ഞാൻ ഒരു കഥ വായിച്ചിരുന്നു ഒരു ഇക്കാക്കയും പെങ്ങളും തമ്മിലുള്ള സ്നേഹം .. അത് കണ്ടപ്പോ എന്തോ എനിക്ക് കരച്ചിൽ വരുന്നു ..

എഴുത്ത് :- സൽമാൻ സാലി

” ഉം എന്താടി ഷാഹി അന്റെ മുഖം എണ്ണയിൽ വീണ പപ്പടം പോലെ വീർത്തിരിക്കുന്നേ .. എന്ത് പറ്റി ..?

” ഒന്നൂല്ല ക്കാ ..

” ന്റെ ഷാഹി അന്നേ കാണാൻ തുടങ്ങീട്ട് അഞ്ചെട്ട് കൊല്ലം ആയില്ലെടി . നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ വിഷമം ഉണ്ടെന്ന് .. എന്താണേലും പറ ..?

ഓൾടെ കണ്ണ് നിറഞ്ഞിട്ടുണ്ട് .. എന്തോ സങ്കടം ഉള്ളിൽ ഉണ്ടെന്ന് എനിക്ക് മനസിലായി ..

” അത് ഒന്നൂല്ല .. ഞാൻ ഒരു കഥ വായിച്ചിരുന്നു ഒരു ഇക്കാക്കയും പെങ്ങളും തമ്മിലുള്ള സ്നേഹം .. അത് കണ്ടപ്പോ എന്തോ എനിക്ക് കരച്ചിൽ വരുന്നു ..

” അതിനെന്തിനാടി നീ കരയുന്നത് നിന്റെ ഇക്കാക്കാനേ നീയും സ്‌നേഹിക്കുന്നില്ലേ ..?

സംഗതി ഓൾക് ഓളെ ഇക്കാക്കാ എന്ന് പറയുന്നത് ഭയങ്കര സ്നേഹമാണ് .. പക്ഷെ ഇക്കാന്റെ കല്യാണം കഴിഞ്ഞതോടെ ഓളോട് പഴയപോലെ മിണ്ടുന്നില്ല എന്ന് എപ്പോഴും പറയും .. അല്ലേലും കല്യാണത്തിന് മുൻപ് ആങ്ങളമാർക്ക് പെങ്ങന്മാരോട് ഉള്ള സ്നേഹം കല്യാണം കഴിഞ്ഞാൽ ഒന്ന് കുറയും .. അതാണല്ലോ നാത്തൂൻ പോര് ഉണ്ടാവാൻ ഉള്ള കാരണവും ..

” അതല്ലാ ഇക്കാ ഓൻ പണ്ടൊക്കെ എന്ത് ഉണ്ടായാലും ആദ്യം വിളിക്കുന്നത് എന്നെയാ ഇപ്പൊ ഞാൻ അങ്ങോട്ട് വിളിച്ചാൽ പോലും ഒന്ന് നല്ലവണ്ണം സംസാരിക്കാൻ പോലും നേരമില്ല എന്നോട് എന്തോ ദേഷ്യം ഉള്ളപോലെ ആണ് .. അതൊക്കെ ഓർത്തപ്പോ എന്തോ എനിക്ക് കരച്ചിൽ വന്നു അതാണ് ..!!

” ന്റെ ഷാഹി എല്ലാരും എപ്പോഴും ഒരേപോലെ ആവില്ലല്ലോ .. ഓന് ഇപ്പൊ കെട്യോളും കുട്യോളും ഒക്കെ ആയില്ലെ ഇനി അവർ അവരുടെ സന്തോഷത്തിൽ കഴിയട്ടെ .. ഓന് ഇപ്പൊ പഴയ പോലെ നേരം കിട്ടുന്നുണ്ടാവില്ല എല്ലാരോടും സംസാരിക്കാൻ അല്ലാതെ ഓനിക്ക് നിങ്ങളോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല .. നിനക്കോ മക്കൾക്കോ എന്തേലും ആവശ്യം ഉണ്ടെന്ന് അറിഞ്ഞാൽ ആദ്യം ഓടി വരുന്നത് അവൻ ആയിരിക്കും .. പണ്ട് ഉള്ള സ്നേഹം എങ്ങിനെ ആണോ അതേ പോലെ ഇപ്പോഴും മനസ്സിൽ ഉണ്ടാവും പക്ഷെ പഴയപോലെ പ്രകടിപ്പിക്കാൻ പറ്റുന്നുണ്ടാവില്ല അതാണ് …

” മ്മ്മ് .. എന്നിട്ട് ഇക്ക പെങ്ങന്മാരെ വിളിക്കുമ്പോൾ ഞാൻ ഒന്നും പറയാറില്ലല്ലോ .. ഞാനും ഓരേ വിളിക്കാറില്ലെ ..?

” ഹ ഹ നാത്തൂൻ പോര് ഇല്ലാതിരിക്കാൻ അല്ലെ പെങ്ങളെ ചങ്ക് ആയ നിന്നെത്തന്നെ ഞാൻ കെട്ടിയത് .. അത് എന്റെ മിടുക്ക് …

” അയ്യെടാ ഇങ്ങടെ മൊഞ്ച് കണ്ടിട്ടൊന്നും അല്ല ഞാൻ കല്യാണത്തിന് നിന്നത് ഇങ്ങളെ പെങ്ങൾ ന്റെ കൂട്ടുകാരി ആയിപോയി .. അല്ലേൽ ആർക്ക് വേണം ഇങ്ങളെ ..

” മ്മ്മ് ഇനി അങ്ങിനെ പറഞ്ഞോ .. എന്തായാലും എനിക്ക് സമാധാനം ഉണ്ടല്ലോ അത് മതി ..

” ഇയ്യ്‌ അതും ഇതും അലോയ്‌ച്ചു സങ്കടം ആവണ്ട കല്യാണം കഴിഞ്ഞു കുടുംബം ഒക്കെ ആവുമ്പോൾ ഓരോരുത്തരും ആ കുടുംബത്തിലേക്ക് മാത്രമായി ചുരുങ്ങും അത് ഇപ്പൊ എല്ലായിടത്തും ഉണ്ടാവുന്നതാണ് .. ഇയ്യ്‌ പോയ ചോറ് എടുക്ക് എനിക്ക് വിശക്കുന്നു ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *