അവളുടെ കൂട്ടുകാരിയുടെ ഫേസ്ബുക്ക് ഐഡി ചോദിച്ചിട്ടു അവൾ തരാത്തതിലുള്ള എൻെറ മനോവിഷമം അതോടു കൂടി അവസാനിച്ചു ….

രാജു ദി റോക്ക്സ്.. .

Story written by Ajeesh Kavungal

രാവിലെ തന്നെ ഒരു ചായയും കുടിച്ചു സ്കൂളിൽ പോകുന്ന കുട്ടികളെ സുരക്ഷിതരായി ബസ്സിൽ കേറ്റിവിടാൻ വേണ്ടി ഞാനും രാജുവും ബസ്സ്റ്റോപ്പിൽ ഇരുപ്പുറപ്പിച്ചു .കുളിച്ചിട്ടില്ലെൻകാലും രാജു മുഖത്തിന് അത്യാവശ്യം മിനുക്കുപണിയൊക്കെ ചെയ്ത് സുന്ദരനായിട്ടുണ്ട് .പണിയൊന്നും ഇല്ലാത്തതു കൊണ്ടു രാജുവിനെ എല്ലാവരും വാക്കിനാൽ കുത്തിയിട്ടാണ് പോകുന്നത് .

കാര്യം എന്തൊക്കെ ആയാലും രാജുവിന് അവൻെറ പ്രേമഭാജനത്തെ കണ്ട് രണ്ടു വാക്കു പറഞ്ഞില്ലെൻകിൽ ഒരു സമാധാനം ഉണ്ടാകില്ല ,അപ്പോഴാണ് തുണിക്കടയിൽ ജോലിയുള്ള സംഗീത ആ വഴി വന്നത് .അവളെ കണ്ടതും രാജുവിൻെറ മുഖം എന്താന്നറിയില്ല സരിതയെ കണ്ട നമ്മുടെ മുൻ മുഖ്യമന്ത്രിയുടേതു പോലെയായി .അടുത്തെത്തിയതും അവൾ ഇടതു കൈയിൽ ഉള്ള മൊബൈൽ വലതുകൈയിലേക്ക് മാറ്റി പറഞ്ഞു

”എന്താണ് രാജുവേട്ടോ രാവിലെ തന്നെ തുടങ്ങിയ നിങ്ങക്ക് വല്ല പണിക്ക് പൊയ്കൂടെന്നും”.

രാജു മെല്ലെ എഴുന്നേറ്റ് ചവച്ചു കൊണ്ടിരുന്ന പുല്ലിൻ കഷ്ണം തുപ്പിക്കൊണ്ടു പറഞ്ഞു

”നിൻെറ അച്ഛൻ നിൻെറം നിൻെറ അമ്മേടേം തുണി ഒക്കെ കഴുകി കഴിഞ്ഞു 11മണി ആവുമ്പോൾ എന്നെ വിളിച്ചു പറയും

” ടാ രാജുവെ മേലും കൈയും ഒക്കെ വേദനിച്ചിട്ടു വയ്യ നീ പോയീ ഒരെണ്ണം വാങ്ങീട്ടു വാടാന്ന് ,

ഞാൻ പണിക്ക് പോയാൽ ആ കുപ്പി നിൻെറ അപ്പന് നിനക്കു എന്നും സുഭാഷിൻെറ കടേന്നു 45 ഉറിപ്പേൻെറ ടോപ്അപ് ചെയ്യുന്ന ,കമ്പിക്കാലിൽ ഷോക്കടിച്ചു ചത്ത കാക്കൻെറ മൊറുള്ള നിൻെറ സുനിലു മേടിച്ചു കൊടുക്കോടീ”’.

എന്തായാലും അതു കേട്ടതും കോ ണകം കൊടുത്തു പുതപ്പു മേടിച്ച സന്തോഷത്തോടെ അവൾ ബസ്സിൽ കേറിപ്പോയി .അവളുടെ കൂട്ടുകാരിയുടെ ഫേസ്ബുക്ക് ഐഡി ചോദിച്ചിട്ടു അവൾ തരാത്തതിലുള്ള എൻെറ മനോവിഷമം അതോടു കൂടി അവസാനിച്ചു .

രാജുവിൻെറ നീർമാതളം അപ്പോൾ തന്നെ ബസ്സ്റ്റോപ്പിൽ വന്നടിഞ്ഞു .പിന്നെ കണ്ണുകൊണ്ടുള്ള ആംഗ്യം കൊണ്ടു ഒരു മഹാകാവ്യം തന്നെ രചിക്കാൻ തുടങ്ങി .ഇതിനു ഭംഗം വരുത്തിക്കൊണ്ടാണ് നാട്ടിലുള്ള ചില വലിയ നല്ല കൂതറകൾ ബസ്സ്റ്റോപ്പിൽ എത്തിയത് .അതോടു കൂടി രാജുവിൻെറ സുന്ദരി ഡിസ്പ്ളെ പോയ മൊബൈൽ പോലെയായി.അപ്പോൾ രാജുവിന് വന്ന അരിശം കണ്ടാൽ കൂട്ടക്കളത്തിന് ഉറയാൻ നിക്കണ വെളിച്ചപ്പാടാനെ പോലെയായി

.ഇതൊക്കെ കണ്ട് ഞാൻ ചിരി കടിച്ചമർത്തിക്കൊണ്ടിരുന്നു .. അപ്പോഴാണ് ഗൾഫിൽ നിന്നും വന്ന സന്തോഷേട്ടൻ ബൈക്ക് കൊണ്ടു നിർത്തിയത് .

“ടാ പിള്ളേരെ കുറച്ച് കഴിഞ്ഞു വീട്ടിലേക്കു വാട്ടാ ഒരു കാര്യം ഉണ്ടെന്ന് പറഞ്ഞിട്ടു പോയത് .

സന്തോഷേട്ടൻ പോയതും ആ കൂട്ടത്തിൽ ഏറ്റവും നല്ലവനിൽ നല്ലവനായ ചന്ദ്രേട്ടൻ ഇങ്ങനെ പറഞ്ഞു ,”ഹും എങ്ങനെ നടന്നവനാ പണ്ട് ഇവനും ഞാനും കൂടി പാലക്കാട് ഹോട്ടലിൽ പണി എടുത്തിട്ടുണ്ടു .ഞാൻ സപ്ളെയർ ആയിരിക്കുമ്പോൾ ഇവൻ അവിടെ പാത്രം മോറാൻ വന്നവനാ ,ഇപ്പോ കണ്ടില്ലേ ഒരു പത്രാസ്

”’.കൂടെ ഉള്ള എല്ലാ നല്ലവരും പിൻതാങ്ങുക കൂടി ചെയ്തപ്പോൾ അവരെ അവിടന്ന് ഒടിക്കാൻ വഴി ആലോചിച്ചിരുന്ന രാജുവിൻെറ മനസ്സിൽ ലഡു പൊട്ടിയത് .രാജു എഴുന്നേറ്റ് മുണ്ടു മടക്കി കുത്തി കാക്കറിച്ചു തുപ്പിക്കൊണ്ടു പറഞ്ഞു

”’ഏയ് ചന്ദ്രേട്ടോ അയാള് കെട്ടിയവളിനേം മക്കളിനേം വിട്ടു അറബീൻെറ അടുത്തു പോയി നായ പെടുണ പാട് പെട്ട് നാല് കാസുണ്ടാക്കിയതിന് നിങ്ങക്കെന്താണ് ന്നും അയാള് കാസുണ്ടാക്കുമ്പോ നിങ്ങടെ കൈയെന്താണ് മാങ്ങ പറിക്കാൻ പോയാ അതോ വേറെ വല്ലതും തപ്പാൻ പോയാ .ഇവിടെ കിടന്ന് നായ തിരിയും പോലെ തിരിഞ്ഞിട്ട് ഇപ്പോ….എന്നെ കൊണ്ടു പറയിപ്പിക്കാണ്ടാട്ടോളീൻ”

രാജു ഈ പറഞ്ഞതു വിനുവേട്ടൻെറ ചായക്കട കഴിഞ്ഞു പ്രഭേട്ടൻെറ പലചരക്കു കട വഴി ഗ്രാമത്തു കേറി വായനശാല കടന്നു തിരിച്ചു പറഞ്ഞ സ്ഥലത്തു തന്നെ എത്തി .എത്ര പെട്ടന്നാണ് ആ നല്ല ആൾക്കാർ അവിടന്ന് അപ്രത്യക്ഷമായതു എന്നു ഞാൻ അറിഞ്ഞില്ല .

ഒരാൾ സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ടു നേരാവുകയും അതിനായില്ലെൻകിൽ ഒരിക്കലും അവരെ കുറ്റം പറയാതെ അവരുടെ കഴിവിനെ നല്ലതു പറയണം എന്നുള്ള മഹത്തായ ഉപദേശം എനിക്കു നൽകിയ എൻെറ രാജുവിന് ഉള്ളിലായ് ഒരു കിരീടധാരണം നടത്തി ഞാൻ മനസ്സിലുറപ്പിച്ചു .ഇന്നു വൈകുന്നേരത്തെ ചായയും ഉള്ളിവടയും എൻെറ വക ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *