ആരൊക്കെയോ വീടിന്റെ മുൻപിൽ വന്നത് അവൾ മനസിലാക്കി. പക്ഷെ ആരും അടുത്തേക്ക് വരില്ല എന്നവൾക്കു അറിയാമായിരുന്നു

എഴുത്ത്: ജിമ്മി ചേന്ദമംഗലം

മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ ഒന്ന് വന്നു എന്നെ സഹായിച്ചു കൂടെ മനുഷ്യാ ……

രാവിലെ ചായയും കുടിച്ചു ..മൊബൈലിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു ആൽബി …..

രശ്മി ആകട്ടെ ചെടിച്ചട്ടികൾക്കു പെയിന്റ് അടിക്കുന്ന തിരക്കിലും ……..അതിനു സഹായിക്കാൻ വേണ്ടിയാണു അവൾ ആൽബിയെ വിളിച്ചത്

ആൽബിയും ഭാര്യാ രശ്മിയും മകനും അടങ്ങുന്നതാണ് അവരുടെ കുടുബം…….ആൽബി ഒരു കമ്പനിയിലെ അക്കൗണ്ടതിന് ആണ് രശ്മി വീട്ടമ്മ….മകൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു ….

ഒരു മാസം ആയിട്ടു ലോക്ക് ഡൌൺ ആയതു കൊണ്ട് തന്നെ വീട്ടിലെയും പറമ്പിലേയും പണികളുമായി വീട്ടിൽ തന്നെ ആയിരുന്നു അവർ …

ആൽബിച്ചായ വരുന്നുണ്ടോ ….അല്ലെകിൽ ഈ പെയിന്റ് ഞാൻ മുഖത്ത് തേയ്ക്കും …..

കുറച്ചു ദേഷ്യത്തിൽ അവൾ പറഞ്ഞു

അല്ലെങ്കിലും ഈ പപ്പാ ഇങ്ങനെയാ …എപ്പോളും മൊബൈലിൽ കുത്തി കൊണ്ടിരിക്കും …….

മോളെ ലോക്ക ഡൗൺ ആയതുകൊണ്ട് നമ്മൾ പേപ്പർ വരുത്താറില്ലല്ലോ …അതുകൊണ്ടു ന്യൂസ് മൊബൈലിൽ നോക്കിയതാ

അതുകൂടി കേട്ടപ്പോൾ അവൻ വേഗം അവരുടെ അടുത്തേക്ക് വന്നു

ദേ ഇനി ഒരു പതിനാലു ചട്ടിക്ക് കൂടി പെയിന്റ് അടിക്കാൻ ഉണ്ട് …..അതും കഴിഞ്ഞു വരുമ്പോൾ ..നല്ല ചൂടൻ കപ്പയും …കാന്താരി മുളകിന്റെ ചമ്മന്തിയും..മധുരമുള്ള കട്ടൻ ചായയും ഉണ്ടാക്കി വയ്ക്കാം ……

അത് കേട്ടപ്പോൾ അവന്റെ വായിൽ വെള്ളമൂറി ….അവനു ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ആയിരുന്നു അത്

കയ്യിൽ പറ്റിയ പെയിന്റ് അവന്റെ മുഖത്തു തുടച്ചുകൊണ്ട് ഇങ്ങനെ ഒരു മടിയൻ എന്ന് കളിയാക്കികൊണ്ടു അവൾ അകത്തേക്ക് പോയി ….

പപ്പയും മോനും കൂടി ……പണികൾ തുടർന്നു …

പപ്പാ എനിക്ക് കൂട്ടുകാരുടെ കൂടെ കളിയ്ക്കാൻ പോകാൻ കൊതിയാകുന്നു…..എന്നാണ് ഈ ലോക്ക് ഡൗൺ തീരുന്നതു

അതുപിന്നെ മോനെ ….എല്ലാ ദിവസവും പ്രാർത്ഥിക്കു കൊറോണ വേഗം മാറാൻ അപ്പോൾ പുറത്തു പോയി കളിക്കാല്ലോ ….

എത്ര നാളായി പുറത്തു പോയി ഫുഡ് കഴിച്ചിട്ട് …ഇന്ന് നമുക്ക് പോയല്ലോ …..

കപ്പയും ചായയുമായി വരുന്ന രശ്മി അവരുടെ സംസാരം കേട്ട് ചോദിച്ചു

എന്താ പപ്പയും മോനും തമ്മിൽ ഒരു ഗൂഢാലോചന …..

നീ മോൻ പറയുന്നത് കേട്ടോ …മമ്മിയുടെ ഫുഡ് കഴിച്ചു മടുത്തെന്നു …..

അങ്ങനെ പറഞ്ഞോടാ കുട്ടാ …അവൾ മുഖം വീർപ്പിച്ചു …

ഇല്ല …മമ്മി ….അതുകൊണ്ടല്ലേ …കുറെ ദിവസം ആയില്ലേ വേറെ ഫുഡ് കഴിച്ചിട്ട് അതാ ….

അപ്പോൾ അച്ഛന്റെ പ്ലാൻ ആണല്ലേ എന്റെ ഫുഡ് മടുത്തെന്നു പറഞ്ഞത് ….

ഇനി കൊഞ്ചി കുഴയാൻ രാത്രി വാ ഞാൻ കാണിച്ചു തരാം ….

അവൾ ദേഷ്യം അഭിനയിച്ചു പറഞ്ഞു

എന്റെ ചക്കര അല്ലേ …പിണങ്ങല്ലേ എന്നും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു ….

വേണ്ട സോപ്പ് ഇടാൻ ഒന്നും നോക്കണ്ട …..

നിന്റെ ഒരു കാര്യം എന്നും പറഞ്ഞു അവളുടെ കവിളിൽ അവൻ നുള്ളി

വൈകുന്നേരം ഏഴ് മാണി ആയപ്പോൾ തന്നെ മോൻ പറഞ്ഞു അച്ഛാ ഫുഡ് വാങ്ങാൻ മറക്കണ്ട …എനിക്ക് ബിരിയാണി മതി

എന്റെ പ്രിയതമക്ക് എന്താ വേണ്ടത് ….

ഏട്ടന് ഇഷ്ടമുള്ളതു വാങ്ങിക്കോളൂ

അത് പറ്റില്ല ….

എന്നാൽ ഗ്രിൽ ചിക്കൻ …..

വൈകുന്നേരം ലോക്കഡൗണിൽ ഇളവ് ഉണ്ടായതു കൊണ്ട് അവൻ വണ്ടിയും എടുത്തു ടൗണിലേക്ക് പോകാൻ ഇറങ്ങി ….

ഇച്ചായ …അവൾ അകത്തു നിന്നും വിളിച്ചു

എന്താ

ഹെൽമെറ്റ് എടുക്കാൻ മറന്നു

സാരമില്ല അടുത്തല്ലേ വേഗം പോയി വരം എന്നും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു

ഏറെ നേരം കഴിഞ്ഞിട്ടും ….ആൽബി തിരിച്ചു വന്നില്ല …..

അവൾ മൊബൈലിൽ വിളിച്ചു നോക്കി …..

മേശമേൽ ഇരുന്നു അവന്റെ മൊബൈൽ അടിക്കുന്നുണ്ടായിരുന്നു ….

പലപ്പോഴും ചെയ്യുന്ന പോലെ ഇന്നും മറന്നിരിക്കുന്നു മൊബൈൽ കൊണ്ട് പോകാൻ

എന്തൊരു മറവിയാണ് ഇതെന്ന് അവൾ മനസ്സിൽ പറഞ്ഞു

മമ്മി പപ്പാ എന്താ ലേറ്റ് ആകുന്നെ …..

എനിക്ക് വിശക്കുന്നു …മോൻ ചിണുങ്ങാൻ തുടങ്ങി

മൊബൈൽ അടിക്കുന്നത് കേട്ടാണ് അവൾ ഇറയത്തു നിന്നും റൂമിലേക്ക് വന്നത്….

പരിചയം ഇല്ലാത്ത നമ്പർ …..മൊബൈൽ കൊണ്ട് പോകാൻ മറന്നത് കൊണ്ട് വേറെ ആരുടെ എങ്കിലും ഫോണിൽ നിന്നും ഇച്ചായൻ വിളിക്കുകയാണെന്നു അവൾ കരുതി …

ഹലോ ….

മറുതലക്കൽ ഒരു പരിചയം ഇല്ലാത്ത ശബ്ദം …..

ആരാണ് ….

ഇതാരാണ് ……

ഞാൻ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് ……

ഒരു ആൽബിയെ അറിയുമോ …

എന്റെ ഭർത്താവാണ്

ഒരു ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നിട്ടുണ്ട് ….

പേഴ്സിൽ കണ്ട നമ്പറിൽ വിളിച്ചതാണ്

അത് കേട്ടതോടെ അവൾക്കു തല കറങ്ങുന്ന പോലെ തോന്നി …..

ഒറ്റയ്ക്ക് മോനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് എങ്ങനെ പോകും …കൊറോണ സമയം ആയതു കൊണ്ട് ആരെയും വിളിച്ചാൽ വരില്ലല്ലോ …..

അവൾ ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു ……

റിസപ്ഷനിൽ ചോദിച്ചപ്പോൾ ഐസിയുവിൽ ആണെന്ന മറുപടി കിട്ടി …..

ഐസിയുവിന്റെ മുൻപിൽ കാത്തു നിൽകുമ്പോൾ ഡോക്ടർ പുറത്തേക്കു വന്നു

ആൽബിന്റെ വൈഫ് ആണോ

അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി ……

പരിക്ക് കുറച്ചു സീരിയസ് ആണ് …പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടീ വരും ……

തലക്കാണ് പരിക്ക് …കാറുമായി കൂട്ടിയിടിച്ചു റോഡിലേക്ക് വീണതാ …

ഹെൽമെറ്റ് ഇല്ലാതിരുന്നതു കൊണ്ട് തല റോഡിൽ അടിച്ചു ……

ഹെൽമെറ്റ് കയ്യിൽ കൊടുത്തിട്ടും വാങ്ങാതെ പോയല്ലോ …അവൾ മനസ്സിൽ വിതുമ്പി ..

പൈസ ക്യാഷ് കൗണ്ടറിൽ കെട്ടി ..അവൾ കാത്തിരുന്നു ……

ആൽബിയുടെ കൂടെ ഉള്ള ആള് ആരാ ….

അവൾ കസേരയിൽ നിന്നും എഴുന്നേറ്റു ….

മാഡം ..ആൽബിയുടെ കൊറോണ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ് …….

അതുകൂടി കേട്ടപ്പോൾ അവൾ ആകെ തളർന്നു പോയി …..

നിങ്ങൾ വേഗം വീട്ടിലേക്കു പോകണം ..ക്വാറന്റിന് ഉണ്ട് …..

അപ്പോൾ ഇച്ചായന്റെ അടുത്ത് ….

അത് സാരമില്ല …ഇവിടത്തെ കാര്യങ്ങൾ ഞങൾ നോക്കിക്കൊള്ളാം

അവൾ വേഗം വീട്ടിലേക്കു ഫോൺ ചെയ്തു അനിയനോട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞിട്ട് അവൾ വീട്ടിലേക്കു പുറപ്പെട്ടു

വിങ്ങുന്ന ഹൃദയത്തോടെ അവൾ വീട്ടിലിരുന്നു …ഒന്നിനും ഒരു മനസ്സ് ഉണ്ടായിരുന്നില്ല …ഇടക്കിടക്ക് …അനിയനെ വിളിച്ചു ഹോസ്പിറ്റലിലെ കാര്യങ്ങൾ അനേഷിച്ചു കൊണ്ടിരുന്നു ……

രാത്രി ഒരുമണി ആയപ്പോൾ ആണ് അനിയന്റെ കാൾ വന്നത്…..അങ്ങേത്തലക്കിൽ നിന്നും ഒരു കരച്ചിൽ മാത്രം …..

മോളെ ഇച്ചായൻ പോയെടി …….

ഫോണും പിടിച്ചു അവൾ തരിച്ചു നിന്നു ………താഴേക്ക് വീഴാതിരിക്കാൻ അവൾ മതിലിൽ ചാരി ….അമ്മയുടെ കരച്ചിൽ അകണ്ടു മോൻ വാവിട്ടു കരയാൻ തുടങ്ങി ……

ആരൊക്കെയോ വീടിന്റെ മുൻപിൽ വന്നത് അവൾ മനസിലാക്കി ..പക്ഷെ ആരും അടുത്തേക്ക് വരില്ല എന്നവൾക്കു അറിയാമായിരുന്നു …തങ്ങൾ ക്വാറന്റൈൻ ആണല്ലോ …..

അവസാനമായി അച്ചായനെ ഒന്ന് കാണണം പക്ഷെ ആരോട് പറയും ..പറഞ്ഞാൽ ആരും സമ്മതിക്കില്ലല്ലോ

തന്നെ പൊന്നുപോലെ നോക്കിയാ ഇച്ചായൻ തണുത്തുറഞ്ഞു മോർച്ചറിയുടെ തണുപ്പിൽ …അവൾക്കു ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു……

പലരും ഫോണിലൂടെ ആശ്വസിപ്പിക്കാൻ വിളിച്ചു കൊണ്ടിരുന്നു …….

ഒടുവിൽ അനിയൻ പറഞ്ഞു അറിഞ്ഞു ……ആരോഗ്യ പ്രവർത്തകൻ രാവിലെ പള്ളിയിൽ ബോഡി അടക്കം ചെയ്യുന്നു എന്ന് ….

പൊട്ടി കരഞ്ഞു കൊണ്ട് പ്രാർത്ഥിക്കാൻ മാത്രമേ അവൾക്കു കഴിയുമായിരുന്നോള്ളൂ ….

പിറ്റേ ദിവസം രാവിലെ അവൾക്കൊരു കാൾ വന്നു …

ഞാൻ എസ് ഐ ലക്ഷ്മി ആണ് ….ആൽബിയുടെ റൂട്ട് മാപ് എടുക്കാൻ വേണ്ടി വിളിച്ചതാണ് ……ഈ സമയത്തു വിളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാം ..എന്നാലും അറിയാവുന്ന വിവരങ്ങൾ ഞങ്ങൾക്ക് തരണം

അവൾ വെറുതെ മൂളി

അടുത്ത ദിവസങ്ങളിൽ ആൽബി എവിടെ എല്ലാം പോയിരുന്നു

കഴിഞ്ഞ ഒരു മാസം ആയി എങ്ങും പോയിട്ടില്ല ….

ആരൊക്കെ നിങ്ങളുടെ വീട്ടിലേക്കു വന്നിരുന്നു ……

അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു …ഇല്ല …സർ ആരും വന്നിട്ടില്ല

അപ്പോൾ …പാൽ …പത്രം ….അതെല്ലാം

അതൊന്നും കഴിഞ്ഞ ഒരു മാസമായി വാങ്ങുന്നില്ല …

ശെരി എന്നും പറഞ്ഞു അവർ ഫോൺ കട്ട് ചെയ്തു …..

ടെലിഫോൺ എസ്‌ചേഞ്ചിൽ വിളിച്ചു മൊബൈൽ ട്രാക്ക് ചെയ്തു ..പക്ഷെ രശ്മി പറഞ്ഞതിനുമപ്പുറം വിവരങ്ങൾ ഒന്നും കിട്ടിയില്ല …..

ഉറവിടം അറിയാത്ത കേസ് ആയി റിപ്പോർട്ട് എഴുതി എങ്കിലും …ലക്ഷ്മിയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിച്ചു …

ഔദ്യോദികമല്ലാതെ അല്ലാതെ ലക്ഷ്മി ഹോസ്പിറ്റലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു …..പലരേയും കണ്ടു മൊഴികൾ രേഖ പെടുത്തി

മേലധികാരികളുടെ സമ്മതത്തോടെ ഹോസ്പിറ്റലിന്റെ ഉടമസ്ഥൻ ഡോക്ടർ നൈനാൻ കോശിയെ തെളിവെടുപ്പിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

ഗുഡ് മോർണിംഗ് ഡോകട്ർ …

ഞാൻ ആൽബിയുടെ മരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിക്കാൻ വിളിപ്പിച്ചതാണ് ……

ഇടിച്ച വണ്ടി ഏതാണെന്നു കണ്ടുപിടിക്കാതെ ഇൻഷുറൻസ് തുക കിട്ടില്ലല്ലോ ……

എന്താണ് സാർ അറിയേണ്ടത് …

ഇപ്പോളാണ് ആൽബിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത് ….

