അവൻറെ സംസാരത്തിൽ ഏറെയും ദുഃഖം തന്നെയായിരുന്നു അച്ഛന്റെ…….

കറുത്തവൾ

Story written by Riya Ajas

കറുമ്പി ആദ്യമായി ആ വിളി കേൾക്കുന്നത് കൂടെപ്പിറപ്പുകളിൽ നിന്നാണ് ….അവരുമായുള്ള അടിപിടികളിൽ ….കലഹങ്ങളിൽ …. വാക്ക് തർക്കങ്ങളിൽ ….എന്നെ ജയിക്കാൻ അവർ കണ്ടെത്തുന്ന എളുപ്പമാർഗം..

ഞാൻ വളരുന്നതനുസരിച്ച് എൻറെ നിറത്തെ കുറിച്ചുള്ള കളിയാക്കലുകളും വ്യാകുലതകളുംഎൻറെ ചുറ്റിനും വളർന്നുകൊണ്ടേയിരുന്നു..

കുടുംബത്തിൽ നിന്നും നാട്ടുകാരിലേക്കും പിന്നെ പതിയെ സഹപാഠി കളിലേക്കും അധ്യാപകരിലേക്കുംഅത് പടർന്നു …

എന്റെ നിറം പല ഇടങ്ങളിൽ നിന്നും എന്നെ മാറ്റി നിർത്തുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ….

സ്കൂളിൽ ആനിവേഴ്സറിക്ക് ക്ലാസിലെ എല്ലാ കുട്ടികളെയും പുറത്തുനിന്നും വന്ന അധ്യാപകൻ ഡാൻസ് പഠിപ്പിച്ചു —…

അതിൽ നിന്നും ഞങ്ങളുടെ അധ്യാപകർ നന്നായി കളിക്കുന്ന കുറച്ചു കുട്ടികളെ തെരഞ്ഞെടുക്കും …..

എന്നാൽ നന്നായി കളിച്ചി ട്ടും ഞാൻ ആ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല …..

അതിന്റെ കാരണം തിരക്കിയ ഡാൻസ് അധ്യാപകനോട് എൻറെ ക്ലാസ് ടീച്ചർ പറഞ്ഞ മറുപടി എന്നെ ഒരുപാട് നൊമ്പരപ്പെടുത്തി…..

ആ കുട്ടി കറുപ്പയാതുകൊണ്ട് മേക്കപ്പിട്ടാൽ ഭംഗി ഉണ്ടാവില്ല.”

അത് കേട്ട ആ നാലാം ക്ലാസ്സുകാരിയുടെ ഉള്ളം എത്ര പിടഞ്ഞെന്ന് ഇന്നും പറഞ്ഞ് അറിയിക്കാൻ എനിക്കാവില്ല….

ആ വേദന അമ്മയോട് പോലും പങ്കു വെച്ചിട്ടില്ല ഇന്നോളം …. -..

അന്നു മരിച്ചതാണ് എന്നിലെ കലയും …

കലാകാരിയും …

ഞാൻ വളരുന്നതനുസരിച്ച് നാട്ടുകാരിലും ബന്ധുക്കളിലും വളർന്നുവന്ന മറ്റൊരു ആധിയായിരുന്നു എനിക്കിനി എവിടുന്ന് ഒരു ചെറുക്കനെ തപ്പുമെന്ന്…

പക്ഷേ ഞാൻ വളരുന്തോറും എൻറെ നിറത്തെ കുറിച്ചുള്ള ആളുകളുടെ പരിഹാസങ്ങളും കളിയാക്കലുകളും ഞാൻ ശ്രദ്ധിക്കാതെയായി…

ഒഴിവാക്കുന്ന ഇടങ്ങളിൽ നിന്നും അതിന് അവസരം കൊടുക്കാതെ സ്വയം ഒഴിഞ്ഞു നിൽക്കാൻ തുടങ്ങി….

എൻറെ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി…..

അതിനിടയിൽ രണ്ടു ചേച്ചിമാരുടെ കല്യാണവും കഴിഞ്ഞു….

പാലു പോലിരിക്കുന്ന അവർക്ക് തേയില പോലെയിരിക്കുന്ന ചെറുക്കൻ മാരെ കൊടുത്ത് ദൈവം അവരോട് പകരം വീട്ടി …..

രണ്ടുപേരുടെയുo കല്യാണവും പ്രസവവും എല്ലാംകൂടി സാമ്പത്തിക വല്ലാതെ ഞെരുക്കത്തിലായതുകൊണ്ട് എനിക്ക് കുറച്ചു സമയം കൂടി പഠിക്കാൻ കിട്ടി ….

പിജി കഴിഞ്ഞു ഞാൻ പിഎസ്സി കോച്ചിങ്ങിന് ചേർന്നു…..ആത്മാർത്ഥമായി പഠിച്ചു …..

തരക്കേടില്ലാത്ത ഒരു ജോലി ആദ്യശ്രമത്തിൽ ദൈവം തന്ന് സഹായിച്ചു ….

അതോടെ സമൂഹത്തിലും കുടുംബത്തിലും എൻറെ നില വേഗം മാറിമറിഞ്ഞു …

എൻറെ നിറത്തിന്റെപേരിൽ ഞാൻ അറിയപ്പെടാതെയായി …

ഉദ്യോഗസ്ഥയായി ….നാലക്ക ശമ്പളം വാങ്ങുന്നവളായി …. സമൂഹത്തിൽ വിലയുള്ള വളായി…..

മാറ്റിനിർത്തിയവരെല്ലാം ക്ഷണിക്കപ്പെടുന്നവളായി ….

വിവാഹ മാർക്കറ്റിൽ തീരെ വിലയില്ലാതിരുന്നവൾക്ക് ..”

ഗൾഫുകാരുo നാട്ടിലെ ബിസിനസ്സുകാരുo സർക്കാർ ഉദ്യോഗസ്ഥരുംവിവാഹ ആലോചനകളുമായി വന്നുതുടങ്ങി …..

അങ്ങനെ വന്ന ഒരു ആലോചനയ്ക്ക് പോലും പെണ്ണ് കാണാൻ നിന്ന് കൊടുത്തിട്ടില്ല …..

പകരം ഞാൻ ആഗ്രഹിച്ചത് നിറത്തിൻ്റെപേരിൽ എന്നെ മാറ്റി നിർത്താത്ത ഒരാൾ വരണം എന്നാണ് ….

“കാത്തിരിക്കുന്നവർക്ക് ദൈവം കനകം കൊണ്ടുവന്ന് തരും” …..എന്നാണല്ലോ ….

ഒരു ദിവസം ഓഫീസിൽ നിന്നും വന്ന എന്നെ കാത്ത് ഒരു അമ്മയും മകനും ഉണ്ടായിരുന്നു …..എൻറെ വീട്ടിൽ ….

ആ മകനെ എനിക്ക് പരിചയം ഉണ്ടായിരുന്നു ….ഡിഗ്രിക്ക്പഠിക്കുമ്പോൾ എൻറെ ക്ലാസ്സിൽ ഉണ്ടായിരുന്നതാണ് …..അരുൺ ….

പൊതുവേ സൗഹൃദങ്ങൾ കുറവായിരുന്ന ഞാൻ അവനെ പരിചയപ്പെടുന്നത് അവസാന വർഷത്തെ പ്രോജക്ടിന്റെ വിഷയം ഞങ്ങൾക്ക് രണ്ടു പേർക്കും ഓന്നായിരുന്നു…. ആ സമയത്താണ്…

അവനും ഒരുപാട് സൗഹൃദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല …

ഞാൻ അവനോട് ഒന്നും ചോദിച്ചില്ല എങ്കിലും അവൻ ഇങ്ങനെ സംസാരിക്കു മായിരുന്നു അവനെ കുറിച്ച് ….

മറുപടി ഒന്നും കൊടുക്കാറില്ലയിരുന്നു …. പകരം നല്ലൊരു കേൾവിക്കാരിയയിരിക്കും ….

അവൻറെ സംസാരത്തിൽ ഏറെയും ദുഃഖം തന്നെയായിരുന്നു ….അച്ഛൻറെ പെട്ടെന്നുള്ള മരണത്തെ കുറിച്ച് …അമ്മയും അനിയത്തിയും

അവനും ഒറ്റപ്പെട്ട് പോയതിനെക്കുറിച്ച് … അവൻറെ സ്വപ്നങ്ങളെ കുറിച്ച് …അങ്ങനെ അങ്ങനെ അവനെ സംബന്ധിക്കുന്നത് എല്ലാം ….

ആശ്വാസവാക്കുകൾ ഒന്നും ഞാൻ പറഞ്ഞില്ലെങ്കിലും അവൻ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും …..

ഒരുനല്ല സൗഹൃദം അവൻ എന്നിൽ നിന്നുംപ്രതീക്ഷിക്കുന്നുണ്ട് എന്ന്എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ….പക്ഷേ ഞാൻ അതിനു മുതിർന്നിട്ടില്ല …..

ഡിഗ്രിക്ക് ശേഷം പിന്നീട് കണ്ടിട്ടേയില്ല …. ഇടയ്ക്ക് ഓർക്കാറുണ്ടായിരുന്നു ….

പിന്നീട് കാണുന്നത് ഇന്ന് ഇവിടെ വെച്ചാണ് …..

*****************

തേടി വന്നതാണ് ….സമ്മതമാണെങ്കിൽ ഒരു താലി പണിയാൻ അനുവാദത്തിനായി എന്ന് അവൻ പറഞ്ഞപ്പോൾ ….

അവിശ്വസനീയമായ എന്തോ കേട്ടതുപോലെ പകച്ചു നിന്ന എന്നെ കണ്ടിട്ടാവാം അവൻ തുടർന്നു …..

കോളേജിൽ പഠിക്കുന്ന കാലത്തെ തന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു ….

അത് പ്രണയമോ സൗഹൃദമോ എന്ന് വേർതിരിച്ചെടുക്കാൻ അന്ന് കഴിയുന്നുണ്ടായിരുന്നില്ല ….

കോളേജ് കഴിഞ്ഞപ്പോൾ ഒരു വേദനയും നോവുമായി താനിങ്ങനെ മനസ്സിൽ അവശേഷിച്ചു …

പക്ഷേ തേടി വരാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല …. ഞാൻ

താനും അത് പ്രതീക്ഷിച്ചിരുന്നില്ലല്ലോ …

പിന്നീട് കണ്ട മുഖങ്ങളിൽ ഒന്നും തന്നോളം ഈ ഹൃദയത്തെ ആരും സ്പർശിച്ചില്ലടോ….

ഈ ഹൃദയത്തോളം നന്മയുള്ള മാനസങ്ങൾ ഒന്നു o കണ്ടതുമില്ല …

ഇനിയും കൂടുതൽ ഒന്നും എനിക്ക് വേണ്ട ….എന്നെ കേൾക്കാൻ ഒരു മനസ്സുണ്ടായാൽ മതി …..തന്നെ കേൾക്കാൻ ഞാനും ഉണ്ടാവും …..

കേട്ടിരിക്കാൻ ഒരാൾ ഉണ്ടാവുക എന്ന് തന്നെയല്ലേ ജീവിതത്തിലെ ഏറ്റവും വലിയ സ്വാന്തനം….

എൻറെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി നിൻറെ സമ്മതം കൂടി …..

സമ്മതം ഒന്നും പറയാൻ നിന്നില്ല … ആ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു..

ഒരു ആയുസ്സിന്റെ കാത്തിരിപ്പാണ് ദൈവം മുന്നിൽ കൊണ്ടുവന്ന് തന്നത് …..

പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് … എല്ല അറിഞ്ഞ് ഒരാൾ തേടി വന്നിരുന്നെങ്കിൽ എന്ന്….

കാത്തിരിപ്പുകൾ ഒന്നും വെറുതെ ആവാറില്ല ….. സ്വപ്നങ്ങള്ളും …..

എനിക്കൊരുചെറുക്കനെ എവിടെ തപ്പും എന്ന് ആദി പിടിച്ച നാട്ടുകാർക്ക് ….

ആ നാട്ടിലേക്ക് ഏറ്റവും നല്ല മരുമകനെ പകരം കൊടുത്തു ദൈവം പിന്നെയും പകരം വീട്ടി ….

(നമുക്ക് ചുറ്റും ഉള്ളവർ നമ്മുടെ കുറവുകളെ കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും…. എന്നാൽ….ആ കുറവുകളെ തന്നെ ചവിട്ടുപടിയാക്കി മുന്നോട്ടു പോയി നോക്ക്…. അർഹിക്കുന്നതിനേക്കാൾ കൂടുതൽ ദൈവം നമുക്ക് കൊണ്ടുവന്നു തരും ….)

Related Posts

Leave a Reply

Your email address will not be published. Required fields are marked *