ജോലിക്കാരെ കാത്തു നിൽക്കുന്ന ഭൂരിഭാഗം പെണ്ണുങ്ങൾ ക്കിടയിലേക്ക്  ടൈൽസ്പണിക്കാരനായ മ്മള് ചെന്നാലുള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ…….

പൊരുത്തം

എഴുത്ത്:- മഹാ ദേവന്‍

ഇന്നത്തെ കാലത്ത് പെണ്ണ് കാണാൻ പോക്ക് വല്ലാത്തൊരു പോക്ക് തന്നെ ആണ്.

ജോലിക്കാരെ കാത്തു നിൽക്കുന്ന ഭൂരിഭാഗം പെണ്ണുങ്ങൾക്കിടയിലേക്ക്  ടൈൽസ്പണിക്കാരനായ മ്മള് ചെന്നാലുള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കിയേ…

അതുകൊണ്ട് തന്നെ ഒന്നല്ല, ഒൻപതല്ല, അൻപത് കണ്ടിട്ടും ഏ ഹേ… ഒരു കല്യാണം അങ്ങട് സെറ്റ് ആയില്ല.

പലയിടത്തും പോയപ്പോൾ പല അവസ്ഥകൾ ആയിരുന്നു.

ചാണകം മെഴുകിയ ഇടിഞ്ഞു വീഴാറായ വീട് മുതൽ വാടകവീടും മുന്ത്യ ബംഗാവ് വരെ കേറി.

ചിലർ ചായ തന്നു. ചിലർ ചിരിയിൽ ഒതുക്കി. മറ്റു ചിലരൊ.. മുഖത്തു നോക്കി അങ്ങ് പറഞ്ഞു. ടൈൽ പണിക്കാരും ആട്ടോക്കാരാനും ഒന്നും കൊടുക്കാനല്ല ഞങ്ങൾ പെൺകുട്ടികളെ വളർത്തുന്നത് എന്ന്.

അങ്ങനെ പറഞ്ഞതിൽ അധികവും ഇതുപോലെ ഉള്ളവരുടെ കൂടെ ഒളിച്ചോടിയതും ചരിത്രം..

ഇതൊക്കെ പറയുമ്പോൾ നിങ്ങൾക്ക് തോന്നും നിന്റ നിലക്കും വിലക്കും ഉള്ള പെണ്ണിനെ കണ്ടാൽ പോരെ.. ബംഗ്ലാവിലൊക്കെ പോയി ചോദിക്കാൻ നിനക്കെന്ത് യോഗ്യത എന്ന്…

സത്യത്തിൽ പറയത്തക്ക യോഗ്യത ഒന്നുമില്ലാട്ടോ.. പക്ഷേ ഒന്നുണ്ട്… കൂടെ വരുന്ന പെണ്ണിന് വയറു വിശക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും ,
കയ്യിനും കാലിനും കേട് ഇല്ലെങ്കിൽ…


അതൊക്കെ പോട്ടെ…

അപ്പൊ ന്റെ പെണ്ണ് കാണൽ ചിലതൊക്കെ ഒരു സംഭവം ആണ്.

പെണ്ണ് കണ്ടും പണിക്കർക്ക് ജാതകം നോക്കാൻ കാശ് കൊടുത്തും സത്യത്തിൽ മൂഞ്ചി നിൽക്കുന്ന സമയം.

എല്ലാ ഞായരാഴ്ചയും പെണ്ണ് കാണൽ ഒരു ആഘോഷം പോലെ കൊണ്ടാടുകയാണ്. അല്ലെങ്കിൽ അമ്മാവൻ വിളിച്ചങ്ങു കൊണ്ടാടും..

സത്യത്തിൽ എന്റെ പെണ്ണ് കാണൽ അല്ല അമ്മാവന്റെ ലക്ഷ്യം.പെണ്ണ് കണ്ട് ശരിയായില്ലെങ്കിൽ അതിന്റ വിഷമം അമ്മാവൻ തീർക്കുന്നത് പിന്നെ കാണുന്ന ഷാ പ്പിൽ ആണ്.

കാശ് പോകുന്നത് എന്റെ ആയത് കൊണ്ട് എനിക്ക് അത്ര വിഷമം ഒന്നും തോന്നാറില്ല..

ന്തായാലും പെണ്ണ് കാണാൻ ഒരു ഞായർ എന്നതിന് പകരം അമാവന് ഓസിനു ക ള്ള് കുടിക്കാൻ ഒരു ഞായർ എന്നതാണ് അവസ്ഥ.

അങ്ങനെ മടുപ്പ് കാരണം പെണ്ണ് കെട്ടുന്നില്ല എന്ന് തീരുമാനിക്കാൻ നിൽക്കുമ്പോൾ ആണ് അമ്മാവന്റെ വിളി.

”  ടാ ദേവാ… ഒരു പെണ്ണുണ്ട്. വീട്ടിൽ അത്ര വലിയ സെറ്റപ്പ് ഒന്നുമില്ല.  പെണ്ണിന്റ അച്ഛന് കോയമ്പത്തൂരിൽ ഒരു ചായക്കടയിലാ ജോലി.  അതു കൊണ്ട് വല്യ ഡിമാന്റ് ഒന്നുമില്ല.

പെണ്ണാണേൽ എഞ്ചിനീയറിങ് പഠിക്കുവാ…ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്… അവർക്കും താല്പര്യം ഉള്ള മട്ടാ.. മ്മക്ക് ഒന്ന് പോയി നോക്കിയാലോ…? “

അമ്മാവൻ പറഞ്ഞപ്പോ എനിക്ക് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു.

അന്ന് ഞാൻ ആദ്യം അന്വേഷിച്ചത് പോകുന്ന വഴിയിൽ ഷാ പ്പോ ബീവ റേജോ ബാറോ ഉണ്ടോ എന്നായിരുന്നു.

ഇല്ലെന്ന് അറിഞ്ഞപോ ഇച്ചിരി സമാധാനം ഒക്കെ തോന്നി.

അല്ലേലും ക ള്ള് കുടിക്കാൻ ഒരു ദിനം എന്ന ആചാരം ഇനി വേണ്ടെന്ന് തീരുമാനിച്ചതാ..

ന്തായാലും അമ്മാവൻ പറഞ്ഞതല്ലേ, പോയേക്കാം എന്ന് കരുതി അവസാനം ഒരു ഞായർ ഞങ്ങൾ അവിടെയും എത്തി.

പെണ്ണിന്റ കണ്ടു.. ചായ കിട്ടി…

ഇടയ്ക്ക് അമ്മാവൻ ഒന്ന് തോണ്ടി…

“ടാ, ഇത് വേണോ.. പെണ്ണ് വല്ലാതെ കറൂതീട്ടാ.. നിനക്ക് ചെരൂല…”

അമ്മാവൻ പറയുന്നത് കേട്ടപ്പോൾ ഞാനും ശബ്ദം താഴ്ത്തി പറഞ്ഞു,

“എന്റെ പൊന്ന് അമ്മാവാ….  പെണ്ണ് ഇച്ചിരി കരുതലും ഐശ്വര്യമുള്ള മുഖം… എനിക്ക് ഒരു കുഴപ്പവുമില്ല…
അവർക്ക് താല്പര്യം ഉണ്ടേൽ മുന്നോട്ട് പോകാം.”

അമ്മാവൻ വെറുതെ ഒന്ന് മൂളി.

പെണ്ണാണേൽ എന്നെ കണ്ടപ്പോ നല്ല ചിരി..

ഇത് സെറ്റന്ന് മനസ്സിൽ ഉറപ്പിച്ചപ്പോൾ ആണ് അവളുടെ അമ്മേടെ….

തെ റിയല്ല….

അവളുടെ അമ്മേടെ വക ജാതകം നോക്കണമെന്ന വാശി…

പിന്നേം പിനേം ചോദിച്ചു, അത് വേണോ…. ഞങ്ങൾക്ക് അതിൽ വിശ്വസമില്ലന്ന്…

എന്ന ഞ്ഞങ്ങൾക്ക് അതിൽ വിശ്വസമുണ്ടെന്നു അവരും.

ഒടുക്കം ജാതകം വാങ്ങി പുറത്തിറങ്ങുമ്പോഴും അവളെനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഈ    ഇത് നടക്കുമെന്ന് ഒരു പ്രതീക്ഷ… ദൈവം എനിക്കായി കണ്ടെത്തിയ പെണ്ണ് ഇതന്നെ എന്ന് മനസ്സ് പിനേം പിന്നേം പറഞ്ഞോണ്ടിരിക്കുവാ..

ന്തായാലും ജാതകം കൊണ്ട് പണിക്കരുടെ മുന്നിൽ ഇരിക്കുമ്പോൾ  ” ഇതെങ്കിലും  ശരിയാകണേ” എന്ന് മാത്രം ആയിരുന്നു പ്രാർത്ഥന.

പണിക്കർ തലക്കുറി നോക്കി.” ദേവാ… ഇത് എടുക്കണത്തിൽ കിഴപ്പല്യട്ടോ ” എന്ന് പറഞ്ഞപ്പോൾ ആയിരം പൂർണ്ണചന്ദ്രന്മാർ ഉദിച്ചപ്പോലെ ആയിരുന്നു എന്റെ മനസ്സ്.

” എല്ലാരും പറയും പത്തിൽ പത്തു പൊറുത്തമെന്ന്. സത്യത്തിൽ അഞ്ചേണ്ണം നല്ലതും അഞ്ചേണം നേരെ മറിച്ചും ആണ്.   നമുക്കിപ്പോ ഇതിൽ അഞ്ചര പൊരുത്തം ആണ് കാണിക്കുന്നത്.  അതും ഉത്തമത്തിൽ.
എല്ലാം കൊണ്ടും എടുക്കാൻ പറ്റിയ ജാതകം.”

മനസ്സാണെൽ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്.

പിന്നെ പഴയ ആളുകൾക്ക് അഞ്ചേന്ന് പറഞ്ഞാലും അത് ഉത്തമം ആണെന്ന് പറഞ്ഞാലൊന്നും. അത്ര താല്പര്യം ണ്ടാവില്ല.

അതുകൊണ്ട് ഏ അഞ്ചര പൊരുത്തം എന്നത് ഞാൻ ഇവിടെ ആറാക്കി ഇടാം… പിന്നെ അവര് ഒരാളെ കാണിക്കുമ്പോൾ ഒക്കെ ശരിയാകും. “

പണിക്കർ പറഞ്ഞത് കേട്ട് ഞാനും തല കുലുക്കി.

അങ്ങനെ ഗണിച്ചു കണ്ട അഞ്ചര പൊരുത്തം  ഞാൻ എങ്ങനേലും കെട്ടികാണാൻ വേണ്ടി അദ്ദേഹം ആറാക്കി തന്നു.

100കൊടുക്കുന്ന പണിക്കർക്ക് 200 കൊടുത്ത് ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ തന്നെ അമ്മാവനെ വിളിച്ചു കാര്യം പറഞ്ഞു..

” ഉത്തമത്തിൽ ആറു പൊരുത്തം ണ്ട്…. “

കെട്ട പാതി കേൾക്കാത്ത പാതി ഞാനെന്ന കോയമ്പത്തൂരുള്ള പെണ്ണിന്റ അച്ഛനെ വിളിച്ചു പറയട്ടെ എന്നും പറഞ്ഞ് വെച്ച മാമൻ പിന്നെ വിളിക്കുന്നതെ ഇല്ല.

ക്ഷമയുടെ നെല്ലിപ്പലക്ക കണ്ട ഞാൻ രാത്രി അങ്ങോട്ട് വിളിച്ചു അവരെന്തു പറഞ്ഞ് എന്ന് ചോദിക്കാൻ.

” അതിപ്പോ മോനെ… പെണ്ണിന് നിന്നെ ഇഷ്ടം ആയെന്നാ അയാൾ പറഞ്ഞെ.. പക്ഷേ…. “

“എന്ത് പക്ഷേ.,”

ഞാൻ ഉദ്യോഗത്തോടെ ചോദിക്കുമ്പോൾ അമ്മാവൻ ഒരു ദീർഘവിശ്വാസത്തോടെ പറയുന്നുണ്ടായിരുന്നു

”  അവർക്ക് എല്ലാം ഓക്കേ ആണ്. പക്ഷേ   ആറു പൊരുത്തം എന്ന് പറഞ്ഞപ്പോൾ  അയാൾ പറയുവാ…. ആറും നൂറും ഒന്നിനും നന്നല്ല എന്ന്…

ഇനി അഞ്ചര ആണേലും ആറര ആണേലും അവർക്ക് പ്രശ്നം ഇല്ലായിരുന്നു എന്ന്. പറഞ്ഞിട്ടെന്താ ഇതിപ്പോ ആറല്ലേ… “

അമ്മാവൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ അതെ ഇരിപ്പ് ഇരുന്നു ഞാൻ….

200വാങ്ങി ചിരിയോടെ ഇരിക്കുന്ന പണിക്കർ ആയിരുന്നു അപ്പോൾ മനസ്സിൽ.,

ഞാനൊന്ന് പെണ്ണ് കെട്ടി കാണാൻ വേണ്ടി സ്വന്തം ശാസ്ത്രത്തെ അവഗണിച്ചു  അഞ്ചര ഉള്ളത് ആറാക്കി  എന്നെ സഹായിച്ച അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്   കിടക്കുമ്പോൾ  ദേ അമ്മാവൻ പിന്നേം വിളിക്കുന്നു…

“ടാ, പോയത് പോട്ടെ… മ്മക്ക് ഈ ഞായറാഴ്ച ഒരു പെണ്ണ് കാണാൻ പോണം… ഇത് നിനക്ക് ശരിയാക്കും ഞാൻ.” എന്ന്…

ഞാൻ ഒന്ന് മൂളി…   എല്ലാം ശരിയാകും  എന്നത് വെറും വാഗ്ദാനം മാത്രം ആണല്ലോ അമ്മാവാ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട്….


🌹🌹🌹

Related Posts

Leave a Reply

Your email address will not be published. Required fields are marked *