ഒരു ഒൻപത് മണി ആയിക്കാണും ….

എത്ര മണിക്കായിരുന്നു ഓപ്പറേഷൻ ….

പതിനൊന്നും മണി

ആരാണ് ഓപ്പറേഷൻ നടത്തിയത് ….

ഞാൻ തന്നെ

ഓപ്പറേഷൻ ചെയ്യുമ്പോൾ കൊറോണ റിസൾട്ട് വന്നിരുന്നോ …..

വന്നിരുന്നു ……

എത്ര മണിക്കാണ് റിസൾട്ട് ഡോകട്ർ അറിയുന്നത് …….

പത്തര ആയിക്കാണും

പക്ഷെ റിപ്പോർട്ടിൽ പന്ത്രണ് മണി എന്നാണല്ലോ കാണുന്നത്

അത് റിപ്പോർട്ട് എന്റർ ചെയ്തവർക്ക് തെറ്റിയതായിരിക്കും

റിപ്പോർട്ട് ആരാണ് തയ്യാറാക്കുന്നത്

അത് ലാബ് ഇൻചാർജ് ആണ്

കോൺസ്റ്റബിൾ അവരെ ഇങ്ങോട്ടു വിളിക്കു .

മുറിയിലേക്ക് ലാബ് ഇൻചാർജ് വരുന്നത് കണ്ടു ഡോക്ടർ അത്ഭുതപ്പെട്ടു

ഇപ്പോളാണ് റിപ്പോർട്ട് റെഡി ആക്കിയത് …..

പിറ്റേ ദിവസം ….

ഇപ്പോളാണ് റിസൾട്ട് വന്നത്

പോസറ്റീവ് ആയ സമയം പന്ത്രണ്ടു മണി

പക്ഷെ ഡോക്ടർ പറഞ്ഞല്ലോ പത്തരയ്ക്ക് റിപ്പോർട്ട് കണ്ടെന്നു …..

ഇല്ല സാർ ….ഡോക്ടർക്ക് തെറ്റിയതാകും

ശെരി നിങ്ങൾ പൊക്കൊളു

ഡോകട്ർ എത്രമണിക്കാണ് ആൽബി മരിച്ചത് …..

വെളുപ്പിന് ഒരു മണി ആയപ്പോൾ …..

എന്നിട്ടു എത്രമണിക്കാണ് മോർച്ചറിയിലേക്ക് മാറ്റിയത് ….

നേരം വെളുത്തിട്ടു …

അത്രയും നേരം ഐസിയുവിൽ കിടത്താൻ കാരണം

മോർച്ചറിയിൽ അപ്പോൾ തെന്നെ ആറു ബോഡികൾ ഉണ്ടായിരുന്നു …ആറിൽ കൂടുതൽ കിടത്താൻ സ്ഥലമില്ല

ലക്ഷ്മി കമ്പ്യൂട്ടർ ഓൺ ചെയ്തു ……

ഇതാണ് മോർച്ചറിയിൽ നിന്നുള്ള അന്നത്തെ സി സി ടീവി ദൃശ്യങ്ങൾ ……ഇതിൽ രണ്ടു ബോഡി മാത്രമാണല്ലോ ഉള്ളത്

ഡോകട്ർ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നു ….

സത്യം പറഞ്ഞാൽ നിങ്ങൾക്ക് നല്ലതു അല്ലെങ്കിൽ ……വെറുതെ എന്റെ കൈക്കു പണി ഉണ്ടാക്കി വയ്‌ക്കേണ്ട ….

എനിക്കൊന്നും അറിയില്ല സർ …..

ലക്ഷ്മിയുടെ കൈ വായുവിൽ ഉയർന്നു താഴ്ന്നു അടിയേറ്റു ഡോക്ടർ താഴേക്ക് വീണു …..

സർ എന്നെ തല്ലരുത് ഞാൻ എല്ലാം പറയാം …..

MLA തോമസ് മാത്യുവിന്റേതാണ് ഹോസ്പിറ്റൽ …ഞാൻ വെറും ഒരു ബിനാമി മാത്രം ……

അവിടെ പലതും നടക്കുന്നുണ്ട് ..അതിനു എനിക്ക് പൈസയും കിട്ടും…..എതിർക്കാൻ ശ്രമിച്ചാൽ എന്നെ അവർ ഇല്ലാതാക്കും എന്നറിയാവുന്ന കൊണ്ട് ഞാൻ കൂട്ടുനിൽക്കുകയാ ..

ആൽബിയുടെ കാര്യത്തിൽ എന്താ സംഭവിച്ചത് ….

ആൽബിയെ കൊണ്ടുവരുമ്പോൾ തലയിൽ ഒരു ചെറിയ പരുക്ക് മാത്രമേ ഉണ്ടായിരുന്നോള്ളൂ …..ഇടിയുടെ ആഘാതത്തിൽ ബോധം പോയിരുന്നു …വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല

പിന്നെങ്ങനെ മരിച്ചു ……

ആൽബി ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നപ്പോൾ എനിക്ക് തോമസ് മാത്യുവിന്റെ മെസ്സേജ് വന്നു

റെഡി ഫോർ ദി ഓപ്പറേഷൻ …അതൊരു കോഡ് വാക്കാണ് …..

തോമസ് മാത്യു പറഞ്ഞത് അനുസരിച്ചാണ് …ആൽബിക്ക് കൊറോണ ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ….

അത് എന്തിനു വേണ്ടിയായിരുന്നു ……..

കൊറോണ ഉണ്ടെകിൽ പിന്നെ ആരും പുള്ളിയെ കാണാൻ വരില്ലല്ലോ

അതുകൊണ്ടു എന്ത് കാര്യം …

വെറും ചെറിയൊരു ഓപ്പറേഷൻ മാത്രമുണ്ടായിരുന്ന ആൽബിക്ക് ഞങ്ങൾ മറ്റൊരു ഓപ്പറേഷൻ ആണ് നടത്തിയത് …..

ആ ശരീരത്തിൽ ഉണ്ടായിരുന്ന വിലപെട്ടെതെല്ലാം ….കിഡ്നി , കണ്ണുകൾ…..ഹാർട്ട് എല്ലാം എടുത്തു ..ഒടുവിൽ ഓപ്പറേഷനിടക്കുള്ള മരണമായി റിപ്പോർട്ട് തയ്യാറാക്കി ….

കൊറോണ ആയതു കൊണ്ട് ..സ്വന്തക്കാരും ബന്ധുക്കളും ബോഡി വാങ്ങാൻ വരില്ലല്ലോ …..ആരോഗ്യ പ്രവർത്തകർ വന്നു കൊണ്ടുപോയി കൊള്ളും …ആരും ഒന്നും അറിയില്ല …..

ദുരന്തങ്ങൾക്കിടയിലും ഇരതേടി പറന്നിറങ്ങി ശവം കൊത്തിവലിക്കുന്ന കഴുകന്മാരെ തേടി ലക്ഷ്മി പുറത്തേക്കു നടന്നു

പിറ്റേന്ന് നേരം പുലർന്നത് തോമസ് മാത്യുവിന്റെ അറസ്റ്റ് എന്ന വാർത്തയോടെ ആയിരുന്നു …കോറോണയുടെ മറവിൽ ഉള്ള അവയവ കച്ചവടത്തിന്റെ ദുരൂഹതയിലേക്കു വിരൽ ചൂണ്ടുന്ന തെളിവുകളും …….

ഇതെല്ലാം കണ്ടും കേട്ടും ……ഒന്നിനോടും പ്രതികരിക്കാനാവാതെ …മകനെയും ചേർത്ത് പിടിച്ചു വിതുമ്പുന്ന ഹൃദയത്തോടെ അവൾ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു ….

ഇച്ചായൻ വരാറായി …ഫുഡ് വാങ്ങാൻ പോയതാ ….ഇപ്പോൾ ..വരും …..

എന്ത് പറയണം എന്നറിയാതെ ബന്ധുക്കൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *