അശ്വതി ~ ഭാഗം 14 ~ എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

എല്ലാ ബന്ധുക്കളും അന്നു തന്നെ തിരികെ പോയിരുന്നു…. വിച്ചനും കൂടി പോയതോടെ ഏകയായി പോയത് പോലെ തോന്നി അച്ചൂന്….. ഉള്ള സങ്കടം കൂടി ഇരട്ടി ആയി വർദ്ധിച്ചു…. ദേവന്റെ ഭാഗത്തു നിന്നും ഒരു ചിരി പോലും സമ്മാനിക്കാത്തത് ഏറെ നൊമ്പരമായി മാറി… ഹൃദയം വെറുതെ വിങ്ങികൊണ്ടിരുന്നു….രാത്രിയിലെ ഇളം കാറ്റിൽ മനമുരുകി കൊണ്ടവൾ ഇരുത്തിയിലെ തൂണിനു നേരെ തല ചായ്ച്ചു….

“”ആഗ്രഹിച്ചതെന്താണോ അതിന്ന് തന്റെ സ്വന്തമാണ്…. പക്ഷെ തിരിച്ചറിയുന്നില്ല…താലി കെട്ടി കൂടെ കൂട്ടിയത് ഒരു നാൾ പ്രാണനായി കണ്ടിരുന്നവളെ ആണെന്ന് മനസിലാക്കുന്നില്ല….ആ ഹൃദയവും എന്റെ മനസും ഒരുകാലത്തു ഒന്നായതാണെന്ന് ഓർക്കുന്നില്ല…. പ്രണയം അത്രമേൽ തീക്ഷ്ണമായിരുന്നിട്ടു കൂടി ഈ അച്ചുനെ മാത്രം സങ്കടത്തിലാഴ്ത്തിയിരിക്കുന്നു.…

ഒന്നു വഴക്കിട്ടു പിരിഞ്ഞതായിരുന്നെങ്കിൽ കുറച്ചെങ്കിലും ആശ്വസിക്കാമായിരുന്നു. എന്നെങ്കിലും തേടി വരുമെന്ന് പ്രതീക്ഷിക്കാമായിരുന്നു.….. പക്ഷെ തൻ പാതിയെ ഓർമ്മയില്ലാതെ… അവരുടെ ജീവിതത്തിലേക്ക് പുതിയ ഒരുവളായി കയറി ചെന്നിട്ടു കൂടി ആ സ്നേഹം കിട്ടാതെ പോകുകയാണ്. മറ്റൊരുവളെ കാത്ത് നിന്ന മനസിലേക്ക് ഒരപരിചിതയായി കയറി ചെല്ലുകയാണ്. ..ഇന്നീ നിമിഷം വരെ ഒരു നോട്ടം പോലും എനിക്ക് നൽകിയിട്ടില്ല….. താലി കെട്ടിയത് പോലും എന്നെ ശപിച്ചു കൊണ്ടായിരിക്കണം….. അച്ചൂന് ഇനിയൊരിക്കലും ദേവേട്ടന്റെ സ്വന്തമാവാൻ കഴിയില്ല… വയ്യെനിക്ക്… ഇനിയും വിഷമതകൾ തേടി വന്നാൽ അവസാനിപ്പിക്കും ഈ ജീവിതം.എന്നെ തിരിച്ചറിയാത്ത, സ്നേഹിക്കാത്ത ദേവേട്ടനെ കാണുമ്പോൾ ഉള്ളു പിടയുകയാ….. മരിക്കാൻ അത്രയും മോഹം തോന്നുവാ “”””…

“”ചേച്ചി… “‘ ആ വിളിയിലാണ് അച്ചു ഞെട്ടിയത്. അവൾ വേഗത്തിൽ കണ്ണീർ തുടയ്ക്കാൻ ശ്രമിച്ചു.

“”‘ഞാൻ പറഞ്ഞിട്ടില്ലേ കരയരുതെന്ന്…. ദേ നല്ല കുട്ടിയായി ഒരു ഗ്ലാസ്‌ പാലൊക്കെ എടുത്ത് ദേവേട്ടന്റെ അടുത്തേക്ക് ചെല്ല്… വേഗം… “””

അച്ചു രേവതിയുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി…. പിന്നെ അവളെ കെട്ടിപിടിച്ചു ഓരോന്ന് പുലമ്പി കൊണ്ട് കരഞ്ഞു.

‘”‘ദേ….. എ…..എ ന്നെയൊന്നു നോ..ക്കീട്ട് പോലും ഇല്ല ആ മനുഷ്യൻ….വേണ്ടായിരുന്നു രേവതി… ഇവി..ടേക്ക് വരണ്ടായിരുന്നു…..ഇങ്ങനൊന്നും നടക്കുണ്ടായിരുന്നു…. ദേ…ദേവേട്ടന്റെ ഉള്ള സന്തോഷം കൂടി ഞാനായിട്ട് കെടുത്തി…… നിക്കുറപ്പാ എന്നെ ഇനി സ്നേഹിക്ക്ഒന്നുല്ല… പഴേ പോലൊരു സ്ഥാനം കിട്ടുകേം ഇല്ല…. “””

രേവതിക്ക് എന്തൊപോലായെങ്കിലും അവൾ പ്രതിഫലിപ്പിക്കാതെ അച്ചുനെ പിടിച്ചു മാറ്റി.

“”എന്റെ ചേച്ചി…. ഞാൻ ഇപ്പോ ന്താ പറയാ… ഇത്രവരെ ആയില്ലേ…സ്നേഹിക്കും ദേവേട്ടൻ അതിത്തിരി സമയം എടുത്തിട്ടായാലും…. പിന്നെ… വേറൊരു കാര്യം ഇങ്ങനെ കരഞ്ഞോണ്ട് നിന്നാ ദേവേട്ടൻ വില വെക്കില്ല…. ഒരു വിഷമോം പ്രകടിപ്പിക്കാതെ നിന്നോക്കിയെ സ്നേഹോക്കെ തനിയെ വരും… ദേവേട്ടന്റെ എല്ലാ കാര്യങ്ങളിലും ഇടപെടണം… ഒടുക്കം ചേച്ചി കുട്ടി ഇല്ലാതെ ജീവിക്കാൻ വയ്യെന്ന് ദേവേട്ടന് തോന്നണം…. അച്ചു ആയില്ലെങ്കിലും ഈ ഹിമയെ സ്നേഹിക്കട്ടെ…..ദേവനും ഹിമയുമായി പുതിയൊരു ജീവിതം തുടങ്.. അതാണ് ഇനി വേണ്ടത് “”

“””‘എത്ര നാൾ പിടിച്ചു നിക്കാൻ പറ്റും രേവതി…… ഞാൻ അശ്വതി ആണെന്ന് തെളിയും…പക്ഷെ തന്നെ സ്നേഹിച്ചിരുന്ന അശ്വതി തന്നെയാണെന്ന് ദേവേട്ടൻ തിരിച്ചറിയില്ലല്ലോ… ആൾമാറാട്ടം നടത്തി… നേഴ്സ് ആയി ചമഞ്ഞു ഈ വീട്ടിൽ സ്ഥാനം നേടിയ ഒരു കുറ്റവാളി… ഏതോ ഒരു അശ്വതി…. അത്രമാത്രെ കരുതു… “”

“”ഇല്ലെന്റെ ചേച്ച്യേ…ഓർമ്മകൾ തിരികെ കിട്ടുന്നത് വരെ ചേച്ചി പിടിച്ചു നിക്കണം ഹിമ ആയി തന്നെ…”””

“””ന്നാലും…. “”

“”ഒരെന്നാലും ഇല്ല… വാ….. അടുക്കളേൽ പോയി പാലെടുത്തു മുറീലേക്ക് ചെല്ല് “‘
രേവതി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.അവരുടെ വരവും കാത്ത് നിക്കുവായിരുന്നു സുഭദ്ര…രേവതി അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്‌ എടുത്തു അതിലേക്ക് ഒഴിക്കാൻ തുടങ്ങി.. പിന്നാലെ അച്ചുവും അവിടെ എത്തി. അവളെ കണ്ടതും സുഭദ്രമ്മ വാക്കുകളാൽ കുത്തി നോവിക്കാൻ തുടങ്ങി….. അവർ കുറച്ചുറക്കെ പറഞ്ഞു.

“””””ഹാ….. എന്തിനാ മോളെ രേവതി പാല് വെറുതെ വെയ്‌സ്റ് ആക്കുന്നെ…. “”””

“””അല്ലമ്മേ…ഇതെനിക്കല്ല ഹിമേച്ചീടെ കയ്യിൽ കൊടുത്ത് വിടാനാ “”

തിരക്കിട്ടു പാൽ ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടയിൽ രേവതി പറഞ്ഞു. സുഭദ്ര ഒന്നാക്കി ചിരിച്ചു..

“”അത് തന്നെയാ ഞാൻ പറഞ്ഞത്…. ഈ പാൽ എന്തിനാ വെയ്‌സ്റ് ആക്കുന്നെ എന്നു… ദേവൻ ഇത് എടുത്ത് തട്ടി കളയും….എന്നിട്ട് ഇവളുടെ മുഖമടച്ചു ഒന്ന് കൊടുക്കും. അല്ല… അവനു സ്നേഹം ഉണ്ടെങ്കിൽ അല്ലേ…. അവനിപ്പോഴും എന്റെ മോളോട് തന്നെയാ ഇഷ്ടം…”””

“”ശ്ശേ അമ്മയൊന്നു നിർത്തുന്നുണ്ടോ… “” രേവതി ഉച്ചത്തിൽ കയർത്തു… അച്ചു ഒന്നും മിണ്ടാത്തെ തന്നെ നിന്നു….

“””ഹാ…. ഞാൻ പറഞ്ഞതാണോ ഇപ്പോ കുറ്റം… അവൻ ഇവളെ സ്നേഹിക്കാനൊന്നും പോകുന്നില്ല…ഇവൾ ആൾമാറാട്ടം നടത്തീന്ന് അറിഞ്ഞാൽ ഉള്ള സ്നേഹം കൂടിയങ്ങു പോകും… ഇനിയിപ്പോ ഓർമ്മകൾ തിരികെ കിട്ടിയാലോ…… എല്ലാം ആ പഴേ അച്ചുന്റെ ജാതക ദോഷം….. അവന്റെ മനസ് ഞാൻ അത്രയ്ക്ക് മാറ്റിട്ടുട്ടുണ്ട് മോളെ….. ഒരിക്കലും നിന്നെ സ്നേഹിക്കാത്ത വിധം…… അച്ചു ആയാലും ഹിമ ആയാലും ദേവന് അതൊരു വിഷയമേ അല്ല…. “””

ഒരു ദാക്ഷിണ്യവുമില്ലാതെ സുഭദ്ര അങ്ങനെ പറഞ്ഞപ്പോൾ ആ വാക്കുകളോരോന്നും അച്ചുവിന്റെ കാതുകളെ വ്രണപ്പെടുത്തി…..നെഞ്ചിൽ ഒരു ബാണം പോലെ തുളഞ്ഞു കയറി…. തിരികെ അവരോട് പ്രതികരിക്കാനുള്ള ശേഷി പോലും അവൾക്ക് കിട്ടിയില്ല.. മൂകയായി നിന്നു…… അവളുടെ അവസ്ഥ കണ്ടു രേവതിക്ക് അലിവ് തോന്നി… ആ കണ്ണുകൾ നിറഞ്ഞു……

“””അമ്മേ !!!!!!!!!!!!”””

രേവതി അലറി….

“””ഹിമയല്ലെന്നു തിരിച്ചറിഞ്ഞാലല്ലേ കുഴപ്പുള്ളു…. അറിയില്ല….ദേവേട്ടൻ ഹിമേച്ചിയെ സ്നേഹിക്കുന്നത് കണ്മുന്നിൽ നിന്നു തന്നെ അമ്മ കാണും…നോക്കിക്കോ….. ഓർമ്മകൾ തിരികെ കിട്ടിയാൽ ദേവേട്ടന് ചേച്ചിയോടുള്ള സ്നേഹം ഒന്നുകൂടി വർധിക്കും. “”””

സുഭദ്രയ്ക്ക് അപ്പോഴും പുച്ഛമായിരുന്നു തോന്നിയത്….

“””എന്തോ…. അമ്മ കേട്ടില്ല മോളെ… ഇവൾ ഹിമ അല്ലെന്നും… അശ്വതി ആണെന്നും… അങ്ങനെ സകല ചരിത്രവും അറിയുന്ന ഒരാളുണ്ട് ഇവിടെ…. ഈ ഞാൻ….. ഞാനെല്ലാം അവനോട് തുറന്നു പറഞ്ഞാൽ മതി…. പിന്നെ ഇപ്പോ അവനുള്ള ദേഷ്യം മാറി പക ആകും….. അതോണ്ട് എന്നോട് അധികം കളിക്കണ്ട കേട്ടോ… ഇപ്പൊ മോൾ പോ… ചെന്ന് വധുവിനെ മണിയറയിലാക്കിട്ട് വാ….. “”””

രേവതിക്കു അരിശം കയറിയെങ്കിലും പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അച്ചുവിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിഞ്ഞു… ഒരു യാന്ത്രിക ഭാവത്തിൽ അച്ചുവും…….. മുറിക്കു മുന്നിൽ എത്തിയതും രേവതി പാൽ ഗ്ലാസ്‌ അച്ചുവിനെ ഏല്പിച്ചു….

“‘അമ്മ പറഞ്ഞതൊന്നും കാര്യാക്കണ്ട… ഞാനില്ലേ കൂടെ… ചെല്ല്…. “‘

അതും പറഞ്ഞു ഒരു നറു പുഞ്ചിരി നൽകി കൊണ്ട് രേവതി തിരികെ പോകാൻ തുനിഞ്ഞു.

“”രേവതി “

“”ദേ… പേടിക്കണ്ട…അമ്മയുടെ കാര്യം ഞാൻ നോക്കിക്കോളാം “”

അച്ചു ഒന്ന് തലയാട്ടുക മാത്രം ചെയ്തു…. വാതിൽ തുറന്നു മുറിയിലേക്ക് കയറിയപ്പോൾ ദേവൻ അവിടെ ഇല്ലായിരുന്നു…. അവൾ കണ്ണുകളാൽ അങ്ങിങ്ങായി തിരഞ്ഞു…. പിന്നെ പാൽ ഗ്ലാസ്‌ ടേബിളിൽ വച്ചു കൊണ്ട് ആ കട്ടിലിൽ ഇരുന്നു…. കരയരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു… എന്തും നേരിടാൻ പാകത്തിനായ് സ്വയം ആശ്വസിപ്പിച്ചു….. എനിക്കുള്ള പ്രണയം സത്യമാണ്… അത്രമേൽ പ്രിയപ്പെട്ടതാണ്… മനസ് കൊണ്ടും ശരീരം കൊണ്ടും ഇതുവരെ ദേവേട്ടന്റേതല്ലാതെ മറ്റൊരുവന്റേത് ആയിട്ടില്ല….. എനിക്ക് ഉറപ്പാണ് ഓർമ്മകൾ തിരികെ കിട്ടിയാൽ എന്നെ സ്വീകരിക്കും… ഇരട്ടിയായി സ്നേഹിക്കും…..കാരണം അത്രമേൽ കളങ്കപ്പെടാത്ത പ്രണയമാണ് എന്റേത്……. ആരു കുത്തി തിരുപ്പ് ഉണ്ടാക്കിയാലും ആ പ്രണയം നശിക്കില്ല…ആ ജീവന്റെ പാതിയെ തിരിച്ചറിഞ്ഞാൽ ഒരിക്കലും വെറുക്കില്ല…പകരം വീണ്ടും പ്രണയിക്കും….

തന്റെ പ്രണയം സഫലമാവാൻ സതി ദേവിയുടെ പുനർജ്ജന്മത്തിനായി കാത്തിരുന്നില്ലേ മഹാദേവൻ…. അത് പോലെ…. അച്ചുവിനെ സ്നേഹിക്കുന്ന ദേവേട്ടനു വേണ്ടി ഈ ഉള്ളവളും കാത്തിരിക്കും… അതിനി എത്ര ജന്മമായാൽ കൂടിയും….

അവൾ ഒന്നു നെടുവീർപ്പിട്ടു പുറത്തേക്ക് നോക്കുമ്പോഴേക്കും ദേവൻ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു… അച്ചു കിടക്കയിൽ നിന്നും എഴുന്നേറ്റു…. കുറച്ചു സമയം വെറും മൗനം മാത്രമായി അവിടം ഒതുങ്ങി …അവൾ പാലെടുത്തു ദേവന് നേരെ നീട്ടി….

“”അഹ് എനിക്ക് വേണ്ട . നീ വേണേൽ കുടിച്ചോ…. “”

അവൻ അമർഷം പ്രകടമാക്കി. ഓഹ്… ന്തയാലും അമ്മായി പറഞ്ഞത് പോലെ പാൽ ഗ്ലാസ്‌ തട്ടി എറിഞ്ഞില്ലല്ലോ… മഹാഭാഗ്യം… അച്ചു മനസ്സിൽ കുറിച്ചിട്ടു…..വീണ്ടും അതേപടി മൗനം തുടർന്നു….

“””ഹിമയ്ക്ക് വേണേൽ കിടക്കാം…. “”

“””അപ്പോൾ ദേവേട്ടൻ കിടക്കുന്നില്ലേ… “””

“”എന്നെ കിടത്തിയാലേ നിനക്ക് ഉറക്കം വരൂന്നുണ്ടോ…. “”

അവൻ ദേഷ്യത്താൽ കുറച്ചുറക്കെ തന്നെ പറഞ്ഞു.

“”പിന്നെ…. ദേവേട്ടാന്നുള്ള വിളി ഒന്നും വേണ്ട… സർ… നീ മുൻപ് വിളിക്കുന്ന പോലെ…. അങ്ങനെ മാത്രം വിളിച്ചാൽ മതി.ഒരുത്തി ഒലിപ്പിച്ചു കൂടെ കൊണ്ട് നടന്നിട്ട് കല്യാണ തലേന്ന് കൂറ് മാറി… ഇനി നീയും എന്നെ ഇട്ടു കണ്ടവന്റെ കൂടെ പോകുവോന്ന് ദൈവത്തിനറിയാം…. അല്ലേലും പെൺപിള്ളേർ എല്ലാം കണക്കാ… വഞ്ചകികൾ….. സ്നേഹം നടിച്ചു ഒറ്റയ്ക്കാക്കി പോകുന്ന ഒരു തരം ഓന്തിന്റെ സ്വഭാവം… “””

ദേവൻ പറഞ്ഞത് കേട്ട് അച്ചുവിന് ഇപ്രാവശ്യം സങ്കടമല്ല മറിച് ദേഷ്യമാണ് തോന്നിയത്…. എല്ലാം ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി അവൾക്ക്.. പക്ഷെ എല്ലാം മനസിൽ കുറിച്ചിട്ടു…

“”അതേ…. വഞ്ചകി ആയത് കൊണ്ടാ രണ്ട് വർഷം കാത്തിരുന്നു ഇവിടെ വരെ തേടി വന്നത്… ഓരോ വേഷം കെട്ടി നിങ്ങളെ കാണാൻ നിന്നത്….. എനിക്ക് വേണ്ടിയ ആ പെണ്ണ് നിങ്ങാടുള്ള സ്നേഹം ഉപേക്ഷിച്ചത്…എന്നിട്ടിപ്പോ അവൾക്കു കുറ്റം. എല്ലാം നല്ലതിനാണെന്ന് നിങ്ങൾക്കിപ്പോ മനസിലാവില്ല…..സാഹചര്യം ഇങ്ങനെ ആയി പോയില്ലേ….. “””

“”എന്റെ ഭാര്യ ആയി ജീവിതകാലം മുഴുവൻ വാഴാമെന്നൊന്നും ഹിമ കരുതേണ്ട… ഏറിയാൽ ഒരു വർഷം. അതിനുള്ളിൽ നമ്മൾ പിരിയും.. ആ ഒരു ചിന്തയോട് കൂടി എന്റെ കാര്യത്തിൽ ഇടപെട്ടാൽ മതി… “

ദേഷ്യവും സങ്കടവും അച്ചൂന് ഒരുപോലെ വന്നെങ്കിലും അവൾ കടിച്ചമർത്തി. പിന്നെ കിടക്കാൻ തുനിഞ്ഞു…കിടക്കയുടെ മറ്റൊരു അറ്റത്തായി ദേവനും… ഒന്നു വന്നു പുണർന്നെകിൽ എന്നച്ചു ആഗ്രഹിച്ചു…എത്ര നന്നായി ജീവിക്കേണ്ട ഞങ്ങളാ ഇപ്പോ ഇങ്ങനെ…… അവൾ ദേവനെ ഒന്നുകൂടി തിരിഞ്ഞു നോക്കി…അവൻ നല്ല ഉറക്കത്തിൽ തന്നെ… പിന്നെപ്പോഴോ അച്ചുവും ഉറങ്ങി വീണു….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *