കേട്ട് മാത്രം പരിചയമുള്ള ശബ്ദം . ഒരിക്കൽ പോലും നേരിട്ട് കാണരുതെന്ന് കരുതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സൗഹൃദം…..

എഴുത്ത് :- സൽമാൻ സാലി

” മാഡത്തിനൊരു വിസിറ്ററുണ്ട് ..!

ഓഫീസിൽ തിരക്കിട്ട ജോലിയിൽ ആയിരുന്ന വിദ്യ തലയുയർത്തി പ്യൂൺ ശങ്കരേട്ടനെ ഒന്ന് നോക്കി ..

” ദാ അപ്പുറത്ത് നില്പുണ്ട് . മാഡത്തിനോട് ഒന്നങ്ങോട്ട് ചെല്ലാൻ പറഞ്ഞു ..!

ഓഫീസിൽ നിന്നിറങ്ങി നോക്കിയപ്പോ വരാന്തയുടെ അറ്റത്തായി ഒരാൾ പുറംതിരിഞ്ഞു നില്പുണ്ട് ..

മെറൂൺ ഷർട്ടും മുണ്ടും ആണ് വേഷം .. കണ്ടപ്പോ പരിചയമുള്ള ആളല്ലെന്ന് അവൾക്ക് മനസിലായി ..

” ഹ്മ്മ് .. ആരാ ..

പുറത്തെ കാഴ്ചകളിൽ മുഴുകിയിരുന്ന ആള് പെട്ടെന്ന് തിരിഞ്ഞതും വിദ്യ ഒരു നിമിഷം ഒന്ന് ഞെട്ടി …

” മനസ്സിലായോ എന്നെ ..

വിദ്യയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .. വർഷങ്ങൾക്ക് മുൻപ് നഷ്ട്ടമായ സൗഹൃദം . ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കണ്ടില്ലെങ്കിലും അവർ തമ്മിൽ വലിയ ചങ്ങാത്തം ആയിരുന്നു ..

” ഒരിക്കലും കാണില്ലെന്ന് കരുതിയതാണ് പക്ഷെ മനസ്സ് അനുവദിച്ചില്ല … അതാണ് തേടി ഇറങ്ങിയത് .. !!

ആയാളുടെ ശബ്ദത്തിലും ഒരിടർച്ച അനുഭവപ്പെട്ടു ..

കേട്ട് മാത്രം പരിചയമുള്ള ശബ്ദം . ഒരിക്കൽ പോലും നേരിട്ട് കാണരുതെന്ന് കരുതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സൗഹൃദം ..

” ഞാനിവിടെ ഉണ്ടെന്ന് എങ്ങിനെ മനസിലായി ..?

” നമുക്കൊരു ചായ കുടിച്ചോണ്ട് സംസാരിച്ചാലോ ..?

ആയാളുടെ ചോദ്യത്തിന് മറുപടിയായി ശങ്കരേട്ടനോട് പത്ത് മിനിറ്റിനുള്ളിൽ വരാമെന്നും പറഞ്ഞു അടുത്തുള്ള കൂൾബാറിലേക്ക് അയാളെയും കൂട്ടി നടന്നു …

” എന്തിനായിരുന്നു അന്ന് നീ കള്ളം പറഞ്ഞു പോയെ ..?

” അത്രയും നാളത്തെ പരിചയത്തിൽ അന്ന് അവസാന ദിവസം പറഞ്ഞതെല്ലാം നുണകൾ മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നിനക്ക് ചിരിച്ചുകൊണ്ട് മറുപടി തന്നത് ..

” പക്ഷെ നീ അറിഞ്ഞില്ല കഴിഞ്ഞ അതുവരെ ഉള്ള നമ്മുടെ സൗഹൃദത്തിൽ നിന്നെ ഞാൻ എത്ര മാത്രം മനസിലാക്കിയിട്ടുണ്ടെന്ന് ..

ആയാളുടെ ഓരോ വാക്കുകളും വിദ്യയുടെ ഹൃദയം തകർത്തുകൊണ്ടിരുന്നു ..

” അത്രയും നാള് നീ എനിക്ക് തന്ന സൗഹൃദത്തിൽ നിന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം കള്ളമാണെന്ന് പറഞ്ഞിട്ടും മറുപടി ഒരു ചിരിയിൽ ഒതുക്കിയപ്പോ നീ കരുതി ഞാൻ വിശ്വസിച്ചെന്ന്

” എല്ലാ പഴികളും നീ സ്വയം ഏറ്റെടുത്തു ബ്ലോക് ചെയ്തു പോയപ്പോളും ഞാൻ കരുതി നീ തിരിച്ചു വരുമെന്ന് ..

” പക്ഷെ വന്നില്ല .. പറഞ്ഞതെല്ലാം സത്യമാണോ എന്ന് പോലും ചിന്തിചു പോയ നിമിഷം ..

” പക്ഷെ ഒന്ന് മാത്രം നീ മറന്നുപോയി നമ്മുടെ സൗഹൃദത്തിൽ ഒരിക്കലും കള്ളം ഇല്ലായിരുന്നു ..

അയാൾ പറഞ്ഞു നിർത്തിയതും വിദ്യ കണ്ണുനീർ തുടച്ചുകൊണ്ട് അയാളെ നോക്കി ..

” അത് ഞാൻ ………….!!!

” വേണ്ട .. കാരണം എന്ത് തന്നെയായാലും എനിക്കതറിയേണ്ട ..

” നാട്ടിൽ വന്നിട്ട് നിന്നെ ഒന്ന് കാണണം എന്നൊരുപാട് ആഗ്രഹിച്ചതുകൊണ്ടാണ് നിന്നെ തേടി ഇറങ്ങിയത് .. ഇവിടെ വന്നു കുറെ ഓഫീസുകളിൽ കയറി ഇറങ്ങി .. കാണുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഇന്ന് ഇവിടെ വന്നത് ..

” ശങ്കരേട്ടനെ കണ്ടു പേര് പറഞ്ഞപ്പോളാണ് നിന്നെ വിളിക്കാൻ വന്നത് …

കാലിയായ ചായഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് അയാൽ എണീറ്റു …

” പോവുകയാണ് .. ഒരു നല്ലൊരു സൗഹൃദത്തിന്റെ ഓർമകളിൽ നീ എന്നും ഉണ്ടാവും .. മറക്കില്ല ..

നടന്നു നീങ്ങിയ അയാളുടെ അടുത്തേക്ക് വിദ്യ ഓടിച്ചെന്നു ..

” നമ്മൾ ഇനി കാണുമോ ….?

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അയാൾ പോക്കറ്റിൽ നിന്നും ഒരു പേപ്പറെടുത്തു അവൾക്ക് നീട്ടി ..

ആയാളുടെ ജന്മദിനത്തിൽ വിദ്യ അയച്ച ആശംസ കാത്തായിരുന്നു അത് ..

” അടുത്ത ജന്മത്തിലെങ്കിലും പിരിയാത്ത സൗഹൃദമായി നിന്നെ എനിക്ക് വേണം .

അതിന്റെ പിന്നിൽ അയാൾ കുറിച്ച രണ്ട് വാരി വായിച്ചു അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അയാൾ കണ്ണിൽ നിന്നും മറയുന്നത് വരെ അയാളെ തന്നെ നോക്കി നിന്നു …

Related Posts

Leave a Reply

Your email address will not be published. Required fields are marked *