ഞാൻ എന്റെ കിശയിൽ കിടന്ന നാണയ തുട്ടുകൾ എടുത്ത്..പതുക്കെ നടന്ന് പോയി പ്രേം ചേട്ടന്റെ തലയിക്ക് അരികിൽ കൊണ്ട് പോയിവെച്ചു….

♥പ്രേം ചേട്ടന്റെ മിട്ടായി കട ♥

Story written by Noor Nas

നാട്ടിലെ സകല മിട്ടായികളുടെയും വൻ ശേഖരണം തന്നെ പ്രേം ചേട്ടന്റെ കടയിൽ ഉണ്ട്.. അതും പോരാഞ്ഞു വീട്ടിലും ഉണ്ടാക്കും ചക്കര കൊണ്ടുള്ള പല ഐറ്റങ്ങളും…

പ്രേം ചേട്ടന്റെ ഉന്നം മാറ്റാരുമല്ല..

സ്കൂളിൽ പോകുന്ന ഞങ്ങൾ കുറച്ച് പിള്ളേര് സെറ്റ് തന്നെയാണ്..

കാരണം വീട്ടിന് ഞങ്ങൾക്ക് ബസിനായി

തരുന്ന പൈസ .പിഴിഞ്ഞ് വാങ്ങിച്ചു ഞങ്ങളെ സ്കൂളിലേക്ക് നടത്തിക്കുക അതാണ്‌ മുപ്പരുടെ പ്രധാന ഹോബി..

ഞങ്ങളെ കണ്ടാൽ തന്നെ കടയുടെ ഉള്ളിൽ നിന്നും തല പുറത്തേക്ക് ഇട്ട് മോഹിപ്പിക്കുന്ന പരസ്യ വചകങ്ങൾ..പറയുന്ന പ്രേം ചേട്ടൻ..

മക്കളെ പുതിയ ഐറ്റം വന്നിട്ട് ഉണ്ട് കേട്ടാ ഡിങ്കൻ മിട്ടായി( പേര് നോക്കണ്ട അത് മുപ്പർ സമയത്തിന് അനുസരിച്ച് ഇടുന്ന പേരുകൾ മാത്രമാണ് )

സത്യത്തിൽ നാട്ടിലെ കല്യാണ മുടക്കികളുടെ സ്ഥിരം ഇരയാണ്..മൂപ്പര്

വയസു പത്തു നാൽപത്തഞ്ചു കഴിഞ്ഞു..

കല്യാണ യോഗം മുപ്പരുടെ ഏഴു അയലത്തു പോലും വന്നിട്ടില്ല…

മക്കളെ ഈ തിരക്കിൽ ബസിൽ കഷ്ട്ടപെട്ടു തുങ്ങി പിടിച്ച് നിന്നു പോകാതെ

പ്രേം ചേട്ടന്റെ കടയിൽ നിന്നും

വല്ല മിട്ടായി വാങ്ങിച്ചു വായിൽ ഇട്ട് ആസ്വദിച്ചു നടന്നു പൊയ്ക്കൂടേ.?

സ്കൂൾ നിങ്ങളുടെ അരികിലേക്ക് വരും..

ഇതക്കെ പറഞ്ഞു കൊണ്ടിരിക്കെ കൂടെയുള്ള എന്റെ ഒരു കൂട്ടുകാരൻ.

മനോജ്‌ എന്റെ പിറകെ പതുങ്ങി നിൽപ്പുണ്ടായിരുന്നു

അത് കണ്ടപ്പോൾ…

പ്രേം ചേട്ടൻ വിളിച്ചു പറഞ്ഞു മോനെ മനോജേ ഇന്നാളു വാങ്ങിച്ച പുളി

മിട്ടായിയുടെ കാശ് ഇങ്ങോട്ട് പോരാൻ ഉണ്ട് കേട്ടോ….

പിന്നെ പതിവ് പോലെ തന്നെ ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന വീട്ടിന് തന്ന നാണയ തുട്ടുകൾ.

പ്രേം ചേട്ടന്റെ പെട്ടിയിൽ വിഴുന്ന ശബ്‌ദം

ഓരോ ഓരോ ഭരണിയിൽ ഇട്ടോണ്ട് പോകുന്ന പ്രേം ചേട്ടന്റെ കൈകൾ.
അതിന് ഇടയിൽ പതപ്പിക്കുന്ന സോപ്പും.

പിള്ളേര് ആയാൽ ഇങ്ങനെ വേണം കേട്ടോ.. പറഞ്ഞാൽ അനുസരണ വേണം…..

ബസിൽ പോകാതെ പതിവ് പോലെ മിട്ടായും നുണഞ്ഞു നടന്നു പോകുന്ന. ഞങ്ങളെ നോക്കി പെട്ടിയിലെ….

നാണയ തുട്ടുകൾ എണ്ണി ശെരിപ്പെടുത്തുന്നതിനിടയിൽ പ്രേം ചേട്ടൻ.. വിളിച്ചു പറഞ്ഞു.

മക്കളെ റോഡിന്റെ ഓരം ചേർന്ന് നടക്കണം കേട്ടോ പാണ്ടി ലോറികൾ ഭ്രാന്തനെ പോലെ പാഞ്ഞു ഓടുന്ന കാലമാ..

ആ പിന്നെ മക്കളെ നാളെ ഞാൻ ഉണ്ടാകില്ല ഒരു പെണ്ണ് കാണാൻ പൊകണം

( അത് പറയുബോൾ പ്രേം ചേട്ടന്റെ മുഖത്തു ഒരു നാണം )

. അതോണ്ട് കട മുടക്കമായിരിക്കും.
.
എന്ന് വെച്ച് നാളെ ബസിൽ കേറി സ്കൂളിൽ പോയി കളയരുത് കേട്ടോ.. പിന്നെ അതൊരു ശീലമാകും …

ആ കാശിനു മറ്റന്നാൾ മിട്ടായി വാങ്ങിക്കാ..

പിറ്റേന്ന് ഞങ്ങൾ പോയത് സ്കൂളിലേക്ക് അല്ലായിരുന്നു പ്രേം ചേട്ടന്റെ.

ആളുകൾ തീങ്ങി നിറഞ്ഞ വീട്ടിലേക്ക്..

മുറ്റത്തു വെള്ളപ്പുതച്ചു കിടത്തിയിരിക്കുന്ന

പ്രേം ചേട്ടന്റെ നീലിച്ച ശരീരം…

അപ്പോളും ഞാൻ കണ്ടു പ്രേം ചേട്ടന്റെ മുഖത്ത്

ഇന്നലെ കണ്ട ആ നാണത്തിന്റെ ബാക്കി ..

അവിടെയുള്ള പ്രായമായരിൽ ഒരാൾ അടക്കം പറയുന്നത് കേൾക്കാം…

ഇന്നലെ രാത്രി ഇടവഴിയിൽ വെച്ച് ഉഗ്ര വിഷമുള്ള ഏതോ ഒരിനം തീർത്തു കളഞ്ഞതാ…

പാവം ഇന്ന് എന്റെ കൂടെ ഒരിടം വരെ

പെണ്ണ് കാണാൻ വാരാൻ ഇരുന്നതാ

യോഗമില്ല എന്ന് കൂട്ടിയാൽ മതിയല്ലോ…

എന്റെ പിറകിൽ നിൽക്കുന്ന മനോജ്‌.. സൈറ. അവരുടെ

മുഖത്തു മ്ലാനത മാത്രം…

ഞാൻ എന്റെ കിശയിൽ കിടന്ന നാണയ തുട്ടുകൾ എടുത്ത്..പതുക്കെ നടന്ന് പോയി

പ്രേം ചേട്ടന്റെ തലയിക്ക് അരികിൽ കൊണ്ട് പോയിവെച്ചു..

അത് ഞങ്ങളും പ്രേം ചേട്ടനും തമ്മിലുള്ള ബന്ധത്തിന്റെ അവസാന താളുകൾ ആയിരുന്നു..

അതിന് പിറകിൽ പിന്നെ വിധി നൽകിയ ശുന്യതയാണല്ലോ ബാക്കി

അവിടെ കൂടി നിന്ന എല്ലാവരും എന്നെ തന്നെ നോക്കി..

അവർ മാത്രമല്ല മനോജും സൈറയും…

പിന്നെ അവിടെന്ന് മടങ്ങുബോൾ പിന്നിൽ നിന്നും ഒരു ശബ്‌ദം..

അത് ഞാൻ മാത്രമേ കേട്ടുള്ളു

ഡാ മനോജേ നാളെ മറക്കരുത് കേട്ടോ എന്റെ കാശ്

ആ പിന്നെ കേശു .. അത് എന്നോട് ആയിരുന്നു…

ബസിലൊന്നും പോയി കളയരുത്..

നാളെ പ്രേം ചേട്ടൻ കട തുറക്കും….

പെട്ടന്ന് എന്റെ ചുമലിൽ വന്ന് വീണ ഒരു കൈ

ഞാൻ തിരിഞ്ഞു നോക്കി.. അത് മനോജ്‌ ആയിരുന്നു…

എന്തോ അവന് ചോദിക്കാൻ ഉണ്ടെന്ന് എന്നിക്ക് തോന്നി.

ആയിരിക്കും എന്ന അർത്ഥത്തിൽ സൈറയും അവനെ തന്നെ നോക്കി…

പിന്നെ പതുക്കെ അവൻ ഞങ്ങളോട് ചോദിച്ചു

ഡാ ഇന്നി പ്രേം ചേട്ടന്റെ കടയിൽ ഉള്ള മിട്ടായികൾ മുഴുവനും എന്ത് ചെയ്യുമായിരിക്കും…?.

അത് കേട്ടതും ഞാനും സൈറയും അവനെ അടിക്കാനായി കയ്യി ഓങ്ങിയപ്പോൾ അവൻ ഓടി കളഞ്ഞഞ്ഞിരുന്നു..

അവനെ അടിക്കാനായി അവന്റെ പിറകെ ഓടുന്ന എന്നെയും സൈറയെയും പകർത്തിക്കൊണ്ട്

പ്രേം ചേട്ടന്റെ ആത്മാവിന്റെ കാമറ കണ്ണുകൾ ആകാശത്തോളം ഉയരത്തിൽ കിടന്നു ഞങ്ങളെ പിന്തുടർന്നു ക്കൊണ്ടിരുന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *