ഓരോ ദിവസവും അയാൾ എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചു. ആരോടും മിണ്ടാതെയും പറയാതെയും എനിക്ക് പ്രാന്ത് പിടിക്കുമോ എന്നു വരെ ഞാൻ ഭയന്നു…

പെണ്ണ്

Story written by GAYATHRI GOVIND

“നമ്മുക്ക് പിരിയാം അരവിന്ദ്..”

കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മേഘ അരവിന്ദിനോട് അത് പറഞ്ഞത്..

“എന്താ മോളേ പറയുന്നത് നീ.. നിനക്ക് പ്രാന്ത് ആയോ??” അവൻ ആ എച്ചിൽ കയ്യോടെ അവളുടെ മുഖം അവനോട് അടുപ്പിച്ചു.. അവളുടെ കണ്ണിൽ നിന്നും നീർമണികൾ പൊഴിയുന്നുണ്ടായിരുന്നു..

“ഞാൻ പറയുന്നത് സത്യം ആണ് അരവിന്ദ്.. എനിക്ക് നമ്മുടെ റിലേഷൻഷിപ്പ് ഇങ്ങനെ തുടരാൻ താത്പര്യം ഇല്ലാ.. I am getting mad because of your love..”

“മോളേ..”

“പ്ലീസ് അരവിന്ദ് എനിക്ക് കുറച്ചു നേരം തനിച്ചു ഇരിക്കണം.. എന്നെ കുറച്ചു നേരം ഒന്ന് വെറുതെ വിട്..”

അവൻ അവളെ തന്റെ കൈകളിൽ നിന്നും മോചിപ്പിച്ചു.. മേഘ മുഖം കഴുകി റൂമിലേക്കു പോയി കതക് അടച്ചു.. അരവിന്ദ് സോഫയിലേക്ക് ഊർന്നിരുന്നു…

🌙🌙🌙🌙🌙

“അരവിന്ദ്.. വെൽ സെറ്റൽഡ് കമ്പ്യൂട്ടർ എഞ്ചിനീയർ.. ഒന്നര വർഷങ്ങൾക്ക് മുൻപാണ് അരവിന്ദിന്റെ പ്രൊപോസൽ എനിക്ക് വരുന്നത്.. നല്ല ജോലി, കുടുംബം.. Good looking.. ആദ്യ കാഴ്ച്ചയിൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. പെട്ടെന്നു തന്നെ കല്യാണവും നടത്തി…

അരവിന്ദിനു എന്നോട് ഭയങ്കര സ്നേഹം ആണ്.. ആദ്യമൊക്കെ ഓവർ കെയറിങ്ങും.. അതിരു കവിഞ്ഞ സ്നേഹവും ഓക്കെ ഞാനും ആസ്വദിച്ചിരുന്നു.. പയ്യെ പയ്യെ അത് എനിക്ക് ഒരു ഭാരം ആകാൻ തുടങ്ങി.. എവിടെയെങ്കിലും നല്ല ഡ്രെസ്സ് ഇട്ടു പോകാനോ.. ഒന്ന് പൊട്ടു തൊടാനോ.. കണ്ണു എഴുതാനോ ഒന്നും സമ്മതിക്കില്ല.. ചോദിക്കുമ്പോൾ എന്നെ ചേർത്തു നിർത്തി പറയും..

“നീ എന്റെയാ എന്റെ മാത്രം… നിന്നെ ഒരു നോട്ടം കൊണ്ടു പോലും മറ്റുള്ളവർ ശ്രെദ്ധിക്കുന്നത് ഇഷ്ടമല്ല എന്ന്..”

പതിയെ പതിയെ എന്നെ പുറത്തേക്ക് തന്നെ വിടാതെ ആയി.. എന്റെ വീട്ടിൽ പോകാൻ സമ്മതിക്കില്ല.. ഫ്രണ്ട്സും ആയി വിളിക്കാനോ എന്തിനു വീട്ടുകാരും ആയി സംസാരിക്കാൻ പോലും അരവിന്ദ് സമ്മതിക്കാതെ ആയി.. ഒരിക്കൽ ഞാൻ ഈ കാര്യങ്ങൾ അരവിന്ദിന്റെ അമ്മയോട് സംസാരിച്ചു.. അമ്മ അത് ചോദ്യം ചെയ്യുകയും ചെയ്തു.. അന്ന് വീട്ടിൽ അരവിന്ദ് ബഹളമുണ്ടാക്കി ഞാനും ആയി ഈ ഫ്ലാറ്റിലേക്ക് മാറി.. ഇടക്ക് അമ്മ വന്നപ്പോൾ എന്നോടായി പറഞ്ഞു

“ഒരു കുഞ്ഞു ഉണ്ടായാൽ ഇതൊക്കെ മാറും.. മോളൊരു പെണ്ണാണ്.. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം..” ഞാൻ തലയാട്ടിയാതെയുള്ളൂ..

കുഞ്ഞു ഉണ്ടാകാതെയിരിക്കാൻ ഉള്ള tablet അരവിന്ദ് എനിക്ക് തരാറുണ്ടായിരുന്നു..അന്ന് വൈകിട്ട് ഞാൻ അതിനെപറ്റി അരവിന്ദിനോട്‌ സംസാരിച്ചു..

“അരവിന്ദ്.. “

“എന്താ മോളേ…”

“എനിക്ക് ഒരു ആഗ്രഹം ഉണ്ട്..”

“എന്താ മോളുടെ ആഗ്രഹം?? എന്തെങ്കിലും വേണോ?? പറ..”

“നമ്മുക്ക് ഒരു കുഞ്ഞു വേണം അരവിന്ദ്..”

മുഖത്ത് ദേഷ്യം വന്നെങ്കിലും അയാൾ പെട്ടെന്നു ചിരിച്ചുകൊണ്ട് എനിക്ക് അരികിൽ വന്നു…

“നമ്മുക്ക് നമ്മൾ മാത്രം മതി മേഘ.. നിന്റെ സ്നേഹം എനിക്ക് മാത്രം അവകാശപ്പെട്ടതാണ്…” അയാൾ എന്റെ കൈകളിൽ പിടിച്ചു ഞെരുക്കി സ്നേഹത്തോടെ പറഞ്ഞു.. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അയാൾ അത് തുടച്ചു തന്നു.. ഓരോ ദിവസവും അയാൾ എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചു.. ആരോടും മിണ്ടാതെയും പറയാതെയും എനിക്ക് പ്രാന്ത് പിടിക്കുമോ എന്നു വരെ ഞാൻ ഭയന്നു…

ഇന്ന് എന്റെ ഒരേയൊരു ഏട്ടന്റെ കല്യാണ നിശ്ചയം ആയിരുന്നു.. അയാൾ എന്നെ വിട്ടില്ല.. എനിക്ക് ചിക്കൻപോക്സ് ആണെന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു.. ഇല്ലാ എനിക്ക് ഇനിയും സഹിക്കാൻ കഴിയില്ല.. സ്നേഹംകൊണ്ടു വീർപ്പുമുട്ടി ഞാൻ മരിക്കും… ” അവൾ എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ പുറത്തേക്ക് ചെന്നു

“അരവിന്ദ്…”

“എന്താ മേഘ…” അയാൾ ഞെട്ടി എഴുന്നേറ്റു..

“പെണ്ണ് ആണെങ്കിലും ഞാൻ ഒരു സ്വന്തത്ര വ്യക്തിയാണ് അരവിന്ദ്.. എനിക്കും ഉണ്ട് ഇഷ്ടങ്ങളും താത്പര്യങ്ങളും ആഗ്രഹങ്ങളും എല്ലാം.. ഇയാളെ പോലെ എനിക്കും ഉണ്ട് കൂട്ടുകാരും വീട്ടുകാരും എല്ലാം.. അവരോട് മിണ്ടരുത് പറയരുത് എന്നൊന്നും പറയാൻ അരവിന്ദിനു യാതൊരു അവകാശവും ഇല്ലാ.. അരവിന്ദ് എന്റെ കൂടെ വരണം നമ്മുക്ക് ഒരു കൗൺസിലിങ്ങിനു പോകാം..”

“ഓഹോ… നിനക്ക് അഴിഞ്ഞാടി നടക്കാൻ എന്നെ ഒരു പ്രാന്തൻ ആക്കണം അല്ലേടി..” അരവിന്ദ് കയ്യ് ഉയർത്തി മേഘയുടെ കരണത്ത് അടിച്ചു.. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നില്ല..അവൾ ഒന്നും പറയാതെ തിരികെ റൂമിൽ വന്നു ഡോർ അടച്ചു.. അരവിന്ദ് സോഫയിലും കിടന്നു…

പിറ്റേന്ന് രാവിലെ തന്നെ അരവിന്ദിനോട്‌ ഒരു വാക്കുപോലും പറയാതെ തന്നെ മേഘ തന്റെ വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നു അച്ഛനെയും അമ്മയെയും ഏട്ടനെയും കാര്യങ്ങൾ ധരിപ്പിച്ചു.. അന്ന് തന്നെ അവർ വക്കീലിനെ കണ്ടു ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തു..

🌙🌙🌙🌙🌙

കോടതിയിൽ അരവിന്ദ് ഒരു ഉളുപ്പും ഇല്ലാതെ മേഘയെ മോശക്കാരി ആക്കിയെങ്കിലും അവൾക്ക് മോചനം കിട്ടി.. അവന്റെ വീർപ്പുമുട്ടിക്കുന്ന സ്നേഹത്തിൽ നിന്നു.. സ്വാതന്ത്രയാണവൾ ഇന്ന്..

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരോടും അനുവാദം ചോദിക്കേണ്ട ഇന്നവൾക്ക്… ചിലർ പറയുന്നുണ്ട് ആ പെണ്ണ് അത്രയും സ്നേഹമുള്ളവനെ ഉപേക്ഷിച്ചവൾ ആണെന്ന്.. പക്ഷേ അവൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ല.. അവളുടെ ഇഷ്ടങ്ങൾ തേടിയുള്ള യാത്രയിലാണ്.. ആ പെണ്ണ്…

അവസാനിച്ചു

(നിങ്ങൾ ഒരു toxic റിലേഷൻഷിപ്പിൽ ആണെങ്കിൽ.. Just move out..)

Related Posts

Leave a Reply

Your email address will not be published. Required fields are marked *