ഇത്തവണ ജോൺ വല്ലാതെ ധർമ്മസങ്കടത്തിൽ ആയി.പൂത്തുലഞ്ഞു നിൽക്കുന്ന ആ വകമരവും അതിന്റെ ചുവട്ടിലെ ചാരുബാഞ്ചുകളും……

വളർത്തുമകൾ

എഴുത്ത് :- ആഷാ പ്രജീഷ്

“ചേട്ടായി!!!!!”

“ഞാൻ… എന്റെ കൈയിൽ ഒരു കഥയുണ്ട്. ഒന്ന് കേൾക്കോ?

ഫിസിക്സ്‌ ഡിപ്പാർട്മെന്റിന്റെ ബിൽഡിങ്ങും കടന്ന് ലൈബ്രറിയിലേക്ക് നീങ്ങുകയായിരുന്നു ജോൺ. പെട്ടെന്നാണ് മുഖവുരയൊന്നുമില്ലാതെ ഒരു പെൺകുട്ടി അവനോടിത് പറഞ്ഞത്.

ജോൺ അത്ഭുതത്തിൽ ആ കുട്ടിയെ നോക്കി.തന്നെ മാത്രം പ്രതീക്ഷിച്ചു നിന്നപോലെ. 1st year സ്റ്റുഡന്റ് ആകാം. മുൻപ് കണ്ടു പരിചയമില്ല.

പ്ലീസ് കേൾക്കുമോ എന്ന മട്ടിൽ ദയനീയമായ ഒരു ഭാവം ആ മുഖത്ത്.

തലേദിവസത്തെ ആർട്സ് ക്ലബ്‌ ഇനാഗുറേഷൻ ഫങ്ക്ഷനിൽ സംസാരിക്കവേ കോളേജ് സ്റ്റുഡന്റ്സിനെ പങ്കെടുപ്പിച്ചു ഒരു ഷോർട് ഫിലിം എന്ന ആശയം പങ്കു വച്ചത് അവനോർത്തു.

“കുട്ടി എഴുതി തന്നോളൂ. ഞാൻ സമയം പോലെ വായിക്കാം.”

അയാൾ വാത്സല്യത്തോടെ പറഞ്ഞു. ആർട്സ് ക്ലബ്‌ സെക്രട്ടറി ആയ താൻ പെട്ടെന്ന് ഒരു കലാകാരിയെയും നിരുത്സാഹപ്പെടുത്താൻ പാടില്ലല്ലോ. അതാണ് അങ്ങനെ പറഞ്ഞത്.

എഴുതി തരാൻ കഴിയില്ല ചേട്ടായി. ഞാൻ ആ കഥയൊന്ന് പറഞ്ഞോട്ടെ. ഒരു half an hour. പ്ലീസ്‌ ഒന്ന് കേൾക്കാൻ മനസുണ്ടാകണം.”

വീണ്ടും അഭ്യർത്ഥനയുടെ ശബ്‍ദം.

ജോൺ ആകെ ആശയകുഴപ്പത്തിലായി. പെട്ടെന്ന് no എന്ന് പറയാൻ കഴിയുന്നില്ല.

ഒരു കഥയല്ലേ,കേട്ടു കളയാം.

അതല്ല.. ഇനി ഇന്നലെ ഫിങ്ക്ഷന് വാര്യർസാറിന്റെ വാക്കുകളിൽ നിന്നും തന്നെ കുറിച്ചും തന്റെ അനാഥബല്യത്തെയും ജീവിതത്തെയും കുറിച്ചറിഞ്ഞു സെന്റിമെൻസ് മൂത്ത് പ്രണയം വല്ലതുമായെങ്കിൽ അതും മുളയിലേ നുള്ളി കളയേണ്ടതാണ്.

നീണ്ട നാലുവർഷത്തെ കലാലയ ജീവിതത്തിൽ അത്തരം അനുഭവങ്ങളെ പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട് ജോണിന്.

ജന്മം തന്നവർ അനാഥനാക്കി കളഞ്ഞെങ്കിലും തന്നെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന കുര്യക്കോസ് അച്ഛന് കൊടുത്ത വാക്കാണ്. IAS എന്ന സ്വപ്നം.അതിനു വേണ്ടിയുള്ള പ്രയത്നം,അതുമാത്രമാണ് തന്റെ മുന്നിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ചപലമോഹങ്ങൾ മനസിനെ ഒരിക്കലും പിടിച്ചു കുലുക്കാറില്ല.

“ചേട്ടായി ലൈബ്രറിയിലേക്കല്ലേ? എനിക്ക് ഈ hour ഫ്രീ ആണ്. ഒന്ന് കേൾക്കുമോ?

പെൺകുട്ടി വിടാൻ ഉദ്ദേശമില്ല.

“ഹാ.. ശരി കേട്ടുകളയാം.”

ജോൺ എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് ആ നിഷ്കളങ്കത നിറഞ്ഞ മുഖത്തേക്ക് നോക്കി. ആ മുഖം പെട്ടെന്ന് വിടർന്നു.

“എന്നാൽ കാന്റീന് പുറകിൽ ഉള്ള ആ വകമരച്ചുവട്ടിലേക്ക് വരുമോ?”

ഇത്തവണ ജോൺ വല്ലാതെ ധർമ്മസങ്കടത്തിൽ ആയി.പൂത്തുലഞ്ഞു നിൽക്കുന്ന ആ വകമരവും അതിന്റെ ചുവട്ടിലെ ചാരുബാഞ്ചുകളും “lovers corner ” എന്ന ഓമനപേരിൽ അറിയപ്പെടുന്നിടം. പെൺകുട്ടിയുടെ ഉദ്ദേശം പ്രണയഭർത്ഥന തന്നെ.അതിനെ എങ്ങനെ തടയിടാം എന്ന് വ്യക്തമായി ധാരണയുണ്ട് ജോണിന്.

പൂക്കളാൽ അലഞ്കൃതമായ ആ മരച്ചുവട്ടിലെ ചാരുബഞ്ചിൽ ഇരിക്കുന്ന ദയ ജോണിനെ കണ്ടതും ഭാവ്യതയോടെ എഴുന്നേറ്റു. പെൺകുട്ടിയുടെ ആ പെരുമാറ്റം ജോണിന് നന്നേ സുഖിച്ചു. ജോൺ ആ ബഞ്ചിന്റെ ഒരാത്തു ഇരുന്നു. എന്നിട്ട് ആ കുട്ടിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി. എന്നാൽ തെല്ലും പരിചയ കുറവില്ലാതെ അവൾ ബഞ്ചിൽ ഇരുന്നു കൊണ്ട് ജോണിനെ നോക്കി മനോഹരമായി ചിരിച്ചു.

it’s a true സ്റ്റോറി, ഉദ്ദേശിക്കുന്ന തരത്തിൽ ഷോർട്ട് സ്റ്റോറി ചെയ്യാൻ പറ്റുന്ന tread ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും ഞാൻ പറയാം.ഒന്ന് കേട്ട് നോക്ക്. “

അപരിചിതത്വം തെല്ലുമില്ലാത്ത സംസാരം.

“പറയടോ . “

ജോൺ ആ നിഷ്കളങ്കതയെ കൗതുകത്തോടെ പ്രൊത്സാഹിപ്പിച്ചു.

“true സ്റ്റോറി എന്നു പറയുമ്പോ.. ശരിക്കും സംഭവിച്ച അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കഥ….

ദയ പറഞ്ഞു തുടങ്ങി…

ശ്രീനിത എന്ന പെണ്ണിന്റെ കഥ :

കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിനു മുൻപേ ശ്രീനിതയുടെ കരിമഷി എഴുതിയ കണ്ണുകളെ പ്രണയിച്ചു തുടങ്ങിയതാണ് നമ്മുടെ കഥ നായകൻ ജീവൻ. ശ്രീയുടെ ജീവനായ ജീവേട്ടൻ. തെച്ചിയും മന്ദാരവും ചേമന്തിയും വിരിയുന്ന തൊടികളും വയലും വയലിറമ്പും അമ്പലവും അമ്പലക്കുളം എന്ന് വേണ്ട ഗ്രാമത്തിലെ ഓരോ മുക്കിലും മൂലയിലും പ്രണയത്തിന്റെ മന്ത്രാക്ഷരികൾ മൂളി നടന്ന കാലം. കൗമാരം യൗവനത്തിലേക്ക് വഴിമാറിയപ്പോൾ ഏതൊരു സാധാരണ കാരനെയും പോലെ മോഹിച്ച പെണ്ണിനെ അവനും സ്വന്തമാക്കി. സന്തോഷം മാത്രം കളിയാടുന്ന കുടുംബം. അരുമയായ രണ്ടു ആണ്മക്കളെ കൂടി സമ്മാനിച്ചു ദൈവം അവരെ എല്ലാ അർത്ഥത്തിലും അനുഗ്രഹിച്ചു.

“ഓ…ഇതൊരുപാട് കേട്ട് പഴകിയ സ്റ്റോറി. സ്ഥിരം ശൈലി…”

ജോൺ മനസിലോർത്തു.

എന്നാലും ദയയുടെ നിഷ്കളങ്കമായ സംസാരം, നിരുത്സാഹപ്പെടുത്തരുത്. വളർന്നു വരുന്ന വലിയൊരു എഴുത്തുകാരിയാണെങ്കിലോ, നിരാശപ്പെടുത്താൻ പാടില്ല. അവൻ സാകൂതം ആ വാക്കുകളെ ശ്രവിച്ച്ചു.

ഇതാണോ കഥ.? ചോദ്യത്തിൽ ചെറിയ പരിഹാസം നിഴലിച്ചിരുന്നു. എന്നാലും പെൺകുട്ടിയെ നിരാശപ്പെടുത്തണ്ട എന്ന് കരുതി ജോൺ പറഞ്ഞു.

“nice സ്റ്റോറി..

നന്നായി പറഞ്ഞിട്ടോ…”

“ഇല്ല ചേട്ടാ.സ്റ്റോറി പറഞ്ഞു തുടങ്ങിയതേ ഒള്ളൂ.

ദയ വീണ്ടും കഥയിലേക്ക് വന്നു.

********************

ഞായറാഴ്ച ആയതിനാൽ പതിവിലും വൈകിയാണ് ജീവൻ എഴുന്നേറ്റത്.കുറച്ചു സമയം ഫോൺ നോക്കി കിടന്നു.അതിനിടയ്ക്ക് രണ്ടുമൂന്നു പ്രാവശ്യം വാതിൽക്കലേക്ക് കണ്ണോടിച്ചു. സാധാരണ താൻ എഴുന്നേൽക്കാൻ വൈകിയാൽ അടുത്തുവന്ന് കുറുമ്പ് കാണിക്കുന്ന പെണ്ണാണ്.

ഇന്ന് എന്തുപറ്റി???

ആളെ കാണുന്നില്ലല്ലോ???

അയാൾ ചിന്തിച്ചു. മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു നോക്കി എന്നാൽ അവിടെയൊന്നും കാണാനില്ല.തുണി അലക്കാൻ പോയി കാണുമോ എന്ന ചിന്തയാണ് പുറത്തേക്കിറങ്ങിയത്. കുഞ്ഞുങ്ങൾ രണ്ടുപേരും ഇനിയും ഉറക്കണർന്നിട്ടില്ല. നോക്കിയപ്പോൾ ഇളം തിണ്ണയിൽ തൊടിയിലേക്ക് മിഴികൾ പായിച്ചു ഇരിപ്പുണ്ട് കക്ഷി.ശബ്ദമുണ്ടാക്കാതെ ചെന്ന് അവളുടെ അടുത്തെത്തി പുറകിലൂടെ ചേർത്തുപിടിച്ചു

“”വിട് ജീവേട്ടാ…

എന്ന് പറഞ്ഞു ആ കൈ തട്ടി അവൾ.”എനിക്ക് അടുക്കളയിൽ ജോലിയുണ്ട് ” എന്ന് പറഞ്ഞ് ജീവന് മുഖം കൊടുക്കാതെ അവൾ അകത്തേക്ക് നടന്നു.

“ഈ പെണ്ണിനെ എന്തുപറ്റി??

അവളുടെ ആ പോക്കു നോക്കി നിന്ന് ജീവൻ മനസ്സിൽ ചോദിച്ചു. രാവിലെ മുതൽ രാത്രി അത്താഴം കഴിച്ചു കിടക്കുന്നത് വരെ പെണ്ണിന്റെ ഭാവം ഇതുതന്നെ. പതിവില്ലാതെ മക്കളോട് പോലും കലാഹിക്കുന്നു.

ജീവൻ ആണെങ്കിൽ പല പ്രാവശ്യം കാരണം തിരക്കി.അവൾ ഒന്നും ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. രാത്രി തനിക്കെതിരെ മാറി കിടന്നു ഉറങ്ങാൻ ശ്രമിക്കുന്ന ശ്രീയെ കണ്ടതും ജീവന് ദേഷ്യം അണപ്പൊട്ടി.അടുത്ത് ചെന്നു ആ മുഖത്തെ ക്ക് നോക്കി ചോദിച്ചു.

“എന്താ ശ്രീകുട്ടാ നിന്റെ പ്രശ്നം?എന്നോട് പറ… വെറുതെ ടെൻഷൻ അടിപ്പിക്കാതെ.”

കുറെ ചോദിച്ചപ്പോൾ ആണ് പെണ്ണ് പറയാൻ തയാറായത്. കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞതും ജീവൻ സബ്ദനായി പോയി. പിന്നീടുള്ള ദിവസങ്ങൾ അത്രയും അതുതന്നെയായിരുന്നു ജീവന്റെ ചിന്തയിൽ.

“എനിക്കൊരു പെൺകുഞ്ഞിനെ വേണം!!

ശ്രീയെ തെറ്റ് പറയാൻ പറ്റില്ല. അവളുടെ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല. പക്ഷെ രണ്ടു കുറുമ്പൻമാരെ തന്നെ ദൈവം തങ്ങളെ അനുഗ്രഹിച്ചതാണ്. രണ്ടാമത്തെ ഡെലിവറി കുറച്ചു പ്രശ്നമായതിനാൽ പ്രസവം നിർത്തുകയും ചെയ്തു. ഇതിപ്പോൾ എന്താണ് ഇവളുടെ ഉദ്ദേശം.

ജീവന് ഒരു പിടിയും കിട്ടിയില്ല.

ഒരുപാട് ദിവസത്തെ മൗനത്തിനു ഒടുവിൽ അവൾ പറഞ്ഞു. ഒരു പെൺ കുഞ്ഞിനെ ദത്തെടുക്കാം.!”! “അവളുടെ ആഗ്രഹത്തിന് no എന്ന ഉത്തരം നൽക്കാൻ ജീവന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല

“നടക്കില്ല ശ്രീ… നീ ആ ആഗ്രഹം മുളയിലേ നുള്ളിയേക്ക് . ആർക്കോ ജനിച്ച ഒരു കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നു എന്റെ മകളാക്കി വളർത്താൻ എനിക്ക് സമ്മതമല്ല.!””

അത്രയും ദേഷ്യഭാവത്തോടെ ജീവേട്ടൻ ഇതിനു മുൻപ് സംസാരിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ ശ്രീ വിഷമത്തിടെയെങ്കിലും തന്റെ ആഗ്രഹം മുളയിലേ നുള്ളി. പിന്നീട് ഒരിക്കലും അവൾ ആ ആഗ്രഹം പറഞ്ഞു അവന്റെ മുൻപിൽ ചെന്നില്ല..

ജീവിതം പിന്നെയും സന്തോഷത്തോടെ മുൻപോട്ട് പോകുന്നതിനിടക്കാണ് ഒരിക്കൽ ടൗണിൽ ഒരു അനാഥാലയത്തിൽ ജോലി സംബന്ധമായ ഒരു കാര്യത്തിന് പോയത്.

അവിടെ വണ്ടി ഒതുക്കി കൈയിൽ ടൂൾ കിറ്റുമായി ഇറങ്ങിയതും ഇടതുവശത്തെ നീളൻ വരാന്തയിൽ ഒരു ചെറിയ ആൾകൂട്ടംഅയാളുടെ ശ്രദ്ധയിൽ പെട്ടു..അയാളും അവിടേക്ക് ചെന്ന് നോക്കി. അവിടെ നാലു അഞ്ചു വയസുള്ള പ്രായമുള്ള ഒരു കൊച്ചു പെൺ കുഞ്ഞ് നിലത്തു കിടന്നു പിടയുന്നു. അവിടത്തെ അന്തേവാസികൾ ആണെന്ന് തോന്നുന്നു അവളെ അകത്തേക്ക് എടുത്തു കൊണ്ടു പോയി.

വരാന്തയിൽ നിന്ന ആളോട് ജീവൻ ചോദിച്ചു. “എന്താ ചേട്ടാ ആ കുട്ടിക്ക് പറ്റിയെ.?”

“ഓ.. അതിനൊ അതിന്റെ തള്ള ച ത്തു. ഒരു രാത്രി മുഴുവൻ ഇരുട്ടിൽ ആ ശവം കെട്ടിപിടിച്ചു കരയാരുന്നു ഈ കുട്ടി…. ഇപ്പൊ ഇവിടെ വന്നിട്ട് മൂന്നാല് മാസമായി…”

എപ്പോഴും ബോധം കേട്ട് വീഴും. തലവേദനയാണെന്നേ…. “

പറഞ്ഞിട്ട് അയാൾ നടന്നു നീങ്ങി. ജീവൻ അയാളുടെ പോക്ക് നോക്കി കുറച്ചു സമയം നിന്നു. അവിടെ നിന്നുള്ള മടക്കയാത്രയിൽ അയാളുടെ മനസ്സിൽ ആ കുട്ടി മാത്രമായി. അന്ന് രാത്രി ഒരു സ്വപ്നം കണ്ടു അയാൾ ഞെട്ടിയുണർന്നു. ഒരു പെൺകുട്ടി രാത്രിയുടെ ഇരുട്ടിൽ ആരെയോ തിരഞ്ഞു കരഞ്ഞു കൊണ്ട് നടക്കുന്നു. ആ കുട്ടിക്ക് താൻ രാവിലെ കണ്ട പെൺകുട്ടിയുടെ അതെ മുഖഛായ. അയാൾ ഞെട്ടി എഴുനേറ്റ് മുഖത്തെ വിയർപ്പുകണങ്ങൾ കൈകളാൽ ഒപ്പിയെടിത്തൂ. കുറെ സമയം അങ്ങനെതന്നെ ഇരുന്നു. പിന്നെയും കുറെ ഉറക്കമില്ലാത്ത രാത്രികൾ…. അയാളുടെ മനസിൽ ആ കുഞ്ഞുമുഖം മാത്രമായി..പെട്ടന്നാണ് അയാൾ ഒരു ഉറച്ച തീരുമാനം എടുത്തത്.

അഡ്ഓപ്ഷനുമായി ബന്ധപ്പെട്ട കര്യങ്ങൾക്ക് വളരെയധികം പ്രയാസങ്ങൾ നേരിടേണ്ടി വന്നു അയാൾ. എന്നാലും ദൈവം ആ കുഞ്ഞിന്റെ കൂടെയായിരുന്നു. അവൾക്കു അച്ഛനെയും അമ്മയെയും രണ്ടു സഹോദരങ്ങളെയുംകിട്ടി. ജീവന്റെയും ശ്രീയുടെയും ജീവിതത്തിലേക്ക് ആ പെൺകുട്ടി കടന്നു വന്നു.

ഇരുട്ടിനെ ഭയമുള്ള ആ കുരുന്നു…. രാത്രികളിൽ ഉറക്കമില്ലാതെ അന്ധകാരത്തിലേക്ക് പേടിയോടെ നോക്കി ഇരിക്കുന്നവൾ. ഭയശങ്കകൾ ഇല്ലാതെ ശാന്തമായ മനസുമായി ഉറങ്ങാൻ തുടങ്ങി.

ജീവൻ എന്ന അച്ഛന്റെ സ്നേഹച്ചൂരിൽ….

ശ്രീ എന്ന അമ്മയുടെ വാത്സല്യത്തിൽ

അവൾ പേടിയില്ലാതെ ജീവിച്ചു തുടങ്ങി..

*********************

ഇരുകൈകളും കവിളിൽ താങ്ങി തലകുമ്പിട്ട് നിമിഷങ്ങളോളം അങ്ങനെതന്നെ ഇരുന്നു ദയ.

“എടോ.. കഥ കൊള്ളാട്ടോ.. ശരിക്കും…”.

ജോൺ ദയയുടെ ആ ഇരുപ്പ് ശ്രദ്ധിച്ചു കൊണ്ട് വളരെ പതുക്കെയാണ് അത് പറഞ്ഞത്.

“ചേട്ടായിക്ക് ആ പെൺകുട്ടിയുടെ ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന് അറിയണ്ടേ?

ദയ പെട്ടെന്ന് മുഖമുയർത്തി ചോദിച്ചു.

“ആ പെൺകുട്ടിയുടെ ജീവിതത്തിലേ സന്തോഷം കാണാൻ എനിക്കീ കണ്ണുകളിലേയ്ക്ക് നോക്കിയാൽ പോരെ…”

ജോൺ അവളുടെ കണ്ണുകളിലേക്ക് നോക്കി മെല്ലെ മൊഴിഞ്ഞു. ആ നിമിഷം മുതൽ ആ രണ്ടു ജോഡി കണ്ണുകളും പരസ്പരം ഒരുപാട് കഥകൾ പറഞ്ഞു തുടങ്ങി. ഒരിക്കലും പറഞ്ഞാൽ തീരാത്തത്ര മനോഹരമായ കഥകൾ
ആ കലാലയത്തിലെ പൂത്തുലഞ്ഞു നിൽക്കുന്ന ആ വകമരവും നിലത്തു വീണു കിടക്കുന്ന ഓരോ പൂക്കളും അവരുടെ കഥകൾക്ക് സാക്ഷികളായി… ഒരിക്കലും.. ഒരിക്കലും പറഞ്ഞു തീരാത്തത്ര മനോഹരമായ കഥകൾ കഥകൾ.

***********************

അങ്ങനെ ജീവേട്ടനും ജീവട്ടന്റെ ശ്രീകുട്ടിയും, പിന്നെ അവരുടെ ആ കുഞ്ഞു കിളിക്കൂട്ടിലെ കിളികുഞ്ഞു ദിയയും, അവളുടെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഏട്ടൻമാരും… അവരുടെയെല്ലാം സ്വപ്നകൂട്ടിലേക്ക് അവസാനം കടന്നു വന്ന ജോണും

എല്ലാരും സന്തോഷായിട്ട് ജീവിക്കട്ടെ അല്ലെ

Related Posts

Leave a Reply

Your email address will not be published. Required fields are marked *