എനിക്ക് പ്രാന്ത് പിടിക്കും ഡോക്ടറെ .. സനയുടെ കണ്ണുകൾ നിറഞ്ഞു .. ചുണ്ട് വിറച്ചുകൊണ്ട് സന തുടർന്നു .. ഡോക്ടറെ ഞാനൊന്ന് നേരാ വണ്ണം ഉറങ്ങിയിട്ട് നാലഞ്ച് വർഷമായി …..

എഴുത്ത്:- സൽമാൻ സാലി

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

” മോൾക് എന്താ ഇത്ര ടെൻഷൻ .. ?.” മോൾടെ ഈ തലവേദന ശാരീരികമായ ഒരസുഗം ആയിട്ട് തോന്നുന്നില്ല .. മോൾ പറ ന്തേലും ടെൻഷൻ ഉണ്ടോ മോൾക്ക് ..?

ഗീത ഡോക്ടറുടെ സ്നേഹം നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ സന ഒന്ന് ചിരിക്കാൻ ശ്രമിച്ചു ..

” മോള് എന്താണേലും പറഞ്ഞോളൂ .. അല്ലാതെ ചുമ്മ മരുന്ന് കഴിച്ചിട്ട് ഇത് മാറുമെന്ന് തോന്നുന്നില്ല …!

” അത് പിന്നെ … പിന്നെ …

” പറഞ്ഞോളൂ സന .. എന്താ മോൾടെ ടെൻഷൻ …?

” എനിക്ക് പ്രാന്ത് പിടിക്കും ഡോക്ടറെ .. സനയുടെ കണ്ണുകൾ നിറഞ്ഞു .. ചുണ്ട് വിറച്ചുകൊണ്ട് സന തുടർന്നു .. ഡോക്ടറെ ഞാനൊന്ന് നേരാ വണ്ണം ഉറങ്ങിയിട്ട് നാലഞ്ച് വർഷമായി … ഇപ്പൊ ജീവിക്കുന്നത് തന്നെ എന്റെ മോളെ. ഓർത്തിട്ടാണ് ..

ഡോക്ടർ ഗീത അവളോട് ഒന്നൂടെ അടുത്ത് ഇരുന്ന് അവളുടെ കൈകളിൽ പിടിച്ചു .. ഡോക്ടറുടെ തണുത്ത കൈകൾ സനയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പ് പടർത്തി …

” അഞ്ച് വർഷം മുൻപ് ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ആണ് വകയിൽ അമ്മായിയുടെ ബന്ധത്തിലുള്ള ഹിശാമിക്കയുടെ കല്യാണാലോചന വരുന്നത് .. എന്നെ കണ്ട് ഇഷ്ട്ടമായി എന്ന് പറഞ്ഞപ്പോഴും എനിക്ക് പഠിക്കണം എന്ന് പറഞ്ഞപ്പോ എന്നെ കാണാൻ വന്ന ഹിശാമിക്കയുടെ ഉമ്മയാണ് എന്നെ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞത് ” കല്യാണം കഴിഞ്ഞാലും ഓൾക് പഠിക്കാൻ പോവാലോ എന്ന് … ഇരു വീട്ടുകാർക്കും തമ്മിൽ ഇഷ്ട്ടമായതോടെ എന്റെ കല്യാണം നിശ്ചയിച്ചു .. എല്ലാം പെട്ടെന്നായിരുന്നു കല്യാണം കഴിഞ്ഞു മൂന്നാം നാൾ ഞാൻ കോളേജിൽ പോയി തുടങ്ങി .. സന്തോഷമുള്ള നാളുകൾ ആയിരുന്നു ആദ്യത്തെ രണ്ടാഴ്ച …

” പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല .. ഹിഷാമിക്ക ലീവ് കഴിഞ്ഞു തിരിച്ചുപോയതോടെ എന്റെ പഠിത്തം മുടങ്ങി .. രാവിലെ വീട്ട് പണികഴിഞ്ഞു കോളേജിൽ പോവാൻ നേരം ഉണ്ടായിരുന്നില്ല .. എന്നെ ചേർത്ത് നിർത്തി മോൾക് അവിടുന്നും പഠിക്കാൻ പോവാലോ എന്ന് പറഞ്ഞ ഹിശാമിക്കയുടെ ഉമ്മ തന്നെ പഠിക്കാൻ പോയിട്ട് ഇവിടേ അരി വാങ്ങേണ്ട അവസ്‌ഥ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞു എന്റെ പഠിപ്പ് നിർത്തിച്ചു ..”

” പിന്നീടങ്ങോട്ട് ഞാൻ അവിടെ ഒരു ജോലിക്കാരി മാത്രമായിരുന്നു .. രാവിലെ എണീറ്റതുമുതൽ എന്റെ കുറ്റം പറച്ചിലാണ് .. എന്ത് ചെയ്താലും അതിന്റെ കുറ്റം മാത്രം പറയുന്ന ഉമ്മ എന്റെ സങ്കടങ്ങൾ ഒരിക്കൽപോലും കേൾക്കാൻ മനസ്സ് കാണിക്കാത്ത ഭർത്താവ് .. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് ന്റെ ഉമ്മാക്കും ഉപ്പാക്കും ഒരു ബുദ്ധിമുട്ട് ആവണ്ടല്ലോ എന്ന് കരുതിയാണ് ..

ഒരു വർഷം കഴിഞ്ഞു ഹിഷാമിക്ക ലീവിന് വന്നപ്പോ തൊട്ട് സ്വഭാവത്തിൽ മാറ്റം കണ്ട് തുടങ്ങിയത് .. രാത്രി വന്ന് എന്നും തല്ലും വഴക്കുമാണ് .. ആയിടക്കാണ് ഹിഷാമിക്ക മദ്യപിക്കും എന്ന് എനിക്ക് മനസിലായത് .. അതറിഞ്ഞു തലകറങ്ങി വീണ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക്ക് ചെയ്തപ്പോയാണ് എന്റെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ വളരുന്നുണ്ടെന്നറിഞ്ഞത് ..

” അന്ന് തൊട്ട് ഹിശാമിക്കയും ഉമ്മയും എന്നോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങിയപ്പോ ഞാൻ എന്റെ പഴയ സങ്കടങ്ങൾ മറന്ന് തുടങ്ങിയിരുന്നു .. പക്ഷെ അത് അധികനാൾ ഉണ്ടായിരുന്നില്ല ഗർഭിണി ആണെന്ന്പോലും ഓർക്കാതെ ചില രാത്രികളിൽ ഹിശാമിക്കയുടെ പെരുമാറ്റം .. എല്ലാം കഴിഞ്ഞു രാവിലെ ആയാൽ അടുത്ത് വന്ന് കണ്ണ് നിറച്ചു ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞു സ്നേഹത്തോടെ പെരുമാറും ..

പ്രസവ ശേഷം ഞാനൊന്ന് ഉറങ്ങിയിട്ടില്ല ഡോക്ടറെ .. സനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..

പകൽ മുഴുവൻ മോനെ ഉറക്കി വീട്ട് ജോലി എടുക്കണം .. രാത്രി ആണേൽ മോൻ ഉറങ്ങാതെ അവന് കൂട്ടിരിക്കണം .. അതിനിടയിൽ കുത്ത്‌വാക്കും .. അടിമ പ്പണിയും .. സഹിക്കാൻ ആവാതെ ഞാൻ ന്റെ വീട്ടിലേക്ക് പോന്നു .. ഇപ്പോ രണ്ട് മാസമായി ഞാൻ ന്റെ വീട്ടിലാണ് ….സന ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി ..

” മോളുടെ ടെൻഷൻ ആണ് ഈ തലവേദനക്ക് കാരണം .. മോൾ ഒന്ന് റിലാക്‌സായി കുറച്ചു നാൾ ഉറങ്ങിയാൽ ശരിയായിക്കോളും ട്ടോ ..

ഡോക്ടർ സനയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞപ്പോ .. അവൾ സങ്കടം നിറഞ്ഞ ഒരു ചിരി ചിരിച്ചു ..

” ഡോക്ടറെ .. ഇപ്പൊ സ്വന്തം വീട്ടിൽ അതിനേക്കാൾ സങ്കടം ആണ് .

” ഒരു കുട്ടിയുമായി കയറി വന്ന എന്നെ കാണുമ്പോൾ ഉമ്മാക്ക് ഇടക്കിടക്ക് ദേഷ്യം വരും . ദേഷ്യം വരുമ്പോൾ ന്തൊക്കെയോ വിളിച്ചു പറയും . ചില വാക്കുകൾ കേൾക്കുമ്പോൾ ന്റെ സ്വന്തം ഉമ്മയാണോ എന്ന് പോലും തോന്നിപോകും . പച്ച മാം സത്തിൽ ക ത്തി കു ത്തിയിറക്കുന്ന വേദനയോടെ ഓരോ വാക്കുകളും നെഞ്ചിൽ തുളഞ്ഞു കേറും .. ഒന്ന് മരിച്ചു കിട്ടാൻ വേണ്ടി ആഗ്രഹിക്കും … നിസ്സഹായനായ ന്റെ വാപ്പാന്റെ യും മോന്റെയും മുഖം ഓർക്കും .. ഒന്ന് മരിക്കാൻ പോലും ആവാതെ ദുനിയാവിൽ നീറി ജീവിക്കാൻ വിധിക്കപെട്ടവൾ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും ..

സനയുടെ വാക്കുകൾ കേട്ട ഡോക്ടറുടെ കണ്ണ് നിറഞ്ഞു .. വെഗം രണ്ട് മൂന്ന് മരുന്ന് എഴുതി അവൾക്ക് കൊടുത്തിട്ട് സാരമില്ല എല്ലാം ശരിയാവും എന്ന് സമാധാനിപ്പിച്ചു വിട്ടു …

ഡോക്ടറെ കണ്ടു മരുന്ന് പോലും വാങ്ങാതെ വീട്ടിലേക്ക് കേറി ചെല്ലിമ്പോൾ ഉമ്മറത്ത് തന്നെ വാപ്പച്ചി ഇരിപ്പുണ്ട് .. അവൾ വാപ്പയുടെ അടുത്ത് പോയി ഇരുന്നു ..

” ഉപ്പാ .. ന്നെ ഒന്ന് ഹിശാമിക്കാടെ വീട്ടിൽ കൊണ്ടാക്കി തരുവോ ..

പത്രവായനയിൽ ശ്രദ്ധിച്ചിരുന്ന വാപ്പ ഒന്ന് തലയുയർത്തി നോക്കി ..

” ഞാൻ അവിടേക്ക് തന്നെ പോവാൻ തീരുമാനിച്ചു വാപ്പാ ..

വാപ്പയുടെ കണ്ണുകളിൽ ഒരു സമാധാനത്തിന്റെ തെളിച്ചം അവൾ കണ്ടു . കെട്ടിച്ചു വിട്ട മകൾ തിരിച്ചു വന്നാൽ ഏത് മാതാപിതാക്കളുടെയും മനസ്സിൽ ഉണ്ടാകുന്ന ഒരു ആധി ആ വാപ്പാന്റെ മനസ്സിലും ഉണ്ടായിരുന്നു …

അന്ന് വൈകിട്ട് ബാഗുമായി കേറി വരുന്ന സനയെ കണ്ടതും ഉമ്മറത്ത് ഇരുന്ന ഹിശാമിന്റെ ഉമ്മ അകത്തേക്ക് കേറിപോയി . ഒന്നും മിണ്ടാതെ അകത്തേക്ക് കേറി ബാഗ് റൂമിൽ കൊണ്ട് വെച്ച് അടുക്കളയിൽ കേറി വാപ്പാക്ക് കുടിക്കാൻ ചയായിട്ട് കൊണ്ട് കൊടുത്ത് ഉമ്മറത്തിറിക്കിമ്പോൾ
” റാണി എഴുന്നള്ളിയിട്ടുണ്ട് ഇനി അടുത്ത പോക്ക് എപ്പോഴാണാവോ എന്ന് അകത്ത് നിന്നും ഉമ്മ പെങ്ങളെ വിളിച്ചു പറയുന്നുണ്ടായിരുന്നു …

ചായ കുടിച്ചു ഉപ്പ യാത്ര പറഞ്ഞിറങ്ങാൻ നേരം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു എന്നെങ്കിലും സന്തോഷത്തിന്റെ നാളുകൾ വരുമെന്ന പ്രതീക്ഷയിൽ ദുനിയാവിൽ അനുഭവിച്ചു തീർക്കാൻ ഉള്ള സങ്കടങ്ങൾ അനുഭവിക്കാൻ ഉറച്ചുകൊണ്ട് സന അകത്തേക്ക് കേറി …

സൽമാൻ സാലി

സ്വന്തം വീട്ടുകാർക്ക് ഒരു ബാധ്യത ആവരുതെന്ന് ജീവിതം ജീവിച്ചുതീർക്കുന്ന ഒരുപാടുപേർ ഇന്ന് ചുറ്റിലുമുണ്ട് ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *