ഒരോന്നു എടുത്തു പൊതിഞ്ഞ് നൂല് ചുറ്റുമ്പോൾ കെട്ടി തുക്കിയ ആ ചാക്കു നൂലിൻെറ വട്ടം തീരിഞ്ഞു കൊണ്ടിരുന്നത് നോക്കി ഞാനങ്ങനെ നിന്നു…

എഴുത്ത്: മനു പി. എം

പന്ത്രണ്ട് രൂപയുടെ ഒരുകിലോ അരി ..വേണം ..

പിന്നെ …

നൂറു ഉണക്കമുളക് .. ഒരു പേക്കേറ്റ് ഉപ്പ് അമ്പത് ചെറിയുള്ളി.. പിന്നൊന്നും വേണ്ട..

ഒരോന്നു എടുത്തു പൊതിഞ്ഞ് നൂല് ചുറ്റുമ്പോൾ കെട്ടി തുക്കിയ ആ ചാക്കു നൂലിൻെറ വട്ടം തീരിഞ്ഞു കൊണ്ടിരുന്നത് നോക്കി ഞാനങ്ങനെ നിന്നു…

അമ്മക്ക് പണിയുണ്ടോ…ഇന്ന് .

ഇല്ലാ പണിയില്ലെന്ന് പറഞ്ഞു ..

അമ്മോട് ഉണ്ണിനായര് നാളെ പണിക്ക് വരാൻ പറഞ്ഞുന്ന്..പറയണം..

ഉം ഞാൻ പറയാം ..

നാളെ തന്നെ തെങ്ങിന് തൂപ്പിറക്കണം അതിനാണ് പറയ് ട്ടോ .മറക്കെരുത്…

ഇല്ലാ പറയാം …എത്രയായ് ..

മുപ്പത്തിയെട്ട് .. രൂപ…

അമ്മ മുൻപേ കണക്കറിഞ്ഞു തന്ന കൈയ്യിൽ പിടിച്ച നാൽപ്പത് രൂപ കൊടുത്തു ..

അമ്മയത് തരുമ്പോൾ ബാക്കിയാകുന്ന കാശ് ഞാനെടുക്കുമെന്ന് പറഞ്ഞു കൊണ്ടാണ് കടയിലേക്ക് വന്നത്…

ബാക്കിക്കായ് നിൽക്കുമ്പോൾ കണ്ണുകൾ മുന്നിൽ അടുക്കു വച്ച മുട്ടായി പാത്രത്തിൽ ആയിരുന്നു ചിലത് തിന്നു രുചിയറിഞ്ഞതും ബാക്കി വില കൂടിയതും കൊണ്ടും മൂകളിലെ പലകയിലെ ആണിയിലെ അച്ഛാറുകളിലേക്ക് നോക്കി നിൽക്കെ.. ബാക്കിയായ രണ്ടു രൂപ തന്നു ..

അതെ ..ഈ രണ്ടു രൂപക്ക് അമ്പതു പൈസേടെ രണ്ടു പുളിച്ചാറ് രണ്ടു പൊടിയച്ചാറ് വേണം..

അതും വാങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ..ഇനിയമ്മ ബാക്കി ചോദിക്കുമോന്ന് ഭയമുണ്ടായിരുന്നു ഉള്ളിൽ ..

വീട്ടിൽ എത്തുമ്പോൾ ഉള്ളിൽ നിന്നും തേങ്ങ ചിരകുന്ന ശബ്ദം കേൾക്കുന്നുണ്ട്

അമ്മാ.ന്ന് വിളിച്ചു കയറി ചെല്ലുമ്പോൾ..

ഇവിടെ ഉണ്ട് ചെക്കാന്ന് പറഞ്ഞു അമ്മയുടെ ഒച്ച കേട്ടാപ്പോൾ ഒരു സമാധാനം തോന്നി…

സാനങ്ങളെല്ലാം അടുക്കളയിൽ കൊണ്ട് വച്ചു

ചിരകി തീർന്ന തേങ്ങയും എടുത്തു വീഥനയിൽ വച്ചു അമ്മ അരി കഴുകാൻ പോയാപ്പോൾ ഒരു നുള്ളു തേങ്ങ വാരി ഞാൻ അടുക്കള പുറത്ത് വന്നിരുന്നു ആലോചിക്കുമ്പോൾ …

ചോറിനു അരിയിട്ടു വന്ന അമ്മ തൊലി കളെയെന്ന് പറഞ്ഞു കുറച്ചു ഉള്ളിയെൻെറ കൈയ്യിൽ തന്നു…

പീടികയിൽ എത്രയായ് ബാക്കിയില്ലെ…

ഇല്ല നാൽപ്പതായ് .. രണ്ടു രൂപ ഉണ്ടായിരുന്നു അത് ഞാനെടുത്തു.. പിന്നെ ഉണ്ണി നായര് പണിക്കു ചെല്ലാൻ പറഞ്ഞു നാളെ.. .. തൂപ്പ് ഇറക്കാനന്ന് പറഞ്ഞു..

ഉം..

അമ്മെ ഇന്നെന്താ കൂട്ടാൻ വെക്കണ് ..

കൂട്ടാൻ ഒന്നുമില്ല ചമ്മന്തിയുണ്ടാക്ക എണ്ണയില്ലാത്തോണ്ടെ പപ്പടം ചുട്ടത് ഉണ്ട്…

അപ്പോൾ എണ്ണ വാങ്ങായിരുന്നു കടയിൽ പോയാപ്പോൾ.. ഇനിയിപ്പോൾ കടം പറയായിരുന്നു എപ്പോഴും കടം പറഞ്ഞാൽ എങ്ങനെ ശരിയാവ ഓർത്തു പറഞ്ഞില്ല

നാളെ പണിയില്ലെ പണി മാറ്റി വരുമ്പോൾ കൊടുക്കാലോ…

നാളെ പണി ഉണ്ടാകുന്നു അമ്മക്ക് അറിയില്ലായിരുന്നു എന്നാൽ ഞാൻ പറയില്ലെ.. ഇനിപ്പോൾ ഇതു കൂട്ടി തിന്നാ..അച്ഛനും ഇതൊക്കെ മതി..

പെട്ടന്ന് രാധേടെത്തിടെ ചന്തു നായ കിതച്ച് കൊണ്ട് ഓടി വന്നു അടക്കള വരാന്തയിൽ കയറി മണം പിടിച്ചു എൻറെ കാലിൽ നക്കി പിന്നാം പുറത്തേക്ക് ഓടി പോയി…

പരിജയമില്ലാത്തവർ ആരെങ്കിലും വന്നോന്ന് അറിയാനാണ് അവൻെറ ഓട്ടം..

കുറച്ചു കഴിഞ്ഞാപ്പോൾ രാധേടെത്തി കൈയ്യിലൊരു പാത്രം കൊണ്ട് വന്നു ..

കാണ്ണാ ഇത്തിരി മീഞ്ചാറ.. പറയുമ്പോൾ ചന്തു മണം പിടിച്ചു വന്നു അവർക്ക് ചുറ്റും വാലാട്ടി നടന്നു..

ഞാനത് വാങ്ങി അടുക്കളയിലേക്ക് കയറുമ്പോൾ അവര് പുറത്തെ തിണ്ണയിലേക്കിരുന്നു കുറച്ചു നീങ്ങി വാലു കടിച്ചു കൊണ്ട് ചന്തവും മുറ്റത്ത് ചുരുണ്ടു കൂടി….. .

ഞാൻ മിഞ്ചാറ് കൊണ്ട് ഇന്നലത്തെ വെള്ളച്ചോറ് കുറച്ചെടുത്തു പാത്രത്തിൽ ഇട്ടു കറിയൊഴിച്ചു അടുക്കള വീഥനയിൽ കയറി .. അമ്മിയിൽ ചമ്മന്തി അരയ്ക്കുന്ന അമ്മയെ എനിക്ക് ജനലവഴി കാണാമായിരുന്നു..

അടുക്കള പുറത്ത് തിണ്ണയിലിരുന്ന രാധേടെത്തി പറയുന്നു കേട്ടു..

ബിന്ദുവേ എൻറെ മൂത്ത മോൻ ബോംബെ വച്ചു തന്നെ ഒരുത്തിയെ കെട്ടിയെന്ന് കേട്ട് ഇങ്ങനെ ഉണ്ടോ മക്കള് അവൻറെ അച്ഛനുണ്ടെങ്കിൽ അവനിത് എന്നോട് ചെയ്യില്ലായിരുന്നു ..

രണ്ട് എണ്ണം ദൈവം തന്നോണ്ട് പെരുവഴിയിൽ ആയില്ല ചെറിയവൻ പാവ അല്ലേടീ എൻറെ കുട്ടി അമ്മയെ ഓർത്തു കഷ്ടപ്പെടണ്..

രാധേടെത്തി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മൂക്ക് മിഴിഞ്ഞു മുണ്ടിൽ തേച്ചു …

ഇങ്ങള് വിഷമിക്കേണ്ട രാധേച്ചി അവനിങ്ങളെ നോക്കും ഇന്ന് രാവിലെ പണിക്കിറങ്ങുമ്പോൾ ഓനിവിടെ വന്ന്. .

” അമ്മയെ നോക്കണെ ബിന്ദേച്ചിയേന്ന് പറഞ്ഞിട്ട പോയെ..

ഓനൊരു പെണ്ണ് കെട്ടിയ ചേച്ചി രക്ഷപ്പെടും..

അങ്ങനെ കരുതാന്ന എൻറെ ബിന്ദോ.. എന്നാലും മൂത്തവൻ ഇങ്ങനെ ചെയ്തല്ലോ ഓർക്കുമ്പോൾ ഒരു സമാധനം കിട്ടണില്ല..

ഒനൊരു വാക്കു പറഞ്ഞിരുന്നേൽ..ഇത്രയും ഓക്കെ നോക്കി വളർത്തിയതല്ലെ. എന്നിട്ടും ഒരു വിലയില്ലാതെ പോയി.. തോന്നാ .

അങ്ങനെ ഒന്നുമില്ല ചേച്ചി എല്ലാം ശരിയാകും…

ഇന്നാ ഞാൻ വീട്ടിലേക്ക് ചെല്ലെട്ട ചെറിയവൻ ഇപ്പോൾ വരും കഴിക്കാൻ വല്ലതും വിളമ്പി കൊടുക്കേണ്ടെ ഞാനല്ലെ ഉള്ളു എന്ന് പറഞ്ഞു അവർ മെല്ലെ എഴുന്നേറ്റു നടന്നു..

ചമ്മന്തി അരച്ചു അമ്മ കയറി വരുമ്പോൾ ഞാൻ വീഥനയിൽ നിന്നും ഇറങ്ങി ഇത്തിരി തേങ്ങ ചമ്മന്തിയെടുത്തി ഉമ്മറത്തേക്ക് പോയി..

അന്ന് രാത്രി മങ്ങിയ ബൾബിൻ വെട്ടത്തിൽ ഇരിക്കുമ്പോൾ അപ്പുറത്തെ ചന്തുനായ നിറത്താതെ കുരക്കുന്നു കേട്ടു അമ്മയടുത്തു വന്നു .

നീയൊന്നു വന്നേ അപ്പുറം പോയി വരാ..രാധേടത്തി ഒറ്റക്കൊള്ളു എന്ന അച്ഛൻ പറഞ്ഞു സുനിയേട്ടാൻ വന്നില്ല ..ചന്തു നിന്ന് കുരക്കുന്നു എന്തെങ്കിലും കണ്ടിട്ട് ആകും….അപ്പോ നമ്മുക്ക് അവിടെ പോകാന്ന് പറഞ്ഞു എന്നെയും വിളിച്ചു.

ഞാനമ്മയ്ക്ക് പിറകെ രാധേടത്തിടെ വീട്ടിലേക്ക് അവരുടെ പറമ്പു വഴിയെ കടന്നു ചെല്ലുമ്പോൾ അടുക്കള പുറത്ത് നിന്ന് ചന്തു നിറത്താതെ കുരക്കണ് …

നോക്കിയാപ്പോൾ നിലത്ത് ചലനമില്ലാതെ കിടക്കണെ രാധേടത്തിയെ ഞാനും അമ്മയും കണ്ടു ഓടി ചെന്നു നിലത്തിരുന്നു അമ്മ വാരി എടുക്കുമ്പോൾ തല പൊട്ടി ചോര വരുന്നു ഉണ്ടായിരുന്നു..

അപ്പോഴും ചന്തു നിന്നു ഞങ്ങളെ നോക്കി മെല്ലെ കുരച്ചു കൊണ്ടിരുന്നു വീട്ടിലാരെയും കാണാത്തോണ്ട് ഞങ്ങളെ തിരഞ്ഞു അച്ഛനപ്പൊൾ അങ്ങോട്ട്‌ വന്നത് നിലത്ത് അവരെ നിന്ന് എഴുന്നേൽപ്പിച്ചു അടുക്കള വരാന്തയിൽ കിടത്തി ..

എന്നോട് ഇത്തിരി വള്ളം കൊണ്ട് വരാൻ പറഞ്ഞു അപ്പോഴേക്കും അച്ഛൻ വണ്ടി വിളിച്ചോണ്ട് വരാന്ന് പറഞ്ഞു ഇരുട്ടിലേക്ക് ഓടിയിരുന്നു ..

വെള്ളം എടുത്തു വന്നാപ്പോൾ പേടിച്ച് കണ്ണു നിറഞ്ഞ് രാധേത്തിയമ്മേടെ മോൻ സുനിലേട്ടെൻ അങ്ങോട്ട് ഓടി വന്നത് ….

അമ്മ എൻറെ കൈയ്യിൽ നിന്നും വെള്ളം വാങ്ങി അവരുടെ ചുണ്ടിൽ വച്ചു കൊടുക്കുമ്പോൾ നേരിയ ഞെരക്കം മാത്രം അവരിൽ നിന്നും ഉണ്ടായിരുന്നു ..

സുനിലേട്ടനും അമ്മയും അവരെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചാപ്പോഴേക്കും വണ്ടി വന്നു . അവരെ കയറ്റുമ്പോൾ ചന്തു നായ നിന്നു കുരച്ചു കൊണ്ടിരുന്നു .

എന്നെയും അമ്മയെയും അവിടെ നിർത്തി അച്ഛനും അവർക്ക് ഒപ്പം പോയി വണ്ടിക്ക് പിന്നാലെ ഓടിയ ചന്തു നിരാശയോടെ മുഖത്താഴ്ത്തി തിരികെ വന്നു തുറന്നിട്ട പടിവാതിൽക്കൽ തല നിലത്ത് വച്ചു ചന്തു മിണ്ടാതെ ചുരുണ്ടു കിടക്കണ് കണ്ടാപ്പോൾ എനിക്കും അമ്മയ്ക്കും വല്ലാത്ത സങ്കടം തോന്നി…

രാവിലെ ഹോസ്പ്പിറ്റൽ നിന്നും അച്ഛൻ വന്നാപ്പോൾ പറഞ്ഞു കേട്ടു പേടിക്കാനില്ല ചെറുതായി ഒന്നു വഴുതി വീണാപ്പോൾ തലയിടിച്ചതാണ് എന്ന് വൈക്കീട്ട് വീട്ടിൽ പോകാന്ന് പറഞ്ഞു . എന്നോട് പൊക്കോ സുനില് പറഞ്ഞു ..

എന്താ ഉണ്ടായ് ബിന്ദോ…

എനിക്ക് അറിയില്ല ഏട്ടാ ഇന്നലെ ചന്തു നിർത്താതെ കുരക്കണ് കണ്ടാപ്പോൾ പോയി നോക്കുമ്പോൾ രാധേടെത്തി നിലത്ത് കിടക്കണെ കണ്ടു…

ഉം. അപ്പു ചന്തുന് ചോറ് കൊടുത്തോ. അവന് അവിടെ ഇല്ലായിരുന്നെങ്കിൽ ആരെങ്കിലും അറിയോ..കൊടുക്കുന്ന സ്നേഹത്തിന്റെ ഇരട്ടി തരുന്നവന അവൻ. മനുഷ്യനേക്കൽ നന്ദിയും സ്നേഹവും ഉണ്ട് നായകൾക്ക്….

കൊടുത്തു അച്ഛാന്ന് പറഞ്ഞു ഞാനച്ഛനെ നോക്കി..

വിശ്വാസം വരാത്ത പോലെ. ..അച്ഛൻ രാധേടെത്തിടെ വീട്ടിലേക്ക് നടന്നു… ഞാനും പിന്നാലെ ഓടി അവിടെ ചെല്ലുമ്പോൾ ചന്തു അതെ കിടപ്പ് തന്നെ

മീഞ്ചാറൊഴിച്ചു ഞാൻ കുഴച്ചു കൊടുത്ത ചോറവൻ അപ്പോഴും തൊട്ടിട്ടില്ല. അങ്ങനെ തന്നെ അവൻറെ പാത്രത്തിൽ കിടപ്പുണ്ട്….

അച്ഛൻ ചെന്നു അവൻെറ നെറുകയിൽ തലോടിയാപ്പോൾ ..അവനൊന്നു തലയുയർത്തി ഞങ്ങളെ നോക്കി ..മെല്ലെ എഴുന്നേറ്റു പടിക്കലേക്ക് ഓടി വഴിലേക്ക് നോക്കി..കുറച്ചു നേരം..നിന്നു…

രാധേടെത്തിക്ക് അവനെ ഭയങ്കര ഇഷ്ടമാണ് എല്ലാവർക്കും അതറിയാ പതിവ് പോലെ ഒരു ദിവസം..പണിക്കു പോയി വരുമ്പോൾ എവിടെ നിന്നോ കിട്ടിയത അന്ന് രാധേടത്തി കൂടെ കൊണ്ട് വന്നു… ചന്തൂന്ന് വിളിക്കുമ്പോൾ എവിടെ നിന്ന് ആണെങ്കിലും വിളിക്കേട്ട് ഓടി വരും…

രാധേടെത്തി ഇപ്പോൾ വീട്ടിലോട്ട് വരുന്നുണ്ടെന്ന് എനിക്ക് അറിയാൻ കഴിയുന്നത് വരുന്നതിന് തൊട്ടു മുമ്പെ ഒരു ബോഡിഗാർഡ് പോലെ അവനോടി വന്നു വീടിന് ചുറ്റും നിരീക്ഷണം നടത്തും..

റോഡിലേക്ക് നോക്കി നിന്നിരുന്ന ചന്തു നിരാശയോടെ തിരിഞ്ഞു വന്നു വരാന്തയിൽ കയറി കിടന്നു വീണ്ടും അവൻെറ കൈകളിലേക്ക് തല വച്ചു..

വൈക്കിട്ട് അവൻറെ നിർത്താതെ ഉള്ള കുരക്കേട്ടാണ് ഞാനെഴുന്നേറ്റത് നോക്കുമ്പോൾഅമ്മ വീട്ടിൽ ഇല്ലായിരുന്നു .. ഞാൻ വേഗം എഴുന്നേറ്റു രാധേടെത്തിടെ വീട്ടിലേക്ക് ഓടി ചെന്നാപ്പോൾ..

വണ്ടിയിൽ നിന്നും ഇറങ്ങി താങ്ങി പിടിച്ചു കൊണ്ട് വരുന്ന രാധേടെത്തിയെ കണ്ടിട്ടവൻ നിർത്താതെ കുരച്ചു അവർക്ക് ചുറ്റും ഓടുകയായിരുന്നു ..

അച്ഛൻ വന്നു പത്തു രൂപ നീട്ടി നീ കടയിൽ പോയി ഇരുന്നൂറ്റമ്പത് മിച്ചറ് വാങ്ങാൻ എന്നോട് പറഞ്ഞു ..

ബാക്കിയുണ്ടെങ്കിൽ ഞാൻ എടുക്കുട്ടോ പറഞ്ഞു കാശ് വാങ്ങി കടയിലേക്ക് നടക്കുമ്പോൾ.. കൂട്ടിനെന്ന പോലെ പിന്നിൽ നിന്നും ചന്തുവും എനിക്ക് ഒപ്പമെത്താൻ ഓടിവരുന്നുണ്ടായിരുന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *