എന്ത് തുടങ്ങാൻ നേരവും ഇയ്യിങ്ങനെ നെഗറ്റിവ്‌ പറയല്ലെ…..

Story written by Ezra Pound

തേങ്ങ വീണ്‌ ചെടിച്ചട്ടി പൊട്ടിയപ്പോഴാണ് ഒരു തെങ്ങു കയറ്റക്കാരന്റെ സേവനം നിർബന്ധമാണെന്ന് തോന്നിത്തുടങ്ങിയത്..

ഇന്നലെ തെങ്ങിന്റെ ചോട്ടിലെഴുതാനിരുന്നപ്പോ തലനാരിഴക്കാണ് തേങ്ങാ തലയിൽ വീഴാതെ രക്ഷപ്പെട്ടെ..

തെങ് ചതിക്കില്ല.. എന്നാലും..

വീണിരുന്നേൽ എഫ്‌ബിലോക്കെ വരുന്ന കാപ്‌ഷൻ എന്താവൂന്ന് വെറുതെ ആലോചിച്ചു പോയി..

മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങാവീണ്‌..

പതിവുപൊലെ എല്ലാരും കമന്റിട്ട് ആഘോഷിക്കും.. എന്നിട്ടാ തേങ്ങയെന്തേ ന്ന് വരെ ചോദിക്കുന്ന വിരുതന്മാരുണ്ടാവും..

എന്തായാലും ഒരു തെങ് കേറ്റക്കാരനെ കൊണ്ടുവന്നേ പറ്റത്തുളളൂ..

കറിക്കരക്കാനുള്ള തേങ്ങായും തീർന്നിട്ട് രണ്ടീസായി.. പറ്റുവാണേൽ ഒന്നു രണ്ടു ഇളനീരും ഇടീക്കണം..

പതിവായി തേങ്ങ ഇടാൻ വരുന്ന ചങ്ങായിന്റെ നമ്പർ കണ്ടുപിടിച്ചു വിളിച്ചപ്പം പുള്ളിക്കാരൻ ഔട്ടോഫ് റേഞ്ചാണ്..

പിന്നൊരാളെ കിട്ടി..

ആശ്വാസം.. മൂപ്പര്‌ രാവിലെത്തന്നെ വീടിലെത്തി..

ഞാനിറങ്ങിച്ചെന്ന് കയറാനുള്ള തെങ്ങുകൾ കാണിച്ചോടുത്ത്..

ആദ്യത്തേ തെങ് കണ്ടപ്പൊത്തന്നെ പറയാണ് ഇതീ കേറാൻ പറ്റൂലാന്ന്.. കാര്യമെന്താ..

മഴ പെയ്തു വഴുക്കലുണ്ട് പോലും.. നിർബന്ധിക്കാൻ നിന്നീല.. കഷ്ട കാലത്തിനു അങ്ങേരു വീണാൽ അതും വൈറലാവും.. പ്രേരണാകുറ്റത്തിന് ഞാനകത്തുമാവും..

കൂലങ്കുഷമായ ആലോചനകൾക്ക് ശേഷം രണ്ടു മൂന്ന് തെങ്ങുകളിൽ കേറാമെന്ന് സമ്മതിച്.. അതിലാണേൽ കാര്യമായ തേങ്ങയുമില്ല..

തെങ്ങൊന്നിന് അമ്പതുരൂപ കൊടുക്കേം വേണം..

തിരക്കിനിടയിൽ തന്നെയൊക്കെ വിശ്വസിച്ചു തെങ്ങുകേറാൻ വന്ന എന്നെ വേണം പറയാനന്നും പറഞ്ഞോണ്ട് അയാള് തിരിച്ചുപോയി..

എന്തായാലും പണിയൊന്നുമില്ലാണ്ടിരിക്കാ.. അപ്പോപ്പിന്നെ ഒന്നു കേറിനോക്കിയാലോ.. വിജയിച്ചാൽ രൂവാ ഇരുനൂറു ലാഭം..

പോരാത്തതിന് അയല്പക്കത്തുള്ളോരുടെത് കൂടി പറിച്ചു കൊടുക്കാ..വെറുതെയിരിക്കുമ്പോ നല്ലൊരു വരുമാന മാർഗമാവേം ചെയ്യും..

അല്ലങ്കിലും നല്ല ബുദ്ധി വൈകിയേ വരുള്ളൂ..

കാര്യമറിഞ്ഞ ഭാര്യ പതിവുപൊലെ ഉടക്കുമായി വന്നു.. “എന്ത് തുടങ്ങാൻ നേരവും ഇയ്യിങ്ങനെ നെഗറ്റിവ്‌ പറയല്ലെ”ന്ന് ഓളോട് നൂറാവർത്തി പറഞ്ഞതാ..

“ഇങ്ങള് ചെയ്താല് അതു നെഗറ്റിവായെ പര്യവസാനിക്കൂ” എന്നവളും..

അതൊടെ വാശിയായി.. ഇതിലെങ്കിലും ജയിച്ചു കാണിക്കണല്ലോ.. അയ കെട്ടാൻ കൊണ്ടുവന്ന കയറിൽ ബാക്കി വന്നതുണ്ടാരുന്നു.. അതോണ്ട് തള കെട്ടി..

പഴയൊരു മുളയേണി ഇരിപ്പുണ്ടാരുന്നു.. അതുവെച്ചു പാതിവരെ കേറി പിന്നേ തളയിട്ട് കേറാമെന്ന് തീരുമാനിച്ചു..

മുള ചാരിവെച്ചു കേറാൻ തുടങ്ങിയപ്പോഴേക്കും കെട്യോളുടെ വക ഉപദേശം..”ശ്രദ്ധിക്കണേ വഴുക്കലുണ്ടാവും..

“ഇയ്യൊന്നു മുണ്ടാണ്ടിരി.. മ്മളിതെത്ര കണ്ടതാ”ണെന്നും പറഞോണ്ടു കേറി പാതിയെത്തിയപ്പോഴേക്കും മുളയങ്ങു ചെരിഞ്ഞു..

തെങ്ങില് പിടിക്കാൻ ശ്രമിചെങ്കിലും വഴുക്കലുള്ളതോണ്ട് പിടുത്തം കിട്ടീല..

ന്യൂട്ടന്റെ കണ്ടുപിടുത്തം ഉപകാരപെട്ടുന്നു പറയാലോ.. ലക്‌ഷ്യം തെറ്റാതെ നേരേ താഴെക്ക്.. പിന്നീട് അയൽക്കാരുടെ സഹായത്തോടെ ആശുപത്രീലേക്കും..

രൂപാ മൂവായിരങ്ങട് പോയിക്കിട്ടി.. മൂന്നുമാസത്തെ ബെഡ്‌റെസ്റ്റും..

“എന്തൊക്കെയാരുന്നു.. ഇരുനൂറുറുപ്യ ലാഭിക്കാൻ പോയിട്ടിപ്പ എന്തായി ഇങ്ങളെത്ര കിട്ടിയാലും പടിക്കൂല..

“ശവത്തിൽ കുത്താതെടീ” ന്നും പറഞോണ്ടു ഞാൻ കണ്ണുകളിറുകെ അടച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *