എന്റെ വ സ്ത്രങ്ങൾ മുഴുവൻ അവർ ഭ്രാന്ത് പിടിച്ചപോലെ കീറി മാറ്റി…. പിന്നെ എന്റെ ശരിരത്തിലേയ്‌ക്ക് ഓരോരുത്തരായി കയറി…..

ഇര

Story written by Bibin S Unni

” what…. തന്നെ മൂന്നു സ്ത്രീകൾ ചേർന്നു റേ പ്പ് ചെയ്തന്നൊ… What nonsense are you talking… “

ആക്‌സിഡന്റായി Icu വിനുള്ളിൽ പരിക്ക് പറ്റി കിടക്കുന്ന യുവാവിന്റെ അടുത്ത് നിന്നും തെളിവ് ശേഖരിക്കാൻ വന്ന ലോക്കൽ സ്റ്റേഷനിലേ si സതീഷ് എങ്ങനെയാണ് ആക്‌സിഡന്റ് സംഭവിച്ചു എന്നുള്ള ചോദ്യത്തിന് ആ യുവാവ് പറഞ്ഞ മറുപടി കേട്ട് സതീഷ് ദേഷ്യത്തോടെ ചോദിച്ചു…

” സ… സത്യമാണ് സാ…ർ.. അവർ മൂ… മൂന്നു പേ… പേരുണ്ടായിരു… ഏ.. ഏതോ ഒരു റൂ…മിൽ വച്ചു… അവർ… മാ… മാറി മാറി… “

ആ യുവാവ് അവശതയോടെ പറഞ്ഞതും… അതു കേട്ടു si സതീഷും സതീഷിന്റെ കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ അജയനും പരസ്പരം നോക്കി…

” സാർ… ഇയാളെ കണ്ടിട്ട് ഇയാൾ പറയുന്നത് സത്യമാണന്നു തോന്നുന്നു… “

ആ യുവാവിന്റെ അവസ്ഥയും ശരിരത്തിലേ മുറിവുകളുമൊക്കെ കണ്ട് കോൺസ്റ്റബിൾ si യോടായി പറഞ്ഞതും …

” തന്റെ പേരെന്താന്നാ പറഞ്ഞേ… “

കോൺസ്റ്റബിൾ കൂടി പറഞ്ഞത് കേട്ട് സതീഷോരു ചിരിയോടെ ചോദിച്ചതും…

” ആ… ആൽബിൻ… “

അയാൾ മറുപടി പറഞ്ഞതും …

” ആൽബിൻ… “

അതു കേട്ട് സതീഷ് അയാളുടെ പേരൊന്നുചരിച്ചു കൊണ്ടു ആൽബിന്റെ അടുത്തെയ്‌ക്ക് ചെന്നിരിന്നു…

” അതെങ്ങനെയാടോ സ്ത്രീകൾ ആണുങ്ങളെ റേ പ്പ് ചെയുന്നത്… ഈ റേ പ്പ് എന്ന് പറയുന്നത് നമ്മൾ ആണുങ്ങൾക്ക് മാത്രം ചെയ്യാൻ പറ്റിയൊരു കാര്യമല്ലേ ഏഹ്… “

സതീഷ്, ഒരു ചിരിയോടെ ആൽബിനോടായി ചോദിച്ചതും…

” അതു സത്യമാണ് സാർ. . റേ പ്പ് ആണുങ്ങൾക്ക് മാത്രം ചെയ്യാൻ പറ്റിയ ഒന്നാണ്… പക്ഷെ ഇവിടെ നടന്നത് ലൈം ഗികതിക്രമമാണ്… “

അവിടെയ്‌ക്ക് കയറി വന്ന ഡോക്ടർ si യോടായി പറഞ്ഞു…

” മനസിലായില്ല… “

” ബെലാൽക്കര ലൈം ഗികാതിക്രമം…

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ഒരു വ്യക്തിക്കെതിരെ നടത്തുന്ന ലൈം ഗിക ബന്ധമോ മറ്റ് തരത്തിലുള്ള ലൈം ഗിക നുഴഞ്ഞുകയറ്റമോ ഉൾപ്പെടുന്ന ലൈം ഗികാതിക്രമങ്ങളെയാണ് റേ പ്പ് എന്ന് ഉദ്ദേശിക്കുന്നത്…

സാധാരണ ഒരു സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ഒന്നോ ഒന്നിലധികമോ പുരുഷന്മാർ ചേർന്നു ബലമായി അവരെ ലൈം ഗികമായി ഉപയോഗിക്കി ന്നതിനെയാണ് റേ പ്പ് എന്ന് പറയുന്നത്…

അതേ അവസ്ഥ തന്നെയാണ് ഇവിടെയും പക്ഷെ അവിടെ സ്ത്രീയുടെ സ്ഥാനത്ത് ഇവിടെ ഒരു യുവാവും ആണുങ്ങളുടെ സ്ഥാനത്ത് സ്ത്രീകളുമാണന്നു മാത്രം…

രണ്ടു ദിവസത്തോളം അവർ പലവട്ടം ഇവനെ ലൈം ഗികമായി ഉപയോഗിച്ചിട്ടുണ്ട്…. അതിന്റെ ഭലമായി പെഷ്യന്റിന്റെ ലി ഗത്തിനും ഡാമേജ് സംഭവിച്ചിട്ടുണ്ട്… “

ഡോക്ടർ പോലീസുകാരോട് പറഞ്ഞതും അവർ വിശ്വാസം വരാത്ത പോലെ ഡോക്ടറെയും ആൽബിനേയും നോക്കി…

” ഡോക്ടർ ഇതൊക്കെ പോസിബിളായ കാര്യമാണോ… “

ഡോക്ടർ പറഞ്ഞത് കേട്ട് കോൺസ്റ്റബിൾ സംശയത്തോടെ ചോദിച്ചതും…

” ആ ഒരു ചോദ്യത്തിനുള്ള ഉത്തരമല്ലേ മിസ്റ്റർ നമ്മുടെ മുന്നിൽ തന്നെ കിടക്കുന്ന ഈ ചെറുപ്പക്കാരൻ…

ഇനിയും നിങ്ങൾക്ക് സംശയമുണ്ടേൽ പെഷ്യന്റിന്റെ മെഡിക്കൽ റിപ്പോർട്ട്‌സ് ചെക്ക് ചെയ്യാം “

ഡോക്ടർ അത്രയും പറഞ്ഞു തന്റെ കൂടെയുണ്ടായിരുന്ന ഒരു മെയിൽ നേഴ്സിന്റെ കൈയിൽ നിന്നും ആൽബിന്റെ മെഡിക്കൽ റിപ്പോര്ട്ട്സ് മേടിച്ചു പോലീസുകാർക്ക് കൊടുത്തു…

” ഇത്രയും ****** ഇളകിയ പെണ്ണുങ്ങളോ… “

റിപ്പോര്ട്ട്സ് വായിച്ചു നോക്കിയ സതീഷ് ഇരുന്നയിടത്തു നിന്നും ദേഷ്യത്തോടെ ചാടി എണീറ്റു കൊണ്ടു ഡോക്ടറോട് ചോദിച്ചതും…

” മിസ്റ്റർ… പുരുഷന്മാർക്കുണ്ടാകുന്ന വികാരങ്ങളെക്കാൾ കൂടുതൽ സ്ത്രീകൾക്കാണന്നാണ് പഠനങ്ങൾ പോലും പറയുന്നത്. അതു പോലെ വികാരം ഏറ്റവും കൂടുതൽ കണ്ട്രോൾ ചെയ്യാൻ കഴിവുള്ളവരും ഇതേ സ്ത്രീകൾ തന്നെയാണ്…

പിന്നെ എല്ലാരും ഒരേ പോലെയായിരിക്കില്ലല്ലോ… അതു കൊണ്ടല്ലേ കാൾ ഗേ ൾസിനേ പോലെ കാൾ ബോയിസുമുള്ളത്… “

ഡോക്ടർ പറഞ്ഞതും അതു കേട്ടു സതീഷ് ആൽബിനെയൊന്നു നോക്കി…

” അവർ ആരാന്നു അറിയാവോ… “

അവനോടു ചോദിച്ചു…

” ഇ… ഇല്ല.. സാർ… “

” നീ എങ്ങനെയാ അവരുടെ അടുത്ത്… “

സതീഷ് സംശയത്തോടെ ചോദിച്ചതും…

” ഞാ… ഞാൻ.. ക… കഴിഞ്ഞ ദി… ദിവസം ടൗ… ടൗണിൽ നിന്നും വരുന്ന വഴി എന്റെ ബൈക്കിലേയ്‌ക്ക് ഏതോ ഒരു കാർ വന്നിടിച്ചു… ആ വീഴ്ചയിൽ എന്റെ ബോധം പോയി… ബോധം പോകുന്നതിന് മുൻപ് അവസാനമായി എന്റെ അടുത്തെയ്‌ക്ക് വരുന്ന രണ്ടു മൂന്നു ആന്റി മാരെ മാത്രമേ എനിക്കോർമ്മയുള്ളൂ…

പിന്നെ എനിക്കു ബോധം വീഴുമ്പോൾ ഞാനേതോ ഒരു റൂമിലായിരുന്നു ഞാനവിടെ നിന്നും ഒരുവിധം എണീറ്റതും എന്റെ ശബ്ദം കേട്ടിട്ടാണന്നു തോന്നുന്നു അവർ മൂന്നു പേരും റൂമിലേയ്‌ക്ക് വന്നു അപ്പോൾ അവരുടെ കൈയിൽ ഏതൊക്കെയൊ ബോട്ടിലുകളുണ്ടായിരുന്നു…

എന്നെ കണ്ടതും അവർ പരസ്പരമൊന്നു നോക്കിയിട്ട് എന്റെ അടുത്തെയ്ക്ക് വന്നു… എന്നോട് നിനക്ക് കുഴപ്പം വല്ലതുമുണ്ടോന്ന് ചോദിച്ചു… തലയ്‌ക്കുള്ളിൽ എന്തോ വേദനയുണ്ടന്നു പറഞ്ഞതും അവരിലോരാൾ എന്നെ പിടിച്ചു ആ കിടക്കയിലേയ്‌ക്ക് തള്ളിയിട്ടു…

അവിടെ നിന്നും വീണ്ടും എണീക്കാൻ ഞാൻ നോക്കിയപ്പോഴേയ്ക്കും മറ്റു രണ്ടു പേരും ചേർന്നു എന്റെ കൈയും കാലും ആ കട്ടിലിന്റെ അറ്റത്തെയ്‌ക്ക് അവിടെയുണ്ടായിരുന്ന ഏതൊക്കെയൊ തുണികൊണ്ടു വലിച്ചു കെട്ടി… എന്റെ വസ്ത്രങ്ങൾ മുഴുവൻ അവർ ഭ്രാന്ത് പിടിച്ചപോലെ കീറി മാറ്റി…. പിന്നെ എന്റെ ശരിരത്തിലേയ്‌ക്ക് ഓരോരുത്തരായി കയറി… എന്തൊക്കെയൊ ചെയ്തു പതിയെ എന്റെ ബോധം നശിച്ചു…

പിന്നെ എനിക്കു ബോധം വീഴുമ്പോഴെല്ലാം ആരേലും എന്റെയൊപ്പമുണ്ടാകും… അപ്പോൾ അവർ പല കാര്യങ്ങളും എന്നെ കൊണ്ടു നിർബന്ധിച്ചു ചെയ്യിച്ചു… സാർ…

പിന്നെ ഞാൻ മയക്കം വിട്ടുണർന്നപ്പോൾ ഇവിടെയാണ് “

ആൽബിൻ പറഞ്ഞു നിർത്തിയതും അവന്റെ കൺകോണുകളിൽ നിന്നും കണ്ണ്നീര് പുറത്തെയ്ക്കൊ ഴുകിയിരുന്നു… അതെല്ലാം കണ്ട സതീഷും വല്ലാതായി.. അയാൾ അവന്റെ അടുത്ത് നിന്നും എണീറ്റ് കോൺസ്റ്റബിളിന്റെ അടുത്തെയ്‌ക്ക് ചെന്നു അയാളെയും വിളിച്ചു അവിടെ നിന്നും കുറച്ചു മാറി നിന്നു… പിന്നെ ഫോണെടുത്തു എന്തൊക്കെയൊ സേർച്ച്‌ ചെയ്തു നോക്കിയ ശേഷം ഫോണെടുത്തു ആരെയൊക്കെയൊ വിളിച്ചു സംസാരിച്ചു… കുറച്ചു നേരം കഴിഞ്ഞതും si ആൽബിയുടെ അടുത്തെയ്‌ക്ക് തന്നെ ചെന്നിരുന്നു…

” നിന്റെ ഇപ്പോഴുത്തെ അവസ്ഥ എനിക്ക് മനസിലാകും…

പക്ഷെ ഇതു നമ്മുക്ക് കേസായി രജിസ്റ്റർ ചെയ്യാൻ പറ്റില്ല… “

സതീഷ് മടിച്ചു മടിച്ചു പറഞ്ഞതും അതു കേട്ടു ആൽബിൻ ധൈനിയമായി സതീഷിനെ നോക്കി…

” എടാ… ഈ റേ പ്പ് അല്ലേൽ ലൈം ഗികാതിക്രമമെന്നൊക്ക പറഞ്ഞു കേസ് ഫയൽ ചെയ്യുമ്പോൾ അവിടെ പ്രതി സ്ഥാനത്തെപ്പോഴും ഒരു പുരുഷ നായിരിക്കും..

നിയമത്തിന് മുന്നിലും വൈദ്യശാസ്ത്രത്തിന്റെ മുന്നിലും സ്ത്രീകൾക്ക് ഒരിക്കലും ഒരാണിനേ റേ പ്പ് ചെയ്യാൻ സാധിക്കില്ലാ… ഇനി 15 വയസിൽ താഴേയുള്ള പിള്ളേരെയാണേൽ പോ ക്സോ കേസായി രെജിസ്റ്റർ ചെയ്യാം…

പക്ഷെ ഇവിടെ നിനക്ക് 22 വയസുണ്ട് അപ്പോൾ പോ ക്സോയായും പറ്റില്ല… പിന്നെ അവർ നിന്നെ ഉപദ്രവിച്ചപ്പോൾ കോ ണ്ടമോ മറ്റോ യൂസ് ചെയ്തിരുന്നോ.. “

സതീഷ് ചോദിച്ചതിന് മറുപടിയായി അവൻ ഇല്ലാ എന്ന് തലയാട്ടി…

” അപ്പോൾ പിന്നെ ഇതു കേസ് ആക്കാതിരിക്കുന്നതാണ് നിനക്കു കുറച്ചു കൂടി നല്ലത്… ഇനി നമ്മളിതു കേസ് ആക്കിയെന്നു തന്നെയിരിക്കട്ടേ…

അവർ മൂന്നു പേരും ആരാന്നു നമ്മൾ കണ്ടുപിടിക്കും മുന്നേ ഈ വിവരം അവരറിയും… നാളെ….

അവർ മൂന്നു പേരുണ്ടായിരുന്നു എന്നല്ലേ പറഞ്ഞേ… “

Si വീണ്ടും ചോദിച്ചതും അവൻ അതേയെന്ന് വീണ്ടും തലയാട്ടി.

” ആഹ് അവരിൽ ആരേലുമോരാൾ നീ അവരെയാണ് റേ പ്പ് ചെയ്‌തെന്ന് പറഞ്ഞൊരു കേസ് ഫയൽ ചെയ്താൽ, സാഹചര്യ തെളിവും മെഡിക്കലു മൊക്കെ വച്ച് നീയായിരിക്കും ഈ കേസിലെ പ്രതി… അവർ വാദികളുമാകും…

അറിയാല്ലോ കോടതിയ്‌ക്ക് വേണ്ടത് തെളിവുകളാണ്, അതു കൂടുതലും അവരുടെ ഭാഗത്തും… അതു കൊണ്ടു തന്നെ നിയമവും സമൂഹവും അവരെ സപ്പോർട് ചെയ്യു…

നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടി അല്ലേൽ സ്ത്രീ തന്നെയൊരാൾ പീ ഡിപ്പിച്ചു എന്നൊ തന്നോട് മോശമായി പെരുമാറിയെന്നോ ചുമ്മാ ഒരു ആരോപണം പറഞ്ഞാൽ പോലും ഭൂരിഭാഗം പേരും എന്താ സത്യമെന്ന് പോലും തിരക്കാൻ മെനക്കെടാതെ അവരെ സ്‌പോർട് ചെയ്യുത് കൊണ്ടു അവർ ആരെയാണോ കുറ്റവാളിയാക്കാൻ ശ്രെമിച്ചത് അവരെ കടന്നാകൃമിക്കും…

ഇപ്പോൾ നീ മാനസികമായി തളർന്നിരിക്കുവാണന്നു അറിയാം പക്ഷെ… ഞാൻ പറഞ്ഞപോലെ സംഭവിച്ചാൽ നീ ഇതിലും കൂടുതൽ തളരും, നീ മാത്രമല്ല നിന്റെ കുടുംബവും നിന്നെ സ്നേഹിക്കുന്നവരും… അതു കൊണ്ടു ഇതു ഒരു ആക്‌സിഡന്റൊ മറ്റോ ആയി പോട്ടേ…

പിന്നെ നിനക്കിവിടെ ഒന്നും നഷ്ടപെടുന്നില്ലല്ലോ… കുറച്ചു ദിവസം റെസ്റ്റെടുത്തു കഴിയുമ്പോൾ നീ വീണ്ടും പഴയ പോലെയാകും… പിന്നെ ഇതെല്ലാം മറവിയിലേയ്‌ക്ക് തള്ളിയിടാം…

ഈ കാര്യങ്ങളൊക്കെ തത്കാലം നമ്മളിൽ മാത്രം ഒതുങ്ങി നിൽക്കട്ടേ… “

സതീഷ് പതിയെ അവനോടു പറഞ്ഞു…

” അ… അപ്പോൾ കേസിന് പോയാൽ എനിക്കു നീതി കിട്ടില്ലാന്നു മാത്രമല്ല ഞാ… ഞാനകത്തു പോകാനും ചാൻസുണ്ട് അല്ലേ സാർ… “

ആൽബിനൊരു വരണ്ട ചിരിയോടെ ചോദിച്ചതും…. അതു കേട്ട് ഒന്നും മിണ്ടാൻ കഴിയാതെ si സതീഷ് ആൽബിന്റെ അടുത്ത് നിന്നും എണീറ്റു…

” നീ നല്ലത് പോലെ ആലോചിക്ക്… ഞാൻ വീണ്ടും വരാം… “

Si അത്രയും പറഞ്ഞു അവിടെ icu വിൽ നിന്നും പോകുമ്പോൾ… ആൽബിയുടെ മനസ്സിലൂടെ കഴിഞ്ഞ പോയ മണീക്കുറുകളിൽ മൂന്നു സ്ത്രീകൾക്ക് മുന്നിൽ കൈകളും കാലുകളും ബെന്ധിച്ചു പരിപൂർണ്ണ ന ഗ്നനായി കിടക്കേണ്ടി വന്നതും അവർ മൂന്നു പേരും മാറി മാറി തന്നെ മൃ ഗിയമായി ഉപദ്രവിച്ചതും ഭോ പോ കൾ ഗിച്ചതുമെല്ലാം ഒരു ചലചിത്രം പോലെ മിന്നിമറഞ്ഞു… അതെല്ലാം മനസിലേയ്‌ക്ക് വീണ്ടും കടന്നു വന്നതും അവന്റെ ശരീരം വീണ്ടും വെട്ടി വിയർക്കാൻ തുടങ്ങിയിരുന്നു…..

ഒരാൾ ഒരു സ്ത്രീയെ റേ പ്പ് ചെയ്യാൻ ശ്രെമിക്കുന്നതിനിടയിൽ സ്വയരെക്ഷയ്‌ക്ക് ആ സ്ത്രീ അയാളെ കൊ ന്നാൽ ആ സ്ത്രീയെ സംരക്ഷിക്കാൻ നിയമമുള്ള നാട്ടിൽ അതേ അനുഭവമൊരു പുരുഷനുണ്ടായാൽ ഒരു കേസ് രെജീസ്റ്റർ ചെയ്യാൻ സ്കെ ഷനോ അവനു നീതി വാങ്ങി കൊടുക്കാൻ ഒരു നിയമമോ ഇല്ലാ….

Nb-ഈ കഥ പലർക്കും ദഹിക്കാൻ ചാൻസില്ല, അതിന് കാരണം ഇങ്ങനെ യൊക്കെ നടക്കുമോ? എന്നൊരു ചോദ്യമായിരിക്കും മനസിൽ അല്ലേൽ ഒരു സ്ത്രീ ഇങ്ങനെ ഒരിക്കലും ചെയ്യില്ലാന്നു…

പക്ഷെ ചെയ്തു കൂടായികയെന്നില്ലാ… പെണ്ണിനെപോലെ ആണിനൊന്നും നഷ്ടപെടാനില്ലാത്തത് കൊണ്ടു പുറം ലോകം അറിയുന്നില്ലാന്നു മാത്രമായിക്കൂടെ അല്ലേൽ പുറത്തറിഞ്ഞാലുള്ള നാണക്കേട് കൊണ്ടു പറയാൻ മടിച്ചതുമാകാം… അതുമല്ലേൽ സംരക്ഷിക്കാനൊരു നിയമമില്ലാത്തത് കൊണ്ടുമാകാം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *