“എന്റെ യശോദേച്യേ .,.ആ യദുവിന് അവളെ കെട്ടിച്ചു കൊടുത്തൂടെ . നല്ല പയ്യനല്ലേ . അത്യാവശ്യം കഴിയാനുള്ള ചുറ്റുപാടുമില്ലേ……..

വഴിയോരക്കാഴ്ചകൾ

Story written by Sebin Boss J

”” ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിൽ ഇവിടെയെന്തുണ്ടായി ?’ ..ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളെ …””

“‘ ഇവിടെ വെള്ളക്കാരെ ഓടിച്ചു കൊള്ളക്കാരെ ഇരുത്തി ..അല്ലാണ്ടെന്തുണ്ടാകാൻ ?”‘

“‘ബഹ്ഹ് “” ചായക്കടയുടെ മുന്നിൽ റോഡിന് എതിരെ ഉള്ള പഞ്ചായത്ത് ഓഫീസിന് മുന്നിലെ കൊടി മരത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയതിന്. ശേഷം മുന്നിൽ കിട്ടിയ മൈക്ക് ഉപയോഗമെടുത്തിയ ലോക്കൽ നേതാവിന്റെ പ്രസംഗം കേട്ട്. അപ്പുറത്തിരുന്ന അൽപം പ്രായം കൂടിയ സ്ത്രീ പറഞ്ഞത് കേട്ട് ബിലാൽ ചിരിച്ചു വിക്കിപ്പോയപ്പോൾ സ്റ്റീഫൻ ബിലാലിന്റെ തലയിൽ കൊട്ടി .

“‘നമുക്ക് തിരിച്ചുപോയാലോ സ്റ്റീഫൻ സാറെ . നാട്ടിൻപുറം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല … ആ അമ്മച്ചി വരെ സോഷ്യൽ മീഡിയ തമാശകൾ അപ്‌ഡേറ്റ് ആണ് . ഇവിടെ എന്തോന്ന് സ്വാതന്ത്ര്യത്തെ കുറിച്ച് എഴുതാനാ . ഒരു ചായക്കടയിൽ ഇരുന്ന് ആ ചേച്ചിക്കിത് പറയാൻ പറ്റുമെങ്കിൽ അതും സ്വാതന്ത്ര്യമല്ലേ ?”’ വിനീത് പറഞ്ഞപ്പോൾ സ്റ്റീഫൻ അത് കേട്ടു ചിരിച്ചതേ ഉള്ളൂ .

അടുത്ത വർഷം രാജ്യത്തിന് സ്വാതത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചുറ്റി നടന്നു ഇന്ത്യയുടെ നാനാ തുറകളിൽ കൈവരിച്ചിട്ടുള്ള പുരോഗതിയെപറ്റിയും സ്വാതന്ത്ര്യയത്തെ പറ്റിയുമൊക്കെ ഒരു ഫീച്ചറിനായായിരുന്നു സ്റ്റീഫൻ കേരളത്തിൽ എത്തിയത് . അവിടെ സ്റ്റീഫനെ സഹായിക്കാൻ ബിലാലും വിനീതും റെഡിയായിരുന്നു . കൂടാതെ വുമൻസ്‌ വാരികക്ക് വേണ്ടിയുള്ള ആ വാരത്തെ ഒരു ഫീച്ചറും അവർ തേടിയിരുന്നു ഈ യാത്രയിൽ.

“‘എന്താ സ്റ്റീഫൻ സാറെ …ആ ചേച്ചിയെ പിന്തുടരാൻ ഉദ്ദേശമുണ്ടോ ?”’ സ്റ്റീഫൻ ആ സ്ത്രീയെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ബിലാൽ ചോദിച്ചു .

“‘ ചേച്ചി ..അതെന്നാ ചേച്ചിയങ്ങനെ പറഞ്ഞെ . ദേ ഇപ്പൊ ആ പ്രസംഗിക്കുന്ന ആളെ അടക്കം കൊള്ളക്കാരെന്നു പറഞ്ഞില്ലേ ചേച്ചി . ആ അഭിപ്രായ സ്വാതത്ര്യം തന്നെ പൂർവികർ നമുക്ക് നേടി തന്ന സ്വാതത്ര്യം കൊണ്ടല്ലേ ?”’ വിനീത് ആ സ്ത്രീയുടെ നേരെ തിരിഞ്ഞു .

“‘അതൊക്കെയതെ എന്റെ ചേട്ടാ .. പക്ഷെ നമുക്ക് നമ്മൾ തന്നെയാ സ്വാതത്ര്യം കൊടുക്കാത്തത് “‘ കടുപ്പത്തിൽ ചായ കൊണ്ട് വന്നു വെച്ച ഒരു പെണ്ണായിരുന്നു അത് പറഞ്ഞത് .

“” ചേട്ടന്മാരുടെ പേരെന്താ ?”’ ചായ കൊണ്ട് വെച്ചിട്ടാ പെണ്ണ് ക്യാഷ് കൗണ്ടറിൽ ഇരുന്നു.

“‘ വിനീത് … ഇത് ബിലാൽ .. അത് സ്റ്റീഫൻ സാർ . അദ്ദേഹത്തിന് ഈ ഗ്രാമം കാണാൻ ആയിട്ടാണ് ഞങ്ങൾ വന്നത് “‘

”ആഹാ .. മത മൈത്രി ആണല്ലോ . ഹും .. യശോദേച്യേ … നാളെ രാവിലെ പാല് തരുന്ന കാര്യം മറക്കല്ലേ “” പാൽ കൊണ്ടുകൊടുത്തിട്ട് മടങ്ങുന്ന ഒരു സ്ത്രീയോട് ആ പെണ്ണ് പറഞ്ഞപ്പോൾ ആ പാൽക്കാരി തിരിഞ്ഞു നിന്നു

“‘ അത് പറയാൻ മറന്നു . ലില്ലിക്കുട്ടീ …നാളെ ഒരു പൂജയുണ്ട് ..അത് കഴിഞ്ഞേ വരൂ കേട്ടോ .”‘

“‘ എന്താപ്പോ പൂജ . സുജാതേടെ കല്യാണം നടക്കാനാണോ ?””’

“‘ആ ..അതന്നെ …””

“‘എന്റെ യശോദേച്യേ .,.ആ യദുവിന് അവളെ കെട്ടിച്ചു കൊടുത്തൂടെ . നല്ല പയ്യനല്ലേ . അത്യാവശ്യം കഴിയാനുള്ള ചുറ്റുപാടുമില്ലേ ?””

“‘എത്രയായി? “”” .വിനീത് ക്യാഷ് കൗണ്ടറിന് മുന്നിൽ വന്നു നിന്ന് ചോദിച്ചു .

“”’ അവനോ ..അവനെന്ത് പഠിപ്പുണ്ട് ? നാലഞ്ച് പശുക്കളുണ്ടെന്ന് വച്ച് ? “‘ പാൽ കൊണ്ട് വന്ന സ്ത്രീ തിരികെയെത്തി ക്യാഷ് കൗണ്ടറിന് മുന്നിൽ പാൽപാത്രം വെച്ചിട്ട് സാരിത്തുമ്പ് കൊണ്ട് മുഖം അമർത്തിതുടച്ചു .

”’ എത്രയായി .നാല് കഷണം പുട്ട് . രണ്ടപ്പം രണ്ട് കടലക്കറി . ഒരു മുട്ടക്കറി , രണ്ട് മുട്ട പുഴുങ്ങിയത് മൂന്ന് ചായ “”

“‘ അത് പോരെ യശോദേച്യേ ..യദുന് സുജാതേനെ പണ്ട് മുതലേ അറിയാം . നിങ്ങക്കും അവന്റെ സ്വഭാവത്തെ കുറിച്ചൊക്കെ അറിയാല്ലോ . അവനവളെ പൊന്നുപോലെ നോക്കിക്കോളും “”

“‘ അതൊക്കെ അതെ ലില്ലിക്കുട്ടി… ..ഞാനേ എന്റെ മോളെ ചാണകം വാരീം പറമ്പിൽ പണി ചെയ്തും വളർത്തി പഠിപ്പിച്ചത് ആരാന്റെ പറമ്പിൽ കിടന്നു കഷ്ടപ്പെടാൻ അല്ല . സർക്കാരുദ്യോഗം ഉള്ളോരെയാ നോക്കുന്നുള്ളു “‘

“”‘ ഇന്നാള് വന്ന ആ സ്‌കൂൾ മാഷിന്റെ ആലോചന വേണ്ടാന്ന് വെച്ചോ ?”

“‘ഓ .. ജാതകം ചേരൂല്ലന്ന് .. അവനുമവൾക്കും ചൊവ്വാ ദോഷം ഉണ്ട് ..എന്നാലും പൊരുത്തം നോക്കണോല്ലോ “‘

“‘എന്നാ യശോദേച്ചി ചെല്ല് .. നിങ്ങടെ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്ക് .. അവൾക്ക് വയസ് മുപ്പതായില്ലേ .. നിങ്ങടെ ദൈവത്തിന് ശക്തിയില്ലാഞ്ഞിട്ടാ . വേണേൽ ഞങ്ങടെ ദൈവത്തോടൊന്ന് വേണേൽ പ്രാർത്ഥിച്ചോ “” ലില്ലിക്കുട്ടി യുടെ വാക്കുകളിൽ പരിഹാസം.

“‘ ഡി ലില്ലിക്കുട്ടീ … നീ ഞങ്ങടെ ദൈവങ്ങളെ തൊട്ട് കളിക്കല്ലേ ..”” ആ സ്ത്രീ ലില്ലിക്കുട്ടിയുടെ നേരെ കൈചൂണ്ടിയപ്പോൾ വിനീത് അല്പം പുറകോട്ട് മാറി .

“‘എന്റെ യശോദേ നിനക്ക് വേറെ പണിയില്ലേ .. പള്ളീം പട്ടക്കാരുമില്ലാത്ത ഇവളോടാണോ നീ പറയുന്നേ “” ആദ്യം കണ്ട അവിടെയിരുന്നു ചായ കുടിച്ച ചേച്ചിയായിരുന്നു അത് പറഞ്ഞത് .

“” സാറാമ്മോ … ഞാൻ ഈശ്വര വിശ്വാസിയാ . അന്ധവിശ്വാസിയല്ല .എനിക്കേ ഒരു മതം ഉണ്ട്.. ആ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നുമുണ്ട്. മതങ്ങൾ മനുഷ്യരാണ് സൃഷ്ട്ടിച്ചത് . ഈ ലോകത്ത് മനുഷ്യർ തന്റെ തെറ്റുകൾ കൂസാതെ മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുമ്പോൾ അവനെയൊന്ന് പേടിപ്പിക്കാനായി ആദിമ മനുഷ്യർ മതങ്ങളെ സൃഷ്ടിച്ചു … ഇതാ നിന്റെ ദൈവം . നീ തെറ്റുകൾ ചെയ്താൽ നിന്നെ അവൻ ശിക്ഷിക്കും .. അപ്പോൾ മനുഷ്യർക്ക് അൽപം ഭയം ഉണ്ടാകും . നമ്മുടെ ഒക്കെ മുകളിൽ ഒരാൾ ഉണ്ടെന്ന് അറിയുമ്പോൾ. അല്ലാതെ ഒരു ദൈവവും മതവും മനുഷ്യർക്ക് ദ്രോഹം ചെയ്യില്ല. “‘ ലില്ലിക്കുട്ടിയുടെ വാക്കുകളിൽ പരിഹാസം ..

“‘എല്ലാ മതവും മനുഷ്യരുടെ നന്മക്കാ ..ന്നിട്ട് … അതിന്റെ പേരിലാ ഇപ്പൊ അടീം വേർതിരിവുമൊക്കെ “”

“‘ആവോ … നിന്നോടൊക്കെ തർക്കിക്കാൻ ഞാനില്ലേ …”” യശോദ വീണ്ടും പാൽ പാത്രമെടുത്തു പുറത്തേക്കിറങ്ങി .

“” ഡി ലില്ലിക്കുട്ടീ … നീയെന്തിനാ ആവശ്യമില്ലാത്ത കാര്യമൊക്കെ അവളോട് പറയുന്നേ . നിനക്ക് വിശ്വാസമില്ലന്ന് കരുതി അവളെങ്ങനെയല്ല”” സാറാമ്മ പഴക്കുലയിൽ നിന്ന് രണ്ടെണ്ണം ഉരിഞ്ഞെടുത്തുകൊണ്ട് പറഞ്ഞു .

“‘ എന്നെ കുഞ്ഞിലേ തൊട്ട് കാണുന്നതല്ലേ യശോദേച്ചി ..ആ ഫ്രീഡം ഉള്ളതോണ്ടാ പറഞ്ഞെ . “”

“‘ആ കുഞ്ഞിലേ മുതലൊക്കെ കാണുന്നതൊക്കെ ശെരിയാ . വല്യ കൂട്ടും ആയിരിക്കും . പക്ഷെ അടുപ്പം കൊണ്ട് പറയുന്നത് ആണെന്നൊന്നും ഈ മതത്തിന്റെ കാര്യം പറയുമ്പോൾ ആരുമോർക്കില്ല . “‘

“” അത് ശെരിയാ .ഈ മ ദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നൊക്കെ എഴുതിവെക്കുമ്പോലെ ‘മതം മനുഷ്യർക്ക് ഹാനികരം ‘ എന്നൊരു ബോർഡ് എല്ലാ ആരാധനലയങ്ങൾക്കും മുന്നിൽ എഴുതി വെക്കേണ്ട കാലം അതിക്രമിച്ചു….അല്ല സാറാമ്മോ … മരുമോള് ഗൾഫീന്ന് വന്നെന്ന് കേട്ടു . ഇങ്ങോട്ട് വന്നില്ലേ ? ക്വറന്റീൻ ഒക്കെ തീർന്നില്ലേ “

” ക്വറന്റീൻ ഒക്കെ തീർന്നെടി ലില്ലിക്കുട്ടീ . എന്നാലും ഗൾഫീന്നു വന്നതല്യോ . പതിനാലു ദിവസം കഴിഞ്ഞാലും ചെലപ്പോ വരത്തില്ല്യോ ..അതോണ്ട് ഇങ്ങോട്ട് പോരണ്ടാന്നു പറഞ്ഞു . ‘ഈ വയസൻ കാലത്ത് ഇല്ലാത്ത സൂക്കടെന്നുമില്ല . അങ്ങനൊള്ളവരെയാ കേറിപ്പിടിക്കുന്നെന്ന് കേട്ടു ””’

“‘ആ പഷ്ട് ..എന്നിട്ട് സാറാമ്മ പള്ളീൽ പോയതോ . നല്ല ആളായത് കൊണ്ട് അകത്തു നൂറും ബാക്കി വരുന്നൊരെ പുറത്തും ആണ് ഇരുത്തുന്നേന്ന് കേട്ടു. ? അവരൊക്കെ എവിടുന്നൊക്കെയാ വരുന്നേന്നറിയാമോ . സമ്പർക്കമാ ഇപ്പ കൂടുതല് . “‘

“‘ ഓ അങ്ങനെയൊക്കെ നോക്കിയാൽ ജീവിക്കാൻ ഒക്കത്തില്ലടി കൊച്ചെ .. ഇതൊക്കെ കർത്താവിന്റെ കയ്യിലാ . “‘

”അതെ ..കർത്താവിന്റെ കയ്യിലാ . രണ്ട്മൂന്ന് മാസം വീട്ടിലിരുന്നല്ലേ മുട്ടിപ്പായി പ്രാർത്ഥിച്ചേ . കുറച്ചുനാളും കൂടി അങ്ങനെ തന്നെ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ മതി . എന്റെ സാറാമ്മോ ..രാജ്യത്തെ നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാണ് . അവരുടെ നന്മക്ക് വേണ്ടിയാണ്. അതിലെ പഴുതുകൾ നോക്കി അത് ലംഖിക്കാൻ നിൽക്കരുത് . അകത്തു നൂറുപേരെന്നു പറഞ്ഞാൽ ..നൂറുപേര് . കല്യാണത്തിന് ഇരുപത്തി യഞ്ചെന്നു പറഞ്ഞാൽ അതിൽ കൂടരുത് . ആദ്യം ഇരുപത്തിയഞ്ച് , പിന്നെ ഇരുപത്തിയഞ്ച് ..അത് കഴിയുമ്പോ മറ്റൊരു ഇരുപത്തിയഞ്ച് . എന്നിട്ട് അസുഖം വന്നാൽ ആദ്യം ഭരിക്കുന്ന ഗവണ്മെന്റിനെ കുറ്റം പറയും .”‘

”ഓ .. എന്നിട്ട് നീ കടയും വെച്ചിരിക്കുന്നതോ “‘

“‘അത് അത്യാവശ്യം ..എന്റെ കുടുംബം കഴിയണം , പിന്നെ ഇവരെപോലെയുള്ള ആളുകൾക്ക് ഭക്ഷണം വേണ്ടേ.. ദേ .. പണിക്ക് പോകണം , മാർക്കറ്റിൽ നമുക്ക് ഉള്ള കാര്യങ്ങൾ നടത്തി എത്രയും പെട്ടന്ന് വീട്ടിൽ തിരിച്ചെത്തണം . അതൊക്കെ യാണ് വേണ്ടത്. അല്ലാതെ ഈ രോഗം പകരുന്ന സമയത്ത് എങ്കിലും പണ്ടത്തെ പോലെ കറങ്ങി നടക്കരുത്. നമുക്ക് വരുന്നതോ പോട്ടെ.. നമ്മൾ അടുത്തുള്ളവർക്കും കൊടുക്കുകയാണ് ചെയ്യുന്നേ.. “”

“” ഓ… നിനക്ക് ഞാനിവിടെ ഇരിക്കുന്നത് ഇഷ്ടമല്ലേ പറയ്.. പോയേക്കാം…”” സാറാമ്മ എണീറ്റു.

“‘.എത്രയായി …”‘ വിനീതിന് ക്ഷമ കെട്ടു .

“‘ ഒരു ചായ കൂടി ..”‘സ്റ്റീഫൻ പറഞ്ഞപ്പോൾ വിനീത് അയാളെ ഒന്ന് നോക്കിയിട്ട് ചായക്കടക്ക് പുറത്തിറങ്ങി .

“” ലില്ലിക്കുട്ടിയെ .. പാല് ..രണ്ട് വഴക്കുലേം ഉണ്ട് . എടുത്തോളാമോ ..ഒരോട്ടമുണ്ട്.അത് കൊണ്ടാ. “” ചായക്കടക്ക് മുന്നിലൊരു ഓട്ടോ നിർത്തി ഓട്ടോക്കാരൻ പറഞ്ഞപ്പോൾ ലില്ലിക്കുട്ടി തിരിഞ്ഞു നോക്കി .

“‘ആ യദുവോ … എങ്ങോട്ടാടാ ..ആരിത് … ഇത്ത എങ്ങോട്ടാ .. എങ്ങോട്ടാടീ സുന്ദരിക്കുട്ടീ “‘ ലില്ലിക്കുട്ടി ഓട്ടോയിലിരുന്നസ്ത്രീയുടെ മടിയിലെ സുന്ദരിക്കുട്ടിയുടെ കവിളിൽ നുള്ളി .

“” ഉമ്മാടെ വീട്ടിലേക്കാ ഇത്താത്താ “” സുന്ദരിക്കുട്ടി പുഴുപ്പല്ല് കാണിച്ചു ചിരിച്ചു . ഭരണിയിൽ നിന്നെടുത്ത മടക്ക് സാൻ ലില്ലിക്കുട്ടി അവൾക്ക് നീട്ടി .

”ആഹാ … അപ്പൊ ദീർഖയാത്ര ആണല്ലോ . നമ്മളിന്നാള് വാങ്ങിയ ജീൻസിടായിരുന്നില്ലേ . ഇത് നല്ല പാവാടയൊക്കെയാ പക്ഷെ അതല്ലായിരുന്നോ ഇത്താ കഫർട്ടബിൾ ?”’

“‘ ഇടാൻ പറഞ്ഞതാടീ .. നാട്ടിലേക്ക് ചെല്ലുമ്പോ ജീൻസൊക്കെ ..അവർക്കൊന്നുമിഷ്ടപ്പെടൂല്ല . അതാ “”

“‘ നമുക്ക് കഫർട്ടബിൾ ആയിട്ടുള്ള സഭ്യമായ ഏത് വസ്ത്രവും ധരിക്കാം .. ഇന്ന് ഓഗസ്റ്റ് പതിനഞ്ച് . നമുക്ക് കിട്ടിയ സ്വാതത്ര്യം മതങ്ങൾക്കും രാഷ്ട്രീയക്കാർക്കും അടിയറവ് വെക്കാനുള്ളതല്ല . പക്ഷെ ഇത്താക്കിത് കഫർട്ടബിൾ ആണുട്ടോ .. വായ്നോട്ടത്തിൽ നിന്നും മറ്റുമൊക്കെ രക്ഷപെടാം .””

”’ ഉവ്വ … ആളുകളുടെ ചിന്താഗതി മാറാതെ ഒരു ഡ്രെസ്സിലും രക്ഷയില്ല മോളെ . ചിലരുടെ ധാരണ ചില ഡ്രെസ്സിട്ടാലും അടുത്തൊന്നിടപഴകിയാലും നമ്മള് വേറേ രീതിയിലെന്നാ . അടുത്ത തലമുറയെങ്കിലും സമൂഹത്തിൽ പെരുമാറുന്ന രീതിയിൽ ഒക്കെ മാറ്റം വരുത്തിയാൽ നന്നായിരുന്നു . “‘

”അതിന് നമ്മുടെ പാഠ്യ പദ്ധതിയിൽ അതുപോലെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തണം ടീച്ചറെ . മത വിഞ്ജാന ക്‌ളാസ്സുകൾ സ്‌കൂളിൽ ഉള്ളപോലെ സാമൂഹിക ബോധവും സമൂഹത്തിലെ പെരുമാറ്റവും കുട്യോൾക്ക് പഠിപ്പിച്ചു കൊടുക്കണം .അതാവണം പാഠ്യ പദ്ധതിയിൽ ആദ്യം ഉണ്ടാവേണ്ടത്. “” യദു ഓട്ടോക്ക് അരികിലേക്ക് വന്നു.

“‘ ഉവ്വ് … എല്ലാ മതത്തിലെയും വിശ്വാസികൾ ഒന്നിച്ചു നിന്നാൽ അവർക്ക് വോട്ട് കിട്ടില്ല യദുവേ. അത്കൊണ്ട് രാഷ്ട്രീയക്കാർ അതൊന്നും ചെയ്യില്ല . ടീച്ചറെ … നിങ്ങൾക്ക് സ്‌കൂളിൽ എങ്കിലും ഇതിനെ പറ്റി പഠിപ്പിക്കത്തില്ലേ ?”’ ലില്ലിക്കുട്ടി വാഴക്കുല എടുത്തുകൊണ്ട് പറഞ്ഞു.

“‘ ഓരോ സമുദായത്തെയും തങ്ങൾ ആണ് സംരക്ഷിക്കുന്നെ എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും ബോധ്യപ്പെടുത്തുമ്പോൾ ആണ് ആണ് അവർക്ക് വോട്ട് കിട്ടുക . മതമേലദ്ധ്യക്ഷന്മാരും മതങ്ങളും രാഷ്ട്രീയത്തിൽ ഇടപെടുന്നിടത്തോളം കാലം നമ്മുടെ നാട്ടിൽ വികസനം വരില്ല ലില്ലിക്കുട്ടീ . കക്ഷിരാഷ്ട്രീയവും മതവും നോക്കാതെ ജനങ്ങൾ വികസനത്തിനും ഭരണ നേട്ടത്തിനും വോട്ട് ചെയ്യട്ടെ . “”‘ ടീച്ചർ മുഖം ചുളിച്ചു.

”ആരോട് പറയാൻ ആര് കേൾക്കാനാണിത്ത “”‘

“‘ ഹമ് …ശെരിയാ ടീച്ചറെ .. ഇവിടുന്ന് ടീച്ചറ് വീട് വരെ പോകുമ്പോൾ നോക്കിക്കോ ഒരു നൂറു സത്യാഗ്രഹ പന്തലും പ്രതിക്ഷേധ പ്രകടനങ്ങളും കാണും . അത് ഏത് കൂട്ടർ ഭരിച്ചാലും അതാത് പ്രതിപക്ഷ കക്ഷികളുടെ പ്രതിക്ഷേധം ആവും ഉണ്ടാവുക . പിന്നെ ഉൽഘാടനങ്ങൾ . അതിന്റെ കാര്യമൊന്നും പറയുകേ വേണ്ട . ഏതെങ്കിലും ഒരു കലുങ്ക് പണിതാൽ കൂടെ അത് ഉൽഘാടനം ചെയ്താലേ പൂർത്തിയാവൂ . അവരുടെ സ്വന്തം പണമല്ലല്ലോ .. നമ്മൾ പൊതുജനങ്ങളുടെ നികുതിപ്പണം അല്ലെ .. എന്നിട്ടും പ്രഹസനങ്ങൾ. ഒരു കൂട്ടർ ചെയ്യുന്നത് മറ്റേ കൂട്ടർക്ക് ഇഷ്ടപ്പെടില്ല.. അവർ അധികാരത്തിൽ വന്നാൽ ഇവരും എതിർക്കും.. ഏത് രാഷ്ട്രീയപാർട്ടി വന്നാലും മൊത്തത്തിൽ വികസന മുരടിപ്പ് ആണ് ഫലം..””

“” എന്റെ യദു .. അവരത് ചെയ്തു ..ഇവരത് ചെയ്തു എന്ന് ആളുകളെ ബോധ്യപ്പെടുത്തിയാൽ അല്ലെ അവർക്ക് വോട്ട് കിട്ടൂ. പിന്നെ ചോദ്യം ചെയ്യാൻ ആളുണ്ടായാൽ അഴിമതി കുറയും “”

“‘ശെരിയാണ് ടീച്ചറെ .. മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് .. ആ ..ഒരു ശിലാഫലകം വെച്ചോട്ടെ വേണേൽ .. ഈ ഉൽഘാടന മേളങ്ങൾ നമ്മുടെ ഈ രാജ്യത്ത് മാത്രമേ ഉള്ളൂ കേട്ടോ . പിന്നെ ചോദ്യം ചെയ്യൽ.. അത് നല്ലതാണ്.. അത് ചോദ്യം ചെയ്തു കഴിഞ്ഞു ഇവർ അധികാരത്തിൽ കയറുമ്പോൾ അന്ന് എതിർത്ത പദ്ധതികൾ കൊണ്ട് വരാൻ നോക്കും.. തങ്ങളുടെ പദ്ധതി എന്നു വരുത്താൻ… നല്ലത് ആവും എന്നാലും ഫലത്തിൽ ജനങ്ങൾക്ക്. വികസനം വളരെ ലേറ്റ് ആവും “‘

“‘ആ … എല്ലാം വോട്ടിന് വേണ്ടി ..നീ വണ്ടിയെടുക്ക് യദുവേ … ബസ് പോയാൽ പണിയാണ് .”” ടീച്ചർ പറഞ്ഞപ്പോൾ യദു ഓട്ടോ സ്റ്റാർട്ട് ചെയ്തു .

“‘ ഇവിടെ ചായ വേണോ ..ആ നമ്മള് പറഞ്ഞതെന്തോന്നായിരുന്നു ചേട്ടാ .. “‘ ലില്ലിക്കുട്ടി സ്റ്റീഫന്റെ അടുത്തെത്തി .

“‘നാട്ടുകാര്യവും സ്വാതന്ത്ര്യ പോരായ്മകളും കേട്ട് കഴിച്ചത് ദഹിച്ചു കുട്ടീ .. ഒരു പഴം പൊരി താ “”

”ഒന്നുമായിട്ടില്ലെന്റെ ചേട്ടാ …നമുക്ക് നമ്മളെ ബോധ്യപ്പെടുത്താം ..നാട്ടുകാരെ ബോധ്യപ്പെടുത്തി ജീവിക്കണമെന്ന് പറഞ്ഞാൽ ? ..എന്നിട്ടതിതിന് സ്വാതത്ര്യമെന്ന പേരും . …”‘

“‘ കുട്ടി .. കുട്ടിയുടെ ഇഷ്ടത്തിന് നടന്നൊന്നെ “‘ ബിലാൽ ഇടക്ക് കയറി ..

“” ഓ ..ആയിക്കോട്ടെന്റെ ചേട്ടാ .. അഴിഞ്ഞാടുവാനല്ല … നമുക്ക് പറ്റുന്ന പണത്തിനും രീതിക്കും അല്ലെ നമ്മൾ ജീവിക്കുന്നത്. അതിന് പറ്റുന്നുണ്ടോ.. നമുക്ക് സംതൃപ്തി തരുന്നത് പോലെയുള്ള ജീവിതമാണോ ഇവിടെയുള്ളത് ? ചേട്ടനുണ്ടോ ആ സംതൃപ്തി …”‘

“‘അത് പിന്നെ …”ബിലാൽ കയ്യിലിരുന്ന പഴം വായിലിട്ടിട്ട് അവളെ നോക്കി ചിരിച്ചു .

“” നമ്മൾ എന്ത് കഴിക്കണം എന്ന് മതങ്ങളും രാഷ്‌ടീയക്കാരും തീരുമാനിക്കും ..എനിക്ക് മുട്ട ഇഷ്ടമില്ല ..ഞാൻ അത് കഴിക്കില്ല ..എന്ന് വെച്ച് ..ദേ ഈ ചേട്ടൻ രണ്ട് മുട്ട പുഴുങ്ങീതാ കഴിച്ചേ .. ഞാനതിനു അയാളെ വഴക്ക് പറഞ്ഞോ ..ഇല്ലല്ലോ .. അതാ ചേട്ടന്റെ ഇഷ്ടം .അത് പാടില്ലെന്ന് മറ്റൊരാൾ പറയുന്നത് അല്ലെ സ്വതന്ത്രമില്ലായ്മാ.”” ലില്ലിക്കുട്ടി ചൂട് പഴം പൊരി മുന്നിൽ വെച്ചിട്ട് പറഞ്ഞു.

“”ലില്ലിക്കുട്ടീടെ വീട്ടിൽ ആരൊക്കെയുണ്ട്. “” സ്റ്റീഫൻ ചായ മൊത്തിക്കുടിച്ചു കൊണ്ട് ലില്ലിക്കുട്ടിയെ നോക്കി .

“” രണ്ട് മക്കൾ. ഒരു പെണ്ണും ഒരാണും””

“”പഠിക്കുവാണോ അവർ.””

“”അതേ ചേട്ടാ..മൂത്തവൾ പ്ലൂസ് ടൂ കഴിഞ്ഞു നിൽക്കുന്നു. ഇളയവൻ പത്തിലും.””

“” ഈ വർഷത്തെ കോഴ്‌സ് ഒക്കെ ഒരു മാതിരി ആണല്ലോ അല്ലെ.. എന്തിനാ വിടുന്നെ..””

“”” നേഴ്‌സിങ്… അതാവുമ്പോ പഠിച്ചിറങ്ങിയാൽ എനിക്കൊരു സഹായമാകും. കെട്യോനെന്നെ ഉപേക്ഷിച്ചു പോയതാ ചേട്ടാ എനിക്കിഷ്ടമില്ലാത്ത കല്യാണം ആയിരുന്നു. സ്ത്രീധനം ചോദിക്കാത്തത് കൊണ്ട് ആ കല്യാണത്തിന് പാവപ്പെട്ട എന്റെ വീട്ടുകാർ സമ്മതിച്ചതാ . അങ്ങേര് മുഴുക്കുടിയും വഴക്കും . സ്വൈര്യം ഇല്ലാതെ വന്നപ്പോ ഞാൻ അയാളെ ഉപേക്ഷിച്ചു. ഞാനീ കടയും വെച്ചു പിള്ളേരേം നോക്കി… എത്രനാളായി ചേട്ടാ.. മടുത്തു…പിള്ളേര് ഒരു ജോലിയായിട്ട് വേണം “”

“” ഭൂമിയിലെ മാലാഖമാർ ആണ് നേഴ്‌സുമാർ… മോൾക്ക് ഇഷ്ടമാണോ നേഴ്‌സിങ്…””

“” എവിടുന്ന്… അവൾക്ക് ജേർണലിസം പഠിക്കണമെന്ന്… അവനാ നേഴ്സിങ്ങ് കമ്പം.ഇപ്പൊ മെയിൽ നേഴ്‌സുമാർക്ക് മാർക്കറ്റില്ല. അവർ ജോലിക്ക് കയറിയാൽ വല്ല യൂണിയനും ഒക്കെ തുടങ്ങുമൊന്നുള്ള പേടിയാവും””

“”” സ്വാതത്ര്യത്തെ കുറിച്ചു ഇത്രേം പറഞ്ഞ ലില്ലിക്കുട്ടി ആണോ മക്കളുടെ ഇഷ്ടത്തിന് പഠിപ്പിക്കാൻവിടാത്തത്.””

“” അത് പിന്നെ സാറേ… ജീവിതമല്ലേ.. പിന്നെ പിള്ളേർക്ക് ഇതിനെ കുറിച്ച് വല്ലതും അറിയാമോ.. വോട്ട് ചെയ്യണേൽ വരെ പതിനെട്ട് ആവണ്ടേ… സ്വയം തീരുമാനങ്ങൾ എടുക്കാൻ പര്യാപ്തത ഇല്ലാത്തവരല്ലേ കുട്ടികൾ.. അവരെ ശെരിയായ മാർഗത്തിൽ നടത്തുകയെന്നത് അല്ലെ മാതാപിതാക്കളുടെ കർത്തവ്യം..””

“” ശെരിയാണ് ലില്ലിക്കുട്ടി .പക്ഷെ പിള്ളേരുടെ അഭിരുചിക്ക് അനുസരിച്ചു വേണം അവരെ പഠിപ്പിക്കാൻ . ലില്ലിക്കുട്ടിയുടെ ഇഷ്ടത്തിന് അല്ലല്ലോ കല്യാണം നടത്തിയത്. എന്നിട്ട് അത് എന്തായി? .അതെപോലെയാണ് വിദ്യാഭ്യാസവും ഒക്കെ… പിള്ളേരെ വളർത്തുന്നത് നമ്മുടെ കടമയാണ്. അവരുടെ ഇഷ്ടത്തിനും അഭിരുചിക്കും വില കൊടുക്കണം. “”

“” ഹ്മ്മം… ഈ പത്രപ്രവർത്തനം എന്നൊക്കെ പറയുമ്പോൾ ഏത് സമയവും എതിടത്തും പോകണ്ടേ സാറേ.. ഒരു പെൺകുട്ടി…””,

“” പെൺകുട്ടിക്ക് എന്താണ് കുഴപ്പം.? നമ്മുടെ അധികാരം നമുക്ക് തന്നെ ആണ്. ഇഷ്ടമില്ലാതെ മറ്റൊരാൾ നമ്മെ സമീപിച്ചാലോ സ്പര്ശിച്ചാലോ നമ്മൾ എതിർക്കണം… ആ ധൈര്യമാണ് പിള്ളേർക്ക് കൊടുക്കേണ്ടത്… അതേ പോലെ തന്നെ മറ്റാരെയും അവരുടെ ഇഷത്തോടെ അല്ലാതെ സംസാരിക്കാനോ പ്രവർത്തിക്കാനോ പാടില്ലന്ന് നമ്മുടെ മക്കളെ പഠിപ്പിച്ചു വിട്ടാൽ നാളെ നമ്മുടെ മക്കൾ ക്കും ഭയം കൂടാതെ ഈ സമൂഹത്തിൽ നടക്കാം… വിപ്ലവം സ്വന്തം വീട്ടിൽ നിന്ന് വേണം തുടങ്ങാൻ…””

“”ഹ്മ്മം.. ശെരിയാണ് സാറേ..””

“” നമ്മൾ പറയുമ്പോൾ മറ്റുള്ളവരെ ചൂണ്ടിക്കാണിച്ചു പറയും.. അക്കാര്യം നമ്മളിലേക്ക് വരുമ്പോൾ നമ്മൾ സ്വാർത്ഥത കാണിക്കും… “” സ്റ്റീഫൻ ചായയുടെ കടുപ്പം ആസ്വദിച്ചു കൊണ്ട് പറഞ്ഞു.

“” സാറേ.. ഇതൊക്കെ സംസാരത്തിലെ ഉള്ളൂ… ഞാൻ പറയുന്നത് ഈ മതവും രാഷ്ട്രീയവും ഒക്കെ ഹ്യൂമൻ വേസ്റ്റ് ആണെന്നാണ്. എന്റെ മതം.. എന്റെ രാഷ്ട്രീയം… അതാണ് വലുത്.നമ്മുടെ വേസ്റ്റ് ആ സമയത്തെങ്കിലും നമുക്ക് അറപ്പില്ല.. മറ്റുള്ളവർക്ക് അറക്കുകയും ചെയ്യും… എന്നാൽ ഈ വേസ്റ്റും നമ്മുടെ ജീവിത്തിൽ ഉള്ളതല്ലേ. എന്നു വെച്ചു നമ്മൾ പൊക്കി പിടിച്ചു നടക്കുന്നില്ലല്ലോ””

“” ഹഹഹ.. ശെരിയാണ് ബിലാലെ.. അന്ധമായ രാഷ്ട്രീയവും മത വിശ്വാസവും ഒരിക്കലും പാടില്ല. തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം.. നമ്മുടെ മക്കൾ ഒരു തെറ്റ് ചെയതാൽ അത് ചൂണ്ടിക്കാണിക്കാറില്ലേ.. അത് നമ്മുടെ മാതാപിതാക്കൾ ആണേലും.. അത് അങ്ങനെ അല്ല അച്ഛാ.. അമ്മേ എന്നു നമ്മൾ പറയാറില്ലേ…അതേപോലെ നമ്മൾ വിശ്വസിക്കുന്ന മതമായാലും എന്ത് പ്രസ്ഥാനമായാലും അതിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കണം . “” സ്റ്റീഫൻ ബിലാലിന്റെ കയ്യിലെ പഴം പൊരി പാതി ഒടിച്ചെടുത്തു.

“” എന്റെ സാറേ… അതൊന്നുമല്ല രസം . ചില വാട്സ് ആപ് ഗ്രൂപ്പിലും fb യിലുമൊക്കെ ചില ഡയലോഗ്‌ കാണുമ്പോ ചിരി വരും.. നമുടെ റിപ്പോർട്ടർമാരും എതിർ പാർട്ടിയിലെ ആളുകളും ഒക്കെ സംസാരിക്കുന്നത് കട്ട് ചെയ്തിട്ട് വീഡിയോ ഇട്ടിട്ട് അവൻ അവളെ തേച്ചൊട്ടിച്ചു… അവൻ ഇവനെ ചവിട്ടിക്കൂട്ടി… ഇവൻ അവളുടെ വാ അടപ്പിച്ചു… ചുരുട്ടിക്കൂട്ടി ഭിത്തിയിൽ ഒട്ടിച്ചു…. എന്നൊക്കെ രാഷ്ട്രീയ പാർട്ടികളുടെ അണികൾ ഇടുന്നത് കാണാം. എന്തോന്നിത് വാർക്കപ്പണിയോ? ഹഹഹ .””വിനീത് അകത്തേക്ക് കയറി വന്നു.

“” സ്വന്തം പാർട്ടിക്കാർ എന്ത് കൊള്ളരുതായ്മ ചെയ്താലും അത് ന്യായീകരിക്കുന്ന അണികൾ ആണ് ഭാവിയിലെ ഏറ്റവും വലിയ ഭീകരർ. അണികൾ എന്തിനും ഏതിനും ഒപ്പം ഉള്ളപ്പോൾ നേതാക്കൾക്ക് അഴിമതി കാണിക്കാൻ ധൈര്യം ഉണ്ടാവും. അത് പോലെ തന്നെ ആണ് മതത്തിലും. എതിർക്കേണ്ടത് എതിർക്കണം.. ഈ തലമുറയിൽ ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നുണ്ട്… അതിനി മാറ്റൊലി ആവണം… അഴിമതിയും വികസന വിരോധികൾക്കും വോട്ട് ചെയ്യരുത്. “” സ്റ്റീഫൻ പറഞ്ഞു.

“” ചിന്തിക്കുന്ന തലമുറയെ വാർത്തെടുക്കണം സാറേ.. പക്ഷെ അതിന് പറ്റുമെന്ന് തോന്നുന്നില്ല. കാരണം ഭൂരിഭാഗം ആളുകളും തങ്ങളുടെ മാതാപിതാക്കളുടെ മതവും രാഷ്ട്രീയവും ആണ് പിന്തുടരുന്നത്. വോട്ട് ചെയ്യാൻ പതിനെട്ട് വയസ് നിശ്ചിതപ്പെടുത്തിയെങ്കിൽ ആ വയസ്സിൽ തങ്ങൾക്ക് ഇഷ്ടമുള്ള മത-രാഷ്ട്രീയ വിശ്വാസം സ്വീകരിക്കാം എന്നു ആരെങ്കിലും നിയമം വെക്കുമോ..”” ലില്ലിക്കുട്ടി അവരെ നോക്കി.

“” ലില്ലിക്കുട്ടിയും അങ്ങനെ തന്നെ അല്ലെ “”

“” ആയിരുന്നു ചേട്ടാ.. പക്ഷെ എന്റെ ചുറ്റുപാടുകളും ജീവിതവും എന്നെ പലതും പഠിപ്പിച്ചു. എനിക്ക് ഒരു പ്രയാസം നേരിട്ടപ്പോൾ ഞാൻ പിരിവ്‌ കൊടുത്ത രാഷ്ട്രീയ കക്ഷികളോ ഞാൻ നേർച്ചയിട്ട മത വിഭാഗമോ അല്ല ഓടി വന്നു കൈത്താങ്ങായത് . പക്ഷെ ഈ നാട്ടുകാർ വന്നു.. അവരിൽ എല്ലാ ജാതിക്കാരും രാഷ്ട്രീയവിശ്വാസികളും ഉണ്ടായിരുന്നു. “”

“” അതേ.. ആ സമയത്ത് എല്ലാവരും ഒന്നാകും.. ഒരു പ്രളയം വരുമ്പോൾ ഒരു മഹാമാരി വരുമ്പോൾ.. പക്ഷെ നൈമിഷിക ആയുസ് മാത്രമേ അതിനുള്ളൂ. നമ്മൾ പഠിക്കുന്നില്ല. തെറ്റും ശെരിയും തിരിച്ചറിയുവാൻ . ചിന്തിക്കുവാനും വിവേകത്തോടെ പെരുമാറാനും മറക്കുമ്പോൾ അത് മുതലെടുത്തു മത-രാഷ്ട്രീയക്കാർ ജീവിക്കുന്നു . പണ്ട് രാജ ഭരണം ആണെങ്കിൽ അത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീക്കാരായി.. ഇനിയിപ്പോൾ വരുന്നത് മതത്തിന് അധിഷ്ഠിതമാകും. അത് സമൂഹത്തെ പുറകോട്ട് നയിക്കുകയെ ഉള്ളൂ. “” വിനീത് നിരാശനായി.

“”നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ.. മറ്റോരാളുടെ പ്രൈവസിയിൽ കൈ കടത്താതെ എന്നാൽ അന്യരുടെ വിഷമങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാനുള്ള മനസ്ഥിതി ഉള്ളവരായി നമ്മുടെ മക്കളെ വളർത്തുവാൻ.. ഒരു മതം ഒരു ജാതി എന്ന ചിന്തയുമായി നാടിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കി വോട്ട് ചെയ്യുന്ന പുതു തലമുറയെ വാർത്തെടുക്കാൻ നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് തുടങ്ങാം രണ്ടാം വിപ്ലവം.””” ബിലാൽ മേശയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് പറഞ്ഞു.

യാത്ര പൂർത്തിക്കാതെ ആ ചായക്കടയിൽ നിന്ന് മടങ്ങുമ്പോൾ സ്റ്റീഫന്റെ മനസിൽ ലില്ലിക്കുട്ടി പറഞ്ഞ അവസാനത്തെ ഡയലോഗ് ആയിരുന്നു നാളത്തേക്കുള്ള ഫീച്ചറിന്റെ ഹെഡിംഗ് .

“”അതേ ചേട്ടാ….ഇന്നലെയല്ല… നാളെയുമല്ല… ഇന്നാണ് നമ്മൾ മാറേണ്ടത്.. ഇന്ന്നാം മാറിയെങ്കിൽ പുതിയൊരു ജനത പിറവിയെടുക്കും.””

Related Posts

Leave a Reply

Your email address will not be published. Required fields are marked *