തുറന്നിട്ട ജനലിൽ കൂടി അകത്തേക്ക് ഒന്ന് നോക്കി…കട്ടിലിൽ ഉറങ്ങി കിടക്കുന്ന സുന്ദരിയായ ഒരു പെൺ കൂട്ടി…….

ഇടവഴികൾ

Story written by Noor Nas

ഇടവഴിയിലെ നിലാവ് വെട്ടത്തിൽ നീലി തന്റെ വെള്ള സാരിയിലും ബ്ലൗസിലും ഒന്ന് കണ്ണോടിച്ചു. എല്ലാം നശിച്ചിരിക്കുന്നു ദ്വാരങ്ങൾ വീണ ബ്ലൗസിൽ നിന്നും പുറത്തേക്ക് കാണുന്ന മാ റിടത്തിന്റെ പാതി നഗ്ന ത..

കാല പഴക്കം ചെന്ന സാരിയിൽ പറ്റി പിടിച്ച് കിടക്കുന്ന അഴക്കുകൾ..

യക്ഷി എന്നതിനേക്കാളും ഒരു പിച്ചക്കാരിയുടെ കോലം ആയിരിക്കുന്നു തന്റേത്…

മഴ ക്കാലം ആയത് കൊണ്ടാവണം ആ ഇടവഴികളിൽ വീണു കിടക്കുന്ന മഞ്ഞിന്റെ പുക

അതിന് നല്ല തണുപ്പും ഉണ്ടായിരുന്നു.

ആകാശത്തൂടെ ഒഴുകി പോകുന്ന നിലാവ്

പെയ്യാൻ വെമ്പുന്ന കാർ മേഘത്തിന്റെ ഇടയിൽ പെട്ടപ്പോൾ.

ആ ഇടവഴികൾ മുഴുവനും ഇരുട്ട്… രാത്രി പകലിലേക്കു ഉള്ള യാത്രയിൽ ആണ് ശേഷിക്കുന്നത് മണിക്കൂർ മാത്രം…

നീലി ഇടവഴിയുടെ ഇരു വശമുള്ള വീടുകളിലേക്ക് നോക്കി…

എവിടന്നോ കരയുന്ന കാലൻ കോഴിയുടെ ശബ്‌ദം…

അവൾ ഭയന്ന് തുടങ്ങി കാരണം പകലിന്റെ വെട്ടം തന്നിലേക്ക് വീഴാൻ ഇന്നി അധിക സമ്മയമില്ല…

സൂര്യന്റെ പ്രകാശം തന്റെ ശരീരത്തു പതിച്ചാൽ.

ഒരു അഗ്നിയുടെ നടവുവിൽ വിഴുന്നതിനും തുല്യമാണ്…

അവളുടെ കണ്ണുകൾ അടുത്ത് കണ്ട ഒരു കൊച്ചു വീടിന്റെ മുറ്റത്തെ അയലിൽ ഉടക്കി നിന്നു..

അലക്കി ഉണക്കാൻ ഇട്ട ഒരു സാരിയും ചുവന്ന ബ്ലൗസും..

അതിൽ ഇപ്പോളും ഉണ്ട്‌ വെള്ളത്തിന്റെ നനവ്..

അവൾ ഇടവഴിയിലെ മുൾ വേലികൾ കടന്ന് ആ വിട്ടു മുറ്റത്തു എത്തി.

പിന്നെ അവളുടെ ആ കണ്ണുകൾ ആ വീടിന്റെ ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു..

വീടിന്റെ ഒരു മുറിയുടെ ജനൽ തുറന്നിട്ടിരിക്കുന്നു

തുറന്നിട്ട ജനലിൽ കൂടി നീലി അകത്തേക്ക് ഒന്ന് നോക്കി…കട്ടിലിൽ ഉറങ്ങി കിടക്കുന്ന സുന്ദരിയായ ഒരു പെൺ കൂട്ടി..

നീലിയുടെ ചുണ്ടകൾ മന്ത്രിച്ചു സുമതി..

ജനലിന് അരികെ ചേർന്ന് കിടക്കുന്ന മേശയിൽ കിടക്കുന്ന വലിയ ഒരു മാല അതിന് അരികെ തന്നെയുണ്ട്..രണ്ട് മൂന്ന് വളകളും..

നീലി ജനലിൽ കൂടി കയ്യിട്ട് അത് മൊത്തം വാരി എടുത്ത ശേഷം.

അയലിൽ തുങ്ങി കിടക്കുന്ന സാരിയും ബ്ലൗസും എടുത്ത്

മുൾ വേലികൾ കടന്ന് പോകുബോൾ

അവളുടെ ശരീരത്തും നിന്നും മുൾ വേലികൾ ചിന്തിയെടുത്ത അവളുടെ പഴയ ആ വെളുത്ത സാരിയും.ദ്വാരങ്ങൾ വീണ ബ്ലൗസും…

ഇടവഴികളിലെ മണ്ണിലെ നേർത്ത പച്ച പുല്ലുകളിൽ വീണു കിടക്കുന്ന

മഞ്ഞു തുള്ളികളെ ചവിട്ടിമേതിച്ചു കൊണ്ട് ഓടുന്ന നീലിയുടെ ന ഗ്‌നമായ വെള്ളുത്ത കാലുകൾ..

അവൾക്ക് പിറകെ അവളെ പിടിക്കാൻ പോകുന്ന സൂര്യന്റെ വെട്ടവും

വെട്ടം അവളെ സ്പർശിക്കും മുൻപ്പ്.

അവൾ പാലമരത്തിൽ എവിടയോ മറഞ്ഞിരുന്നു..

തോൽവി സമ്മതിച്ച സൂര്യ വെട്ടം ആ പാലാ മരത്തെയും കടന്ന്.

ആ വിട്ടു മുറ്റത്തെ മുൾ വേലികളിൽ കോർത്തു കിടക്കുന്ന നീലിയുടെ പഴയ വസ്ത്രങ്ങളെ തഴുകി ക്കൊണ്ട് സഞ്ചാരം തുടർന്നപ്പോൾ..

മുറ്റത്തും നിന്നും സുമതി..

ദേ അമ്മേ ഇന്നലെ അലക്കി ഇട്ട എന്റെ സാരിയും ബ്ലൗസും കാണാനില്ല..

അത് മാത്രമല്ല മേശക്ക് മുകളിൽ വെച്ചിരുന്ന മാലയും ഇല്ലാ വളകളുമില്ല..

മുറ്റത്തേക്ക് ഇറങ്ങി വന്ന സുമതിയുടെ അമ്മ..

നീ പ്രായമായ പെണ്ണ് അല്ലെ രാത്രി കിടക്കാൻ നേരം ആ ജനൽ ഒന്ന് അടച്ചാൽ എന്താ.??

സുമതി. എന്നും ഞാൻ അടക്കാറുണ്ട് അമ്മേ ഇന്നലെ എന്തോ..

ഞാൻ ഉറങ്ങി പോയി എന്ന് തോന്നുന്നു…

അമ്മ. ഹാ പോയത് പോട്ടെ ആ മാലയും വളകളോന്നും സ്വർണമല്ലല്ലോ അത് തന്നേ ഭാഗ്യം…

ആ സാരിയും ബ്ലൗസും അമ്മാവൻ നിന്നക്ക് വിഷുന് വാങ്ങി തന്നത്അ ല്ലെ. അതും കൊണ്ട് പോയോ?

സുമതി തന്റെ മറവിയെ സ്വയം പഴിച്ചു ക്കൊണ്ട് തലയിൽ ഇടിക്കുബോൾ…

അമ്മ പറഞ്ഞു നിന്നക്ക് ഒന്നിനും യോഗമില്ല എന്ന് കുട്ടിക്കോ.. അല്ലാതെ ഞാൻ എന്ത് പറയാൻ..?

വല്ല തമിഴത്തികളും എടുത്തോണ്ട് പോയി കാണും..

അതും പറഞ്ഞ് അകത്തോട്ടു കേറി പോകുന്ന അമ്മയെ നോക്കി.സുമതി ഈ അമ്മയ്ക്ക് എല്ലാം നിസാരമാണ്.

അതിട്ടിട്ട് കൊതിപ്പോലും തിർന്നിട്ടില്ല..

എന്നാലും ആരായിരിക്കും ആ ക ള്ളി..?

സുമതിയുടെ കണ്ണുകളെ മുൾ വേലികളിൽ ഉടക്കികൊടുത്ത അവളുടെ ചിന്തകൾ..

അതിൽ കോർത്തു കിടക്കുന്ന പഴക്കം ചെന്ന വെളുത്ത സാരിയും ബ്ലൗസും..

അവൾ പതുക്കെ അത് അവിടെന്ന് വലിച്ചു എടുത്തപ്പോൾ അവൾ മാത്രം അറിഞ്ഞ പാലാ പൂവിന്റെ ഗന്ധം…

സുമതി കുഞ്ഞു നാൾ തൊട്ടേ കേട്ടറിഞ്ഞ കഥയിലെ നായിക നിലു….

സുമതി.. അമ്പടി കേമി അപ്പോ നീ ആയിരുന്നല്ലേ.ആ കള്ളി…??

അവൾ ആ സാരിയും ബ്ലൗസും നെഞ്ചോടു ചേർത്ത് വെച്ച് ഇടവഴികളിലേക്ക് ഇറങ്ങി ഓടുബോൾ അമ്മ പിറകെന്ന്..

സുമതി മോളെ ഈ തണുത്ത വെളുപ്പാൻ കാലത്ത് നീ ഇത് എങ്ങോട്ടാ..?

അതിന് മറുപടി ഇല്ലായിരുന്നു…

സുമതിയുടെ ഓട്ടം അവസാനിച്ചത് ആ പാലാ മരത്തിനു കിഴേ ആയിരുന്നു..

താഴെ നിന്നു കിതച്ചു ക്കൊണ്ട് നിൽക്കുന്ന സുമതിയുടെ മുന്നിലേക്ക് ഇറങ്ങി വന്ന നിലു

..തന്റെ സാരിയിലും ബ്ലൗസിലും സുന്ദരിയായിരിക്കുന്ന നിലുനെ കണ്ടപ്പോൾ സുമതി വാ പൊളിച്ചു നിന്നു…

നീലുന്റെ സൗന്ദര്യത്തിന് ഏഴു അഴക് നൽകാൻ അവൾക്ക് പിന്നിൽ സൂര്യന്റെ സ്വർണ നിറമുള്ള വെട്ടവും ഉണ്ടായിരുന്നു…

സൂര്യൻ പോലും ഇപ്പോ അവളെ തഴുകാൻ കൊതിച്ചു പോകുന്നു എന്ന് തോന്നുന്നു..

നിലു…എങ്ങനെയുണ്ട് സുമതി ഇപ്പോ എന്നെ കാണാൻ ഹേ.സുന്ദരിയല്ലേ?

സുമതി.. എന്നെക്കാളും ഇത് ചേരുന്നത് നിലുന് ആണ് ആ മാല കഴുത്തിനു നന്നായി ചേരുന്നു പിന്നെ ആ വെളുത്ത കൈകൾക്ക്ആ വളകളും…

നിലു.. സത്യം.?

സുമതി. ഉം..

നിലു ഇതിന് പകരമായി ഞാൻ നിന്നക്ക് എന്താ തരേണ്ടത് ?

അതിന് സുമതി മറുപടി പറയും മുൻപ്പ് അവളുടെ ചിന്തകളെ തൊട്ട് ഉണർത്തിയ അമ്മയുടെ വിളി…

സുമതി എന്താടി ആ മുൾ വേലിക്കെട്ടുകൾക്ക് അരികിൽ..???

കൈകളിൽ കിടന്ന നീലുന്റെ പഴയ സാരിയും ബ്ലൗസും പിറകിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് സുമതി…ഒന്നുമില്ല…?

അമ്മ.. ആ ഇനിയെങ്കിലും എല്ലാത്തിനും ഒരു അടുക്കവും ചിട്ടയുമൊക്കെ വേണം. അല്ലെങ്കിൽ ഇതുപോലെ ഇരിക്കും….

വീണ്ടും സുമതി അവളുടെ ചിന്തകളുടെ ലോകത്തേക്ക് നീലുനെ ക്ഷണിച്ചു എങ്കിലും നിലു വന്നില്ല….

ഒരിത്തിരി പാലാ പൂവിന്റെ ഗന്ധം സുമതിയുടെ മനസിൽ ബാക്കി വെച്ച്…

ആരോ എഴുതി വിട്ട ഒരു നുണ കഥയായി നീലു..ഇപ്പോളും അലയുന്നു ആ ഇടവഴികളിൽ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *