ഒടുവിൽ ആ കുടിലിന്റെ വാതിൽ അടഞ്ഞു… അകത്ത് കേൾക്കുന്ന കിതപ്പുകളും..പഴഞ്ചൻ കട്ടിലിന്റെ സിൽക്കാരങ്ങളും…..

Story written by Noor Nas

ഉമ്മറ പടിക്കൽ വെച്ച റാന്തൽ വിളക്കിൽ തീരി കൊളുത്തി വെക്കുന്ന. സാവിത്രി…

അവളുടെ തലയിൽ ചൂടിയ മുല്ല പൂക്കൾ

മുന്നോട്ട് വീണു കിടക്കുന്നു…

കാണാൻ നല്ല ഭംഗിയുള്ള കാഴ്ച തന്നെ ആയിരുന്നു അത്…

ഒരു രാത്രി ക്കൊണ്ട് ചതഞ്ഞരിഞ്ഞു തിരുന്ന ഭംഗി….

വിളക്കു കൊളുത്തി വെച്ച ശേഷം ഉമ്മറ പടികളിൽ ഇരുന്ന സാവിത്രിക്ക് പിന്നിൽ..

അകത്തെ മുറിയിൽ നിന്നും കേൾക്കുന്ന. തളർന്നു കുഴഞ്ഞ സ്വരം..

മോളെ മോളെ സാവിത്രി…

ഇത്തിരി വെള്ളം തരുവോടി.?

അവൾ റാന്തൽ വിളക്കിന്റെ തീരി ഒന്നുകൂടി പൊക്കി വെച്ച് ഇടവഴിയിലേക്ക് കുറച്ചു നേരം നോക്കി നിന്നു.

പിന്നെ അകത്തേക്ക് പൊയി..

ഇഷ്ട്ടിക കൊണ്ട് മറച്ചു വേർതിരിച്ച മുറിയിലേക്ക് പൊയി…

കട്ടിൽ കിടന്നു ആസ്വസ്ഥത പ്രകടിപ്പിക്കുന്ന അമ്മയുടെ അരികിൽ ഇരുന്നു..

കട്ടിലിന്റെ ഓരം ചേർന്ന് വെച്ച മണ്ണ് കുജയിൽ നിന്നും വെള്ളം ഒരു ഗ്ലാസിലേക്ക്

പകർന്ന ശേഷം

അമ്മയുടെ തല പിടിച്ച് ഉയർത്തി ക്കൊണ്ട്

ആ വെള്ളത്തിന്റെ ഗ്ലാസ് അമ്മയുടെ ചുണ്ടിൽ വെച്ചു കൊടുത്തു….

അമ്മ മതിനു ആംഗ്യം കാണിച്ചപ്പോൾ

അവൾ അമ്മയെ പഴയപോലെ കിടത്തി പുതപ്പ് നല്ലപോലെ അമ്മയെ പുതപ്പിച്ച ശേഷം അമ്മ ഉറങ്ങിക്കോ എന്ന്..

പറഞ്ഞ് അവിടെന്ന് പോരാൻ നേരം…

പിന്നിൽ നിന്നും കേട്ട അമ്മയുടെ ശബ്‌ദം..

മോളെ നാളെയെങ്കിലും മരുന്ന് വാങ്ങിക്കോ ?

വേദന സഹിക്കാൻ പറ്റണില്ല അതോണ്ടാ….

സാവിത്രി തന്റെ നനഞ്ഞ കണ്ണുകൾ ഒന്നു തുടച്ചു..

പിന്നെ ഉമ്മറത്തേക്ക് നടന്നു

മുറ്റത്തെ ഇരുട്ടിൽ ഒരാൾ…

ഇരുട്ടിൽ നിന്നും അവളുടെ കാതിലേക്ക് വീണ വാക്കുകൾ…

ആളുണ്ടോ?

അവൾ റാന്തൽ വിളക്കിന്റെ അടുത്തെത്തി അത് താഴ്ത്തിക്കൊണ്ട് പറഞ്ഞു..

ഇല്ലാ കേറി പോന്നൊള്ളു…

ഒടുവിൽ ആ കുടിലിന്റെ വാതിൽ അടഞ്ഞു…

അകത്ത് കേൾക്കുന്ന കിതപ്പുകളും..

പഴഞ്ചൻ കട്ടിലിന്റെ സിൽക്കാരങ്ങളും..

ഞരിഞ്ഞു അമ്മർന്നു കട്ടിലെന് താഴെ വിഴുന്ന മുല്ല പൂക്കളും….

അതിന് വിയർപ്പിന്റെ ഗന്ധം ആയിരുന്നു…

ഒന്നും മിണ്ടാതെ വിങ്ങി പൊട്ടി മുകളിലേക്ക് നോക്കി

അടുത്ത മുറിയിലെ കട്ടിലിൽ കിടക്കുന്ന…

അവളുടെ അമ്മയുടെ കവിളിൽ കണ്ണീർ ചാലുകൾ…

എല്ലാം കഴിഞ്ഞ് വസ്ത്രങ്ങൾ വാരി വലിച് എടുത്തിട്ട് പുറത്തേക്കു പോകുന്ന
നിഴൽ…

അപ്പോൾ കാട്ടിലിലെ വാടി കൊഴിഞ്ഞ മുല്ല പൂക്കളിൽ ഒരു മുല്ല പൂ ആയി അവളും…

ആ ഓല കുടിലിന്റെ വാതിൽ പതുക്കെ ഒന്നു തുറന്നു അടഞ്ഞു….

രാവിലെ ജനലിൽ കൂടി ഇഴഞ്ഞു എത്തിയ

സൂര്യ വെളിച്ചം.. പാതി മാഞ്ഞ അവളുടെ നെറ്റിയിലെ ചുവപ്പ് പൊട്ടിൽ പതിഞ്ഞപ്പോൾ…

സാവിത്രി കണ്ണുകൾ മെല്ലെ തുറന്നു..

വാടി കൊഴിഞ്ഞ മുല്ല പൂക്കൾക്ക് മുകളിൽ കിടക്കുന്ന സാവിത്രി.

അവളുടെ മുടിയിൽ കാണാ

മുല്ല പൂക്കൾ കോർത്ത്‌ വെച്ച വള്ളി മാത്രം ബാക്കി

അതിൽ വീഴാതെ പിടിച്ച് നിക്കുന്ന ഒരു വാടിയ പൂവും…

അവൾ എഴുന്നേറ്റു മുടി വാരി കെട്ടിയപ്പോൾ

ആ ശേഷിക്കുന്ന അവസാന പൂവും താഴെ വീണു….

സാവിത്രിയുടെ കൈ പ്രതീക്ഷയോടെ തലയിണക്കടിയിലേക്ക് ഇഴഞ്ഞു പൊയി..

ഇന്നെങ്കിലും അമ്മയ്ക്ക് മരുന്ന് വാങ്ങിക്കണം..അത് മാത്രമായിരുന്നു

സാവിത്രിയുടെ മനസിൽ..

സാവിത്രി യുടെ കൈ എന്തിനയോ ചുരുട്ടി പിടിച്ച് തലയിണക്കടിയിൽ നിന്നും..

പുറത്തേക്ക് വന്നു

ശേഷം കൈവേള അവൾ പതുക്കെ തുറന്നു നോക്കി

അവൾ ഞെട്ടി പൊയി

എന്ന് മാത്രമല്ല പൊട്ടി കരഞ്ഞു പൊയി…

എന്നോ കണ്ട സിനിമയുടെ ടിക്കറ്റുകളുടെ

ചിന്തിയെടുത്ത ബാക്കി ഭാഗങ്ങൾ…

അവൾ കുടിന്റെ വാതിൽ വലിച്ചു തുറന്നു

അഴിഞ്ഞു വീണ മുടികൾ ഒന്നുടെ

വാരി കെട്ടി ഇട വഴിയിലൂടെ ഓടി…

ആരഡാ എന്നെ ചതിച്ചേ?

അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാൻ ഉള്ള കാശാ ടാ

അത് താടാ

ഇടവഴിയിൽലുടെ അകന്നു അകന്നു പോകുന്ന.
സാവിത്രിയുടെ നിലവിളിക്കും

അവളുടെ യാചനക്കും മുകളിൽ വീണ

അമ്മയുടെ നെഞ്ച് പൊട്ടിയുള്ള വിങ്ങലുകൾ….

അത് മരണത്തിലേക്കുള്ള ആ അമ്മയുടെ ചവിട്ട് പടികൾ ആയിരുന്നു…

ഇടവഴിയിലൂടെ കരഞ്ഞു നിലവിളിച്ചു കൊണ്ട് ഓടുന്ന സാവിത്രിയുടെ..

ഓട്ടം കണ്ട് നാട്ടിലെ ആണുങ്ങൾ ചിരിച്ചു

സ്ത്രീകൾ കാർക്കിച്ച്തു പ്പി…

ചിരിച്ചവരിൽ പലരും അവളുടെ ശരീരം തേടി രാത്രിയുടെ ഇരുട്ടിന്റെ മറ പറ്റി

അവളുടെ കൂടിൽ തേടി വന്നവർ ആയിരുന്നു..

എന്നത് പകൽ മാന്യതയുടെ മറ പറ്റി നിക്കുന്ന ഒരു സത്യം മാത്രമായിരുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *