്ടു.

പരിസര ബോധം നഷ്ട്ടപെട്ടവളെ പോലെ റോഡിലേക്ക് അവൾ ഓടിയിറങ്ങിയതും, അവളെ തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ ഒരു കാർ സഡൻ ബ്രേക്കിട്ട് നിന്നു. അവൾ ഭയത്തോടെ കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് അവിടെ തന്നെ തറഞ്ഞു നിന്നു. കാറിന്റെ ഹോൺ ശബ്‍ദം കേട്ടതും, അവൾ വിറച്ചു കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ വലിച്ചു തുറന്നു. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ധ്രുവിനെ കണ്ടതും, അവളുടെ കരഞ്ഞു തളർന്ന കണ്ണുകൾ ആശ്വാസത്താൽ ഒന്ന് വിടർന്നു.

“എ… ഏ… അ… ച്ച്….”,

ഞെട്ടി പിടഞ്ഞു അവന്റെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു. എന്നാൽ വാക്കുകൾക്ക് ഒപ്പം കരച്ചിൽ ചീളുകളും പുറത്തേക്ക് തെറിക്കുന്നതിനാൽ, വാക്കുകൾ അവക്തമായിരുന്നു.

“കയറ് ശിഖ”,

പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞതും, മറുതൊന്നും പറയാതെ അവൾ കോ – ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.

വണ്ടി എവിടെയോ നിർത്തിയെന്ന് മനസിലായതും, കൈകൾ കൂപ്പി, ഒഴുകിയിറങ്ങുന്ന കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് പ്രാർത്ഥനയിലായിരുന്ന ശിഖ, മുഖം കൈയാൽ അമർത്തി തുടച്ചു കൊണ്ട് വേഗം ഡോർ തുറന്നു പുറത്തേക്കിറങ്ങി.

“ഏ… ഏട്ടാ… ഇത്… എവിടാ..!!”,

മുമ്പിലേക്ക് നോക്കിയ ശിഖ ഞെട്ടലോടെ ചോദിച്ചു.

“ഏട്ടാ… അച്ഛൻ…”,

അവളുടെ അടുത്തേക്ക് നടന്നു വരുന്ന ധ്രുവിനെ നോക്കി കൊണ്ട് അവൾ കണ്ണീരോടെ പറഞ്ഞു.

എന്നാൽ അവൾ പറയുന്നത് ഒന്നും കേട്ട ഭാവം നടിക്കാതെ, അവളുടെ കൈ തണ്ടയിൽ വലം കൈ മുറുക്കി കൊണ്ട് അവൻ അടഞ്ഞ സ്വരത്തിൽ പറഞ്ഞു,

“വാ…”

അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ, അവനിൽ നിന്നും മ ദ്യത്തിന്റെ രൂക്ഷ ഗന്ധം അവളുടെ നാസികയിലേക്ക് തുളഞ്ഞു കയറി. അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി. അവന്റെ കലങ്ങി ചുവന്ന കണ്ണുകളും, വലിഞ്ഞു മുറുകിയ മുഖവും കണ്ടപ്പോൾ അവളുടെ മുഖത്ത് ഭയം നിഴലിച്ചു. അവൾ കരഞ്ഞു കൊണ്ട്, അവന്റെ കൈ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.

“ഏ… ട്ടാ…. എ…. ന്താ…. ധ്രുവേ….

ആാാ…..”,

ഭയത്താൽ തൊണ്ട കുഴിയിൽ ഞെരിഞ്ഞാമർന്ന വാക്കുകൾ, ഒരു വിധം പെറുക്കി കൂട്ടി അവൾ പറയാൻ ശ്രമിച്ചതും, അവളിലുള്ള അവന്റെ കൈയുടെ മുറുക്കം കൂടി. അവൾ വേദനയാൽ ഉറക്കെ കരഞ്ഞു.

“ചെ…. കിടന്ന് കാറാതെ…. ഇങ്ങോട്ട് വാടി…”,

അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ അസ്വസ്ഥതയോടെ അലറി.

അവന്റെ കൈ പിടിയിൽ നിന്നും അവൾ കുതറി മാറാൻ ശ്രമിച്ചതും, അവന്റെ ദേഷ്യം വർധിച്ചു. അതിന്റെ ഫലമായി അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.

പ്രതീക്ഷിക്കാതെയായതിനാൽ അവൾ കവിളിൽ കൈ ചേർത്ത് കൊണ്ട് പിന്നിലേക്ക് ഒന്നാഞ്ഞു പോയി. എന്നാൽ അതെ നിമിഷം തന്നെ, അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ തോളിലേക്ക് എടുത്തിട്ടിരുന്നു.

ഉറക്കെ കരഞ്ഞു കൊണ്ട് അവൾ കുതറാൻ ആരംഭിച്ചു. എന്നാൽ അവന്റെ ബലിഷ്ടമായ കൈകൾ, അവളെ വേദനിപ്പിക്കും വിധം അവളെ വരിഞ്ഞു മുറുക്കി. അവളുടെ എതിർപ്പിനെ വക വെയ്ക്കാതെ, അവൻ അവളുമായി ആ വീട്ടിലേക്ക് കയറി, ഹാളിലായി കണ്ട സോഫയിലെക്ക് അവളെ എടുത്തിട്ടു.

“ആഹ്….. ഏ… ട്ടാ…. ഞാ…ൻ…”,

അവൻ എറിഞ്ഞതിന്റെ ശക്തിയിൽ, സോഫയുടെ അറ്റത്തായി അവളുടെ നെറ്റി ചെന്നിടിച്ചു. പക്ഷെ ആ വേദന ഒന്നും കാര്യമാക്കാതെ അവൾ സോഫയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് എന്തോ പറയാൻ തുനിഞ്ഞു. പക്ഷെ അവളുടെ ആ നീക്കത്തെ തടഞ്ഞു കൊണ്ട്, അവൻ അവളുടെ ശരീരത്തിലേക്ക് അമർന്നു. അവൾ വിറച്ചു കൊണ്ട് ദയനീയമായി അവനെ നോക്കി. അവന്റെ ചുവന്നു കുറുകിയ കണ്ണുകൾ കണ്ടതും, ഭയത്താൽ അവളുടെ ശരീരം ഒന്നാകെ വിറ പൂണ്ടു.

“ഏ… ട്ടാ…. എ….”,

അവൾ കണ്ണീരോടെ എന്തോ പറയാൻ തുനിഞ്ഞതും, അവളുടെ അ ധരങ്ങളിൽ വേദനിപ്പിക്കും വിധം പ ല്ലുകൾ ആഴ്ത്തി കൊണ്ട് അവൻ ഒന്ന് കൂടി അവളിലേക്ക് അമർന്നു.

അപ്പോൾ അവന്റെ കാതിൽ അവളുടെ കരച്ചിൽ ചീളുകൾക്ക് പകരം തുളഞ്ഞു കയറിയത്, മ ദ്യ സേവയ്ക്കിടയിൽ അവന്റെ കൂട്ടുകാരൻ പറഞ്ഞ വാക്കുകളായിരുന്നു…

“എന്റെ അളിയാ… ഇവളുമാരുടെ പിന്നാലെ നമ്മൾ ഇങ്ങനെ നടന്നാൽ, ഒരു നാ യയുടെ വില പോലും ഇവളുമാർ നമ്മുക്ക് തരില്ല.എന്തായാലും നിനക്ക് അവളെ ഇഷ്ട്ടമാണ്, വിവാഹം കഴിക്കാനും തയ്യാറാണ്, അപ്പോ…. എല്ലാ അർത്ഥത്തിലും അവളെയങ് സ്വന്തമാക്കേടാ….

ഏതൊരു പെണ്ണിനും അവളുടെ മാ നം തന്നെയാണ് വലുത്. അത് കൊണ്ട് തന്നെ നീ ഇപ്പൊ അവളുടെ പിന്നാലെ നടക്കുന്നത് പോലെ, ഇനി അങ്ങോട്ട് നിന്റെ പിന്നാലെ അവൾ നടക്കും…”

ഒരു തരം വാശിയോടെ…. ഒരു വേ ട്ട നാ യയെ പോലെ… അവൻ അവളുടെ വസ്ത്രങ്ങൾ എല്ലാം വ ലിച്ചു കീ റി. കൈകളാൽ അവൾ തന്റെ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, അവന്റെ കൈ അവളുടെ ഇരു കവിളിലും മാറി മാറി പതിഞ്ഞു. അവളുടെ വായിൽ നിന്നും ര ക്തം കിനിഞ്ഞു, എന്നിട്ടും അവൾ അലറി കരഞ്ഞു. അവളുടെ കരച്ചിൽ അസ്വസ്ഥത പടർത്തിയതും, നിലത്തായി കിടന്ന അവളുടെ ഷാൾ എടുത്തു അവൻ അവളുടെ വായിലേക്ക് തിരുകി. അവളുടെ ശരീ രത്തിലെ ഓരോ അണുവിനെയും അവൻ തന്റെ കൈകളാലും പ ല്ലുകളാലും വേദനിപ്പിച്ചു. ഒന്ന് അലറി കരയാൻ പോലും സാധിക്കാതെ അവൾ നിസ്സഹായായി കിടന്നു. ഒരു ദയയും കൂടാതെ, അവൻ അവളിലേക്ക് ആഴ്ന്നിറങ്ങിയ നിമിഷം, അവളുടെ കണ്ണുകൾ മേലെക്ക് മറഞ്ഞു, അവൾ ബോധരഹിതയായി.

നിമിഷം കടന്നു പോകവേ, അവളുടെ എതിർപ്പുകളോ തേങ്ങി കരച്ചിലോ കേൾക്കാത്തതിനാൽ, അവൻ മുഖം ഉയർത്തി അവളെ നോക്കി.

അനക്കമറ്റ് കിടക്കുന്നവളെ കണ്ടതും, അത്ര നേരം അവന്റെ തലച്ചോറിനെയും ശരീ രത്തെയും അടക്കി ഭരിച്ച മ ദ്യത്തിന്റെ കെട്ടിറങ്ങി.

“ശ… ശിഖാ…. മോളെ….”,

അവളുടെ കവിളിൽ മെല്ലെ തട്ടി കൊണ്ട് പരിഭ്രമത്തോടെ അവൻ വിളിച്ചു. എന്നാൽ അവളിൽ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല.

അവൻ വേഗം അവളിൽ നിന്നും അടർന്നു മാറി കൊണ്ട് നിലത്തായി കിടന്ന ഫോൺ കൈയെത്തി എടുത്തു. ശേഷം കോൺടാക്ട്സ് എടുത്തു, ‘നിഖിൽ’ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് വിളിച്ചു.

അവനായിരുന്നു ധ്രുവിന് ശിഖയെ സ്വന്തമാക്കാൻ ഈ വഴി പറഞ്ഞു കൊടുത്ത കൂട്ടുകാരൻ. ഒപ്പം ശിഖയുടെ ഫോണിലേക്ക് വിളിച്ചു മാധവൻ അച്ഛൻ ആശുപത്രിയിലാണെന്ന് പറഞ്ഞതും ഇവനാണ്. അത് കൊണ്ടാണ് ഇപ്പോഴും ധ്രുവ് അവനെ തന്നെ വിളിച്ചത്.

“മ്മ്….. ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഇതിലും വലിയ കുരുക്ക് നിന്റെ കഴുത്തിൽ വീഴും. അത് കൊണ്ട് നീ ഒരു കാര്യം ചെയ്യ്, അവൾ അവിടെ കിടക്കട്ടെ… നീ വേഗം ഇങ്ങ് വരാൻ നോക്ക്…”,

ധ്രുവ് പറഞ്ഞ എല്ലാ കാര്യങ്ങളും കേട്ട ശേഷം, അത്രയും പറഞ്ഞു അവന്റെ മറുപടിക്കായി പോലും കാത്തു നിൽക്കാതെ നിഖിൽ കാൾ ഡിസ്‌ക്കണക്ട് ചെയ്തു.

നിലത്തായി ചിന്നി ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്തു ധരിച്ച ശേഷം, ധ്രുവ് ആ മുറി വിട്ടിറങ്ങാൻ തുനിഞ്ഞു. എന്നാൽ… പൂർണ ന ഗ്നയായി, ബോധരഹിതയായി സോഫയിൽ കിടക്കുന്ന ശിഖയെ കണ്ടതും, അവന്റെ നെഞ്ച് വിങ്ങി.

അവൻ മറ്റൊന്നും ചിന്തിക്കാതെ, ഒരു വിധം അവളെ വസ്ത്രം ധരിപ്പിച്ച ശേഷം, അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വന്ന മാധവൻ അച്ഛൻ കാണുന്നത്, വരാന്തയിൽ അർദ്ധ ന ഗ്നയായി, ബോധം നശിച്ചു കിടക്കുന്ന സ്വന്തം മകളെയാണ്.

*****************

“ശിഖേ…”,

കാർത്തിക്കിന്റെ ശബ്‍ദം കേട്ടതും, അവൾ ഞെട്ടലോടെ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നു.

“വാ… സമയമായി…”,

അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കാർത്തിക് പറഞ്ഞതും, അവളുടെ കണ്ണുകളിലെ കറുത്ത ഗോളങ്ങൾ വെപ്രാളത്തോടെ ചുറ്റും അലഞ്ഞു നടന്നു. ഒടുവിൽ തേടിയത് എന്തോ കണ്ടെത്തിയെന്നത് പോലെ അവളുടെ കണ്ണുകൾ വിടർന്നു.

മഹാദേവന്റെ തിരുനടയിലേക്ക് നോക്കി കൊണ്ട് കൈകൾ കൂപ്പി നിൽക്കുകയാണ് മാധവൻ അച്ഛൻ. അദ്ദേഹത്തിന്റെ കണ്ണുകൾ നിർത്താതെ പേഴുന്നുണ്ട്.

ആ കാഴ്ച കണ്ടതും അവളുടെ കണ്ണ് കോണിലും നീർ തുള്ളികൾ ഉരുണ്ടു കൂടി.

“ശിഖാ… ഇറങ്ങാം”,

അവളുടെ അടുത്തേക്ക് ചെന്നു, അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പുഞ്ചിരിയോടെ ധ്രുവ് ചോദിച്ചു.

അവന്റെ ചോദ്യം കേട്ടതും, അവൾ മെല്ലെ തല ചരിച്ചു അച്ഛനെ നോക്കി.

അവൾ കല്യാണത്തിന് സമ്മതം അറിയിച്ച നാൾ തൊട്ട് ഇന്ന് ഈ നിമിഷം വരെ മാധവൻ അച്ഛൻ അവളോട് ഒന്ന് സംസാരിക്കുക പോയിട്ട് ഒന്ന് നോക്കുക കൂടി ചെയ്തിട്ടില്ല. അവളുടെ നിഴലായി എപ്പോഴും കൂടെ നടന്നിരുന്ന കീർത്തിയും അങ്ങനെ തന്നെ. അവൾ ഈ വിവാഹത്തിന് പോലും പങ്കെടുക്കാൻ എത്തിയില്ല.

എന്നാൽ അവർ ഇരുവരുടെയും കുറവ്, കാർത്തിക്ക്, കീർത്തിയുടെ ചേട്ടനാണ്,  ഈ കഴിഞ്ഞ ദിവസങ്ങളിൽ അവൾക്ക് നികത്തി കൊടുത്തത്.

അച്ഛൻ തന്നെ ഒന്ന് നോക്കില്ല എന്ന് മനസിലായിതും, ശിഖ തല കുമ്പിട്ടു കൊണ്ട് കാറിലേക്ക് കയറി. അവളുടെ പിന്നാലെ തന്നെ നിറഞ്ഞ ചിരിയോടെ ധ്രുവും.

***************

“താങ്കളുടെ മുഖത്തു നോക്കി പറയാൻ പ്രയാസമുണ്ട്… പക്ഷെ…

റേ പ്പാണ്….”,

ഡോക്ടറുടെ വാക്കുകൾ അച്ഛനിൽ ഭവ ഭേദങ്ങൾ ഒന്നും തന്നെ സൃഷ്ട്ടിച്ചില്ല.

അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുമ്പോഴേ അദ്ദേഹത്തിന് ഈ കാര്യം മനസിലായിരുന്നു.

ഇപ്പോഴും അവളുടെ മുറിവിൽ നിന്നുമിറ്റു വീണ ര ക്ത തുള്ളികൾ, അദ്ദേഹത്തിന്റെ വസ്ത്രത്തിലും കൈയിലുമെല്ലാമായി കട്ട പിടിച്ചു കിടപ്പുണ്ട്.

“പോലീസിൽ അറിയിച്ചിട്ടുണ്ട്”,

ഈ പ്രാവിശ്യം ഡോക്ടർ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തു ഞെട്ടൽ വെളിവായി.

അപ്പോൾ സ്വന്തം മകളെ നാട്ടുകാരും മാധ്യമങ്ങളും പച്ചയ്ക്ക് കീറി മുറിക്കുന്ന രംഗമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞത്.

രണ്ട് ദിവസം കഴിഞ്ഞാണ് ശിഖയ്ക്ക് ബോധം തെളിഞ്ഞത്. അപ്പോഴുള്ള അവളുടെ അവസ്ഥ പരിതാപകരമായിരുന്നു.

എല്ലാത്തിനോടും… എല്ലാവരോടും ഭയം മാത്രം. ഇടയ്ക്കിടയ്ക്ക് അവളുടെ ആ പൊട്ടി വരണ്ട ചുണ്ടുകൾ, ‘ധ്രുവേട്ടാ… ഒന്നും ചെയ്യല്ലേ….’, എന്ന് പുലമ്പി കൊണ്ടിരുന്നു.

കേസ് രജിസ്റ്റർ ചെയ്തു, എഫ്. ഐ. ആർ ഫയൽ ചെയ്തതിനാൽ, അന്വേഷണം നടന്നു കൊണ്ടിരുന്നു. അവളിൽ നിന്ന് തന്നെ മന്ത്രിയുടെ മകൻ ‘ധ്രുവ് ദത്തനാണ്’ പ്രതി എന്ന് പോലീസ് മനസിലാക്കി. തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം അവർ അവനെ അറസ്റ്റ് ചെയ്തു. പിന്നീട് മെഡിക്കൽ എക്സാമിനേഷന് വിധേയനാക്കി. കോടതയിൽ അവൾക്കായി വാദിക്കാൻ പബ്ലിക് പ്രോസിക്യുട്ടറും ഹാജരായി.

എന്നാൽ….. ഒരു പെണ്ണിന്റെ മാനത്തേക്കാൾ…. അവളുടെ അച്ഛനമ്മമാരുടെ നെഞ്ച് പിടഞ്ഞുള്ള യാചനയേക്കാൾ… കോടതിക്ക് പ്രാധാന്യം തെളിവുകളായിരുന്നു. അതോടൊപ്പം തന്നെ അന്ന് അറിഞ്ഞു, സമൂഹത്തിൽ ഒരു മന്ത്രിയുടെ മകനുള്ള പിടിപാട് എന്താണെന്ന്.

ഒടുവിൽ അവളെന്നാ പെണ്ണിനെ അവഹേളിച്ചു കൊണ്ട് കോടതി വിധി വന്നു…

“ധ്രുവ് ദത്തൻ നിരപരാധിയാണ്”

ആ നിമിഷം അവളുടെ മനസ്സിൽ തെളിഞ്ഞത് ആശുപത്രി കിടക്കയിൽ കിടന്ന്, വേദനയാൽ അലറി കരഞ്ഞ അവളുടെ മുഖം തന്നെയായിരുന്നു.

മരുന്നിന്റെ മയക്കം വിട്ട് ഉണരുമ്പോൾ, അവൾ അലറി കരഞ്ഞു കൊണ്ട് നേഴ്സിനോട് അപേക്ഷിച്ചിട്ടുണ്ട്…

‘എന്നെ ഒന്ന് കൊ ന്ന് തരുമോ….’ എന്ന്….

‘വേദന സഹിക്കാൻ പറ്റുന്നില്ല….’ എന്ന്….

അതിനേക്കാൾ ഏറെ അവളെ വേദനിപ്പിച്ചത് സമൂഹമായിരുന്നു.

“ജസ്റ്റിസ്‌ ഫോർ അഗ്നിശിഖ” എന്ന് ഹാഷ് ടാഗിട്ട് ആഘോഷിച്ചവരെല്ലാം, അവളെ ഒരു വേ ശ്യയെക്കാൾ തരം താഴ്ന്ന രീതിയിൽ വർണിച്ചു കൊണ്ട് പുതിയ പോസ്റ്റുകളിട്ട് ആഘോഷിച്ചു.

**************

“മോളെ….”,

ധ്രുവിന്റെ അമ്മ, ചിത്രയുടെ ശബ്‍ദമാണ് അവളെ തിരിച്ചു കൊണ്ട് വന്നത്. അവൾ ആ നിർജീവമായ മിഴികൾ ഉയർത്തി അവരെ നോക്കി. അവൾക്ക് അഭിമുഖമായി ഒരു നിലവിളക്ക് പിടിച്ചു കൊണ്ട് നിൽക്കുകയാണ് അവർ.

ധ്രുവിന്റെ വീട് എത്തിയതോ, കാറിൽ നിന്ന് ഇറങ്ങിയതോ, അവന്റെ കൈ പിടിച്ചു കൊണ്ട് വീട്ടു മുറ്റത്തേക്ക് കയറിയതോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.

“വാ മോളെ…”,

ചിരിയോടെ അവർ അവളുടെ കൈയിലേക്ക് നിലവിളക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.

“മ്മ്…. മന്ത്രിയുടെ മോനാണെങ്കിൽ എന്താ… നല്ലവനാ ആ പയ്യൻ. ഇല്ലെങ്കിൽ അറിയാതെ ഒരു അബദ്ധം പറ്റിയതിന് ഈ കൊച്ചിനെ തന്നെ കെട്ടണ്ട കാര്യമുണ്ടായിരുന്നോ…??”,

“ഓഹ്…. എന്ത് അബദ്ധം പറ്റിയെന്നാ നീ ഈ പറയുന്നേ… ആ കൊച്ചൻ നിരപരാധിയാണെന്ന് കോടതി പറഞ്ഞില്ലേ. ഇത് ഇവൾ തന്നെ വഴങ്ങി കൊടുത്തതാവും…”,

“ആ… ശരിയാ…. കുറച്ചു പേരുദോഷം കേൾപ്പിച്ചാൽ എന്താ… ഇവിടുത്തെ രഞ്ജിയായി ഇനിയങ്ങോട്ട് വാഴാം…”,

നിലവിളക്കുമായി പൂജ മുറിയിലേക്ക് നടക്കുമ്പോൾ, ആരുടെയൊക്കെയോ അടക്കി പിടിച്ച സംസാരം അവൾ കെട്ടില്ലെന്ന് നടിച്ചു.

“മോളെ… പോയി കുളിച്ചിട്ട് വാ കേട്ടോ. ആറ് മണിക്ക് മുൻപ് മോളുടെ വീട്ടിൽ കയറണമെന്നാ ജോത്സ്യൻ പറഞ്ഞത്”,

പൂജ മുറിയിൽ നിന്നും ഇറങ്ങി വന്ന ശിഖയുടെ നെറുകയിൽ തലോടി കൊണ്ട് ചിത്ര പുഞ്ചിരിയോടെ പറഞ്ഞു.

***************

തലയിലായി ആരോ തലോടും പോലെ അനുഭവപ്പെട്ടപ്പോഴാണ് ശിഖ തന്റെ കണ്ണുകൾ മെല്ലെ ചിമ്മി തുറന്നത്.

“ശിഖാ… മോളെ….”,

കണ്ണീരോടെ ധ്രുവ് വിളിച്ചതും, നിർവികാരയായി അവനെ ഉറ്റ് നോക്കി കൊണ്ട് അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.

“മോളെ… ഞാൻ… അറിയാതെ…. ഇഷ്ട്ടമാടി എനിക്ക് നിന്നെ… പ്രാണനാ….”,

അവളുടെ വലം കൈ തന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് കണ്ണീരോടെ അവൻ പറയുമ്പോഴും, അവൾ ഭാവ ഭേദങ്ങളൊന്നുമില്ലാതെ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കിയിരുന്നു.

“മോളെ….”,

ഒരു സ്ത്രീ ശബ്ദം കേട്ടതും, അവൾ അങ്ങോട്ടേക്ക് കണ്ണുകൾ പായിച്ചു.

“മോളെ… ഞാൻ ചിത്ര. ധ്രുവിന്റെ അമ്മ…”,

അവളുടെ അടുത്തായി ചെന്നിരുന്നു  അവളുടെ മുടിഴകളിൽ കൂടി മെല്ലെ വിരലോടിച്ചു കൊണ്ട് അവർ പറഞ്ഞു. അപ്പോഴേക്കും ധ്രുവ് മുറി വിട്ടിറങ്ങിയിരുന്നു.

“മോളെ… അവൻ ചെയ്തത് തെറ്റാണ്. അതിൽ അവന് കുറ്റബോധമുണ്ട്. അതിന് ഒരു പരിഹാരമായിട്ടാ അമ്മ വന്നിരിക്കുന്നത്. മോളെ എത്രയും പെട്ടെന്നു അവന്റെ പാതിയാക്കുക….

ഇത് മോളുടെ നല്ലതിന് വേണ്ടി കൂടിയ അമ്മ പറയുന്നത്. എത്ര നാളെന്ന് വെച്ചാ മോൾ ഈ അപമാനം പേറി നടക്കുക. ഒന്നുമില്ലെങ്കിലും മോൾ ഒരു പെണ്ണ് അല്ലെ…വെറും പെണ്ണ്…”,

അവരുടെ അവസാന വാചകത്തിൽ പരിഹാസമാണോ അതോ സഹതാപ മാണോ നിഴലിച്ചത് എന്ന് വേർ തിരിച്ചറിയാൻ ശിഖയ്ക്ക് സാധിച്ചില്ല.

************

അവരുടെ നാട്ടിലെ ചടങ്ങുകൾ പ്രകാരം കല്യാണം കഴിഞ്ഞ ആദ്യ ദിവസം വധു ഗൃഹത്തിലാണ് വധു വരന്മാർ താമസിക്കണ്ടത്.

അത് കൊണ്ട് തന്നെ ശിഖയുടെ വീട്ടിലാണ് ഇപ്പോൾ ധ്രുവും അവളും. അവർ വന്ന് മണിക്കൂറുകൾ കടന്നു പോയിട്ടും, അത്താഴം കഴിക്കാൻ പോലും മാധവൻ അച്ഛൻ അദ്ദേഹത്തിന്റെ മുറി വിട്ട് പുറത്തേക്ക് ഇറങ്ങിയില്ല.

കിടക്കാനായി തന്റെ മുറിയിലേക്ക് നടക്കാൻ തിരിഞ്ഞപ്പോഴാണ്, വാതിൽ പടിയിലായി അവളെ തന്നെ നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന അച്ഛനെ ശിഖ കാണുന്നത്. ആ നിറഞ്ഞ കണ്ണുകൾ കണ്ടില്ല എന്ന് നടിച്ചു കൊണ്ട് അവൾ സ്വന്തം മുറിയിലേക്ക് നടന്നു.

പക്ഷെ….

അവളുടെ മനസ്സിലെ നേരിപ്പൊടിനെ ആ മനുഷ്യന്റെ കണ്ണീർ ആളി കത്തിച്ചു.

ആ വേ ട്ട നാ യ കുടഞ്ഞെറിഞ്ഞതിന്റെ ഫലമായി വേദന അനുഭവിച്ച അനേകം രാവുകളും പകലുകയും അവളുടെ മനസ്സിൽ മിഴിവോടെ തെളിഞ്ഞു.

‘ ഒന്ന് നിവർന്നിരിക്കാനോ, കിടക്കാനോ സാധിക്കാതെ… പുഴുവിനെ പോലെ കട്ടിലിൽ തന്നെ ചുരുണ്ടു കൂടിയ ദിവസങ്ങൾ…. പ്രഭാത കർമ്മങ്ങൾ പോലും ചെയ്യാൻ സാധിക്കാതെ അലറി കരഞ്ഞ നിമിഷങ്ങൾ…. നാ ഭിചുഴി മുതൽ തുടകൾ വരെ രാവെന്നോ പകലെന്നോ ഇല്ലാതെ നീണ്ടു നിന്ന വേദനകൾ…. അടി വയറും മാ റും നീറി പുകയുമ്പോൾ…. ഒന്നും ചെയ്യാൻ സാധിക്കാതെ തന്റെ ഒപ്പമിരുന്നു കരഞ്ഞ അച്ഛന്റെ മുഖം…. കൈയിലും നെഞ്ചിലുമായി ആ നാ യയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളിൽ അച്ഛൻ മരുന്ന് പുരട്ടുമ്പോൾ… ആ വേദനയേക്കാൾ മനസ്സിനെ ചുട്ട് പൊള്ളിച്ച അച്ഛന്റെ ഉപ്പ് രസം കലർന്ന കണ്ണീർ തുള്ളികൾ….’

*************

പിറ്റേന്ന് രാവിലെ ശിഖയുടെ വീട്ടു മുറ്റത്തായി ഒരു ആംബുലൻസും പോലീസ് ജീപ്പും വന്നു നിന്നു.

പാറി പറന്ന മുടിഴകളും… ചുവന്നു കലങ്ങിയ കണ്ണുകളും… കീറി പറിഞ്ഞ വസ്ത്രവും… കൈയിൽ വിലങ്ങും അണിഞ്ഞു കൊണ്ട് ശിഖ പോലീസ് ജീപ്പിലേക്ക് കയറിയിരുന്നു.

അപ്പോൾ തൊട്ട് അപ്പുറത്തായി, ആംബുലൻസിൽ ധ്രുവിന്റെ ചേത നയറ്റ ശരീരം കയറ്റുന്നുണ്ടായിരുന്നു.

ആ കാഴ്ച കണ്ടതും വർഷങ്ങൾക്ക് ശേഷം അവളുടെ ചുണ്ടുകൾ അത്രമേൽ മനോഹരമായി വിടർന്നു.

“എന്തോ പറയാനാ… ഇന്നലെ രാത്രി ആ കൊച്ചിന് ഭ്രാന്ത് കൂടി ആ പയ്യനെ വെ ട്ടി കൊ ന്നു…”,

“ശോ… നല്ലൊരു പയ്യനായിരുന്നു…”,

പോലീസ് ജീപ്പ് നീങ്ങി തുടങ്ങിയപ്പോൾ, അവിടെ കൂടി നിന്നവരുടെ മുറുമുറുപ്പ് കേട്ട് ശിഖയിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. വിജയിച്ചവളുടെ പുഞ്ചിരി….

അതെ പുഞ്ചിരിയോട് കൂടി അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞിരുന്നു.

**************

സെല്ലിലായി ആരോ തട്ടിയപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത്.
അവൾ മിഴികൾ ഉയർത്തി നോക്കും മുൻപ്, അവൾക്കായുള്ള ഭക്ഷണം നിലത്തായി വെച്ച ശേഷം അയാൾ നടന്നു പോയിരുന്നു.

സെല്ലിലേക്ക് തല മുട്ടിച്ചിരുന്നു കൊണ്ട്, അവൾ തന്റെ കാലുകളിലേക്ക് നോക്കി.
ശേഷം ഒരു പുഞ്ചിരിയോടെ കാലിലെ ചങ്ങലകൾ കിലുക്കി.

“ഭ്രാന്തി….. ഇന്ന് ഈ സമൂഹത്തിന് മുമ്പിൽ ഞാൻ ഒരു കൊലപാതകി അല്ലാ പകരം ഒരു  ഭ്രാന്തിയാണ്.

ആ ചെന്നായയെ കൊ ന്ന് സ്വയം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങാനായിരുന്നു  തീരുമാനം. പിന്നീട് ചിന്തിച്ചപ്പോൾ ആ തീരുമാനം തെറ്റാണ് എന്ന് എനിക്ക് തന്നെ തോന്നി. അവനെ പോലെയൊരു പു ഴുത്ത നാ യയെ കൊ ന്നു എന്ന് പറഞ്ഞു ഞാൻ എന്തിനാണ് ജയിലിൽ പോകുന്നത്…?? അവൻ തന്നെ ചാർത്തി തന്നാ ഒരു പട്ടമില്ലേ എനിക്ക്…..

ഭ്രാന്തി….!!!

ആ പട്ടം ഉപയോഗിച്ചു തന്നെ അവനെ വക വരുത്താൻ തീരുമാനിച്ചു. കാർത്തിക്ക് ചേട്ടനോട് പറഞ്ഞപ്പോൾ… ചേട്ടനും എന്നോടൊപ്പം നിന്നു.

ഇപ്പോൾ ഇവിടെ വന്നിട്ട് നാലു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു…. കാർത്തിക്കേട്ടൻ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന ആശ്രമം ആണിത്. അത് കൊണ്ട് തന്നെ ഞാൻ ഇവിടെ സന്തോഷവതിയാണ്. ഇവിടെയുള്ള എല്ലാവർക്കും എന്നെ അറിയാം… എന്റെ ജീവിതം അറിയാം….

ഇനി കുറച്ചു നാളുകൾ കൂടിയേയുള്ള ഈ വേഷം കെട്ടൽ… അത് കഴിഞ്ഞാൽ പുതിയ ഒരു ശിഖ…. അല്ലാ….

‘അഗ്നിശിഖയായി’ മാറണം…!!!”,

മനസ്സിൽ ഉറച്ച തീരുമാനം എടുത്തു കൊണ്ട് അവൾ ആ ചങ്ങല വലിച്ചു. അതിന്റെ കാതടിപ്പിക്കുന്ന ശബ്‍ദത്തോട് ഒപ്പം അവളുടെ പൊട്ടി ചിരിയും അവിടെമാകെ മുഴങ്ങി കേട്ടു.

  അവസാനിച്ചു…..

❣️

Related Posts

Leave a Reply

Your email address will not be published. Required fields are marked *