കഴിഞ്ഞ ആഴ്ച വരെ ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു ഇവിടെ.. ഇപ്പൊ രണ്ട് മൂന്നു ദിവസം എന്നെ കാത്തിരുന്നപ്പോയെക്കും നിനക്ക് കുരു പൊട്ടിയല്ലേ…….

എഴുത്ത്:-നൗഫു ചാലിയം

“എവിടെയാടി…

ഞാൻ എത്ര നേരമായെന്നോ ഇവിടെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്…”

“ഇക്കയെ കടയിലേക്ക് വിട്ടു…മക്കളെ സ്കൂൾ ബസ് കയറ്റി… വീട്ടിലേക് വന്നു മുടി ചീകി ഇരിക്കുമ്പോയാണ് പതിവ് പോലെ ആയിശുവിന്റെ മെസ്സേജ് ഫോണിലേക്കു വന്നത്…

ഇപ്പൊ രണ്ട് മൂന്നു ദിവസമായി ഞാൻ കാരണം അവൾക് നേരം വൈക് തന്നെയാണ്…

സുബുഹി ബാങ്ക് കൊടുക്കുമ്പോൾ തന്നെ എഴുന്നേൽക്കുമെങ്കിലും എല്ലാം കൂടേ കഴിഞ്ഞു ഡ്യൂട്ടിക്കായ് ഇറങ്ങാൻ ഈ നേരം എന്തായാലും ആവും..”

“ആയിശു.. മോളേ …

ഒരഞ്ചു മിനിറ്റ് ഞാൻ ഇതാ ഇറങ്ങി…”

ബാഗും എടുത്തു ഷാൾ തലയിലൂടെ ഇട്ടു വീട് പൂട്ടാൻ നേരം ഞാൻ അവളെ സോപ്പിട്ടു അവൾക് മെസ്സേജ് അയച്ചു…

ബസ് സ്റ്റോപ്പിലേക് വേഗത്തിൽ തന്നെ നടന്നു…”

“ഞാൻ ജിസ്ന… കോഴിക്കോട് ആണ് ട്ടോ..

വല്യ ജോലിക്കാരിയാണെന്നൊന്നും കരുതണ്ട എന്റെ പരാക്രമണം കണ്ടിട്ട്…

പഞ്ചായത്തിലെ ചെറിയ ഒരു ജോലി കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുകയാണ് ഞാനും എന്റെ കൂട്ടുകാരി ആയിശുവും…

ജോലി എന്താണെന്നല്ലേ…

പഞ്ചായത്തിലെ ഓരോ വീടുകളിലും കയറി ഒരു സെൻസസ് പോലെയുള്ള കുഞ്ഞു പണി..

കുറച്ചു വിവര ശേഖരണം…

അതെല്ലാം പഞ്ചായത്ത് തന്നെ തന്ന ടാബിൽ കൃത്യമായി നോട്ട് ചെയ്ത് കയറ്റി വെക്കണം..”

ഇന്നിപ്പോ കുറച്ചു നേരം വൈകി….

“അതെന്നും പതിവുള്ളതാണ്.. ഇനി അതിനുള്ളത് ആയിശുവിന്റെ അടുത്ത് നിന്നു കേൾക്കുകയും വേണം…

റോട്ടിലേക് എത്തിയപ്പോൾ തന്നെ കണ്ടു.. മുഖം വീർപ്പിച്ചു നിൽക്കുന്ന ആയിശുവിനെ…

സോറി മോളേ…

ഇന്ന് കുറച്ചു പണി കൂടുതൽ ഉണ്ടായിരുന്നു..

അതാ..”

അവളെ തണുപ്പിക്കാൻ എന്ന പോലെ ഞാൻ പറഞ്ഞു…

“അതെന്നാ ഇല്ലാത്തെ…

എന്നെങ്കിലും ഒരു ദിവസം നീ കൃത്യമായി വന്നിട്ടുണ്ടോ..”

അവൾ ചൂടിൽ തന്നെ ആയിരുന്നു എന്നോട് സംസാരിച്ചത്…

“എന്റെ പൊന്നു മോളേ സോറി…പ്ലീസ് ഇപ്രാവശ്യം നീ ക്ഷമിക്ക്..”

ഞാൻ വീണ്ടും അവളോട്‌ പറഞ്ഞു…

“എനിക്ക് കുഴപ്പം ഒന്നുമില്ല.. ഇന്ന് എവിടെയാ പോവേണ്ടതെന്ന് നിനക്ക് അറിയില്ലേ… നാലാം വാർഡിലെ കോറി മലയിൽ…

ആകെ പത്തു പതിനാറു വീടെ ഉള്ളു അവിടെ.. പക്ഷെ ഇന്നൊരു ദിവസം കൊണ്ടു തീർക്കാം പറ്റുമോ എന്ന് പോലും അറിയില്ല.. അപ്പോഴാണ് നിന്റെ വക ഒരു വൈകിക്കൽ..

ഞാൻ ഇന്നലെ രാത്രി കൂടി മെസ്സേജ് വിട്ടപ്പോൾ പറഞ്ഞതല്ലേ നിന്നോട് “…

അവൾ വീണ്ടും ഹീറ്റിൽ തന്നെയാണ്..

ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല…

“അല്ല… നിന്റെ കെട്ടിയോൻ ഗൾഫിൽ പോയതിന് ശേഷമല്ലേ നീ കൃത്യ സമയത്ത് വരുവാൻ തുടങ്ങിയത്…

കഴിഞ്ഞ ആഴ്ച വരെ ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു ഇവിടെ.. ഇപ്പൊ രണ്ട് മൂന്നു ദിവസം എന്നെ കാത്തിരുന്നപ്പോയെക്കും നിനക്ക് കുരു പൊട്ടിയല്ലേ… ഇനി ഒരു വാക് നീ മിണ്ടിയാൽ നിന്റെ തiല മiണ്ട ഞാൻ അ iടിച്ചു പൊpട്ടിക്കും.. മിണ്ടാതെ നടന്നോ..

അല്ല പിന്നെ.. മനുഷ്യന് ദേഷ്യം വരില്ലേ…

ഞാൻ രണ്ട് വർത്തമാനം പറഞ്ഞപ്പോൾ ആള് സൈലന്റ് ആയി…”

“അവൾ പറഞ്ഞത് ശരിയാണ്… നമ്മൾ ഇന്ന് പോകുന്ന സ്ഥലം കുറച്ചു ബുദ്ധിമുട്ട് പിടിച്ച സ്ഥലമാണ്..

ആകെ പതിനാറു വീടാണ് അവിടെ ഉള്ളത്…

പണ്ട് ആ മലക്ക് അരികിൽ ഒരു കോറി ഉണ്ടായിരുന്നു അവിടെ പണി എടുത്ത കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് കലക്രമേണെ കോറി മല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്…

വെയിലിനു നല്ല ചൂട് ഉണ്ടായിരുന്നു..

മുകളിലേക്ക് പോകാൻ ഒരു ഇട വഴി മാത്രമേ ആ മലക്ക് ഉണ്ടായിരുന്നുള്ളൂ…

മല കുറച്ചു കയറിയപ്പോൾ തന്നെ ക്ഷീണം വന്നു തുടങ്ങി…

പതിയെ ആദ്യത്തെ വീട്ടിലേക് ഞങ്ങൾ എത്തി..”

“നാണിയമ്മ യുടെ വീടാണ് അത്…”

ഇടക്ക് ഇത് പോലെ പഞ്ചായത്തിന്റെ ഓരോ കാര്യങ്ങൾക്കു വരുമ്പോൾ ഉള്ള പരിചയമാണ് നാണിയമ്മയുമായി…

“അമ്മേ…

നാണിയമ്മേ…”

വീട്ടിലേക് എത്തിയതും വാർഡ് നമ്പറും വീട് നമ്പറും ടാബിൽ നോട്ട് ചെയ്ത് ഞാൻ ഉറക്കെ വിളിച്ചു..

ആരാ ഇപ്പോ ഇത് നട്ടുച്ചക്ക് എന്ന് ചോദിച്ചു കൊണ്ടു ഒരു വൃദ്ധ വാതിൽ തുറന്നു പൂമുഖത്തേക് ഇറങ്ങി വന്നു…

“ആരാ…”

പുറത്തെ വെയിൽ ശക്തായതു കൊണ്ടായിരിക്കാം നാണിയമ്മ കണ്ണ് മുഴുവൻ തുറക്കാതെ കണ്ണിന് മുകളിൽ കൈ പത്തി നീട്ടി വെച്ച് കൊണ്ട് ചോദിച്ചു…

“ഞങ്ങൾ പഞ്ചായത്തീന്നാണമ്മേ…

കുറച്ചു വിവരങ്ങൾ ചോദിക്കാൻ ആയിരുന്നു…”

“ഹ…

മോളാണോ…

കയറി ഇരിക്ക്..

ഞാൻ കുടിക്കാൻ എന്തേലും എടുക്കാം…”

എന്നെ കണ്ടതും അമ്മ അതും പറഞ്ഞു തിരികെ പോകാനായി ഒരുങ്ങിയതും ഞങ്ങൾ തടഞ്ഞു കൊണ്ടു അവിടെ ഇരിക്കാനായി പറഞ്ഞു..

“വെള്ളം ഞങ്ങളുടെ കയ്യിൽ ഉണ്ടമ്മേ… ഞങ്ങൾ ചോദിക്കുന്നതിന് പെട്ടന്ന് മറുപടി തന്നാൽ ഞങ്ങൾക് അങ്ങോട്ട്‌ പോകാമായിരുന്നു.. “

‘മക്കള് ചോദിച്ചോ…എന്തൊക്കെയാ അറിയേണ്ടത്…”

ആ സമയം തന്നെ ആയിശു ടാബ് എടുത്തു വിവരങ്ങൾ ചോദിക്കാൻ തുടങ്ങി..

“ആ വീട്ടിൽ അമ്മയല്ലാതെ ആരും തന്നെ ഇല്ലായിരുന്നു…

മക്കൾ ഇല്ലെന്നല്ല… എല്ലാവരും ഉണ്ടായിട്ടും ഒറ്റപെട്ടു താമസിക്കാൻ വിധിക്കപ്പെട്ട പതിനാറു കുടുംബങ്ങൾ ആയിരുന്നു ആ മലയുടെ മുകളിൽ താമസിക്കുന്നത്..

മക്കൾ എല്ലാം കൂടുതൽ സൗകര്യാർത്ഥം ആ മലയിൽ നിന്നും എന്നോ ഇറങ്ങിയിരുന്നു…

വെള്ളവും ഇല്ല… ജീവിക്കാനുള്ള സൗകര്യവുമില്ല.. എന്തിനേറെ നല്ലൊരു റോഡ് പോലും ഇല്ലാത്തതു സ്ഥലമല്ലേ…

പക്ഷെ സ്വന്തമായി മിച്ഛം വെച്ചു കെട്ടിപടുത്ത വീടായത് കൊണ്ടായിരിക്കാം മാതാപിതാക്കൾ മാത്രം അവിടെ നിന്നും ഇറങ്ങിയില്ല..

വളരെ കുറച്ചു മക്കൾ അവരുടെ കൂടേ വരാൻ മാതാപിതാക്കളെ നിർബന്ധിച്ചുവെങ്കിലും ബാക്കി ബഹു ഭൂരിപക്ഷവും ഒരു വാക് പോലും പറയാതെ അവരെ ഉപേക്ഷിച്ചെന്ന പോലെ പോയതായിരുന്നു…”

വിവരങ്ങൾ എല്ലാം ശേഖരിച്ചു പത്തു പതിനഞ്ചു മിനിറ്റ് കൊണ്ടു ഇറങ്ങാമെന്ന് കരുതി നാണിയമ്മയുടെ വീട്ടിലേക് കയറിയ ഞങ്ങൾ അമ്മയുടെ വാർത്തമാനത്തിൽ മുഴങ്ങി ചിരിച്ചും കളിച്ചും ഓരോ കഥകൾ പറഞ്ഞും ഒരു മണികൂറോളം പോയത് തന്നെ അറിഞ്ഞില്ല..

അവർക്ക് സംസാരിക്കാൻ മക്കളെ കിട്ടയത് പോലെ ആയിരുന്നു ഞങ്ങളോടുള്ള പെരുമാറ്റം..

ഇനിയും പത്തു പതിനഞ്ചു വീടൊളം കയറാൻ ഉള്ളത് കൊണ്ടു തന്നെ അമ്മയോട് ഞങ്ങൾ പോയി പിന്നെ ഒരു ദിവസം വരാമെന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങി…

നാണി അമ്മയും ഞങ്ങളുടെ കൂടേ അവരുടെ അതിര് വരെ വന്നു…

“പോട്ടേ അമ്മേ…”

അവിടെ നിന്നും റോട്ടിലേക് ഇറങ്ങാൻ നേരം പുഞ്ചിരിച്ചു കൊണ്ടു ഞാൻ അവരോട് ചോദിച്ചു…

അവർ എന്താ പറയേണ്ടതെന്ന് അറിയാതെ എന്റെ കണ്ണിലേക്കു തന്നെ കുറച്ചു നിമിഷങ്ങൾ നോക്കി നിന്നു…

“മക്കളെ ….

ഇനിയും വരുമോ… നിങ്ങൾ..!

എപ്പോയുമോന്നും വരണ്ട …

വല്ലപ്പോഴും..

ഒന്നോ രണ്ടോ മാസം കൂടുമ്പോൾ… ഇത് പോലെ..

എന്നോട് കുറച്ചു നേരം സംസാരിച്ചിരിക്കാൻ..…”

അത്രയും പറഞ്ഞപ്പോയെക്കും എന്തോ ഓർത്തെന്ന പോലെ അവരുടെ രണ്ട് കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു…

ഒറ്റപെട്ടു പോയ ഒരു അമ്മയുടെ വിലാഭം പോലെയാണ് എനിക്ക് ആ വാക്കുകൾ തോന്നിയത്…

ഞാൻ അവരുടെ കൈകളിൽ എന്റെ കൈ ചേർത്തു വെച്ചു ഒരു കുഞ്ഞിനെ എന്ന പോലെ അവരുടെ പൊറനടിയിൽ എന്റെ വലതു കൈ കൊണ്ടു തലോടി… അവരുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക് തന്നെ നോക്കിയപ്പോൾ എന്റെ കണ്ണുകളും ഈറനണിഞ്ഞു…

ഒറ്റപ്പെടലിന്റെ വേദന വേണ്ടുവോളം അനുഭവിച്ചത് കൊണ്ടു തന്നെ അവരെ ഞാൻ എന്റെ നെഞ്ചിലേക് ചേർത്ത് കൊണ്ട് പറഞ്ഞു..

“വരാട്ടോ…

രണ്ട് മാസം കൂടുമ്പോൾ ഒന്നുമല്ല… ഇടക്കിടെ ഈ വഴി പോകുമ്പോൾ എല്ലാം അമ്മയെ കണ്ടിട്ടേ പോകൂ…”

അതും പറഞ്ഞു അമ്മയുടെ കണ്ണുനീർ വീണ്ടും കാണാൻ നിൽക്കാതെ ഞങ്ങൾ ഇറങ്ങി നടന്നു…

ബൈ

…☺️

Related Posts

Leave a Reply

Your email address will not be published. Required fields are marked *