ഒളിച്ചോടിയാൽ എന്താ അവർ നല്ല അന്തസോടെ തന്നെയാണ് ജീവിക്കുന്നത്… അതും നമ്മളെക്കാളും വല്യ അന്തസോടെ…..

നാണക്കരി

Story written by Noor Nas

അയ്യോ അവളോരു നാണക്കാരി പെണ്ണാ.

അങ്ങനെയാ ഞാൻ അവളെ വളർത്തിയത്…

അകന്ന ബന്ധത്തിൽ ഉള്ള ഒരു സ്ത്രീ വർഷങ്ങൾക്ക് ശേഷം വിട്ടിൽ വന്നപ്പോൾ.

എല്ലാവരോടും പറയും പോലെ അമ്മ അവരോടും അത് തന്നേ പറയുന്നത് കേട്ടപ്പോൾ..

അവൾ വാതിൽക്കൽ വന്ന് എത്തി നോക്കി….

അവളെ ഒരു മിന്നായം പോലെ കണ്ട ആ സ്ത്രീ

അമ്മയോട് പറയുന്നത് അവൾ കേട്ടു

ഒരു വെട്ടം പോലെ കണ്ടെങ്കിലും എന്നിക്ക് ഒന്നു മനസിലായി..

നിന്റെ മോൾ ഒരു സുന്ദരിയാ കേട്ടോ.

ഇപ്പോളത്തെ പെണ്ണ് പിള്ളേർക്ക് ഒന്നുമില്ലാത്ത അടക്കവും ഒതുക്കവും.
അവൾക്ക് ഉണ്ടെന്ന്..

എന്നിക്ക് ഒറ്റ നോട്ടത്തിൽ തന്നേ മനസിലായി..

അത് കേട്ടപ്പോൾ അമ്മ ഒരു പൊരിച്ച മീൻ കൂടി എടുത്ത് അവരുടെ പാത്രത്തിൽഇട്ട് ക്കൊണ്ട് പറഞ്ഞു.

കഴിച്ചോ കഴിച്ചോ നല്ല പുഴ മീൻ ആണ്..

എന്നും കിട്ടാറില്ല വലപ്പോഴും മാത്രമേ കിട്ടും. ഇത് തിന്നാൻ ഉള്ള യോഗം

കല്യാണിയമ്മയ്ക്ക് ഉണ്ട്..

അതോണ്ട് ല്ലേ വർഷങ്ങൾക്ക് ശേഷം ഇത്രേടം വരെ വരാൻ കല്യാണിയമ്മക്ക് ഇന്ന് തന്നേ തോന്നിയത്…

അതെ അതെ എന്ന് തലയാട്ടി ക്കൊണ്ട്.. അവർ അത് ആസ്വദിച്ചു കഴിച്ചു…

കല്യാണിയമ്മ…ആ പിന്നെ ഞാൻ ഇവിടെ വന്നത് ഒരു നിമിത്തം ആയാനാ തോന്നുന്നെ

എന്താ എന്നാ ചോദ്യ ഭാവത്തിൽ അമ്മ അവരെ നോക്കി…

നമ്മുടെ പടിഞ്ഞാറെ വീട്ടിലെ സാവിത്രി ഇല്ലേ..

അമ്മ മനസിലാവാതെ അവരെ തന്നേ നോക്കി…

അവർ അമ്മയുടെ അരികിൽ ഇത്തിരി ചേർന്ന് ഇരുന്നു ക്കൊണ്ട് ചെവിയിൽ പറഞ്ഞു..

പണ്ട് ആനക്കാരന്റെ കൂടെ ഒളിച്ചോടിയ…

. ഹാ ഹാ മനസിലായി എന്ന അർത്ഥത്തിൽ അമ്മ തലയാട്ടി..

അവർക്ക് ഒരു മോൻ ഉണ്ട് ചെക്കൻ ഇപ്പോ പട്ടാളത്തിൽ ആണ്.

മുൻപത്തെ പോലെ ഗതി ഇല്ലാത്തവർ ഒന്നുമല്ല അവർ.ഇപ്പോൾ

നല്ല ചുറ്റുപാടാക്കെ ഉണ്ട്…

ചെക്കൻ അടുത്ത ആഴ്ച ലീവിന് നാട്ടിൽ വരുന്നുണ്ടത്രേ.

അവന് ആണെങ്കിൽ നിന്റെ മോളെ പോലെ

നല്ല അടുക്കവും ഒതുക്കവും ഉള്ള പെണ്ണിനെ മതി..

എവിടെയെങ്കിലും ഒത്തു വന്നാൽ അറിയിക്കണേ കല്യാണിയമ്മേ എന്ന് എന്നോടും പറഞ്ഞു..

ചോക്ക് മല കൈയിൽ ഉള്ളപ്പോൾ ഞാൻ പിന്നെ എന്തിന് ചോക്ക് അന്യക്ഷിച്ചു നടക്കണം ശരിയല്ലേ?

അതും പറഞ്ഞ്ഞാ ൻ നിൽക്കുന്ന വാതിൽ മറവിലേക്ക് എത്തി വലിഞ്ഞു നോക്കുന്ന കല്യാണിയമ്മ..

അമ്മയ്ക്ക് ആണെങ്കിൽ ഒരു ഇഷ്ട്ട കുറവ് പോലെ..

കല്യാണിയമ്മ. എന്താ നീ ഈ ആലോചിച്ചു കൂട്ടുന്നത്..

നല്ല ഒരു ബന്ധം അല്യോടി ഇത്

ഇതിൽ ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു..???

അമ്മയുടെ ചിന്തകൾ എന്താണ് എന്ന് എന്നിക്കറിയാ.

പക്ഷെ അമ്മയുടെ മോഹങ്ങൾ ആണ് കുറച്ച് നേരത്തേക്ക് എങ്കിലും.

അമ്മയെ മറവിയുടെ ലോകത്തേക്ക്

കൂട്ടി ക്കൊണ്ട് പോകുന്നത്….

അമ്മ… എന്നാലും പണ്ട് ഒരാളുടെ കൂടെ ഒളിച്ചോടിയ കുടുംബത്തിലേക്ക് എന്റെ മോളെ…

കല്യാണിയമ്മ.. ഒളിച്ചോടിയാൽ എന്താ അവർ നല്ല അന്തസോടെ തന്നെയാണ് ജീവിക്കുന്നത്… അതും നമ്മളെക്കാളും വല്യ അന്തസോടെ…..

നിന്റെ മോളുടെ ഭാവി നിയായി തകർക്കരുത്…

പിന്നെ അധികാമോന്നും പറയാൻ അനുവാദിക്കാതെ കല്യാണിയമ്മ അമ്മയോട് പറഞ്ഞു…

ഇന്നി ഒന്നും ചിന്തിക്കാൻ ഇല്ലാ..ചെക്കൻ ലീവിന് വന്ന ഉടനെ

നല്ല ഒരു ദിവസം നോക്കി

ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാം…

പടികൾ ഇറങ്ങി പോകുന്ന കല്യാണിയമ്മയെ നോക്കി നിക്കുന്ന അമ്മ.

സ്വയം പറഞ്ഞു ചിലപ്പോ ഇത് ഇവളുടെ ഒരു ഭാഗ്യം ആയിരിക്കാം..

ഒരു ദിവസം ചെക്കനെയും ചെക്കന്റെ വിട്ടുക്കാരയെയും കൂട്ടി പടികൾ കയറി വരുന്ന കല്യാണിയമ്മ…

അവരെ കണ്ടതും പൊട്ടി കരഞ്ഞു ക്കൊണ്ട് അവരെ മുന്നിലേക്ക്‌ ഓടി ചെല്ലുന്ന അമ്മ…

പോയി കല്യാണിയമ്മേ പോയി ഏതോ ഒരു തെണ്ടിയുടെ കൂടെ അവൾ ഒളിച്ചോടി പോയി….

അന്തം വീട്ടു നിക്കുന്ന കല്യാണിയമ്മ..

ചെക്കനെയും ചെക്കന്റെ വീട്ടുകാരെയും ചമ്മലോടെ നോക്കി.

തന്നേ വെടിവെച്ച് കൊല്ലാൻ തോന്നുന്ന ദേഷ്യം കണ്ണുകളിൽ അടക്കി വെച്ച് തന്നേ തന്നേ നോക്കി നിൽക്കുന്ന

ചെക്കനെ രണ്ടാമത് ഒരു വട്ടം കൂടി നോക്കാനുള്ള ധൈര്യം.

കല്യാണിയമക്ക് ഇല്ലായിരുന്നു…

അവർ എന്തക്കയോ പിറുപിറുത്തു ക്കൊണ്ട്അ വിടെന്ന് ഇറങ്ങി പോകുബോൾ..

കല്യാണിയമ്മ അമ്മയുടെ അരികിൽ വന്ന്

പറഞ്ഞു..കുറേ വർഷങ്ങൾക്ക് ശേഷം

ആണ് ഞാൻ നിന്റെ വീട്ടിലേക്ക് വന്നേ.

അത് ഇങ്ങനെയൊരു ദുരന്തത്തിന് വേണ്ടി ആയിപോയാലോടി…

ഒരു നാണക്കാരി മോളും നീയും തുപ്പും..

കല്യാണിയമ്മ മുറ്റത്തേക്ക് കാറി തുപ്പി പടികൾ ഇറങ്ങി പോകുബോൾ…

അമ്മ സാരിയുടെ അറ്റം കൊണ്ട് കണ്ണീർ ഒപ്പുന്നത്.. അവൾ കണ്ടു

അമ്മേ എന്ന വിളിയോടെ ജനലിനു പുറത്തേക്ക് വന്ന കൈകൾ….

പിന്നെ അതിന് പിറകെ വന്ന ചില ഇടറുന്ന വാക്കുകൾ ഞാൻ അമ്മയോട് അന്നെ പറഞ്ഞതല്ലേ…

അത് കേട്ട് അമ്മ ആ കൈയിൽ പിടിച്ചു തുരു തുരെ ഉമ്മവെച്ച് കൊണ്ട് പറഞ്ഞു..

അമ്മയുടെ മനസിലെ പാഴ് മോഹം കൊണ്ട് നിന്നിലെ കുറവുകൾ

ഈ അമ്മ മറന്നു മോളെ..അമ്മയോട് ക്ഷമിക്കു..

നിന്നെ മോളെ എന്ന് വിളിക്കണോ അതോ മോനെ എന്ന് വിളിക്കണോ?

ഈ അമ്മയ്ക്ക് അതും അറിയില്ല…

അതുപോലെ ഒരു ജന്മം ആണല്ലോ നിന്നക്ക്ദൈ വം നൽകിയത്..

.ആണും പെണ്ണും കെട്ട ജന്മം…അത് പറഞ്ഞു തീരും മുൻപ്പ്

അമ്മയുടെ കൈകളിൽ നിന്നും പറിച്ചെടുത്ത

ആ കൈകൾ ജനലിനുളിലേക്ക് തന്നെ പോയി

ആ ജനൽ വല്ലാത്ത ശബ്‌ദത്തോടെ അടഞ്ഞു….

പിറ്റേന്ന് വെള്ള പുതപ്പിച്ചു മുറ്റത്തു കിടത്തിയ ആ നിശ്ചലമായ ശരിരത്തിന്

അരികിൽ ഇരുന്നു ആ അമ്മ പിറു പിറുത്തു

എന്റെ മോൾ വല്യ നാണക്കാരിയാ അതോണ്ടാ. അതോണ്ടാ അതോണ്ടാ. ഒന്നും തോന്നരുത്

അവിടെ കൂടി നിന്നവരിൽ കല്യാണിയമ്മയും ഉണ്ടായിരുന്നു..

അവർ കണ്ണുകൾ തുടച്ചു ക്കൊണ്ട്

അവിടെന്ന് തിരിച്ചു പോരുബോൾ.അവർ മനസിൽ പറഞ്ഞു ….

ഇവിടേക്ക് വരേണ്ടിയിരുന്നില്ല…

എന്നെ മണ്ണിൽ അടക്കുവോളം എന്നോടൊപ്പം മണ്ണിനോട് അലിഞ്ഞു

ചേരാൻ ഈ ദുഃഖവും കാണും ഒരു നീറ്റൽ പോലെ..എന്നും….

.

Related Posts

Leave a Reply

Your email address will not be published. Required fields are marked *