ഒരുവേള അവൾ എന്നിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് അത്രമേൽ കൊതിച്ച് നാളുകൾ.. പിന്നീട് അനു അവളെ കുറിച്ച് ഇങ്ങോട്ട് ……

🌺നിന്നിലേക്ക്🌺

Story written by Shithi Shithi

“ടോ പട്ടാളം..’ കേൾക്കാൻ ഏറെ കൊതിച്ചിരുന്ന ആ വിളി കാലങ്ങൾക്കിപ്പുറം കാതുകളിൽ പതിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. തൊട്ടടുത്തിരിക്കുന്ന ആളെ കണ്ടു ആദ്യമൊന്ന് അമ്പരന്നെങ്കിലും അതൊരു സുഖമുള്ള അനുഭൂതി യിലേക്ക് വഴിമാറി..

“ആദ്യാ ” അറിയാതെ തന്നെ ചുണ്ടുകൾ ചലിച്ചു.

“അപ്പൊ പട്ടാളം എന്നെ മറന്നിട്ടില്ല.. ഞാൻ വിചാരിച്ചു എന്നെ മറന്നു കാണുമെന്ന് “

“ഏയ്യ്.. ഞാൻ തന്നെ മറക്കേ.. ഒരിക്കലുമില്ല.”ചിരിയോടെ പറഞ്ഞത് കേട്ട് അവളുടെ ഓർമ്മകൾ പിന്നിലേക്ക് പോയെന്ന് മുഖത്ത് നിന്ന് മനസ്സിലായി.. പിന്നെയും അവൾ എന്തൊക്കെയോ ചോദിച്ചു… എല്ലാത്തിനും യാന്ത്രികമായി ഉത്തരം നൽകി.. മനസ്സ് കണ്ണുകളാൽ അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുകയായിരുന്നു.. ഹൃദയം കാതുകളാൽ അവളുടെ സ്വരം ആവാഹിച്ചെടുക്കുകയായിരുന്നു.. വായിലെ വെള്ളം വറ്റിയതുകൊണ്ടാകണം സംസാരം നിർത്തിയാവൾ സീറ്റിലേക്ക് ചാരി… എന്തൊക്കെയോ ചോദിക്കണ മെന്നുണ്ട് എന്നാൽ അതിനുള്ള മറുപടികൾ മനസ്സിനെ ഇപ്പോൾ വന്ന് മുടിയിട്ടുള്ള സന്തോഷത്തിന് പോറൽ ഏൽപ്പിച്ചാലോ എന്ന ചിന്ത അതിൽ നിന്നും പിന്തിരിപ്പിച്ചു… സുഖമുള്ള ഓർമ്മകളിൽ എപ്പോഴോ മയങ്ങി പോയി.

“ടോ പട്ടാളം ഇറങ്ങുന്നില്ലേ… അതോ നാട്ടിലേക്ക് തിരിച്ചു പോവാ.??.” അവൾ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.. എയർപോർട്ടിന് പുറത്ത് വരെ അവളുണ്ടായിരുന്നു ഒപ്പം..

” എന്ന ഞാൻ പോട്ടെ.. എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം..ദേ ഇതേപോലെ” യാത്ര പറഞ്ഞവൾ നടന്നകലുമ്പോൾ എന്തിനോ മനസ്സിൽ ഒരു വിങ്ങൽ..വീണ്ടും പിരിയുകയാണെന്ന് ചിന്തയിൽ ഉള്ളം നീറി..കണ്ണിൽ നിന്നും മായും വരെ തന്നെ നോക്കി കൈ വീശുന്നവൾ വീണ്ടും ഹൃദയത്തിന് ഒരു നോവാവുന്നതറിഞ്ഞു..

ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള ട്രെയിൻ യാത്രയിൽ പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകൾകൊപ്പം ഓർമ്മകളും പിന്നിലേക്ക് പോയി.

അന്ന് കാവിലെ വേല കഴിഞ്ഞ് പെണ്ണ് പടകളെ വീട്ടിൽ ആക്കാൻ വല്യച്ഛൻ പറഞ്ഞപ്പോൾ തിരിച്ചു ഒറ്റയ്ക്ക് പോവാൻ വയ്യാത്തതുകൊണ്ട് ജിത്തുവിനെയും കൂട്ടി ഒപ്പം.. ജിത്തു ചെറിയച്ഛന്റെ മോനാണ്… ഒരേ പ്രായക്കാർ ആയതുകൊണ്ട് തന്നെ ചെറുപ്പം തൊട്ടുള്ള കൂട്ട്… അവനെ വഴി തെളിക്കാൻ മുമ്പിൽ വിട്ട് എല്ലാ വരുടെയും ഏറ്റവും പിറകിലായി ഞാനും നടന്നു.. റോഡിൽ നിന്നും പാട വരമ്പിലൂടെ നടക്കുമ്പോൾ പെട്ടെന്നൊരു അലർച്ചയോടെ ആരോ എന്നെ വന്ന് അള്ളിപ്പിടിച്ചു..അലർച്ച കേട്ട് എല്ലാരും തിരിഞ്ഞു നോക്കി..

“ആദി.. എന്തെ എന്താ പറ്റിയേ..” ചെറിയച്ഛന്റെ മോൾ അനു തിരിഞ്ഞു വന്ന് ചോദിച്ചപ്പോൾ എന്നിൽ പറ്റിച്ചേർന്ന് നിന്നവൾ അകന്നുമാറി അനുവിന്റെ കൈയിൽ പേടിയോടെ പിടിച്ചു..

“അനു എന്തോ ഇഴഞ്ഞു പോയ മത്തിരി തോന്നി” വിറയലോടെ അവൾ പറഞ്ഞപ്പോൾ എല്ലാവരും കയ്യിലിരുന്ന വെട്ടം കൊണ്ട് താഴെ ഒക്കെ നോക്കാൻ തുടങ്ങി..അന്നാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്.. ആദ്യാ എന്ന ആദി.. ടോർച്ചിന്റെ വെട്ടത്തിൽ ഒരു നോട്ടം മാത്രം കണ്ടു… അനുവിന്റെ ഒപ്പം എംബിബിസ് പടിക്കുവാണ്… അച്ഛൻ ചെറുപ്പത്തിലേ മരിച്ചുവെന്നും അമ്മയുടെ വീട്ടിലാണ് താമസമെന്നും അനുവിൽ നിന്നുമറിഞ്ഞു.. അറിയാതെ ഉള്ളിൽ അവളോട് ഒരു ഇഷ്ടം തോന്നി… അത് അനുവിനോട് പറഞ്ഞപ്പോൾ അവളും കൂട്ടുനിന്നു.. ഉത്സവം ഒക്കെ കഴിഞ്ഞ അനു അവളെക്കൊണ്ട് തിരിച്ചു ഹോസ്റ്റലിലേക്ക് പോവുമ്പോൾ കൊണ്ടുവിടാൻ താനാണ് ചെന്നത്..

“ആദി.. ഒന്ന് നിൽക്കൂ..” അനുവിനോട് കണ്ണുകൊണ്ട് പോവാൻ കാണിച്ചു.

“ആദി ഞാൻ വളച്ചുകെട്ടില്ലാതെ കാര്യം പറയാം.. എനിക്ക്.. എനിക്ക് തന്നെ ഇഷ്ടമാണ് ” പറയാൻ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും എങ്ങനെയോ പറഞ്ഞു..

“വീട്ടിൽ വന്നു ചോദിച്ചോളൂ..”അത്രയും പറഞ്ഞവൾ പോയപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി.. ഒട്ടും താമസിക്കാതെ വീട്ടിൽ പറഞ്ഞ് അവളുടെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു പോയി.. പക്ഷേ അവിടെ എത്തി അവളെ അമ്മാവന്റെ മോന് പറഞ്ഞു വെച്ചതാണെന്നറിഞ്ഞപ്പോൾ ഹൃദയത്തെ ഒരു ഭാരം കേറ്റി വെച്ചത് മാതിരിയായിരുന്നു ..പിന്നീടാണ് അവളോട് തോന്നിയത് വെറുമൊരു ഇഷ്ട മല്ലെന്ന് മനസ്സിലായത്..അല്ലെങ്കിലും തിരിച്ചുവരാത്തത്ര ദൂരേക്ക് ചിലത് അകന്നു പോകുമ്പോളാണല്ലോ എത്രമാത്രം നമ്മൾ അതിനെ സ്നേഹിച്ചിരുന്നെന്നും.. എത്രമാത്രം അത് നമ്മളിൽ വേരൂന്നിയെന്നും.. എത്രമാത്രം നമ്മൾക്കത് പ്രിയപ്പെട്ട താണെന്നെന്നും തിരിച്ചറിയുക..അത്രയേറെ ആ മുഖം എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു..

ഒരുവേള അവൾ എന്നിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് അത്രമേൽ കൊതിച്ച് നാളുകൾ.. പിന്നീട് അനു അവളെ കുറിച്ച് ഇങ്ങോട്ട് പറയുമ്പോൾ അതിൽനിന്നും ഒഴിഞ്ഞുമാറി.. അത്രയേറെ അവളെന്ന് ചിന്ത ഹൃദയത്തെ നോവിക്കുന്നുണ്ടായിരുന്നു.. ലീവിന് നാട്ടിൽ വരുമ്പോഴൊക്കെ അവളെ ദൂരെ നിന്നൊന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്..പിന്നെ സ്വയം വേണ്ടെന്ന് വെക്കും..അവൾ എന്ന ഓർമ്മയിൽ ഇത്രയും കാലം കല്യാണം കേൾക്കാത്തതിനുള്ള അമ്മയുടെ പരിഭവം കണ്ടില്ലെന്നു നടിച്ചു..ഇന്നു വീണ്ടും കണ്ടപ്പോൾ ഒന്നുകൂടി തെളിമയോടെ ആ മുഖം മനസ്സിൽ പോറിയിട്ടു എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം എന്ന് പ്രതീക്ഷ നിറഞ്ഞ അവളുടെ വാക്കുകൾ ഓർത്ത്..

ചിന്തയിൽ നിന്നുണരുമ്പോൾ ശ്രീനഗർ എത്താനായിരുന്നു.. തിരിച്ച് ജോലിയിൽ കയറി രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും യാത്രയുടെയും കാലാവസ്ഥ മാറ്റത്തിന്റെയും ആവാം ഒരു ചെറിയ പനിപിടിച്ചു.

“സാബ്.. ഡോക്ടർ ആയെ ഹേയ് ” സെക്യൂരിറ്റി വന്ന് പറഞ്ഞപ്പോൾ കണ്ണു കൊണ്ട് വിളിക്കാൻ പറഞ്ഞു.. വിജയ് സർ വിളിച്ചു പറഞ്ഞിരുന്നു ഡോക്ടറെ ആയിക്കുന്ന കാര്യം..പുതിയ അപ്പോയ്ന്റ്മെന്റ് ആണ് ഇതുവരെ ജോയിൻ ചെയ്തിട്ടില്ല..

” ആഹ് പട്ടാളം…നാട്ടിൽനിന്ന് വന്നപ്പോഴേക്കും കിടപ്പിലായൊ ” സ്റ്റെതസ്കോപ്പു മായി മുമ്പിൽ നിൽക്കുന്ന ആദ്യയെ കണ്ട് ആകെ അമ്പരന്നു.

“മിഴിച്ചു നോക്കണ്ട.. വിജയ് സർ പറഞ്ഞ ആൾ ഞാൻ തന്നെയാ ” അവൾ എടുത്തു വന്ന പരിശോധിക്കാൻ തുടങ്ങി.

” എന്റെ അച്ഛൻ ഇയാളെ പോലെ ഒരു പട്ടാളം ആയിരുന്നു… അതുകൊണ്ട് എന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹ പട്ടാളത്തിൽ ചേരണമെന്ന്… അങ്ങനെ നാട്ടിൽ നിന്നും എംബിബിഎസ് എടുത്ത ആർമി ഡോക്ടർ ആവാനുള്ള ടെസ്റ്റ് എഴുതി.. കിട്ടി…ഇയാൾ ഈ ക്യാമ്പിൽ ആണെന്ന് അന്ന് ഫ്ലൈറ്റിൽ വെച്ച് പറഞ്ഞപ്പോൾ മനസ്സിലായി… അച്ഛന്റെ പഴയ ഫ്രണ്ട വിജയ അങ്കിൾ… അങ്കിളിനോട് ചോദിച്ച് അത് ഉറപ്പുവരുത്തി” ഉള്ളിൽ ഉയർന്ന സംശയത്തിന് ഉത്തരം നൽകിക്കൊണ്ട് അവൾ പരിശോധിച്ചുകൊണ്ടിരുന്നു..ഇടയ്ക്ക് ഒരു ഇഞ്ചക്ഷനും തന്നു.

“ഇയാൾക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ” ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ടിരിക്കുന്ന എന്നോട് ചോദിച്ചുകൊണ്ടവൾ അടുത്ത് വന്നിരുന്നു.

“ഹുസ്ബൻഡ്..” പെട്ടെന്ന് അത് ചോദിക്കാനാണ് തോന്നിയത്.

“കല്യാണം കഴിച്ചാൽ അല്ലേ ഹസ്ബൻഡ് ഉണ്ടാവു… ഞാൻ കേട്ടിയിട്ടില്ല” സംശയത്തോടെ അവളെ നോക്കിയപ്പോൾ വീണ്ടും തുടർന്നു.

” അമ്മാവന്റെ മോൻ ആയിട്ട് ഒരിക്കലും ചേർന്ന് പോവാൻ പറ്റില്ലായിരുന്നു. അപ്പോ ആദ്യമേ അതങ്ങ് വേണ്ട വെച്ചു.. പിന്നെ ഒരാളെ ചെറിയ ഇഷ്ടം ഉണ്ടായിരുന്നു..എന്റെ അച്ഛനെ പോലെ പട്ടാളക്കാരൻ ആയിരുന്നു ഒരാളോട്… ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു…അതുകൊണ്ടുതന്നെ വീട്ടിൽ ചെന്ന് ചോദിക്കാൻ പറഞ്ഞു.. വീട്ടിൽ വന്ന് ചോദിക്കുകയും ചെയ്തു..പക്ഷെ അമ്മ എന്നെ അമ്മാവന്റെ മോനെ കൊണ്ട് കെട്ടിക്കാൻ നിൽക്ക പറഞ്ഞു… പിന്നീട് അയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല… എന്റെ ഫ്രണ്ടിന്റെ ഏട്ടൻ ആയതുകൊണ്ട് ഇതുവരെ അങ്ങേര് വേറെ കല്യാണം കഴിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു…ഒപ്പം ഇപ്പോഴും എന്നെ മനസ്സിൽ കൊണ്ടു നടക്കുന്നു എന്നും.. ആഹ്… പിന്നെ നാട്ടിൽ നിന്നും ഡൽഹിക്ക് വരുമ്പോൾ ഫ്ലൈറ്റിൽ വെച്ച് കണ്ട് കണ്ടിരുന്നു.. പക്ഷെ അങ്ങേര് ഒന്നും പറഞ്ഞില്ല.. ” ഒളികണ്ണിട്ട് എന്നെ നോക്കി പറഞ്ഞുകൊണ്ട് അവളൊരു ദീർഘശ്വാസം വിട്ടു… പറഞ്ഞതൊന്നും ഒരു നിമിഷത്തേക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… ആദ്യത്തെ അമ്പരപ്പ് മാറി ചുണ്ടിലൊരു ചിരി വിരിഞ്ഞു…അത് അവളിലേക്കും പടർന്നു..

“എല്ലാം അറിഞ്ഞ സ്ഥിതിക്ക് എങ്ങനെയാ മേജർ. കൈലാസ് മോഹൻ… എന്നെ mrs ആക്കുവല്ലേ “

” അതിനെന്താ ഡബിൾ ഓക്കേ ” ചിരിച്ച് കൊണ്ട് അവളെ പിടിച്ചു ചേർത്തു നിർത്തി.. എന്നോ നഷ്ടമായി എന്ന് കരുതിയ പ്രണയം വീണ്ടും മൊട്ടിട്ടു..അകന്നു പോയി എന്ന് കരുതിയ പ്രണയം എനിലേക്ക് തന്നെ വന്നു ചേർന്നു.. ഇനി ഒഴുകുകയാണ് നിന്നിലേക്ക്..

(അവസാനിച്ചു)

തുടക്കത്തിൽ എന്നോ എഴുതിയതാണ്..കുറവുകൾ ഉണ്ടാവും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *