ഇക്ക ലീവ് കഴിഞ്ഞു പോയിട്ട് പത്തു പതിനഞ്ചു ദിവസമേ ആയിട്ടുള്ളു…ലീവ് ഒന്ന് രണ്ടു പ്രാവശ്യം നീട്ടിയത് കൊണ്ട് തന്നെ ഈ മാസത്തെ ശമ്പളം കമ്പിനി തടഞ്ഞു……

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“നാട്ടിൽ ലീവിന് വന്നപ്പോൾ ആയിരുന്നു ഉറ്റ ചങ്ക് വീട്ടിലേക് വന്നത്…

വരുന്ന അന്ന് രാവിലെ തന്നെ പഹയൻ കാണാൻ വരും…

സ്വന്തം വീട്ടിൽ പോലും കയറാതെ ഞങ്ങൾ രണ്ടു മൂന്നു പേരെയും ഞങ്ങളുടെ വീട്ടിലും കയറി ചായയോ ചോറോ കഴിച്ചേ അവൻ അവന്റെ വീട്ടിലേക് പോലും പോകാറുള്ളു…”

“അന്ന് ഞാൻ ബൈക്കിൽ നിന്ന് ഒന്ന് വീണ് കാലിന്റെ രണ്ടു വിരലുകളിൽ ചെറിയ പൊട്ടു പോലെ വന്നു കൂട്ടി കെട്ടി വീട്ടിൽ റസ്റ്റ്‌ എടുക്കുന്ന സമയം..….

നല്ല മഴ യുള്ളപ്പോൾ പെയ്തിറങ്ങുന്ന മഴ മുഴുവൻ കൊള്ളാതെ എങ്ങനേലും വീട്ടിൽ എത്തണമല്ലോ എന്നോർത്ത് വളരെ വേഗത്തിൽ ജോലി സ്ഥലത്ത് നിന്നും ബൈക്കിൽ വരുമ്പോൾ ഒരു കുഴിയിൽ വീണു… വീട്ടിലെത്താൻ ഒന്ന് രണ്ടു വളവ് കൂടേ തിരിയേണ്ട സമയത്തായിരുന്നു…

അമ്മള് പ് തോം… എന്നും പറഞ്ഞു റോഡിൽ അലച്ചു കെട്ടി വീണത്…

സത്യം പറയാലോ… ഞാൻ വീണന്ന് അറിഞ്ഞത് പോലും കുറച്ചു നിമിഷം കഴിഞ്ഞിട്ടായിരുന്നു…

കണ്ണ് തുറന്നു നോക്കുമ്പോൾ ഞാനും ബൈക്കും കെട്ടിപിടിച്ചു കിടക്കുകയാണ്..

പാവം എന്നെ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു പഹയൻ…

( ഓന്റെ ഒരു സ്നേഹം ബല്ലാത്ത ജാതി സ്‌നേഹമായിരുന്നു…)

എങ്ങനേലും മുപ്പരെ പൊന്തിച്ചു നിർത്തി…

ആളൊരു പുലിയാണ് ട്ടോ… ഒറ്റ അടിക്കു തന്നെ

ട്രൂ.. മ്മ്മ്മ്…. ന്ന് പറഞ്ഞു സ്റ്റാർട്ട്‌ ആയി…

പടച്ചോനെ കഴിച്ചിലായെന്നും പറഞ്ഞു… ആ സമയം ഉണ്ടായിരുന്ന വേദന ഒന്നും കാര്യമാക്കാതെ വണ്ടി നേരെ വീട്ടിലേക് വിട്ടു..

ബൈക്കു പോർച്ചിൽ വെച്ചു ഇറങ്ങാൻ തുടങ്ങിയപ്പോൾ ആയിരുന്നു നിലത്തേക് വെച്ച ഇടത്തെ കാൽ നിലത് ചവിട്ടാൻ പറ്റാത്ത വേദന…”

“ഞാൻ കാല് നിലത്തേക് മുഴുവൻ കുത്താതെ എങ്ങനെയോ സിറ്റ് ഔട്ടിലേക് കയറി ഉമ്മയെ വിളിച്ചു…

ഉമ്മ എന്നും കേൾക്കുന്ന മോന്റെ വിളി പോലെ ആടി പാടി കയ്യിൽ ഒരു ഗ്ലാസ് ചായ പിടിച്ചു സിറ്റൗട്ടിലേക് വന്നു… എന്നെ നോക്കി ചോദിച്ചു..”

“ആഹാ…ഇന്നെന്റേ മോൻ മഴ മുഴുവൻ കൊണ്ടിട്ടുണ്ടല്ലോ…

നീ കാരണം ഇവിടെ കുട്ടികൾക്ക് ആർക്കെങ്കിലും പനിയോ മറ്റോ പിടിക്കട്ടെ വെച്ചിട്ടുണ്ട് ഞാൻ…”

ഉമ്മയുടെ ഡയലോഗിന് മറുപടി പറയാൻ പോലും കഴിയാതെ കാലിൽ ആരോ സൂചി കൊണ്ട് കുത്തുന്നത് പോലെ യുള്ള വേദന വന്നു ഞാൻ കരഞ്ഞു പോയി..

“എന്താടാ എന്താ പറ്റിയെ..”

ഉമ്മ പെട്ടന്ന് എന്റെ അരികിൽ വന്നിരുന്നു..

“ബയ്ക്കിൽ നിന്നു വീണപ്പോൾ കാണാത്ത, അറിയാത്ത പല മുറിവും വീട്ടിൽ വന്നപ്പോൾ പൊങ്ങിയിട്ടുണ്ടായിരുന്നു…

കൈ മുട്ടിൽ നല്ലൊരു മുറിവും തൊലി പൊളിഞ്ഞു പോയിട്ടും ഉണ്ട് ചോ ര ഒലിച്ച പാടും.. അത് പോലെ പാന്റ് മുട്ടിനു സമീപം കീറിയിട്ടുണ്ട്… അവിടെയും മുറുവുണ്ട്…”

ഇതൊക്കെ കണ്ടു ഉമ്മാക് മനസിലായി മോൻ നല്ലൊരു വീഴ്ച കഴിഞ്ഞു വരുവാണെന്നു..

“പക്ഷെ അതിനേക്കാൾ ഞെട്ടിച്ചത് കാലിലെ രണ്ടു വിരൽ വീങ്ങി വീർത്തു വന്നതായിരുന്നു..

ഉമ്മ അത് കണ്ടു എന്തടാ മോനേ പറ്റിയതെന്നും ചോദിച്ചു കരയാൻ തുടങ്ങി.. കൂടേ നിൽക്കാൻ വന്ന പെങ്ങളും ഓളെ രണ്ടു കുരിപ്പുകളും…”

“മാമന് എന്താ പറ്റിയെ എന്ന് ചോദിച്ചു അവളുടെ മക്കൾ കരയുന്നത് കണ്ടപ്പോ എനിക്ക് തന്നെ സങ്കടം വന്നു…

എന്റെ കാല് ഉഴിഞ് തരലും എന്റെ മുറിവിലേക്ക് ഊതി വേദന കുറവുണ്ടോ എന്നൊക്കെ ചോദിച്ചു കൊണ്ടേ ഇരുന്നു..”

“ആ സമയം കൊണ്ട് ഉമ്മാ റൂമിൽ പോയി പർദ്ദ ധരിച്ചു വന്നു… പെങ്ങൾ ഒരു ഓട്ടോയും വിളിച്ചു…

ഞാൻ അവരോട് നാളെ രാവിലെ പോയാൽ പോരെ എന്ന് എത്ര പറഞ്ഞിട്ടും കേൾക്കാതെ എത്രയും പെട്ടന്ന് അടുത്തുള്ള ഹോസ്‌പിറ്റലിലേക് കൊണ്ട് പോയി…

സത്യത്തിൽ അന്ന് തന്നെ ഹോസ്പിറ്റലിൽ വന്നത് ഏതായാലും നന്നായി… രണ്ടു പൊട്ടൽ ഉണ്ടായിരുന്നു കാലിൽ… വിരലുകൾ തമ്മിൽ കൂട്ടി ഒരു പ്ലാസ്റ്റർ ഇട്ട് തന്നു.. കൂടേ ഒന്ന് രണ്ടാഴ്ച ഇളക്കാൻ പാടില്ല എന്നൊരു നിർദ്ദേശവും തന്നു…”

“ആ ബേസ്റ്റ്.. ഏതായാലും ജോർ ആയി.. ചോദിച്ചാൽ ഒരു ലീവ് കിട്ടാൻ അങ്ങ് അമേരിക്ക വരെ കൈ ഇടേണ്ടി വരാറുള്ള എനിക്ക് ഇനി ഒന്ന് രണ്ടാഴ്ച ഫുള്ള് റസ്റ്റ്‌..

ഹോ മെഡിക്കൽ ലീവ് തന്നെ…”

“ഇത് ഞാൻ പൊളിക്കും.. എന്നൊക്കെ മനസിൽ ചിന്തിക്കാൻ ആഗ്രഹം ഉണ്ടേലും വീട്ടിലേ അവസ്ഥ കുറച്ചു മോശമായിരുന്നു.. ഇക്ക ലീവ് കഴിഞ്ഞു പോയിട്ട് പത്തു പതിനഞ്ചു ദിവസമേ ആയിട്ടുള്ളു…ലീവ് ഒന്ന് രണ്ടു പ്രാവശ്യം നീട്ടിയത് കൊണ്ട് തന്നെ ഈ മാസത്തെ ശമ്പളം കമ്പിനി തടഞ്ഞു വെക്കുമെന്ന് ആദ്യമോ പറഞ്ഞിട്ടാണ് മൂപ്പര് ഫ്‌ളൈറ്റ് കയറിയത്…”

“ഇനി പെങ്ങളെ കാര്യം ആണേൽ അതിനേക്കാൾ മോശമാണ്.. അളിയൻ അവിടെ ഇഖാമ പുതുക്കലും വല്യ വണ്ടിയുടെ ലൈസൻസ് എടുക്കലുമായി നാട്ടിലേ മൂന്നോ നാലോ ലക്ഷം പൊട്ടി മൂ ഞ്ചി കു ത്തി ഇരിക്കുന്ന സമയം…ഓൾക് ചിലവിനുള്ള പൈസ പോലും വന്നിട്ടില്ല…

എന്ന് വിളിക്കുമ്പോഴും ഇന്ന് നാളെ എന്ന് പറയുന്നത് കേൾക്കാം..”

“ചുരുക്കി പറഞ്ഞാൽ എനിക്ക് കിട്ടുന്ന പതിനാലായിരം രൂപയിൽ നിന്നായിരുന്നു ഒന്ന് രണ്ടു മാസത്തെ വീട്ടിലെ ചിലവും അടവും കുറിയും എല്ലാം പോകേണ്ടിയിരുന്നത്…

അതാണിപ്പോൾ മേലെ ആകാശം താഴെ ഭൂമി എന്ന പോലെ നിൽക്കുന്നത്…”

ഒന്ന് രണ്ടു ദിവസം വീട്ടിൽ ഉണ്ടായിരുന്ന കുറച്ചു സാധനങ്ങൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോയി…

മീനോ,കൂട്ടാനോ ഒന്നും ഇല്ലാതെ…

ഒരു ദിവസത്തെ കറി തന്നെ രണ്ടോ മൂന്നോ ദിവസം കൂട്ടേണ്ടി പോലും വന്നു..

(അറിയാം ഇതിനേക്കാൾ പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്നവർ ഉണ്ടാവും പക്ഷെ പെട്ടന്നൊരു ദിവസം നല്ലത് പോലെ മുന്നോട്ട് പോയിരുന്ന ജീവിതത്തിൽ തടസം നേരിടുക എന്ന് വെച്ചാൽ..)

മനസ്സിൽ വല്ലാത്ത ടെൻഷൻ… ഞങ്ങൾ മാത്രമല്ലല്ലോ.. എന്നെ മാമാ മാമാ എന്നും വിളിച്ചു നടക്കുന്ന രണ്ടു കുരുന്നുകൾ കൂടേ ഇല്ലേ വീട്ടിൽ…

അവർക്ക് വാങ്ങി കൊടുക്കുന്ന ബിസ്ക്കറ്റിനുള്ള പൈസ പോലും ആരുടേയും കയ്യിലില്ല…

മാസം പകുതി യോട് അടുക്കുന്നത് കൊണ്ട് തന്നെ അയൽവാസികളുടെ കയ്യിലും ഒന്നും ഇല്ല.. പോരാത്തതിന് നല്ല മഴ ആയിട്ട് ആർക്കും കാര്യമായി പണിയൊന്നും ഇല്ലായിരുന്നു..”

“അങ്ങനെ നാളെ ഇനി എന്ത്‌ എന്ന് ആലോചിച്ചു കിടക്കുമ്പോൾ ആയിരുന്നു ചങ്ക് വീട്ടിലേക് കയറി വന്നത്… അവന്റെ പേര് പറയുന്നില്ല.. കാരണം അതിൽ ഒന്നുമില്ല.. അവനെ പോലെ ഒരുപാട് ചങ്കുകൾ നമ്മുടെ കൂടേ നമുക്ക് താങ്ങായി എന്നും ഉണ്ടാവാറുണ്ടല്ലോ…

അവൻ എന്നോട് ഒന്നും രണ്ടും പറഞ്ഞിരുന്നു.. ഉമ്മയെ കാണാഞ്ഞിട്ട് ആണെന്ന് തോന്നുന്നു… ഉമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞു അടുക്കളയിലേക് പോയത്..”

“മറ്റൊന്നും അല്ല അവന് സാധാരണ ഒരു ചായ കിട്ടാറുണ്ട് വീട്ടിൽ വന്നാൽ അത് കിട്ടിയിട്ടില്ല.. അവൻ വന്നതാണേൽ ഉമ്മ കണ്ടിട്ടും ഉണ്ട്…

പക്ഷെ ഒരാൾ ഗൾഫിൽ നിന്നും വന്നതല്ലേ എങ്ങനെയാ കട്ടൻ കൊടുക്കുക എന്ന് കരുതി ഉമ്മ ചായ ഉണ്ടാകാതെ അടുക്കളയിൽ തന്നെ നിന്നു..”

“ഉമ്മാ…”

അവൻ ഉമ്മയെ കണ്ടു അടുത്തേക് ചെന്നു കൊണ്ട് വിളിച്ചു..

ഉമ്മയെ കണ്ടപ്പോൾ തന്നെ അവനെന്തോ പന്തികേട് തോന്നി…

ഉമ്മ അവൻ ചോദിക്കുന്ന ചോദ്യങ്ങൾക് ഉത്തരം നൽകുന്നുണ്ടെകിലും… മുഖത്തു ഒരു തെളിച്ചമില്ല…

“അടുക്കളയിൽ കയറുവാൻ പോലും സ്വതന്ദ്ര്യമുള്ള അവൻ നേരെ ചെന്നു പാത്രങ്ങൾ എല്ലാം തുറന്നു നോക്കി…

എന്താണുമ്മ ഇന്നൊന്നും ഉണ്ടാക്കിയില്ലേ…?”

അവൻ ഉമ്മാനെ നോക്കി ചോദിച്ചു..

“ഉണ്ടാക്കിയൊരുന്നെടാ.. ഇന്നലത്തെ കറി ഉണ്ടായിരുന്നു.. ഞങ്ങൾ കുറച്ചു ചോറ് വെച്ചു കറി ചൂടാക്കി കഴിച്ചു…”

ഉമ്മ അവനോട് ഒരു നുണ പറഞ്ഞു…

“അവനെന്തോ അത് വിശ്വാസം വന്നില്ല..

അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് തുറന്നു നോക്കി.. അതിൽ ഒരു സാധനവും ഇല്ലായിരുന്നു…

അവനിപ്പോ വരാമെന്ന് മാത്രം പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി പോയി…”

ഇവനിന്തെങ്ങോട്ട് പോയെന്ന് അറിയാതെ ഞാൻ ഒന്ന് ഉറങ്ങാനായി കിടന്നു.. കുറച്ചു ദിവസമായി അതാണല്ലോ എന്റെ ദിനചര്യ…

ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും.. ഉമ്മന്റേയും അവന്റെയും ശബ്ദം കേട്ടിട്ടാണ് ഞാൻ മയക്കം വിട്ടു ഉണർന്നത്..

“എന്തിനാ മോനേ നീ ഇതെല്ലാം വാങ്ങി വന്നത്..ഇതൊന്നും വേണ്ടായിരിന്നല്ലോ.. വന്നിട്ടല്ലേ ഉള്ളൂ… പൊരേൽ (വീട്ടിൽ ) തന്നെ നിനക്ക് എന്തെല്ലാം ചിലവുകൾ ആണുള്ളത്…”

അങ്ങനെ ഉമ്മ പലതും പറയുന്നുണ്ടേലും അവൻ അതെല്ലാം കേട്ട് മുഖത് ഒരു പുഞ്ചിരി നിറച്ചു കൊണ്ട് കയ്യിലുള്ള സാധനങ്ങൾ മുഴുവൻ അടുക്കളയിൽ കൊണ്ട് വെച്ചു..

ഉമ്മ ആദ്യം നിങ്ങള് ഒരു പാൽ ചായ ഉണ്ടാക്കി തരി …ഞാൻ അവന്റെ അടുത്ത് ഉണ്ടാവുമെന്ന് പറഞ്ഞു അവൻ എന്റെ അരികിലേക് വന്നു..

പിന്നെ ആ ഏലക്ക പൊടി ഇട്ട സ്പെഷ്യൽ ചായ മതിട്ടോ ഉമ്മ…ഞാൻ ആ ചായ കുടിച്ചിട്ട് ഒന്ന് രണ്ടു കൊല്ലമായി…

അവൻ എന്റെ റൂമിലേക്കു കയറുന്നതിനു മുമ്പ് ഉമ്മയുടെ നേരെ തിരിഞ്ഞു പറയുന്നത് കേട്ടു…

ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

ചില സമയങ്ങൾ അങ്ങനെയാണ്.. ആരാണ് എവിടുന്നാണ് ഒരു സഹായം വരുന്നതെന്ന് അറിയില്ലല്ലോ…

അവൻ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയാമായിരുന്നത് കൊണ്ട് തന്നെ എന്റെ അരികിലേക് നടന്നു വരുന്ന അവനെ കണ്ടു എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി…

ആരോടും ഒരു നൂറ് രൂപ പോലും കടം ചോദിച്ചിട്ട് കിട്ടാത്ത സമയം… അവൻ എന്നോട് ഒരു വാക് പോലും പറയാതെ എന്റെ വീട്ടിലേക് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു കൂടാനുള്ള എല്ലാ സാധനങ്ങളും വാങ്ങി വന്ന അവനെ കണ്ടാൽ എന്റെ കണ്ണ് മാത്രമാണോ നിറയുക.. എല്ലാ എന്റെ മനസ് പോലും കരയുക യായിരുന്നു…

“എടാ തെ ണ്ടി… നീ എന്തിനാ കണ്ണിൽ വെള്ളം നിറക്കുന്നത്… “

ബെഡിൽ ചാരി ഇരിക്കുന്ന എന്റെ അരികിലേക് ഇരുന്നു കൊണ്ട് അവൻ ചോദിച്ചു…

ഞാൻ ഒന്ന് ചിരിക്കാനായി ശ്രെമിച്ചു നോക്കി..

മതി മതി ഓവർ ആകണ്ട.. എന്തേലും വേണേൽ വിളിച്ചാൽ മതി.. ഞാൻ എന്നും വരാം..

അവൻ എന്റെ കണ്ണിൽ നോക്കി യായിരുന്നു അത് പറഞ്ഞത്…

അവന്റെ കണ്ണിൽ എന്നോടുള്ള സ്നേഹം ഞാൻ അറിയുന്നുണ്ടായിരുന്നു..

ചായയും കുടിച്ച് ഇറങ്ങാൻ നേരം അവൻ വീണ്ടും എന്നെ ഞെട്ടിച്ചു..

ഉമ്മയുടെ കയ്യിൽ നിർബന്ധിച്ചു കുറച്ചു പൈസ പിടിപ്പിച്ചു..

ഉമ്മ എത്ര വേണ്ട എന്നും പറഞ്ഞിട്ടും കേൾക്കാതെ…

ടാ.. ഇതൊക്കെ കടമാണോ…പണിക് പോയിട്ട് വേഗം വീട്ടിക്കൊണ്ടി… വീട് പണി നടതാൻ ഉള്ളതാണെന്നും പറഞ്ഞു.. ഇറങ്ങി നടക്കുന്ന എന്റെ ചങ്കിനെ ഞാൻ കണ്ണ് പോലും അടക്കാതെ നോക്കി നിന്നു..

ആ സമയവും എന്റെ കണ്ണുനീർ തുള്ളികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…

“ഒരു മാസത്തിനു ശേഷം വീണ്ടും പുതിയൊരു കഥ യുമായി വരികയാണ്…

പൊളിക്കല്ലേ…😁”

ബൈ

Related Posts

Leave a Reply

Your email address will not be published. Required fields are marked *