ആദ്യരാത്രി വനജയുടെ മുഖത്ത് നാണം ഒന്നും കാണാതെ വന്നപ്പോൾ ദാസന് എന്തോ ഒരു ത്രിൽ…….

Story written by Noor Nas

ആദ്യരാത്രി വനജയുടെ മുഖത്ത് നാണം ഒന്നും കാണാതെ വന്നപ്പോൾ ദാസന്
എന്തോ ഒരു ത്രിൽ പോയി കിട്ടിയത് പോലെ..

എന്റെ ഉള്ളിൽ ഉള്ള നാണത്തിന്റെ ഒരു അംശം പോലും ഇവളുടെ മുഖത്ത് ഇല്ലല്ലോ ദൈവമേ..?

മേശയുടെ പുറത്ത് കിടന്ന പാൽ ഗ്ലാസ്‌ എടുത്ത് ദാസാന് നീട്ടി ക്കൊണ്ട് വനജ

ചേട്ടാ ഇതേ ഇത് അങ്ങ് കുടിച്ചേ..ഹാ പിന്നെ ഇതിന് ഇന്നി ബാക്കി ഒന്നും വെക്കാൻ പോണ്ടാ മുഴുവൻ അങ്ങ് കുടിച്ചേക്ക്..

ദാസൻ.. നമ്മുടെ ഒരുമിച്ചുള്ള ജീവിതയാത്രക്കുള്ള തുടക്കമാണ് ഈ ആദ്യരാത്രി..

ഇന്നി ഇന്ന് തൊട്ട് എല്ലാം പപാതിയാണ്. അതോണ്ട് ഇതിന് പാതി നിന്നക്കും അവകാശപ്പെട്ടതാണ്..

വനജ.. ഇതിന് പകുതി ഞാൻ കുടിച്ചില്ലേൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലല്ലോ ഉവോ ഹേ.?

നിങ്ങൾ എന്താ മനുഷ്യ പിള്ളേരെ പോലെ ?

അതും പറഞ്ഞ് വനജ ദാസന് നേരെ വിട്ട രുക്ഷമായ നോട്ടത്തിന്റെ അമ്പേറ്റ്.

കട്ടിലിലേക്ക് വീണ് തിരിഞ്ഞു കിടക്കുന്ന ദാസൻ.

വനജയുടെ ശബ്‌ദം. ലൈറ്റ് ഓഫ് ചെയ്യട്ടെ..

ദാസൻ തിരിഞ്ഞു കിടന്നു ക്കൊണ്ട് എന്നിക്ക് സംസാരിക്കാൻ ഉണ്ട്‌..

വനജ.. എന്തോന്ന് സംസാരിക്കാൻ ഈ നട്ട പാതിരാക്ക്.??

. അതിന് ഇനിയും സമ്മയം ഉണ്ടല്ലോ ജീവിത കാലം മുഴുവനും അങ്ങോട്ടു നീണ്ടു കിടക്കുകയല്ലേ.?

മുറിയിലെ ലൈറ്റ് അണഞ്ഞു അവളുടെ തലയിൽ കിടക്കുന്ന മുല്ലപ്പൂ പൂവിന്റെ ഗന്ധം ദാസന്റെ മൂക്കിലേക്ക് തുളച്ചു കയറിയപ്പോൾ..

അവൻ ഒരു പുരുഷൻ അല്ലെ നിയന്ത്രണം തെറ്റി പോകും സ്വാഭാവികം…

അടുത്ത് കിടന്ന വനജയുടെ ശരത്തിലേക്ക് വീണ ദാസന്റെ കൈ..

വനജ ആ കൈകൾ തട്ടി മാറ്റി ക്കൊണ്ട്. കിടന്നു ഉറങ്ങു ചേട്ടാ..

ഈ രാത്രി ക്കൊണ്ട് ഒന്നും ലോകം അവസാനിക്കില്ല..

ദാസൻ മനസിൽ ഭാഗ്യം ചേട്ടാ എന്ന ഒരു വിളിയെങ്കിലും ആ നാവിനു കേട്ടല്ലോ..

അവളുടെ മനസ് നിറയെ ഇപ്പോളും ആ പോലിസ് സ്റ്റേഷനും ലോക്കപ്പുമാണ്.

അവളുടെ മനസിന്റെ ആ ലോക്കപ്പിൽ ഒരു കുറ്റവാളിയെ പോലെ എന്നെയും അവൾ പിടിച്ച് തടവിലാക്കി കഴിഞ്ഞിരിക്കുന്നു…

എന്തോ തെറ്റ് പിണഞ്ഞ പോലെ ആ ഇരുട്ടിൽ കിടന്നു ദാസൻ പിറു പിറുത്തു

വനിതാ പോലീസിനെ കെട്ടേണ്ടിയിരുന്നില്ല…

ഇരുട്ടിൽ വനജ… എന്താ ചേട്ടൻ വലതും പറഞ്ഞോ..?

ദാസൻ ഹേയ് ഒന്നുലാ….

അതിനുള്ള വനജയുടെ പ്രതികരണം പാറ പോലെ ഉറപ്പുള്ള മുളൽ. ഉം

അതിനൊപ്പം ഒരു ഓഫർ എന്ന പോലെ . ഒരു ഗുഡ് നൈറ്റും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *