ദക്ഷാവാമി ഭാഗം 01~~ എഴുത്ത്:- മഴമിഴി

ഇരുട്ടിനെ പോലും വകവെക്കാതെ  അവൾ ലാവണ്ടർ  പൂക്കളാൽ ചുറ്റപെട്ട താഴ്‌വരയിലൂടെ    നടന്നു കൊണ്ടിരുന്നു… എങ്ങോട്ട് പോകണമെന്നറിയാതെ ആ മിഴികളിൽ ഭയം തങ്ങി നിന്നു. കൈ വിരലുകൾ  കൂട്ടി പിടിക്കുകയും അഴിക്കുകയും  ചെയ്തുകൊണ്ട് അവൾ മുന്നോട്ടു നടന്നു  . നടന്നവൾ നടന്നവൾ തളർന്നു തുടങ്ങി.. ചുറ്റും എന്തൊക്കെയോ ശബ്ദങ്ങളും  കുറ്റാകൂരിരുട്ടും ലാവണ്ടർ പൂക്കളുടെ സുഗന്ധവും മാത്രം.. എത്രയൊക്കെ നടന്നിട്ടും ആ പരന്നു  കിടക്കുന്ന ലാവണ്ടർ പൂക്കൾക്കിടയിൽ  നിന്നും പുറത്തു കടക്കാൻ കഴിയുന്നില്ല..ചുറ്റിലും എന്തൊക്കെയോ ശബ്ദം കേൾകാം..ഇടതടവില്ലാതെ  കവിളിനെ  നനയിച്ചു കൊണ്ട് കണ്ണുനീർ  ഒഴുകി ഇറങ്ങാൻ തുടങ്ങി ..

ഭയം കാരണം അവൾ ചുറ്റിലും കണ്ണുകൾ ഓടിച്ചു കൊണ്ട് നടക്കുകയാണ്  പെട്ടന്നവൾ  എന്തിലോ തട്ടി  താഴേക്കു ഉരുണ്ടു ചെന്നു എന്തിലോ ഇടിച്ചു നിന്നു.. അപ്പോഴേക്കും അവളുടെ ബോധം പോയി…

കുറച്ചു നേരത്തിനു ശേഷം അവൾ പതിയെ കണ്ണ് തുറന്നു…ഒരു ഡിം ലൈറ്റിന്റെ വെട്ടത്തിൽ അവൾ ചുറ്റും നോക്കി…അവൾക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി.. ഇരുട്ടല്ലാതെ മറ്റൊന്നും ആ റൂമിൽ ഇല്ല… അവൾ പതിയെ എഴുന്നേറ്റു… ഡിം ലൈറ്റിന്റെ നേരിയ പ്രകാശത്തിൽ   മുന്നോട്ടു നടന്നു..പെട്ടന്ന് എന്തോ ശബ്ദം കേട്ടവൾ  തിരിഞ്ഞു നോക്കി.. അരണ്ട  വെളിച്ചത്തിൽ തന്നെ നോക്കി ചെയറിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ വെട്ടി വിയർത്തു…അവളുടെ ശരീരം വിറക്കാൻ തുടങ്ങി… വിറയലോടെ  അവൾ പിന്നിലേക്കു നടന്നു … അവൻ അവളെ നോക്കി കൊണ്ട് എഴുന്നേറ്റു.. അവളുടെ അടുത്തേക്ക് നടന്നു…

Black കളർ  പാന്റും black കളർ ഷർട്ട്‌ ആണ് വേഷം.അരണ്ട  വെളിച്ചത്തിൽ മുഖം വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.. Crystal ക്ലിയർ brownish eyes…. സ്പടികം  പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു….

