എല്ലാം കഴിഞ്ഞു കുളിക്കാൻ കേറുമ്പോഴാണ് പണി കിട്ടിയോ എന്നൊരു സംശയം തോന്നിയത്. സംശയം സത്യമാകല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് കുളിമുറിയിലേക്ക് കയറിയത്. പക്ഷെ…..

ആൺവീട്…..

Story written by Aswathy Joy Arakkal

വിവാഹ ചടങ്ങുകളും,ഫോട്ടോഗ്രാഫറുടെ കലാ പരിപാടികളും, ബന്ധു ജനങ്ങളുടെ പ്രശ്നോത്തരിയും എല്ലാം കൂടെ കഴിഞ്ഞപ്പോൾ ക്ഷീണം കൊണ്ട് വാടിയ ചേമ്പിൻ തണ്ട് കണക്കെ ആയിരുന്നു ശ്രീനന്ദ . എല്ലാം കഴിഞ്ഞു കുളിക്കാൻ കേറുമ്പോഴാണ് പണി കിട്ടിയോ എന്നൊരു സംശയം തോന്നിയത്. സംശയം സത്യമാകല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് കുളിമുറിയിലേക്ക് കയറിയത്. പക്ഷെ.. ടെൻഷനും, അലച്ചിലും കാരണം ആകും ഈ മാസം നേരത്തെ ആയത് .. എന്തു ചെയ്യും ആരോട് പറയും എന്നറിയാതെ വിയർത്തു പോയവൾ .

ഹരിയേട്ടനാണെങ്കിൽ പുറത്തു ഫ്രണ്ട്സിനെയും, റിലേറ്റീവ്സിനേയും യാത്രയാക്കുന്ന തിരക്കിലാണ്… അല്ലെങ്കിലും അദ്ദേഹത്തോട് ഇതു എങ്ങനെ പറയും. ഹരിയേട്ടന്റേയും, നന്ദുവിന്റേയും ചെറു പ്രായത്തിൽ മരിച്ചതാണ് അമ്മ സഹോദരിമാരും ഇല്ല.. അങ്ങനെയൊരു ആൺ വീട്ടിൽ വളർന്ന ആൾക്ക് ഇതേപ്പറ്റി എന്തു അറിയാനാണ്..മാത്രല്ല ഹരിയേട്ടനുമായി ആകെയുള്ളത് നിസാര ദിവസങ്ങളിലെ പരിചയമായിരുന്നു… ജാതക പ്രശ്നം മൂലം പെണ്ണ് കാണാൻ വന്നു ഇരുപത്തിമൂന്നാമത്തെ ദിവസമായിരുന്നു വിവാഹം.. അങ്ങനെയൊരാളോട് എങ്ങനെ ഇതു അവതരിപ്പിക്കും. പെണ്ണുങ്ങളില്ലാത്ത വീട്ടിലേക്കു ഒരേയൊരു മോളെ അയച്ച അമ്മയോടുള്ള ദേഷ്യം ഇരച്ചു വന്നു.

കുളിച്ച് ഇറങ്ങിയപ്പോഴേക്കും ഹരിയേട്ടൻ റൂമിലേക്ക്‌ വന്നിരുന്നു. പാ ഡ് എപ്പോഴും കയ്യിൽ കരുതാറുള്ളതുകൊണ്ട് ആ ടെൻഷൻ ഒഴിവായി. ഇതോടൊപ്പം സന്തത സഹചാരിയായ തല വേദനയും, അടി വയറ്റിലുള്ള വിങ്ങലും ആക്രമണം തുടങ്ങിയിരുന്നു.. എന്റെ ഭാവമാറ്റം കണ്ടു.. എന്തു പറ്റിയെടോ, താൻ ആകെ വല്ലാതെ ആയിരുക്കുന്നല്ലോ? എന്നു ഹരിയേട്ടൻ ചോദിച്ചു തീർന്നതും എന്നെ എന്റെ വീട്ടിൽ കൊണ്ടാക്ക് എന്നു പറഞ്ഞൊരു പൊട്ടിക്കരച്ചിലും ഒപ്പമായിരുന്നു.

വിങ്ങുന്ന വയറും പൊത്തി പിടിച്ചു കരയുന്ന തന്നെ സമാധാനിപ്പിക്കാൻ അടുത്തേക്കു വന്ന ഹരിയേട്ടന്റെ കൈ തട്ടി മാറ്റി കുതറി മാറി… തൊട്ടു കൂടല്ലോ… താൻ റസ്റ്റ്‌ എടുക്കു എന്നു പറഞ്ഞു പുറത്തേക്കു പോയ ആൾ ആരോടോ പറയണ കെട്ടു നന്ദക്കു തലവേദയാണ്, ശല്യപെടുത്തണ്ട കിടന്നോട്ടെ എന്നു.

കാര്യം അന്വേഷിക്കാൻ വന്ന സ്ത്രീ ജനങ്ങൾ ഇതറിഞ്ഞതോടെ കുറ്റപ്പെടുത്തൽ തുടങ്ങി.. പഠിച്ച കുട്ടിയല്ലേ, ഇതൊക്കെ മുൻപേ ചിന്തിക്കണ്ടേ… ഒപ്പം നിലത്തു കിടക്കാനൊരു പായും തന്നു അവർ അവരുടെ ഭാഗം ഭംഗി ആക്കി…വയ്യെങ്കിൽ ആ കുട്ടി കിടന്നോട്ടെ എന്നു പറഞ്ഞു ഹരിയേട്ടന്റെ അച്ഛനാണ് ഒരു വിധത്തിൽ എല്ലാവരെയും ഒഴിവാക്കി തന്നത്.

നിലത്തു വിരിച്ച പായയിൽ വയറും അമർത്തി പിടിച്ചു, ഇറുക്കിയടച്ച കണ്ണുകളും, അസ്വസ്ഥമായ മനസ്സുമായി കിടന്നു. നെറ്റിയിലൊരു തണുത്ത കരസ്പർശം ഏറ്റപ്പോഴാണ് കണ്ണ് തുറന്നത്.. എന്താ ഹരിയേട്ടാ തൊട്ടു കൂടന്നു അറിഞ്ഞുകൂടെ എന്നു ചോദിച്ചു ഒഴിഞ്ഞു മാറാൻ നോക്കിയപ്പോൾ അരികത്തിരുന്നു തന്നെ ചേർത്ത് പിടിച്ചു അദ്ദേഹം … ഒപ്പം കയ്യിൽ കരുതിയിരുന്ന ചൂടുള്ള കട്ടൻ കാപ്പി തന്നെ കുടിപ്പിക്കുമ്പോൾ അനുസരിക്കാനെ കഴിഞ്ഞുള്ളു. എഴുന്നേൽപ്പിച്ചു കിടത്തി പുറത്തും , കാലിലും മൂവ് ഇട്ടു തരുമ്പോഴും, ഹോട്ട് ബാഗിൽ വെള്ളം നിറച്ചു തരുമ്പോഴും ഞാൻ കാണുകയായിരുന്നു ഇതു വരെ കാണാത്തൊരു പുരുഷനെ സ്നേഹത്തെ. . തികട്ടി വന്ന കരച്ചിൽ പിടിച്ചു നിർത്താനാകാതെ അദ്ദേഹത്തെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞപ്പോൾ ഇതുവരെ ലഭിക്കാത്തൊരു സംരക്ഷണം ആ കര വലയത്തിനുള്ളിൽ തിരിച്ചറിയുക ആയിരുന്നു ഞാൻ.. അലമാരിയിൽ വാങ്ങി വെച്ച ഡ്രെസ്സിനും, ആഭരണങ്ങൾക്കും ഒപ്പം കാണിച്ചു തന്ന സാനിറ്ററി നാപ്കിൻ പാക്കറ്റുകൾ … അത്ഭുതമാകുകയായിരുന്നു എന്റെ ഹരിയേട്ടൻ എനിക്ക്.

ഇതൊക്കെ എങ്ങനെ ഹരിയേട്ടാ എന്ന ചോദ്യം മുഴുവനാക്കും മുൻപേ അദ്ദേഹം പറഞ്ഞു തുടങ്ങി… എടൊ തന്റെ ഭാവമാറ്റവും, വയറു അമർത്തി പിടിച്ചുള്ള കരച്ചിലും കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. അച്ഛനും, ആണ്മക്കളും മാത്രം ഉള്ള ലോകത്തേക്ക് വരാൻ ഉള്ള തന്റെ ബുദ്ധിമുട്ട് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. എനിക്ക് വന്ന പല ആലോചനകളും ഈ ഒരൊറ്റ കാരണം കൊണ്ടാണ് മുടങ്ങിയത്.. തനിക്കറിയോ അമ്മ മരിച്ചു എന്നത് സത്യമാണ്, പക്ഷെ ഞങ്ങളും ജനിച്ചത് ഒരമ്മയുടെ ഗർഭ പാത്രത്തിൽ തന്നെയാണ്. മാസം തോറുമുള്ള ഈ വേദന സഹിച്ചാണ് ഞങ്ങളുടെ അമ്മയും ഞങ്ങൾക്ക് ജന്മം തന്നത്.

അമ്മക്ക് ഗർഭ പത്രത്തിൽ വന്ന അസുഖവും, ഒരിക്കൽ സ്കൂളിൽ നിന്ന് വരുമ്പോൾ രക്തം വാർന്നു, ബോധമറ്റു കിടന്ന അമ്മയെ തുടച്ചു ഡ്രസ്സ്‌ മാറ്റി ആശുപത്രിയിൽ കൊണ്ട് പോയതും, മരിച്ചുപോയ അമ്മയുടെ ഓർമകളും എല്ലാം പങ്കു വെക്കുമ്പോൾ ആ കണ്ണുകളും നിറയുന്നുണ്ടായിരുന്നു… അങ്ങനെയുള്ള എനിക്ക് എങ്ങനെയാ നന്ദാ തന്നെ അവഗണിക്കാൻ, തന്റെ വേദന കണ്ടില്ലെന്നു നടിക്കാൻ കഴിയാ…

പെണ്ണുങ്ങളിലാത്ത വീട്ടിലേക്കു പോകില്ല എന്നു പറഞ്ഞു വാശി പിടിച്ച നിമിഷത്തെ വല്ലാത്തൊരു കുറ്റബോധത്തോടെ ശപിക്കായിരുന്നു ഞാനപ്പോ.. ഒപ്പം മനസ്സിൽ പതിഞ്ഞു പോയ ആണെന്ന സങ്കൽപ്പം ഉടച്ചു വാർക്കുകയായിരുന്നു . “ആ ർത്തവം അശുദ്ധി അല്ലെന്നും, ഏറ്റവും വലിയ ശുദ്ധിയിലേക്കുള്ള യാത്രയാണ് അതെന്നും മനസ്സിലാക്കി തരാൻ പെണ്ണുങ്ങളില്ലാത്ത വീട്ടിൽ, അച്ഛന്റെ തണലിൽ ജീവിച്ച ഒരു പുരുഷൻ വേണ്ടി വന്നിരിക്കുന്നു, ഒരു ആൺ വീട്ടിലെത്തേണ്ടി വന്നിരിക്കുന്നു. ” വാനോളം വലുതാകുക ആയിരുന്നു ആ അച്ഛനും, മക്കളും .

അമർത്തി പിടിച്ച വയറുമായി ഹരിയുടെ കരവാലയത്തിനുള്ളിൽ കിടക്കുമ്പോൾ ലോകത്തെ ഏറ്റവും ഭാഗ്യവതി ആയി മാറുകയായിരുന്നു അവൾ. ഒപ്പം ആ ആൺവീടിന്റെ സർവസ്വവും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *