എന്റെ ഫ്രണ്ട് നീനു നിന്നേ അന്വേഷിച്ചു ട്ട.. ഹും ഹും എന്താ.. ഞാൻ അറിയാതെ വല്ല പ്രേമോം ആണോ കൊ ല്ലും ഞാൻ.. അവള് കൊള്ളൂല്ല. കഴിഞ്ഞ ആഴ്ച ഒരുത്തനെ തേച്ചതെ ഉള്ളു…….

അനിയത്തി

Story written by Ammu Santhosh

“അമ്മേ ഇവളെന്റെ മുറി വൃത്തികേടാക്കുന്നു…”

“അമ്മേ ഇവളെന്റെ മുട്ടായി എടുത്തു തിന്നുന്നു “

“അമ്മേ.. ദേ ഇവൾ എന്റെ മൊബൈലിൽ കളിക്കുന്നു “

“അമ്മേ ഇവളെ അങ്ങോട്ട് വിളിക്ക് “

പരാതി പരാതി പരാതി

“നീ പഠിക്കാൻ പോകുന്നെയുള്ളടാ ചേട്ടാ.. ഞാൻ കല്യാണം കഴിഞ്ഞു പോകുമ്പോൾ നീ എന്നെ കാണാൻ കൊതിക്കും “

“പിന്നെ ശല്യം പോയല്ലോ എന്നാശ്വസിക്കും “

“കാണാം “

“ആ കാണാം “

കല്യാണം കഴിഞ്ഞു അനിയത്തി പോയി.. ആൾക്കാരൊക്കെ ഒഴിഞ്ഞു തുടങ്ങി. കണക്ക് നോക്കി കാറ്ററിംഗ് കാരെ പറഞ്ഞു വിട്ട് അവൻ മുറിയിലേക്ക് വന്നു.

കട്ടിലിൽ അവളുടെ ഒരു ദുപ്പട്ട.. ഒരു പൊട്ടിയ കുപ്പിവള കഷ്ണം.. പാതി തീർന്ന ക്രീമിന്റെ കുപ്പി. ഒരു പൊട്ട് ശേഷിപ്പിച്ച പൊട്ടിന്റ പാക്കറ്റ്..

അവൻ അത് ഓരോന്നെടുത്തു മേശമേൽ വെച്ചു.

“എടാ ചേട്ടാ ഈ ചുരിദാർ കൊള്ളാമോ?”

“ചേട്ടാ എടാ അതേ ആ നിവിൻ എന്നെ കമെന്റ് അടിക്കുന്നെടാ.. നീ ഒന്ന് വിരട്ടിയേക്ക് “

“എന്റെ ഫ്രണ്ട് നീനു നിന്നേ അന്വേഷിച്ചു ട്ട.. ഹും ഹും എന്താ.. ഞാൻ അറിയാതെ വല്ല പ്രേമോം ആണോ കൊ ല്ലും ഞാൻ.. അവള് കൊള്ളൂല്ല. കഴിഞ്ഞ ആഴ്ച ഒരുത്തനെ തേച്ചതെ ഉള്ളു..

“കള്ളലക്ഷണം

“പോടീ “

“സത്യം ന്നു.. നീ ആരേം പ്രേമിക്കണ്ട ട്ട ” കല്യാണം നിശ്ചയിച്ചപ്പോ തൊട്ട് വഴക്കില്ല..

എപ്പോഴും കൂടെ തന്നെ..

“എടാ ചേട്ടാ വിഷമം വരുന്നെടാ “എപ്പോഴും പറയും

കല്യാണം കഴിഞ്ഞു പോയപ്പോൾ നോക്കിയ നോട്ടം

നെഞ്ചിൽ ചേർന്ന് പൊട്ടികരഞ്ഞത്..

“ചേട്ടാ എനിക്ക് നിന്നേ miss ചെയ്യുമെടാ ” വിങ്ങി പറഞ്ഞത്.. അവൻ വാതിൽ അടച്ചിട്ടു പൊട്ടിക്കരഞ്ഞു..

അവളില്ലാത്ത പകലുകൾ.. അവളുടെ കുറുമ്പില്ലാത്ത മുറികൾ, അവളുടെ വിളിയൊച്ച ഇല്ലാത്ത ദിവസങ്ങൾ.

അവളില്ലാത്ത ജീവിതം ജീവിക്കാൻ പോവാണ്..

ഫോൺ ബെൽ അടിച്ചു

“എടാ ചേട്ടാ നീ ഉറങ്ങിയോ “

അവൻ പെട്ടെന്ന് കണ്ണ് തുടച്ചു ശബ്ദം സാധാരണ പോലെ ആക്കി.

“ഇല്ല”

“എന്ന വന്നു വാതിൽ തുറക്ക് “

അവൻ അമ്പരപ്പോടെ ഉമ്മറത്തേക്ക് വന്നു വാതിൽ തുറന്നു. അച്ഛനും അമ്മയും ഉണർന്നു

“ഇതാരാ രാത്രി?”

“അച്ചു ” അവൻ മെല്ലെ പറഞ്ഞു

പുറത്ത് അച്ചു അവളുടെ ചെക്കൻ

“എടാ ചേട്ടാ “

ഒരു പൂ വന്നു നെഞ്ചിൽ പതിച്ച പോലെ

“ദേ ഇത് വരെ കരച്ചിൽ നിർത്തി യിട്ടില്ല… ചേട്ടനെ കാണണം.അതാ ഈ രാത്രി ബുദ്ധിമുട്ടിച്ചത്.. ഇന്നിപ്പോ ഇവിടെ കൂടാം “

അവന്റെ മുഖത്ത് ചിരി

അവർ അകത്തേക്ക് നടക്കുമ്പോഴും അനിയത്തി അവനെ മുറുകെ പിടിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *