ഗൾഫിലെ ഏതോ ഒരു ബാച്ചിലർ റൂമിൽ കിടന്ന് ഒന്നിനും ഒരു വഴിയും ഇല്ലാതെ കിടക്കുന്ന ആയിഷയുടെ ബാപ്പ ബഷീർ…..

Story written by Noor Nas

നാളായാണ് പെരുന്നാൾ.. നോമ്പിന്റെ ക്ഷിണത്തിലും ആയിഷ മോളുടെ കണ്ണിലെ എന്തോ ഒരു സങ്കടം വേറിട്ടു നിൽക്കുന്നത് കാണാ..

അവൾ പതുക്കെ മുറിയിലെ കട്ടിൽ നിന്നും എഴുനേറ്റു കഴിഞ്ഞ രാത്രി പെയ്യ്ത മഴ ബാക്കി വെച്ച് പോയ ജനൽ കണ്ണാടിയിലെ മഴ തുള്ളികൾക്ക് അരികെ വന്നു നിന്ന്അ തിനോട് മുഖം ചേർത്ത് നിന്നു..

വീടിന്റെ മുന്നിലെ റോഡിൽ പെരുന്നാൾ പാച്ചിലിന്റെ തിരക്കിൽ ആയിരുന്നു എല്ലാവരും…

ബാപ്പയുടെ പൈസ ഇതുവരെ ഗൾഫിൽ നിന്നും എത്തിയിട്ടില്ല..

അത് കിട്ടിയാ ഉടനെ പട്ടണത്തിൽ പോയി ഡ്രസ് എടുക്കാം എന്ന ഉറപ്പ് നോമ്പ് പകുതിക്കെ ഉമ്മ തന്നതാണ്.

ഇപ്പോ നോമ്പ് ഒന്ന് മാത്രം ശേഷിക്കുന്നുണ്ട്..

ഉമ്മയ്ക്ക് ഉറപ്പ് തരാൻ അല്ലെ പറ്റും…

ഗൾഫിലെ ഏതോ ഒരു ബാച്ചിലർ റൂമിൽ കിടന്ന് ഒന്നിനും ഒരു വഴിയും ഇല്ലാതെ കിടക്കുന്ന ആയിഷയുടെ ബാപ്പ ബഷീർ..

ജോലി ഒന്നും ഇല്ലാതെ റൂമിൽ വെറുതെ കിടന്നിട്ട് മാസങ്ങൾ രണ്ട് കഴിഞ്ഞു..

പലേടത്തും ജോലി തേടി അയാൾ അലഞ്ഞു ചിലടത്തു അയാളുടെ പ്രായം ആയിരുന്നു പ്രശ്നമെങ്കിൽ

മറ്റ് ഇടങ്ങളിൽ അവസരങ്ങൾ ഇല്ലാത്തതും.

നാട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും അയാൾക്ക്‌ ഭയം ആയിരുന്നു.

മോൾ ആയിഷയോടു എന്ത് പറയും ഭാര്യയോട് എന്ത് പറയും…

ജനലിന്റെ അരികിൽ നിൽക്കുന്ന ആയിഷയുടെ പിറകിൽ വന്ന് നിന്ന് കണ്ണുകൾ തുടച്ച് സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട്..

ചുണ്ടിൽ ഒരു ചിരിയും വരുത്തി ആയിഷയുടെ തൊളിൽ കൈ വെച്ച ഉമ്മ

ആയിഷ തിരിഞ്ഞു നോക്കി.

അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു..

അതും കൂടി കണ്ടപ്പോൾ ആ ഉമ്മയുടെ നെഞ്ച് ഒന്നു നീറി..

ഉമ്മ…. ഹാ മോൾ ഇവിടെ നിൽക്കുകയാണോ ?

ആയിഷ ഉമ്മയോട് ഉമ്മ ദേ എല്ലാ വിട്ടിലേക്കും.. അരക്കയോ വന്ന് പെരുന്നാൾ കിറ്റ് കൊടുത്തു പോയി..

ഉമ്മ ജനലിൽ കൂടി പുറത്തേക്ക് നോക്കി റോഡിന്റെ സൈഡിൽ ഒരു പെട്ടി ഓട്ടോ നിൽക്കുന്നു.. അതിന് ചുറ്റും കുറച്ച് പേരും.

അതിൽ ഒരാൾ കൈയിലെ ഒരു നോട്ട് ബുക്കിൽ നോക്കി മറ്റുള്ളവരോട് കല്പ്പിക്കുന്നു..

അവർ പെട്ടി ഓട്ടോയിൽ നിന്നും ഓരോ കിറ്റ് എടുത്ത് ഓരോ വീട്ടിലേക്കും കൊണ്ട് പോകുന്നു…

ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ പെട്ടി ഓട്ടോ അവിടെന്ന് പോകുന്നു….

ആയിഷ ഉമ്മയുടെ മുഖത്തേക്ക് നോക്കി. അതെന്താ ഉമ്മ നമ്മുക്ക് അവര് താരാത്തത്.??

ഉമ്മ കണ്ണുകൾ തുടച്ച് അവളെ ചേർത്ത് പിടിച്ച് ക്കൊണ്ട് നമ്മൾ ഗൾഫ്ക്കാരല്ലേ മോളെ.. അതോണ്ട് ഇവിടെ ദാരിദ്യം ഒന്നും കാണില്ല

എന്ന് അവർ സ്വയം വിധി എഴുതി കാണും…

നമ്മുടെയൊക്കെ അവസ്ഥ നമ്മുക്ക് തന്നെയല്ലേ അറിയൂ…

ആയിഷ. അപ്പോ നാളെ ഉമ്മ ഇവിടെ നൈച്ചോറും കോഴിക്കറിയും ഒന്നും ഉണ്ടാക്കില്ലേ…?

അതിനും മറുപടി എന്നപോലെ ഉമ്മ കണ്ണുകൾ തുടച്ചു ആ നാളത്തെ കാര്യം അല്ലെ..?

ഈ ഉമ്മ നോക്കട്ടെ..

പിന്നെ അവർ മകളുടെ അരികിൽ മുട്ട് കുത്തി ഇരുന്ന് അവളുടെ തലയിൽ തഴുകി ക്കൊണ്ട്. മോളെ ആയിശു

നാളെ പെരുന്നാളിന് മോൾക്ക്‌ ഇടാൻ. മോളുടെ കൈയിൽ ഉള്ള പഴയ ഡ്രസിൽ നിന്നും നല്ലത് ഒരണം നോക്കി എടുത്തിട്ടുണ്ട് ഈ ഉമ്മ ..

അത് തേച്ചു മിനുക്കി പുതു പുത്തൻ ആക്കി തരാം ഈ ഉമ്മ.. എന്റെ മോൾ നാളെ അതിട്ടാ മതി കേട്ടോ..

ഉമ്മയുടെ കൈയിൽ നിന്നും കുതറി മാറി ക്കൊണ്ട്. നോമ്പിന്റെ ക്ഷിണവുമായി അവൾ..

അടുക്കളയിലേക്ക് ഓടി.

ശേഷം അടുക്കള വാതിൽക്കൽ കണ്ണുകൾ തുടച്ചു ക്കൊണ്ട് ഇരിക്കുബോൾ..

ആ ഉമ്മയ്ക്ക് അറിയാ ഇവള്ടെ ഈ ഒരു വാശി കുറച്ച് നിമിഷങ്ങൾ മാത്രമേ ഉണ്ടാകും എന്ന്..

കാരണം ഈ വീട്ടിലെ ഇല്ലായിമ അവളും ശീലമാക്കി കഴിഞ്ഞിരിക്കുന്നു

മനസിലാക്കി കഴിഞ്ഞിരിക്കുന്നു..

അടുക്കള വാതിൽ ക്കൽ ഇരിക്കുന്ന ആയിഷയുടെ മുന്നിലൂടെ പോകുന്ന അടുത്ത വീട്ടിലെ കുടുബം..

അതിൽ ആയിഷയുടെ കൂട്ടുകാരി സീനത്ത്

ആയിഷേ എന്റെ ബാപ്പാ പെരുന്നാൾ ഉടുപ്പുകൾ വാങ്ങിച്ച് തരാൻ ഞങ്ങളെ പട്ടണത്തിലേക്ക് കൊണ്ട് പോകുകയാ.

നീ വരുന്നോ ?

ഇല്ലാ എന്ന് അവൾ മുഖത്ത് ചിരി വരുത്തി പറയുബോൾ..

ആയിഷയുടെ കുഞ്ഞു കൈകളിൽ വന്ന് വീണ സീനത്തിന്റെ ബാപ്പയുടെ കൈ.

അയാൾ അതെന്താ നീ ബാരാത്തത്..?

നിന്നെയും കൊണ്ടേ നമ്മള് പോകും.

അല്ല പിന്നെ..

ആയിഷയുടെ കൈയിൽ പിടിച്ച് ക്കൊണ്ട്.

നടന്നു നിങ്ങുന്ന സീനത്തിന്റെ ബാപ്പ.

ആയിഷു ഒന്നു തിരിഞ്ഞു നോക്കി.

അടുക്കള വാതിലക്കൽ നിറ കണ്ണുകളോടെ സന്തോഷത്തോടെ നിൽക്കുന്ന ഉമ്മ

പെട്ടന്ന് അവളുടെ മനസിൽ

ഉമ്മാക്ക് ഇല്ലാത്ത പെരുന്നാൾ എന്തിനാ എന്നിക്ക് എന്നപോലെ ആയിഷു

സീനത്തിന്റെ ബാപ്പയുടെ കൈയിൽ നിന്നും തന്റെ കൈ വലിച്ചടർത്തി മാറ്റി ആയിഷു

ഉമ്മയുടെ അരികിലെക്ക് ഓടുബോൾ ഒരു പൊട്ടികരച്ചലിന്റെ കടലോളം സങ്കടം ഉള്ളിൽ ഒതുക്കി ആ ഉമ്മ

ആയിഷുനെ സ്വികരിക്കാൻ രണ്ട് കൈകളും നീട്ടി പിടിച്ച് നിന്നു.

അവളെ ചേർത്ത് പിടിക്കാൻ അവളുടെ ആ ഇരു കവിളിലും ഉമ്മകൾ വാരി വിതറാൻ..

ആ കൊച്ചു സന്തോഷങ്ങളിൽ വീണു മരിക്കാൻ ഇല്ലായ്മയുടെ ഒരു പെരുന്നാൾ കൂടി..

Related Posts

Leave a Reply

Your email address will not be published. Required fields are marked *