അവന്റെ കൈകൾ രണ്ടും പാന്റിന്റെ പോക്കറ്റിൽ തിരുകികൊണ്ട് അവൻ അവളെ തന്നെ നോക്കി നിന്നു.. അവൻ അടുത്തോട്ടു വരും തോറും അവളുടെ ഹൃദയം പിടക്കാൻ തുടങ്ങി..അവൾ ചുറ്റിലും നോക്കി കൊണ്ടിരുന്നു.. ഭയത്താലും  സങ്കടത്താലും  അവൾ നിന്നു വിയർത്തു.അലസമായി പാറി പറന്നു കിടന്ന മുടിയിഴകൾ  വിയർപ്പിനാൽ കുതിർന്നു കഴുത്തിനോട് ഒട്ടി…ചെന്നിയിലും മേൽചുണ്ടിലും വിയർപ്പു പൊടിച്ചു തുടങ്ങി.പേടിയോടെ അവൾ പിന്നിലേക്ക് നടന്നു ഭിത്തിയിൽ ഇടിച്ചു നിന്നു…

അവൻ അവളെ തന്നെ നോക്കി.. ആ നീല  മിഴികൾ ഭയത്താൽ   മങ്ങി തുടങ്ങിയിരുന്നു… ചുണ്ടിനു തൊട്ടു താഴെയായി  കാണുന്ന കറുത്ത കുഞ്ഞു മറുക് അവളുടെ ഭംഗി  കൂട്ടുന്ന പോലെ തോന്നി…അവൻ മുന്നോട്ടു കാലടികൾ വെക്കും തോറും അവളുടെ ഹൃദയ മിടിപ്പ് ക്രമതീതമായി  വർധിച്ചു..ഒരു ആശ്രയതിനെന്ന പോൽ അവൾ ഭീതിയിലേക്ക് ഒതുങ്ങി കൂടി നിന്നു..

അവൾക്കടുത്തേക്ക് നടന്നടുക്കുന്ന അവന്റെ സാമീപ്യം  അവളെ വല്ലാതെ  തളർത്തി..

അവന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ പേടിയോടെ മിഴികൾ താഴ്ത്തി.. അവൾക്കു തൊട്ടുമുന്നിൽ വന്നു നിന്നു പോക്കറ്റിൽ നിന്നും കൈകൾ പുറത്തെടുത്തു  ഒരു കൈകൊണ്ടവൻ  തലയിൽ  ഒന്നു ചൊറിഞ്ഞു. പതിയെ ഒരു കൈ കൊണ്ടവൻ അവളുടെ താടി  പിടിച്ചുയർത്തി… അവളുടെ ശരീരം വിറക്കാൻ തുടങ്ങി… പിടക്കുന്ന കണ്ണുകളോടെ  അവൾ അവന്റെ മുഖത്തേക്ക് നോക്കി.. ഇരുട്ടിലും ആ കണ്ണുകൾ തിളങ്ങുന്ന കണ്ടവൾ  പേടിയോടെ വീണ്ടും മുഖം താഴ്ത്തിയതും  അവൻ വീണ്ടും മുഖം ഉയർത്തി അവന്റെ കണ്ണുകൾ  അവളുടെ  മുഖമാകെ ഓടി  നടന്നു  അവസാനം  മറുകിലും  ചുണ്ടിലുമായി വന്നുനിന്നു… പതിയെ അവൻ അവളുടെ ചുണ്ടിൽ ഒന്നു സ്പർശിച്ചു. അവൾ ഞെട്ടലോടെ അതിലേറെ അനിഷ്ടത്തോടെ    മുഖം ചരിച്ചു.. അവനൊന്നു ചിരിച്ചു കൊണ്ട് അവളുടെ മുഖം  തനിക്കു  നേരെ വെച്ചു… അടുത്ത നിമിഷം  അവളുടെ മേൽച്ചുണ്ടു കടിച്ചു നുണഞ്ഞു കൊണ്ട്  അവളുടെ   ഇടുപ്പിലായി മുറുക്കി  പിടിച്ചു കൊണ്ട് തന്നോട് ചേർതു  വെച്ചു…അവൾ അവനെ തള്ളിമാറ്റികൊണ്ട് അവന്റെ കവിളിൽ ആയി  ആഞ്ഞടിച്ചു… അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് അടി കൊണ്ട കവിളിൽ  ഒന്ന് തലോടി,അവളെ നോക്കികൊണ്ട് അവന്റെ ഷർട്ട്‌ന്റെ ഓരോ ബട്ടൻസും  അഴിച്ചു മാറ്റി…ഷർട്ട്‌ മുഴുവനായും അഴിച്ചവൻ  വലിച്ചെറിഞ്ഞു കൊണ്ട്  അവളുടെ ഇടുപ്പിൽ കൂടി   ചുറ്റി വരിഞ്ഞു  അവനോട് ചേർത്ത് നിർത്തികൊണ്ട്   അവളെ ചുംബിക്കാൻ തുടങ്ങി… എതിർക്കാൻ മറന്നവൾ  നിച്ഛലയായി  നിന്നു.. ചുംബിക്കുന്നതിനൊപ്പം അവന്റെ കൈകൾ അവളുടെ ടോപിന് മുകളിൽ കൂടി  മാറിൽ അമർത്തി കൊണ്ടിരുന്നു.. പെട്ടന്നവനെ തള്ളി  മാറ്റികൊണ്ടവൾ ഓടി…

അവൻ ചെറു പുഞ്ചിരിയോടെ വിളിച്ചു  baby doll

അവൾ പേടിയോടെ തിരിഞ്ഞു നോക്കി… തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ  കണ്ടതും   അവൾ ഭയന്നു  ..   ആ ഇരുട്ടിലും അവന്റെ കണ്ണുകൾ സ്പടികം  പോലെ വെട്ടിത്തിളങ്ങി.. അവന്റെ നിശ്വാസം കവിളിൽ തട്ടിയതും  അവൾ പിടഞ്ഞു പോയി… അപ്പോഴേക്കും അവൻ അവളെ വലിച്ചു ബെഡിലേക്കിട്ട് അവളുടെ ടോപ് വലിച്ചൂരി   മാ റിലേക്ക് മുഖം  അമർത്തി കൊണ്ട് പോക്കെറ്റിൽ നിന്നും ഒരു കാ ടാരാ  എടുത്തു അവളുടെ വ യറ്റിലേക്കു ആഞ്ഞു കു ത്തിയതും അവൾ ഒന്നുയർന്നു പൊങ്ങി അവനോട് ചേർന്നു നിന്നു കൊണ്ട് അവളുടെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കുന്നത്   അവനറിയുന്നു ണ്ടായിരുന്നു…അവളുടെ വായിൽ നിന്നും അമ്മേ എന്നൊരു  വേദന  കലർന്ന  നേർത്ത ശബ്ദം ഉയർന്നു….

പെട്ടന്നവൾ  കണ്ണുതുറന്നു ഞെട്ടി വിയർത്തു കുളിച്ചു എഴുനേറ്റിരുന്നു..

കുറച്ചു സമയമെടുത്തു   സ്വബോധത്തിലേക്കു വരാൻ.. അവൾ കയ്യെത്തി ബെഡ് ലാമ്പ് ഇട്ടൂ. കൊണ്ട് ടോപ് ഉയർത്തി വയറിലേക്ക് നോക്കി…. ഇല്ല കത്തികൊണ്ട മുറിവില്ല… അവൾ പതിയെ ചുറ്റിലും നോക്കി ഞാൻ മുറിയിൽ തന്നെയാണ്…

എന്റെ കണ്ണാ.. കുറെ നാളായി ഈ സ്വപ്നം കണ്ടിട്ട്….. പക്ഷെ വീണ്ടും അതെ  സ്വപ്നം.. അതെ മനുഷ്യൻ….എല്ലാ സ്വപ്നത്തിലും അയാളെന്നെ എന്തിനാണ്  ക ത്തികൊണ്ട് കു ത്തുന്നത്….

എന്റെ കണ്ണാ…….. എനിക്കൊന്നും മനസ്സിലാവുന്നില്ല…. ഞാൻ എന്ത് തെറ്റാ ചെയ്തെന്നു…..

അവൾ ടേബിൾ ഇരിക്കുന്ന  അലാറംത്തിൽ നോക്കി 6:30… അയ്യോ സമയം പോയി….

ഈ കുന്തം ഇന്ന് വാതുറന്നില്ലേ……

എന്റെ കണ്ണാ…. എനിക്കിന്നു ബസ്സ് കിട്ടുവോ ആവോ?

അവൾ വേഗം യൂണിഫോം എടുത്തിട്ട് റെഡി ആയി താഴേക്കു വന്നു…

അമ്മ ഡൈനിങ്  ടേബിൾ അവക്ക് കൊണ്ടു പോകാനുള്ള ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ടാരുന്നു… വേഗം അതെല്ലാം ബാഗിൽ ആക്കി അവൾ വിളിച്ചു പറഞ്ഞു…

ഞാൻ പോവാ.. അമ്മേ…

ഓടി കിതച്ചു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ദാ… കിടക്കുന്നു ചട്ടിയും കലവും…

ബസ്സ് പോയെന്നു… രാവിലെ ഓടി എനർജി കളഞ്ഞത്  മാത്രം  വേസ്റ്റ്…

അവൾ സ്റ്റോപ്പിലെ  കോൺക്രീറ്റു ബഞ്ചിൽ ഇരുന്നു…

വയറ്റിൽ നിന്നും ഗുളുഗുള  ശബ്ദം…

വിശന്നിട്ടു വയ്യ… ശോ…കഴിച്ചിട്ട് വന്നാൽ മതിയാരുന്നു…

അതെങ്ങനാ… രാവിലെ സ്വപ്നവും കണ്ടു കിടന്നിട്ടല്ലേ…

അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ കാണാം… ബസ്സ് വന്ന്… വേഗം ബസ്സിൽ കയറി… ഹോ… എന്താ തിരക്ക്  ഫുള്ളും  സ്കൂൾ കുട്ടിയോൾ ആണ്… പറച്ചില് കേട്ടാൽ ഞാൻ  വലിയ ജോലിക്കാരി ആണെന്ന് തോന്നും… ആലിൻതറ  ജംഗ്ഷൻ  എത്തിയപ്പോൾ കറ്റാഴിച്ചു വിട്ട ടയറ്  പോലെ  ആളൊഴിഞ്ഞു… വേഗം…അവൾ ഒഴിഞ്ഞ ഒരു സീറ്റിൽ പോയിരുന്നു… കുറച്ചു കഴിഞ്ഞു ബസ്സ് മുന്നോട്ടു പോയതും   അവൾ സീറ്റിൽ ചാരി പതിയെ കണ്ണടച്ചു ….

തിളങ്ങുന്ന കണ്ണുകളോടെ  തന്നെ നോക്കി  വശ്യമായ  പുഞ്ചിരിയോടെ   നിൽക്കുന്ന അവനെ മുഖം കണ്ടതും    കണ്ണ് വലിച്ചു തുറന്നു.. ചുറ്റിനും നോക്കി… അവളുടെ നോട്ടം കണ്ടിട്ട് അടുത്തിരുന്നു ആന്റി പറഞ്ഞു.. ഹൈ സ്കൂൾ ജംഗ്ഷൻ ആയിട്ടില്ല ….

അവൾ പതിയെ പുഞ്ചിരിച്ചു… ആ ഇരുട്ടിലും പല നിറത്തിലുള്ള നിയോൺ ലൈറ്റ്റുകൾ മിന്നിത്തിളങ്ങുകയും സ്ട്രോബ് ലൈറ്റ് വാതിലിലൂടെ മിന്നി മറയുന്നതും ഇലക്ട്രോണിക് സംഗീതത്തിന്റെ ഇടിമുഴക്കവും  ഡാൻസും  ആരുടെയൊക്കെയോ പൊട്ടിച്ചിരിക്കളും   ആൾക്കൂട്ടവും കൊണ്ട് നിറഞ്ഞു കൈയിലെ ട്രേയിൽ പല   നിറത്തിലുള്ള വൈൻ ഗ്ലാസുമായി   വെയ്റ്റേഴ്സ്  ഓടി  നടന്നു..

മൈക്കിലൂടെ അനൗൺസ്  ചെയ്യുന്നുണ്ടായിരുന്നു…

The Bussiness man of the year   ദക്ഷിത്  സത്യ മൂർത്തി….. Please come on the  stage….

പെട്ടന്നാണ്  ആ റൂമിലേക്ക്‌  ചെറിയ ഒരു വെളിച്ചം കടന്നു വന്നത് അതിനൊപ്പം  ഒരു door അടയുന്ന ശബ്ദവും കേട്ടു… അങ്ങോട്ടേക്ക് നോക്കി ചിരിച്ചു ആഹ്ലാദിച്ചു നിന്നവർ  എല്ലാം പെട്ടന്ന് നിശബ്ദരായി…. സംഗീതവും  ഡാൻസും നിലച്ചു….

ആകെ കേൾക്കാൻ പറ്റുന്നത് ബൂട്സിന്റെ ശബ്ദം മാത്രം..

എല്ലാവരുടെയും കണ്ണുകൾ  നടന്നു വരുന്ന ആളിലേക്കാണ്…

അവൻ   ചുവന്ന  പരവതാനി  വിരിച്ച സ്റ്റേജിലേക്ക് നടന്നു  കയറി ….ആരാവങ്ങളും ആർപ്പുവിളികളും മുഴങ്ങി…

എല്ലാവരുടെയും നോട്ടം  സ്റ്റേജിലേക്കു നീണ്ടു..

കറുത്ത ഷർട്ടും ജീൻസും ആണ് വേഷം..  അവന്റെ കഴുത്തിൽ ഒരു രുദ്രാക്ഷം കിടപ്പുണ്ടായിരുന്നു.. ഷർട്ടിന്റെ രണ്ടു ബട്ടൺ open ആയി കിടക്കുന്നതിലൂടെ  അവന്റെ കട്ടിയുള്ള പേശികൾ  തെളിഞ്ഞു  നിന്നു, കൈയിലെ muscles പുറത്തേക്കുന്തി നിന്നു …. കാതിൽ ഘടിപ്പിച്ചിരിക്കുന്ന ഇയർപീസ് കുറഞ്ഞ വെളിച്ചത്തിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു… അവന്റെ ചുണ്ടുകൾ  നിർത്താതെ ചലിച്ചു  കൊണ്ടിരുന്നു.. ഇടക്കവൻ  കട്ടിയുള്ള പിരികക്കൊടി ഉയർത്തി ആരെയോ നോക്കി കൊണ്ട്  വീണ്ടും നടത്തം  തുടർന്നു… നിയോൺ ലൈറ്റ് കളുടെ  വെളിച്ചത്തിൽ  അവന്റെ കാലിലെ ഷൂസ്  വെട്ടി തിങ്ങുന്നുണ്ടായിരുന്നു..

സ്റ്റേജിൽ എത്തിയതും  അവൻ എല്ലാവരെയും കൈ ഉയർത്തി കാണിച്ചുകൊണ്ട് പുഞ്ചിരിച്ചു…

The Bussiness man of the year   ദക്ഷിത്  സത്യ മൂർത്തി…..

പെട്ടന്ന് അവിടമാകെ  ലൈറ്റ്റുകൾ തെളിഞ്ഞു…

ബ്ലൂ കളർ  ഗൗൺ ധരിച്ച  ഒരു മോഡേൺ പെൺകുട്ടി… അവനെ നോക്കി ചിരിച്ചു കൊണ്ട് അവന്  നേരെ ഹസ്തങ്ങൾ  നീട്ടി, അവനും ഹസ്തങ്ങൾ നീട്ടി… Diamond crystal momentum അവനു  നേരെ  നീട്ടികൊണ്ട് അവൾ വീണ്ടും പുഞ്ചിരിച്ചു..

നിറഞ്ഞ പുഞ്ചിരിയോടെ അവനതു വാങ്ങി  ഉയർത്തി കാണിച്ചു..

ദക്ഷിത്  സത്യ മൂർത്തി…..എന്ന്ഗോ ൾഡൻ ലിപികളിൽ എഴുതിയത്  അവന്റെ കൈകളിൽ ഇരുന്നു തിളങ്ങുന്നുണ്ടായിരുന്നു…

അവൻ സ്റ്റേജിൽ നിന്നും വെളിയിലേക്ക് ഇറങ്ങി…

ഇലക്ട്രോണിക് പ്ലയെറിൽ നിന്നും റാപ്പ് മ്യൂസിക് ഒഴുകിയിറങ്ങി,nഅതിനോടൊപ്പം   നിയോൺ  ലൈറ്റ്റുകൾ പലവർണ്ണത്തിൽ  കറങ്ങിക്കൊണ്ടിരുന്നു..വീണ്ടും ആഹ്ലാദം  അലതല്ലി… ആരൊക്കെയോ വന്നവനെ   കെട്ടിപിടിക്കുകയും..congrass പറയുകയും ചെയ്തു കൊണ്ടിരുന്നു…

അവൻ  നടന്നു ചെന്നു  ഒരു വൈൻ ഗ്ലാസ്സ് എടുത്തു.. അവന്റെ കയ്യിലിരുന്ന Red color  വൈൻ നിറച്ച ഗ്ലാസ്സ് ഉയർത്തി പിടിച്ചുകൊണ്ടാണ് ചീയേഴ്‌സ് പറഞ്ഞു.. തിരിച്ചും ചീയേഴ്‌സ്  വിളികൾ മുറവിളി  കൂട്ടി…

California യിലെ  San Francisco…യിൽ Hotel blue diamond.. പാർട്ടി നടക്കുകയാണ്..
അതിന്റെ ആരാവമാണ്  മുഴങ്ങുന്നത്..

പാർട്ടിയൊക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങിയ അവനെ കാത്തു  നേരത്തെ  സ്റ്റേജിൽ കണ്ട  പെണ്ണ്    വശ്യമായ  ചിരിയോടെ   നിൽപ്പുണ്ടായിരുന്നു…

അവനെ കണ്ടതും  അവൾ വശ്യമായ ചിരിയോടെ.. Hey.. Baby… I’m waiting for you… അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു… അവൾ അവന്റെ അടുത്തേക്ക് വന്നു പാതി തുറന്ന ഷർട്ടിലൂടെ  അവന്റെ നെഞ്ചിൽ  വിരലുകൾ കൊണ്ട്  ചിത്രം വരയ്ക്കാൻ തുടങ്ങി.. അവൻ ഒരു ചിരിയോടെ   അവളുടെ പ്രവർത്തികൾ ആസ്വദിച്ചു കൊണ്ടിരുന്നു…

അവനെ  ചുറ്റിപ്പിടിച്ചു കൊണ്ടവൾ   റൂമിലേക്ക്‌ പോയി.റൂം തുറന്നു  അവനെ  ചുമരിനോട്  ചേർത്തുകൊണ്ട്  അവൾ അവന്റെ  ഷർട്ടിന്റെ ബട്ടൺ  അഴിക്കാൻ തുടങ്ങി…

അവൻ  അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത്  തന്നിലേക്കടുപ്പിച്ചു  കണ്ണുകൾ  അടച്ചു കൊണ്ട് അവളുടെ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്തതും

നീലകാന്ത കണ്ണുകളും    ഇളം  റോസ് ചുണ്ടുകളും അതിനു താഴെയായി  കാണുന്ന കറുത്ത  മറുകും  കുറുമ്പോടെ ചിരിക്കുന്ന ഒരു മുഖം  അവ്യക്തമായി അവന്റെ  മുന്നിൽ തെളിഞ്ഞു വന്നു… തല വെട്ടിച്ചു കൊണ്ട് അവൻ ചുണ്ടുകൾ പിൻവലിച്ചു കൊണ്ട്  അലറി….

Get out  of my room

അവൾ  വീണ്ടും അവനോട്  ചേർന്നു നിന്നു കുറുകിയതും അവന്റെ കൈ  അവളുടെ കഴുത്തിൽ   മുറുകി….

I  say….. Get out  of my room…

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *