കണ്ണേട്ടന്റെ ജീവിതത്തിലേക്ക് കണ്ണേട്ടന്റെ ഭാര്യയായി ജീവിതകാലം മുഴുവൻ കഴിയാനാണ് എനിക്കിഷ്ടം” മാളുവിന്റെ മറുപടി കേട്ട് കണ്ണൻ ഞെട്ടി……….

Story written by Swaraj Raj

“കണ്ണേട്ടാ ഞാനും വരട്ടെ കണ്ണേട്ടന്റെ കൂടെ “

മാളുവിന്റെ ചോദ്യം കേട്ട് കണ്ണൻ അമ്പരന്നു

“എങ്ങോട്ട് ” കണ്ണൻ ചോദിച്ചു

” കണ്ണേട്ടന്റെ ജീവിതത്തിലേക്ക് കണ്ണേട്ടന്റെ ഭാര്യയായി ജീവിതകാലം മുഴുവൻ കഴിയാനാണ് എനിക്കിഷ്ടം” മാളുവിന്റെ മറുപടി കേട്ട് കണ്ണൻ ഞെട്ടി

” മാളു നീയെന്താ പറയുന്നത് അരുണുമായി നിന്റെ കല്ല്യാണം ഉറപ്പിച്ചതല്ലേയുള്ളൂ”

“എനിക്ക് അരുണിനെ ഇഷ്ടമല്ല എനിക്കിഷ്ടം കണ്ണേട്ടനെയാണ് ഇപ്പോ തുടങ്ങിയതൊന്നുമല്ല കുട്ടിക്കാലം മുതലേ എന്റെ മനസിൽ കയറിയതാണ് കണ്ണേട്ടൻ ഞാൻ അച്ഛനോട് കണ്ണേട്ടന്റെ കാര്യം പറയാനിരിക്കുകയായിരുന്നു അപ്പോളാണ് അച്ഛൻ അരുണിന്റെ കല്യാണാലോചനയും കൊണ്ടുവരുന്നേ അവരുടെ മുന്നിൽ വേഷം കെട്ടി നിൽക്കുകയെ വേണ്ടു എന്നാ ഞാൻ കരുതിയത് പക്ഷേ അച്ഛനത് ഉറപ്പിക്കുമെന്ന് സ്വപനത്തിൽ പോലും കരുതിയില്ല”

” നോക്ക് മാളു ഞാൻ വെറുമൊരു സ്കൂൾ അധ്യാപകൻ പക്ഷേ അരുണോ അമേരിക്കയിൽ എൻജീനിയറും വിവാഹം കഴിച്ചാൽ അവൻ നിന്നെയും കൊണ്ട് അമേരിക്കയിലേക്ക് പറക്കും പിന്നെ അവിടെ അടിച്ചു പൊളിച്ചു ജീവിക്കാലോ “കണ്ണൻ പറഞ്ഞു

“എനിക്ക് അമേരിക്കയിലെ അടിച്ചു പൊളി ജീവിതത്തെക്കാൾ ഇഷ്ടം കണ്ണേട്ടന്റെ കൈ കോർത്ത് ഈ വയൽ പറമ്പിലൂടെ നടക്കാനാനിഷ്ടം “

“മാളു ഞാൻ പറയുന്നതൊന്ന് കേൾക്കൂ “

” വേണ്ട കണ്ണേട്ടൻ ഇനിയൊന്നും പറയണ്ട ഈ മാളു കണ്ണേട്ടനെയല്ലാതെ വേറെയാരെയും കെട്ടില്ല കെട്ടുന്നുണ്ടങ്കിൽ അത് മാളുവിന്റെ ശവത്തിലായിരിക്കും ” എന്നും പറഞ്ഞു മാളു കരഞ്ഞു കൊണ്ടൊടി

മാളു നിൽക്ക് എന്നും പറഞ്ഞ് കണ്ണനും ഒരു വിധം കണ്ണൻ ഓടി മാളുവിന്റെ കൈയിൽ പിടിച്ചു നിർത്തി

“എന്റെ മാളു ഞാൻ പറയുന്നത് കേട്ടിട്ട് പോയികോ എനിക്ക് കുട്ടിക്കാലം മുതലെ മാളുവിനെ ഇഷ്ടമാണ് പല തവണ പറയാൻ തുടങ്ങിയതാണ് പക്ഷേ അമ്മാവനെ യൊർത്താണ് ഞാൻ അത് ഉള്ളിൽ കൊണ്ട് നടന്നത് ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട എനിക്കും അമ്മയക്കു തണലായി അമ്മാവൻ മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് അമ്മാവന് ഇഷ്ടമില്ലാത്ത തൊന്നും ഞാൻ ചെയ്യില്ല നിന്റെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി പക്ഷേ അമ്മാവന്റെ സന്തോഷമായിരുന്നു എനിക്ക് വലുത് “

” കണ്ണേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ അത് മതി ഇനി ഞാൻ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചോളാം” എന്നും പറഞ്ഞ് കണ്ണന്റെ കവിളിലൊരുമ്മ കൊടുത്ത് അവൾ തിരിഞ്ഞോടി

**************

രാത്രി ഫോൺ ശബദിക്കുന്നത് കേട്ടാണ് കണ്ണൻ കണ്ണു തുറന്നത് അവൻ ക്ലോക്കിൽ സമയം നോക്കി പന്ത്രണ്ടെ കാൽ ആരാണ് ഈ പാതിരാ രാത്രിയിൽ കണ്ണൻ പിറു പിറുത്ത് കൊണ്ട് ഫോണെടുത്തു

മാളുവായിരുന്നു അത്

“എന്താ മാളു ഈ പതിരാ രാത്രിയിൽ”

“കണ്ണേട്ടാ അത് “മാളു കരയുകയായിരുന്നു

“മാളൂ കരയാതെ കാര്യം പറ” കണ്ണൻ പറഞ്ഞു

” കണ്ണേട്ടാ അത് ഞാൻ കണ്ണേട്ടന്റ കാര്യം അച്ഛനോട് പറഞ്ഞു പക്ഷേ അച്ഛൻ സമ്മതിച്ചില്ല മാത്രമല്ല വഴക്കു പറയുകയും അടിക്കുകയും ചെയ്തു” മാളു കരഞ്ഞു കൊണ്ട് തുടർന്നു

കണ്ണേട്ടാ അരുണുമായുള്ള വിവാഹം മാത്രമേ നടക്കു എന്നാ അച്ഛൻ പറഞ്ഞത് അത് നടന്നാൽ പിന്നെ മാളു ജീവിച്ചിരിക്കില്ല നാളെ വന്ന് എന്നെ കണ്ണേട്ടൻ കൂട്ടികൊണ്ട് പോകണം ഇല്ലങ്കിൽ മാളുവിന്റെ ശവമായിരിക്കും കാണുക ” എന്നും പറഞ്ഞു മാളു ഫോൺ വെച്ചു

“ഹലോ മാളൂ” കണ്ണൻ തിരിച്ച് അങ്ങോട്ട് വിളിച്ചു പക്ഷേ ഫോൺ സ്വിച്ച് ഓഫായിരുന്നു

കണ്ണന് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല മനസ് നിറയെ മാളുവിന്റെ വാക്കുകളായിരുന്നു നാളെ എന്തു സംഭവിക്കാം വരുന്നത് വരട്ടെ എന്ന് മനസ്സിൽ വിചാരിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു

*************

രാവിലെ അമ്മയുടെ വിളി കേട്ടാണ് കണ്ണൻ എഴുന്നേറ്റത്

“കണ്ണാ നമ്മള് രണ്ടാളോടും തറവാട്ടിൽ ചെല്ലാൻ ചേട്ടൻ പറഞ്ഞു “

“എന്തിനാണമ്മേ അമ്മാവൻ ചെല്ലാൻ പറഞ്ഞത് ” കണ്ണൻ ഞെട്ടല്ലോടെ ചോദിച്ചു

“അതൊന്നു എനിക്കറിയില്ല” അമ്മ പറഞ്ഞു വരുന്നത് വരട്ടെ എന്നും കരുതി കണ്ണൻ അമ്മയോടൊപ്പം തറവാട്ടിലേക്ക് തിരിച്ചു തറവാട്ടിലെത്തുമ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ ഇരിപ്പുണ്ടായിരുന്നു കണ്ണനും അമ്മയും ഉമ്മറത്ത് കയറി നിന്നു

“അമ്മാവൻ എന്തിനാ വരാൻ പറഞ്ഞത് ” കണ്ണൻ ചോദിച്ചു.അമ്മാവൻ കസേരയിൽ നിന്നെഴുന്നേറ്റ് കണ്ണന്റെ അരികിലേക്ക് നടന്നു അടി പ്രതിക്ഷിച്ച കണ്ണന്റ തോളിൽ തട്ടികൊണ്ട് അമ്മാവൻ പറഞ്ഞു

“എന്റെ കണ്ണാ നിനക്ക് മാളുവിനെ ഇഷ്ടമാണെന്ന് ആദ്യമേ പറയാമായിരുന്നില്ലേ എങ്കിൽ ഞാൻ അവളെ എപ്പോളെ നിന്റെ കൈയിൽ ഏൽപ്പിക്കുമായിരുന്നു “

“അമ്മാവനെന്താ പറഞ്ഞു വരുന്നത് ” കണ്ണൻ ഒന്നും മനസിലാകാതെ ചോദിച്ചു

” നിന്റെയും മാളു വിന്റെയും കല്യാണ കാര്യം “അമ്മാവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

” അപ്പോ അരുണുമായിട്ടു മാളുവിന്റെ ” കണ്ണൻ പറഞ്ഞു തീരും മുമ്പേ അമ്മാവൻ തുടർന്നു

” അരുൺ ” അമ്മാവൻ പുച്ഛത്തോടെ ചിരിച്ചു “അവനെ കുറിച്ച് അമേരിക്കയിലുള്ള എന്റെ സുഹ്യത്തിനോട് അന്വേഷിച്ചു. അരുൺ ഒരു പെണ്ണു പിടിയനാ അവനെതിരെ അവിടെ രണ്ട് പെൺ കേസുണ്ട് അതിൽ നിന്നും ഊരിയിട്ടാണ് നാട്ടിൽ വന്നിരിക്കുന്നത് എന്റെ ഒരെയൊരു മകളാ മാളു ഇക്കണ്ടതൊക്കെ അവൾക്കുള്ളതാ മാളുവിനെ അവനു വിവാഹം കഴിച്ചു കൊടുത്താൽ അവനിവിടെ നിശാ ക്ലബ്ബ് തന്നെ തുടങ്ങും അപ്പോൾ തന്നെ അവരെ വിളിച്ച് ഈ വിവാഹത്തിന് സമ്മതമല്ലന്ന് പറഞ്ഞു ” അത് കേട്ട് കണ്ണൻ ചുറ്റുനോക്കി ഉമ്മറ വാതിലിൽ നിന്നു തന്നെ തന്നെ നോക്കുന്ന മാളൂവിനെ കണ്ടു

അമ്മാവൻ തുടര്ന്നു ” അപ്പോളാണ് മാളു നിന്നെ അവൾക്ക് ഇഷ്ടമാണെന്ന് പറയുന്നത് അപ്പോൾ നിന്റെ സമ്മതം ചോദിക്കാൻ ഞാൻ പറഞ്ഞു മാളുവിനെ നിന്റെ കൈയിൽ ഏൽപ്പിക്കുന്നത് എനിക്കു വസുമതിക്കും സന്തോഷമേ ഉള്ളു” അമ്മാവൻ ഭാര്യയെ നോക്കി

കണ്ണൻ നോക്കുമ്പോൾ ഉണ്ട് വാതിക്കലിൽ നിന്നും നാണത്തോടെ ചിരിക്കുന്ന മാളു അവന്നു ദേഷ്യം വന്നു ന്നലെ രാത്രി മുഴുവൻ മനുഷ്യനെ തീ തീറ്റിച്ചിട്ടു ചിരിക്കുന്നു അവൻ മാളുവിന്റെ നേരെ നടന്നു അവന്റെ വരവിൽ പന്തിക്കേടു തോന്നിയ മാളു അവൻ അടുത്തെത്തിയപ്പോൾ പതുക്കെ പറഞ്ഞു

“അതെയ് കണ്ണേട്ടാ ഞാൻ ഇന്നലെ രാത്രി ഒരു കോമഡി പറഞ്ഞതല്ലേ “

” അവളുടെയൊരു കോമഡി നിനക്കുള്ള കോമഡി ആദ്യരാത്രി തരാമെടീ “

അത് കേട്ട് മാളു നാണിച്ച് അകത്തെക്കോടി

Related Posts

Leave a Reply

Your email address will not be published. Required fields are marked *