ദക്ഷാവാമി ഭാഗം 45~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവന്റെ വിരലുകൾ അവളുടെ ചുണ്ടിനു സൈഡിൽ കാണുന്ന മറുകിൽ തലോടിയതും  വാമിയെ ശരീരത്തിൽ ഒരു മിന്നൽ അനുഭവപ്പെട്ടു…

ഇത്… ഇതെന്താ  നിങ്ങൾ ഈ ചെയ്യുന്നത്.. വാമി ഭയത്തോടെ പരിഭ്രാമിച്ചു കൊണ്ട് പറഞ്ഞു…

ശ്സ്….ശ്സ്…ശ്സ്…അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു  മിണ്ടരുതെന്നു പറഞ്ഞു… അവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു… അവളുടെ മിഴികൾ പേടിയോടെ അവൻ കൈയ് ചേർത്ത് പിടിച്ചിരിക്കുന്ന ഇടുപ്പിലേക്കു നീണ്ടു…

എന്താ ഈ ചെയ്യുന്നേ… അവൾ പതിഞ്ഞ ശബ്ദത്തിൽ  പറഞ്ഞു… ഒരു ഭർത്താവ് ഭാര്യയോട് ചെയ്യേണ്ടതൊക്കെ തന്നെ അവൻ അവളുടെ നാസിക  തുമ്പിൽ മൂക്കുരസി കൊണ്ട് കുസൃതിയോടെ പറഞ്ഞു.. അവൾ നിന്നു  വിറച്ചു…

ഇടക്കിടെ അവന്റെ കണ്ണുകൾ ജനലിലേക്ക് നീണ്ടു… അവിടെ സമീറയെ  കണ്ടതും  അവൻ കള്ള ചിരിയോടെ   വാമിയെ കിസ്സ് ചെയ്യാൻ തുടങ്ങി… വാമി പ്രതികരിക്കാനാവാതെ  നിന്നുപോയി…

ഒളിഞ്ഞു നിന്നു ഇതെല്ലാം കണ്ടുകൊണ്ടിരുന്ന  സമീറയുടെ കണ്ണുകൾ ക്രോധത്താൽ ചുവന്നു…

അവൻ അപ്പോഴേക്കും അവളെ പൊക്കി എടുത്തു റൂമിലേക്ക് നടന്നു…

അവൻ പറഞ്ഞതുപോലെ   ഇവർ  തമ്മിൽ സ്നേഹിക്കുന്ന കാര്യം സത്യം ആണ്.. അല്ലെങ്കിൽ അവളിങ്ങനെ  നിന്നു കൊടുക്കില്ലല്ലോ!

But how is it possible I can belive this…

എന്തായാലും ഇതൊരു നാടകമല്ല.. ഒരിക്കലും പ്രതികാരവും അല്ല…. ഞാൻ അറിഞ്ഞതെല്ലാം തെറ്റാണു… ആ പീറ  പെണ്ണും എന്നെ വഞ്ചിക്കുകയായിരുന്നു…. അവൾ ദേഷ്യത്താൽ നിന്ന് വിറച്ചു…

അവൾ പോയെന്നു കണ്ടതും അവൻ അവളെ താഴേക്കിട്ടു…

ആഹ്… എന്റെ നടുവ്… എന്താ നിങ്ങൾ ഈ ചെയ്യുന്നേ..

അഭിനയിക്കുകയായിരുന്നു… ആ സമീറ ജനലിൽ കൂടി നമ്മളെ നോക്കുന്നുണ്ടായിരുന്നു..

അവൾ അവിടേക്ക് നോക്കിയിട്ട് പറഞ്ഞു… ഇവിടെ എങ്ങും ആരെയും കാണുന്നില്ലല്ലോ… അപ്പോൾ ഞാൻ എന്താടി കള്ളം പറയുന്നതാണോ?

അതിനു ഞാൻ എപ്പോഴാ അങ്ങനെ പറഞ്ഞെ…

നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം പിന്നെ എന്താ?

നിങ്ങൾ കുടിച്ചിട്ട് വന്നു ഓരോന്ന് കാണിച്ചിട്ട്  പറയുന്നതാ.അതും പറഞ്ഞു അവൾ പോകാൻ തിരിഞ്ഞതും

ഒന്ന് നിന്നെ ഇതുകൂടി കേട്ടിട്ട് പോയാൽ മതി..

  തെറ്റിദ്ധാരണ  മനസ്സിൽ വെക്കേണ്ട… ഞാൻ നിന്നെ എന്റെ ഭാര്യ ആയി കാണുന്നില്ല.. നിന്നോടുള്ള പ്രതികാരം മാത്രം വെച്ചാണ് ഞാൻ ഈ താലി  അണിയിച്ചത്.. അല്ലാതെ നിന്നോടുള്ള ദിവ്യ പ്രണയം മൂത്തല്ല…

അതുപോലെ ഒരു ബന്ധം നമ്മൾ തമ്മിൽ ഉണ്ടാകുമെന്നു  നീ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കണ്ട…

ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ  വീണ്ടും വീണ്ടും നിങ്ങൾ എന്നോട് പറയുന്നതാണോ അതോ  നിങ്ങൾ സ്വയം പറയുകയാണോ?

അതിന്റെ ആവിശ്യം എനിക്കില്ല…

പക്ഷെ  നിങ്ങൾ ഇനി മേലിൽ  എന്നോട്  മിസ്സ്‌ ബീഹെവ് ചെയ്യരുത്…എന്നോട് ഒരു ഫീലിങ്‌സും ഇല്ലന്നു പറയുന്ന  നിങ്ങൾ എന്തിനാണ് എന്നെ കിസ്സ് ചെയ്തത്…

അത് സമീറയെ വിശ്വസിപ്പിക്കാൻ… അത് കേട്ടപ്പോൾ വാമിയുടെ മനസ്സിൽ സങ്കടം തോന്നി..

അവളെ വിശ്വസിപ്പിക്കാൻ എന്നെ കിസ്സ് ചെയ്യാണോ?

അവൾ നിങ്ങളുടെ കാമുകി അല്ലെ… അവളെ എന്തിനു വിശ്വസിപ്പിക്കണം..

ഞാൻ അവളോട് പറഞ്ഞു നീയും ഞാനുമായി ഇഷ്ടത്തിൽ ആണെന്ന്   അത് സത്യമാണോന്ന് അറിയാൻ അവൾ വന്നതാണ്…

ശരിക്കും അവന്റെ പറച്ചിൽ കേട്ടു വാമി ഞെട്ടിപ്പോയി…

എന്റെ കണ്ണാ…. ഈ  കാലമാടൻ   രാവണൻ  ഇങ്ങേരു എന്നെ കൊ ല്ലിക്കാനാണോ   കരുതി കൂട്ടി ഇങ്ങനെയൊക്കെ ചെയ്തു കൂട്ടുന്നത്…

ഇയാൾ പറഞ്ഞതുപോലെ   ഇനി സമീറ  വന്നുകാണുമോ?

അവൾക്കു പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല അവൾ ഫോൺ എടുത്തു  ലിയയോട് ചാറ്റ് ചെയ്യാൻ തുടങ്ങി… ഇടക്ക് റിപ്ലൈ വരാഞ്ഞപ്പോൾ അവൾക്കു മനസ്സിലായി   ലിയ  ഉറങ്ങിയെന്നു..

രാവിലെ അവൾ കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ അവനെ കണ്ടില്ല … അവൾ ഡോർ  ക്ലോസ് ചെയ്തു ചാവി   അവിടെയുള്ള  ഹാങ്ങിങ് പ്ലാന്റിന് ചുവട്ടിൽ വെച്ചിട്ട് കോളേജിലേക്ക് പോയി…

അവൾ ചെല്ലുമ്പോൾ ജോയലും   ലിയയും അവളെ  കാത്തു എൻട്രൻസിൽ നിൽപ്പുണ്ടായിരുന്നു…

എടി ഇന്നലെ ഞാൻ ഉറങ്ങി പോയി… അതെനിക്ക് റിപ്ലൈ കിട്ടാഞ്ഞപ്പോഴേ മനസ്സിലായി..

ഇനി എന്താ നിന്റെ പ്ലാൻ… അയാൾ സമീറയെ ഒഴിവാക്കാൻ ശ്രമിക്കുന്നത് കൊണ്ട് ആ വിടവിൽ നിനക്ക് വല്ല ചാൻസും ഉണ്ടോ…

വാമി കലിപ്പിൽ ലിയയെ നോക്കി…
ജോയൽ പതിയെ ചിരിച്ചു…

വിടവടയ്ക്കാൻ  ഞാൻ എന്താടി വല്ല  പശയും  ആണോ?

എനിക്ക് ആ വിടവിലേക്ക് ചാൻസ് ഇല്ല.. അയാൾ അതിപ്പോൾ പലതവണ പറഞ്ഞു..കഴിഞ്ഞു..ഇനി  ചാൻസ് ഉണ്ടായാലും എനിക്ക് വേണ്ട..അയാളെ പോലെ ഒരു വൃത്തികെട്ട രാക്ഷസരാവണന്റെ കൂടെ   എനിക്ക് പറ്റില്ല ജീവിക്കാൻ..

എന്തായാലും ഇവൾ അയാൾക്കിട്ട പേര് കിടു ആണ്..
രാക്ഷസരാവണൻ… ലിയ ചിരിയോടെ  ജോയലിനോട് പറഞ്ഞു…

രാവണൻ സീതയെ തട്ടിക്കൊണ്ടു പോയത് പോലെയാണ് അയാൾ ഇവളെ തട്ടിക്കൊണ്ടുപോയത്.. പക്ഷെ ഈ കഥയിൽ കുറച്ചു വ്യത്യാസം ഉണ്ടെന്നു മാത്രം..

അതെന്താ…. ജോയൽ ആകാംഷയോടെ ചോദിച്ചു…

രാവണൻ   രാമന്റെ ഭാര്യേ ആണ് തട്ടിക്കൊണ്ടു പോയത്… എന്നാൽ ഇവിടെ നമ്മുടെ  രാവണൻ   കല്യാണം കഴിച്ചാണ് കൊണ്ടുപോയത്.. അതുകൊണ്ട് തന്നെ   ഈ രാവണൻ മാന്യൻ ആണ്…

വാമി ലിയയെ നോക്കി കലിച്ചു തുള്ളി ക്ലാസ്സിലേക്ക് പോയി…

അന്ന് ഈവെനിംഗ്  അവൾ വീട്ടിൽ ചെല്ലുമ്പോൾ  ദക്ഷ് അവിടെ ഉണ്ടായിരുന്നു… അവളെ കണ്ടതും അവൻ ദേഷ്യപ്പെട്ടു… നിനക്ക് ക്ലാസുകഴിഞ്ഞു നേരത്തെ വീട്ടിൽ വരാൻ അറിയില്ലേ…. അതെങ്ങനെയാ ലവളുടെ കൂടെ കറങ്ങി നടക്കലല്ലേ  പണി…

അത്.. ഞാൻ ലൈബ്രറിയിൽ റഫറൻസ് ടെക്സ്റ്റ്‌ എടുക്കാൻ പോയതാണ്..

എന്നാൽ വള വാളന്നു ചിലക്കാതെ വേഗം പോയി റെഡി ആയി വാ..

എവിടെ പോവാൻ…

എന്താടി  നീ എവിടെ ആണെന്ന് അറിഞ്ഞാലേ വരുള്ളോ….

അവന്റെ കലിയും ചാട്ടവും  കണ്ട് .. അവൾ വേഗം റെഡി ആയി വന്നു…

ഹോസ്പിറ്റലിൽ എത്തി കഴിഞ്ഞാണ് അറിഞ്ഞത്  നിത്യേച്ചിയെ കാണാൻ വന്നതാണെന്ന്…

ഈ  രാവണന്  അതൊന്നു പറഞ്ഞൂടെ…വാമി മനസ്സിൽ ഓർത്തു..

അവളെ കണ്ടതും ചേച്ചി ചിരിച്ചുകൊണ്ട് അടുത്തേക്ക് വിളിച്ചു…

ഇപ്പോൾ എങ്ങനെ ഉണ്ട് ചേച്ചി…. കുഴപ്പം ഇല്ലടാ… എനിക്ക് തീരെ പറ്റാത്തത് വോമിറ്റിങ് ആണ്…ഇടം. കണ്ണിട്ട് മഹിയെ നോക്കികൊണ്ട് നിത്യ പറഞ്ഞു..

അപ്പോഴാണ് ദക്ഷിന്റെ ഡാഡിയും റിഷികുട്ടനും  റിച്ചുകുട്ടനും വന്നത്..?ചേച്ചി   എന്നും പറഞ്ഞു രണ്ടാളും വാമിയെ പൊതിഞ്ഞു… നിത്യയോട്‌ കാര്യം പറയുന്ന സത്യയുടെ അടുത്തേക്ക് മഹിയും ദക്ഷും കൂടി വന്നു…

എടാ.. ദക്ഷേ… നിനക്കും വേണ്ടേ ഒരു കുട്ടിയൊക്കെ…?അവൻ ഒന്നും മിണ്ടാതെ മഹിയെ നോക്കി…

അതിപ്പോൾ അവൾ പഠിക്കുകയല്ലേ  ഡാഡി… അവളുടെ പഠിത്തം കഴിയട്ടെ…

ഹ്മ്മ്മ്… എന്റെ കണ്ണടയുന്നതിനു  മുൻപ് കാണാൻ പറ്റുമോടാ ….

ദക്ഷ് ഒന്നും പറയാതെ   പുറത്തേക്കു ഇറങ്ങി..

ദേ… റിഷികുട്ടാ… ഇത് cheating ആണ്…റിച്ചു cheat ചെയ്യുന്നില്ലല്ലോ… വാമി പിണക്കത്തോടെ പറഞ്ഞു…?ഞാൻ അല്ല… ചേച്ചി ഇവൻ cheat ചെയ്തിട്ടാ ഞാനും ചെയ്തേ… ആണോ.. റിച്ചു… അവൻ മുഖം കുനിച്ചു ഇരുന്നു.. സാരമില്ല.. ഇനി ആരും തമ്മിൽ cheat ചെയ്യരുത്. ചിലപ്പോൾ നമ്മൾ തോറ്റേന്നിരിക്കും… ഓരോ ചെറിയ തോൽവിയും   വലിയ വിജയങ്ങളിലേക്കുള്ള ചവിട്ടു പടികളാണ്.. അതുകൊണ്ട് ഇനി രണ്ടാളും cheat ചെയ്യരുത്… ഇല്ല ചേച്ചി പ്രോമിസ്.. My good  kutties…അവൾ അവരുടെ കവിളിൽ കിസ്സ് ചെയ്തു കൊണ്ട് പറഞ്ഞു..

കുറച്ചു നേരം ദക്ഷ് അവരുടെ സംസാരം നോക്കി നിന്നു..

അപ്പോഴാണ്  ഡാഡി പോകാൻ വന്നത്.. റിച്ചുവും റിഷിയും   അവളെ കെട്ടിപിടിച്ചു മുത്തം നൽകികൊണ്ട് ആണ് പോയത്.. അവൾ അവരെ പറഞ്ഞു വിട്ടിട്ട് നിത്യക്ക് അരികിലേക്ക് പോയി…

മഹി ദക്ഷിന്റെ അടുത്തേക് വന്നു…

എടാ… എന്തുപറ്റി..ഒരു മ്ലാനത… ഹേ… ഒന്നും ഇല്ലടാ… നീ ഇങ്ങനെ ജീവിച്ചാൽ മതിയോ? നിനക്കും ഒരു കുടുംബം വേണ്ടേ…

ഹോ ഡാഡി പറഞ്ഞതിന്റെ ബാക്കി പറയാൻ വന്നതാണോ  നീ ദക്ഷ് അവനോട് ദേഷ്യപ്പെട്ടു..

ഇതാണ്  നിന്റെ കുഴപ്പം ആരും പറയുന്ന ഒന്നും കേൾക്കില്ല.. എന്തേലും കുഴപ്പതിൽ ചെന്നു ചാടിയിട്ട് പിന്നെ കരഞ്ഞിട്ടോ തിരുത്താൻ നോക്കിയിട്ടോ കാര്യം ഇല്ല…

നീ അവളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ആരെ?

വാമിയെ..

നിനക്ക് അവളെ കുറിച്ച് എന്തെകിലും അറിയാമോ? ഇല്ല.. എന്ന് എനിക്കറിയാം…

മഹി തിരിഞ്ഞു ഗ്ലാസ്സ് വിൻഡോയിലൂടെ വാമിയെ നോക്കി.. നിത്യയോട്  എന്തോ പറഞ്ഞു ചിരിക്കുകയാണ് അവൾ…

നീ   നിഷ്കളങ്കമായി  ചിരിക്കുന്ന  അവളുടെ മുഖം കണ്ടോ?

ദക്ഷ് അവളെ നോക്കി..

കാണുമ്പോൾ  അവൾ സന്തോഷവതി ആണല്ലേ… പക്ഷെ  അവളുടെ നെഞ്ച് നീറുന്നത്  നീ കണ്ടിട്ടുണ്ടോ.. നീ പക.. പ്രതികാരം എന്നൊക്കെ പറയുന്നുണ്ടല്ലോ…

നിന്റെ പകയും ദേഷ്യവും എല്ലാം  ശരിയാണ്…അതിൽ നിന്നെ ആർക്കും തെറ്റ് പറയാൻ പറ്റില്ല…എന്നിരുന്നാലും .. അവൾ  എന്ത് തെറ്റാണു ചെയ്തതെന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നീ ചിന്തിക്കുന്നത് ചേച്ചിയെ ഇറങ്ങിപോകാൻ സഹായിച്ചവൾ എന്നായിരിക്കും…

പക്ഷെ അവൾക്കു അങ്ങനെയൊക്കെ സംഭവിക്കുമെന്ന്  അറിയില്ല.. ചേച്ചിയെ ജീവന് തുല്യം സ്നേഹിക്കുന്നവൾ.. ചേച്ചി  വെളുപ്പിനെ വിളിച്ചുണർത്തി  പുറത്തേക്കു പോകുമ്പോൾ ആ ഉറക്കച്ചടവിൽ അവൾക്കൊന്നും മനസ്സിലായി കാണില്ലെടാ.. അതിനുള്ള അറിവ് അന്നവൾക്കിലായിരുന്നു….ചേച്ചി പറഞ്ഞത് വിശ്വസിച്ചു അവൾ ഉറങ്ങി… പിറ്റേന്ന് ബഹളം കേട്ടപ്പോഴാണ് അവൾക്കു  മനസ്സിലായത്.. എന്നിട്ടും കള്ളം പറഞ്ഞില്ല.. അവൾ സത്യം പറഞ്ഞു… താൻ ചെയ്ത തെറ്റ് എന്താണെന്നു പോലും അറിയാതെ….

അതിനു ശേഷം ഇത്രയും  കാലം  ആ വീട്ടിൽ ഒരു തടവറയിൽ കഴിയുന്നപോലെ ആണ് അവൾ വളർന്നത്..ബന്ധുക്കളുടെയും നാട്ടുകാരുടെയും എന്തിനേറെ പറയുന്നു സ്വന്തം  വീട്ടുകാരുടെ പോലും കുത്തുവാക്കുകൾ അവൾ എത്ര അനുഭവിച്ചിട്ടുണ്ട് സ്വന്തമായി, ഇഷ്ടങ്ങളോ… ആഗ്രഹങ്ങളോ  ഇല്ലാതെ  മറ്റുള്ളവരുടെ  ഇഷ്ടങ്ങൾക്കാനുസരിച്ചാണ് അവൾ ജീവിച്ചത്… ആ വേദന  നിനക്ക് അറിയുമോ?

ഈ ജന്മം അവൾ അനുഭവിച്ചതുപോലെ  വേറെ ആര് അനുഭവിച്ചിട്ടുണ്ട്
അതിന്റെ കൂടെ  നീയും കൂടി അവളെ  വേദനിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം ഉണ്ട്.

ഇനി എങ്കിലും അവൾ സമാധാനത്തോടെ ജീവിച്ചോട്ടെ.. അറിയാത്ത പ്രായത്തിൽ അറിയാതെ അവൾ ചെയ്ത തെറ്റിന്  ഇത്രയും  കാലം എല്ലാവരും അവളെ ശിക്ഷിച്ചില്ലേ..അതിനും മാത്രം എന്ത് തെറ്റാണ് അവൾ ചെയ്തത്….ഇനി നിനക്കും അവളെ ശിക്ഷിക്കണോ.. തിരിച്ചു കാറിൽ വരുമ്പോഴേല്ലാം  ദക്ഷിന്റെ  മനസ്സിൽ മഹി പറഞ്ഞ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു..

എല്ലാ സൗഭാഗ്യങ്ങളിൽ  അവൾ അടിച്ചു പൊളിച്ചു ജീവിച്ചെന്നാണ് താൻ കരുതിയത്…

അമ്മയും ചേട്ടനും മരിച്ചതിനു ശേഷം എത്ര  കാലം കരഞ്ഞിട്ടുണ്ട്.. അപമാനം സഹിച്ചിട്ടുണ്ട്….കഷ്ടപ്പെട്ടിട്ടുണ്ട്  ഇന്നത്തെ ഈ നിലയിൽ എത്താൻ…
അപ്പോഴെല്ലാം താൻ കരുതി ഇരുന്നത്  അവൾ അവിടെ സുഗിച്ചു കഴിയുകയാണെന്നാണ്…. പലപ്പോഴും അങ്കിളിന്റെ  സംസാരത്തിൽ നിന്നും  പകയുടെ കനൽകട്ടകൾ  അണയാതെ   ഊതി  കൂട്ടി …

അവന്റെ ചിന്തകൾക്ക് വിരാമം  കുറിച്ച് കൊണ്ട് ഫ്ലാറ്റ് എത്തി അവൾ അകത്തെക്ക് പോയി..

ഇതേ സമയം നിത്യ   മഹിയോട്  വാമിയുടെയും ദക്ഷിന്റെയും ലൈഫിൽ എന്തെകിലും മാറ്റം ഉണ്ടാകുമോ എന്ന് ചോദിച്ചു..

പ്രതീക്ഷയോടെ ചോദിക്കുന്ന അവളെ ചേർത്തു പിടിച്ചു  കൊണ്ട് അവൻ പറഞ്ഞു… അറിയില്ലെടി…. ഞാൻ അവനോട് ഇതിനെപ്പറ്റി ഒരുപാട് സംസാരിച്ചതാണ്   പക്ഷെ… അവനിപ്പോഴും പഴയ സ്റ്റാൻഡിൽ തന്നെയാണ്..

ഒരിക്കലും അവനവളെ സ്നേഹിക്കാൻ പറ്റില്ലെന്ന്.. അവളെ കാണുമ്പോഴെല്ലാം അവന്റെ ചേട്ടന്റെയും അമ്മയുടെയും  മുഖം തെളിയും…

അങ്ങനെ ഉള്ളപ്പോൾ അവൻ എങ്ങനെ അവളോടൊപ്പം ജീവിക്കും…

ജീവിതം ഒരു ആക്ടിങ് ആക്കാൻ അവനു ആഗ്രഹമില്ലെന്നു…

അപ്പോൾ പിന്നെ ജീവിതകാലം മുഴുവൻ  അവരിങ്ങനെ  ജീവിക്കുമോ?

അതും എനിക്കറിയില്ല… നിത്യ…

നീ ഇപ്പോൾ അതോർത്തു വാറിഡ് ആകേണ്ട ….  നമ്മുടെ കുഞ്ഞിനെ കുറിച്ച് ചിന്തിക്കു…

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *