കയ്യിലുണ്ടായിരുന്ന അറുനൂറ്, ഇപ്പോൾ നൂറ്റിയൻപതായി ചുരുങ്ങിയിരിക്കുന്നു. എഴുന്നേൽക്കുമ്പോൾ, പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു. പോകാൻ തുടങ്ങുമ്പോഴാണ്, നാലുമേശക്കപ്പുറത്തു നിന്ന് ആ പിൻവിളിയുണ്ടായത്…….

വേട്ട

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

പുഴ, ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. വേനൽ, പുഴയെ ഏറെ മെലിയിച്ചു കളഞ്ഞിരിക്കുന്നു. ശ്യാമപ്രസാദ് പുഴയിലേക്ക് മിഴിനട്ട്, പടവുകൾ മെനഞ്ഞ തീരത്തു വെറുതേ നിന്നു. പടിഞ്ഞാറിന് ചെഞ്ചുവപ്പ്.

ഒരു പകൽ കൂടി, വിട പറഞ്ഞകലുകയാണ്. ചുവപ്പ്, പുഴയിൽ പ്രതിഫലിച്ചു. അലയിളക്കങ്ങളിൽ അതിനു തിളക്കമേറി. ജലനിരപ്പ് അവസാന കൽപ്പടവുകളിലേക്ക് പിൻമാറിയിരിക്കുന്നു. ജനുവരിയിൽ തന്നേ, പുഴ ഇത്രമേൽ ലോപിച്ചിരിക്കുന്നു. വറുതിയുടെ വേനൽ വരാനിരിക്കുന്നതേയുള്ളൂ. തീരത്തെ പുൽക്കൊടിത്തുമ്പുകൾ ഗ്രീഷ്മജ്വാലകളിൽ ഇപ്പോളേ കരിയാൻ തുടങ്ങുന്നു.?അന്തിയോടൊപ്പം മകരം ശീതക്കാറ്റിനേയും കൂടെക്കൂട്ടുന്നു. പുഴയിലേക്കു ചാഞ്ഞുനിന്ന ചമ്പത്തെങ്ങിന്റെ ഓലകൾ കാറ്റിലുലയുന്നു. തുലനം പൊയ്പ്പോയ വെള്ളക്കൊറ്റി, ചിറകടിച്ചു നില ഭദ്രമാക്കുന്നു. വീണ്ടുമിളവേൽക്കുന്നു. തെല്ലകലെയുള്ള പാലത്തിലൂടെ ഒരു പാസഞ്ചർ തീവണ്ടി ഇഴഞ്ഞകന്നു. പാളങ്ങളിലെ പ്രകമ്പനം പാലത്തിലൂടൂർന്ന് പുഴയിൽ ശമിക്കുന്നു.
ഓളങ്ങളിളകുന്നു. നാൽപ്പതു വയസ്സിനിടയിൽ, ഇങ്ങനേ എത്രയോ സുവർണ്ണ സന്ധ്യകൾക്കു താൻ സാക്ഷിയായിരിക്കുന്നു. ശ്യാം ഓർത്തു.

“ഡാ, ശ്യാമേ, എന്താ ഇവിടെ വന്നു നിന്നത്? നിന്നെ ഞാൻ എവിടെല്ലാം തിരഞ്ഞു. നീയീ പുഴവക്കത്തു വന്നു നിൽക്കാണോ? എന്താ പരിപാടി? പുഴയിൽ ചാടാൻ പ്ലാനുണ്ടോ?

ചാടീട്ടെന്തിനാ, കടൽ മുറിച്ചു നീന്തുണോനല്ലേ നീ. വാടാ,?അങ്ങാടിക്ക് വരണില്ലേ?ഇവടെ നിന്നിട്ട് എന്ത് കാര്യം”

തിരിഞ്ഞു നോക്കേണ്ട കാര്യമില്ല, ശബ്ദത്തിന്റെ ഉടമയേ തിരിച്ചറിയാൻ. രഘുവാണ്; അയൽക്കാരൻ, സഹപാഠി, ചങ്ങാതി, അങ്ങനെ എല്ലാമാണ്. ശ്യാം, പോക്കറ്റിൽ കൈവച്ചു. അറുന്നൂറ് രൂപാ കഷ്ടിച്ചു കാണും. ഈ മാസത്തേ, അവസാന നീക്കിയിരിപ്പാണ്. ശമ്പളത്തിന്, ഇനിയും നാലഞ്ചു ദിനങ്ങൾ താണ്ടണം. അതുവരേയുള്ള കച്ചിത്തുരുമ്പാണിത്. നാളെ, മോളുടെ സ്കൂളിൽ ഡാൻസ് ഫീ കൊടുക്കണം. വരുന്ന മാസമാണ് സ്കൂൾവാർഷികം. അതിനവതരിപ്പിക്കാനാണ് നൃത്തപരിശീലനം. മൊബൈൽ ഫോണിന്റെ മാസഗഢു, ഇൻഷൂറൻസ്, ഇനിയും കടമ്പകളേറെ ഈ മാസം കടക്കാനുണ്ട്. പണം ഇതിനൊന്നും തികയാതെ, ആറു നൂറുരൂപാ നോട്ടുകൾ മാത്രമായി ബാക്കിയാകുന്നു.

“രഘൂ, ഇവിടെ വെറുതേ നിന്നതാടാ, ഞാൻ നിന്നെ ഓർത്തിരുന്നു. അടി, അത് ഞായറാഴ്ച്ച മാത്രം ആക്ക്യാലോന്നൊരു വിചാരം ണ്ട്. നിത്യോം ആവുമ്പോ, ഒരു മടുപ്പു തോന്നണൂ. ഇതിപ്പോ, സന്ധ്യയാവുമ്പോ ഒരു ജ്വരാ, അങ്ങാടി ലെത്താൻ. പിന്നെ, വെഷമം തോന്നും. ഒരു ബ്രേക്ക് എടുക്കാറായിട്ട്ണ്ട് ന്നാ, തോന്നണേ”

ശ്യാം, പറഞ്ഞു നിർത്തി. പുഴയിലൊരു മീൻ പുളഞ്ഞു. അതിന്റെ ചലനങ്ങൾ, വൃത്താകൃതി പൂണ്ട അലകളായി പതിയേ മാഞ്ഞു. ഇരുൾ പരക്കാൻ തുടങ്ങിയിരിക്കുന്നു. കാഴ്ച്ചകൾ അവ്യക്തമാകുന്നു.

“ഒന്നു മിണ്ടാതിരുന്നേടാ, നീയാരാ, നാരായണ ഗുരൂ ന്റെ വകേലെ അനിയനോ?നാളെ മേലാക്കം ഇങ്ങനെ, തന്നെ വന്നു പുഴവക്കത്ത് നിക്കരുത്. തനിച്ചാവുമ്പോഴാ ഇത്തരം വേണ്ടാതീനങ്ങള് തോന്നണേ. ആ നേരം, ഹണീ ബീ വേണോ, എം സി വേണോന്നൊക്കെ ആലോചിക്ക്. ഒരു മൂഡുണ്ടാവും. നീയിങ്ങ്ട് വന്നേ, നമുക്ക് പൂവാം”

രഘൂന്റെ പ്രതികരണം പൊടുന്നനേയായിരുന്നു. പിന്നേ, തർക്കവിതർക്കങ്ങൾ ഉണ്ടായില്ല. രഘുവിനോടൊപ്പം പുഴയോരം പിന്നിട്ട്, ഗ്രാമവീഥിയിലൂടെ നടന്ന് നാൽക്കവലയിലെത്തും വരേ ലോകകാര്യങ്ങളും, മറ്റുള്ളവരുടെ പോരായ്മകളും ചർച്ചക്ക് വിഷയമാക്കിക്കൊണ്ടിരുന്നു. നടത്തം അവസാനിച്ചത്, ആ ത്രീസ്റ്റാർ ബാറിന്റെ നടയ്ക്കലായിരുന്നു.

ബാ റിന്നകം ഇരുൾ പടർന്നു കിടന്നു. വന്നിരുന്ന് തെല്ലുനേരം കഴിഞ്ഞപ്പോളാണ് ചുറ്റുപാടുകളോട് താദാത്മ്യം പ്രാപിക്കാൻ സാധിച്ചത്. ചതുരാകൃതി പൂണ്ട മേശക്കിരുപുറവുമായി അവർ ഇരുന്നു. നേരം കടന്നുപോയി. ‘ഗ്രീൻലേബൽ’ വി സ്കിയുടെ അരലിറ്ററിന്റെ ചതുരക്കുപ്പിയിൽ രണ്ടു പെ ഗ്ഗോളം മാത്രം ശേഷിച്ചു. മേശക്കു മേലെ, സ്ഫടിക ഗ്ലാസിൽ സ്വർണ്ണനിറത്തിൽ മ ദ്യം തുളുമ്പി നിന്നു.
നിറച്ചൊഴിച്ച സോഡയുടെ നുരകൾ കുമിളകളായി അടിത്തട്ടിൽ നിന്നും ഉപരിതലത്തിലേക്ക് ഉയർന്നുകൊണ്ടിരുന്നു.

ഈ മ ദ്യം, ഏതു ഹൃദയങ്ങളിലേ അഗ്നിയേയാണ് കെടുത്തിയിരിക്കുന്നത്??ശ്യാം, സ്വയം ചോദിച്ചു. വ്യഥകളേയും, കോപതാപങ്ങളേയും, ക്ഷണിക സന്തോഷങ്ങളേയും പൊലിപ്പിക്കുക മാത്രമല്ലേ, ഈ ദ്രാവകം ചെയ്തു കൊടുക്കുന്നത്. മ ദ്യപന്റെ സന്തോഷങ്ങൾ, വീട്ടുപടിയ്ക്കലവസാനിക്കുന്നു.
വിഫല സുരതങ്ങളായും, ശീമപ്പന്നികളുടേ ബഹളങ്ങൾക്കു സമാനമായ കൂർക്കംവലികളിലൂടെയും, മ ദ്യം രാവു മറികടക്കുന്നു. മേശപ്പുറത്തേ കുപ്പികൾ കാലിയായി. കൺപോളകൾക്കുമേൽ ഇമകൾക്കു പകരം കൽപ്പാളികളായോ? മിഴികളടഞ്ഞു പോകുന്നു. വിളമ്പുകാരൻ ബില്ലുമായി ഭവ്യതയോടെ നിന്നു. ബില്ലും, ഒപ്പം ടിപ്പും നൽകി. ടിപ്പ് മോശമാക്കിയില്ല. അയാൾക്കും ജീവിക്കണ്ടേ.

കയ്യിലുണ്ടായിരുന്ന അറുനൂറ്, ഇപ്പോൾ നൂറ്റിയൻപതായി ചുരുങ്ങിയിരിക്കുന്നു. എഴുന്നേൽക്കുമ്പോൾ, പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു. പോകാൻ തുടങ്ങുമ്പോഴാണ്, നാലുമേശക്കപ്പുറത്തു നിന്ന് ആ പിൻവിളിയുണ്ടായത്.

” രഘൂ, ശ്യാമേ പൂവ്വാണോടാ? ഇങ്ങ്ട് വാടാ, ഒരെണ്ണം അടിച്ചിട്ട് പോ”

തിരിഞ്ഞു നോക്കി. നാട്ടിലെ കൂട്ടുകാർ തന്നെയാണ്. കാലങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന പോലെ ഉറക്കേ ഒച്ചയുണ്ടാക്കി അവർക്കരികിലേക്ക് ചെന്നു.

” നിങ്ങള് വന്നിട്ട് കുറേ നേരം ആയോ? കണ്ടില്ലെടാ, വാടാ, അടിക്ക്; സാധനം ലാവിഷാ”

അവരുടെ സ്നേഹസമ്മർദ്ധങ്ങൾക്കു മുന്നിൽ, ബ്രാന്റിനുപ്രസക്തിയില്ലായിരുന്നു.?ഓരോ പെ ഗ് കൂടി അകത്താക്കി. ആരോ ഒരാൾ, എരിയുന്ന സിഗരറ്റ് നീട്ടി.?അതും വാങ്ങി, ഒരു കവിൾ പുകയെടുത്തു. അപരിചിതത്വത്തേ ശ്വാസകോശം ചുമച്ചു പ്രതിഷേധിച്ചു പുറന്തള്ളാൻ ശ്രമിച്ചു. അവരോട് പിന്നെയുമെന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞ്, പിൻതിരിഞ്ഞു നടന്നു.

ബാർ കൗണ്ടറിൽ, മ ദ്യപരുടെ തിരക്ക് ഏറിയേറി വന്നു. കൗണ്ടറിനരി കിലെത്തിയപ്പോൾ, രഘു ഒന്നു നിന്നു.

“ഒന്നര കൂടി ആയാലോ? ഇനി മുതൽ, ഞായറാഴ്ച്ച മാത്രമാക്കാം കുടി”

അഭിപ്രായം പറയാനുള്ള അശക്തിയിൽ, ശ്യാം നിന്നു. രഘു, ഓർഡർ ചെയ്തു. പണത്തിനായി കൈ നീട്ടി. പോക്കറ്റിലെ അവസാന രൂപയും, അവനു നേർക്കു നീട്ടി. പകർന്ന മ ദ്യഗ്ലാസുമായി തിരിയുമ്പോഴാണ് മറ്റൊരാളുമായി കൂട്ടിയിടിച്ചത്. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെവീണു ചിതറിത്തെറിച്ചു. അപരന്റെ ദൃഷ്ടികളിൽ രൗദ്രം നിറഞ്ഞു. ഒരു മുഴുത്ത തെ റിയുടെ അകമ്പടിയോടെ, അയാൾ ശ്യാമിനെ പിടിച്ചു തbള്ളി. ശ്യാം, നിലതെറ്റി താഴെ വീണു. എഴുന്നേൽക്കുന്ന തിനിടയിലാണ്, അതു സംഭവിച്ചത്. കൗണ്ടർ ടേബിളിലെ ബി യർ ബോnട്ടിൽ എടുത്ത്, രഘു അയാളുടെ ശി രസ്സി നു പു റകിൽ ആ ഞ്ഞടിച്ചു. അയാൾ നിലത്തു വീണു. ഒന്നു പിടഞ്ഞു, നി ശ്ചലനായി. ശ്യാമും, രഘുവും ഇറങ്ങിയോടി.

എവിടെയാണു കിടക്കുന്നത്? രഘു എവിടെ? ശ്യാം പതിയേ എഴുന്നേറ്റു. സമയമിപ്പോൾ എത്രയായിക്കാണും? പോക്കറ്റിൽ തപ്പി നോക്കി. മൊബൈൽ നഷ്ടപ്പെട്ടിട്ടില്ല. സ്ക്രീൻ ഡിസ്പ്ലേയിൽ, എട്ടരയെന്നു കാണിച്ചു. പുഴയോരം, ദൃഷ്ടിയിൽ തെളിഞ്ഞു. തെല്ലു ദൂരമേയുള്ളൂ വീട്ടിലേക്ക്. ശ്യാം, ആ ടിയാടി വീട്ടിലേക്കു നടന്നു. ചുവടുകൾ പതിയുന്നത് ഭൂമിയിലോ അതോ ശൂന്യതയിലോ? എത്ര നടന്നിട്ടും, എത്താ ദൂരത്തിലായിരിക്കുന്നു വീട്.

പടിയ്ക്കൽ ഒരു നിമിഷം നിന്നു. ഉമ്മറമുറ്റത്തേ ചരലിൽ, കാൽപ്പാദ മുരഞ്ഞമർന്നു. ഒരു തിരിവെട്ടം പോലുമന്യമായ വീട്, ഇരുൾ പുതച്ചു നിന്നു. ഇവിടാരുമില്ലേ? പൂമുഖത്ത് കയറി, കാളിംഗ് ബെല്ലിൽ വിരലമർത്തി. തെല്ലു നേരത്തേ ഇടവേളയ്ക്കുശേഷം, വാതിൽ തുറന്നു. അവളാണ്.

“എന്തേ ടീ? വാതിൽ തുറക്കാനിത്ര അമാന്തം? ഇവിടെ കൂരിരുട്ടാണല്ലോ? വിളക്ക് ക?ത്തിച്ചൂടെ”

ശ്യാമിന്റെ ജൽപ്പനങ്ങൾക്ക്, ഭാര്യയിൽ നിന്നും പ്രതികരണമുണ്ടായില്ല. അവൾ, ജഢശില പോലെയുറഞ്ഞു നിന്നു. മകൾ, ഓടി പൂമുഖത്തേക്കു വന്നു. അവളുടെ മിഴികളിൽ, ഭീതി തളം കെട്ടി നിന്നു.

“അച്ഛാ, അച്ഛനാരെയെങ്കിലും കൊ ന്നോ? രഘു മാമനെ പോലീസ് പിടിച്ചു.?പോലീസ്, ഇവിടെ രണ്ടു തവണ വന്നു. ആദ്യം വന്നപ്പോൾ, ജീപ്പിനു പുറകിൽ രഘു മാമനുണ്ടായിരുന്നു. കൈകളിൽ, ചങ്ങല പൂട്ടിയിരിക്കുന്നു. അച്ഛാ, എങ്ങോട്ടെങ്കിലും പോയ്ക്കോ, രക്ഷപ്പെട്ടോ”

ശ്യാം, ദിശയറിയാത്തവനേപ്പോലെ നിന്നു. വേലിയ്ക്കപ്പുറത്തു കൂടി നൂഴ്ന്ന്, ഇടവഴികൾ താണ്ടി പുഴയോരത്തെത്തി. വീട്ടിലേക്കുള്ള വഴിയിലൂടെ ഒരു പോലീസ് ജീപ്പ് പാഞ്ഞുപോകുന്നത് കണ്ടു.

കടവിൽ, ഒരു ചെറുവഞ്ചി കെട്ടിയിട്ടിരിക്കുന്നു. അലകളിൽ, അതു ചെറുതായി ചലിച്ചുകൊണ്ടിരുന്നു. തൊട്ടപ്പുറത്തേ മനപ്പറമ്പിലെ കാര്യസ്ഥന്റെ തോണിയാണ്. ശ്യാം, തോണിയുടെ കെട്ടഴിച്ചു. തോണിയിലേറി. അജ്ഞാതമായ ഏതോ ദൂരത്തേക്ക്, തുഴയെറിഞ്ഞു. ഇരുട്ട്, കാഴ്ച്ചകളേ മൂടിയിരുന്നു. വരാനിരിക്കുന്ന മഹാതമസ്സിന്റെ ചെറിയൊരു ഭാഗം മാത്രമാണിതെന്നു തോന്നി.

ആടിയുലഞ്ഞു, കളിവള്ളം മുന്നോട്ടു നീങ്ങി. അറിയാ ദിക്കും തേടി, കോടതിമുറിയും, കൽത്തുറങ്കുകളും തനിക്കായൊരുങ്ങുന്നത് ശ്യാം ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഏതു തീരത്തും, കീഴ്പ്പെടുത്താൻ വെമ്പി നിൽക്കുന്ന കാക്കിപ്പടയെ മനസ്സിൽ വ്യക്തമായി കാണാം. അവൻ്റെ ഉടൽ വല്ലാതെ കിടുകിടുത്തു. ഇരുട്ട്, വലിയൊരു കരിമ്പടം കണക്കേ പുഴയേ പൊതിഞ്ഞു.
തോണിയും, ശ്യാമും ഇരുട്ടിൽ മുങ്ങി. തീരത്തെ നാട്ടുവഴിയിലൂടെ പാഞ്ഞകലുന്ന പോലീസ് ജീപ്പിൻ്റെ ബീക്കൺ ലൈറ്റുകൾ, ഇരുളു ഭേദിച്ചു പുഴ തേടിയെത്തി ക്കൊണ്ടിരുന്നു.

ശ്യാം, ഓർത്തു. മരണത്തിലേക്കും, കാരാഗൃഹത്തിലേക്കും സമദൂരമേയുള്ളൂ. ഏതെന്നു തീർച്ചയില്ലാതെ, തോണി നീങ്ങിക്കൊണ്ടിരുന്നു. വരാനിരിക്കുന്ന അനിവാര്യതയിലേക്ക്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *