ദക്ഷാവാമി ഭാഗം 47 ~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നീ എന്തിനാടി അവൾ വിളിച്ചപ്പോൾ പിറകെ  പോയത്.. ദക്ഷേട്ടന്റെ ലവർ അല്ലെ…അവൾ മരിച്ചാൽ  അതും  എന്റെ തലയിൽ ആവില്ലേ… അതാ ഞാൻ പോയത്…

ദക്ഷ് കലിപ്പിൽ അവളെ നോക്കി…

നിനക്ക് വട്ടാണോ?
ഞാൻ പറഞ്ഞോ  അവൾ എന്റെ ലവർ   ആണെന്ന്…

ഇല്ല…. പക്ഷെ എനിക്കറിയാം.. നിനക്ക് കോ പ്പ് അറിയാം….. നീ ശെരിക്കും കഴുതയാണോ? അതോ ഇനി അതിനും മേലെ ആണോ?

വാമി കണ്ണ് കൂർപ്പിച്ചു നോക്കി… ഈ നോട്ടത്തിന് ഒരു കുറവും ഇല്ല….

അന്ന് എന്നോട് പറഞ്ഞത് മറന്നോ?

അന്ന്  ഞാൻ നിന്റെ മുന്നിൽ  തോൽക്കാതിരിക്കാൻ വെറുതെ പറഞ്ഞതാ…

അവൾ എന്റെ എക്സ് ലവർ ആയിരുന്നു.. ഞങ്ങൾ ബ്രെക്കപ്പ് ചെയ്തിട്ട് രണ്ടര വർഷം കഴിഞ്ഞതാണ്..

ആദ്യമൊക്കെ അവളെ മറക്കാൻ എനിക്ക് പറ്റില്ലായിരുന്നു.. ഞാൻ അവളുടെ കാല് പിടിച്ചു കരഞ്ഞിട്ടുണ്ട് എന്നെ വിട്ടു പോകരുതെന്ന് പറഞ്ഞു..

പക്ഷെ അവൾക്കു അപ്പോൾ വലുത്  അവളുടെ  സ്റ്റാറ്റസ് ആയിരുന്നു.. കാരണംഅന്നെന്റെ കൈയിൽ പണം ഇല്ലായിരുന്നു…അന്ന്  അവളുടെ ഫാമിലി  ഞങ്ങളെക്കാളും  ക്യാഷ് ഉള്ളവർ  ആയിരുന്നു ഞങ്ങൾ അന്ന് ബിസ്സിനെസ്സിൽ അധികം മെച്ചപ്പെട്ടിട്ട് ഇല്ലായിരുന്നു…

അവൾ  പോയി കഴിഞ്ഞു എനിക്ക് വാശി ആയി… അവളോട് ഉള്ള  സ്നേഹം എനിക്ക് വെറുപ്പായി..മാറി പിന്നെ  ബിസ്സിനെസ്സിൽ പതിയെ പച്ചപ്പിടിച്ചു….ഈ കാണുന്ന നിലയിൽ എത്തിയത്…

എനിക്ക് അവളോട് യാതൊരു ഫീലിങ്‌സും ഇല്ല…. പണത്തിനും പാത്രസിനും വേണ്ടി എന്നെ ഉപേക്ഷിച്ചവളെ ഞാൻ എന്തിനു സ്നേഹിക്കണം.. അവളെ പലവെട്ടം ഞാൻ  ഒഴിവാക്കാൻ ശ്രെമിച്ചതാണ് അപ്പോഴെല്ലാം അവൾ മരിക്കും എന്ന് പറഞ്ഞു എന്നോട് ഭീഷണി മുഴക്കി…

അന്ന് നിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ നാട്ടിൽ പോയിട്ട് വന്നപ്പോഴാണ്   ബിസ്സിനെസ്സ് മീറ്റിംഗ് എന്നും പറഞ്ഞു  സ്റ്റെല്ല എന്നെ വിളിച്ചത്…

അവിടെ വെച്ചാണ്.. വില്ലിയെ ഞാൻ കാണുന്നത്.. അവന്റെ വൈഫ്‌ ആണ്  സമീറ എന്ന്  അവൻ പറഞ്ഞാണ്  ഞാൻ അറിഞ്ഞത്….

അവൾ പിന്നെ എന്തിനാണ് എന്റെ പിറകെ നടക്കുന്നതെന്നു അറിയാൻ തോന്നിയത് കൊണ്ടാണ് ഞാൻ  സ്റ്റല്ലയോട് അന്വേഷിക്കാൻ പറഞ്ഞത്..അവൾ പറഞ്ഞാണ്  അറിഞ്ഞത്  സമീറയ്ക്കു   ബിസ്സിനെസ്സിൽ ചില  പാളിച്ചകൾ പറ്റിയകൊണ്ട് ഫിനാൻഷ്യലി  കുറച്ചു പ്രശ്നത്തിൽ ആണ് .. അത് കാരണം അവൾക്കു ചില മനസിക പ്രേശ്നങ്ങൾ ഉണ്ടായി.. എന്നാൽ ഇപ്പോൾ അവൾ നോർമൽ ആണ്    .. എന്നിൽ നിന്നും അവൾക്കു വേണ്ടത് എന്റെ ബിസ്സിനെസ്സിന്റെ 50%  പാർട്ണർ ഷിപ്പ് ആണ്. അത്  ഉണ്ടെങ്കിലേ അവരുടെ ബിസ്സിനെസ്സ്  മുൻപോട്ട് പോകു   ..അതിനു വേണ്ടി എന്നെ അപ്രോയ്ച്ചു ചെയ്യാൻ അവൾ കണ്ടെത്തിയ വഴിയാണിത്..ഈ പ്രണയ നാടകം….ഞാൻ സമ്മതിക്കില്ലെന്നു അവൾക്കറിയാം അപ്പോൾ പിന്നെ പഴയ പ്രണയം ആയുധമാക്കി. നീ അതിൽ ചെന്നു ചാടി കൊടുത്തു… ഞാൻ ഒഴിവാക്കാൻ ശ്രെമിക്കുബോൾ നീ എന്നെ പെടുത്താൻ ശ്രെമിക്കും .

നിനക്ക് ആ തല കുറച്ചെങ്കിലും ഒന്ന് വർക്ക്‌ ആക്കി കൂടെ…

വാമി  അതുകേട്ടു വല്ലാതെ ആയി..?സമീറ തന്നോട് എന്തൊക്കെയാണ് പറഞ്ഞത്…എല്ലാം നുണ ആയിരുന്നോ?അതെല്ലാം വിശ്വസിച്ച താൻ എന്തൊരു മണ്ടിയാണു…

കുറച്ചു നേരം അവർ സംസാരിച്ചിരുന്നു കഴിഞ്ഞു അവൻ പോയി അവൾക്കു ഫുഡ്‌ കൊടുത്തു…

വാമിക്ക് അന്ന് വല്ലാത്ത സന്തോഷം തോന്നി  ആദ്യമായിട്ടാണ് ദക്ഷേട്ടൻ ഇത്രയും  അടുപ്പം കാണിക്കുന്നത്.. ഇതുവരെ തന്നോട് പറയാൻ മടിച്ച കാര്യങ്ങൾ പോലും പറഞ്ഞിരിക്കുന്നു.. അതൊക്കെ ഓർത്തിരുന്നു അവൾ സോഫയിലേക്ക് ചുരുണ്ടു കൂടി..

ദക്ഷ് കിച്ചണിൽ നിന്നും വരുമ്പോൾ വാമി ഉറങ്ങിയിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് നോക്കി…ഇടക്കിടെ  അവൾ ഉറക്കത്തിൽ പുഞ്ചിരി   തൂകുന്നുണ്ട്. ആ പുഞ്ചിരിയിൽ അവളുടെ   ചുണ്ടിനു താഴെയുള്ള   കറുത്ത മറുക് ചുരുങ്ങി ചെറിയ പൊട്ട് പോലെ കാണപ്പെട്ടു ..

അവൻ പതിയെ അവളെ എടുത്തു…അവൾ ചെറിയ ഞരകത്തോടെ അവനെ ചുറ്റിപ്പിടിച്ചു.. അവളുടെ  കുഞ്ഞു മാ റിടം   അവന്റെ ശ രീരത്തോട്   അമർന്നു.. ദക്ഷിന്റെ ശ രീരത്തിലൂടെ  വൈധ്യുതി   പ്രവഹിക്കുന്നത് പോലെ അവനു തോന്നി… അവൻ വളരെ ശ്രദ്ധയോടെ  അവളെ ഉണർത്താതെ   ബെഡിൽ കിടത്തി.. എന്നിട്ടവളെ തന്നെ നോക്കി ഇരുന്നു.. കൊച്ചു കുട്ടികളെ പോലെ ഉറങ്ങുന്ന അവളെ നോക്കി മതി മറന്നു അവൻ ഇരുന്നുപോയി..

അവളെ ആദ്യമായി കണ്ട നിമിഷം ഓർത്തതും അവന്റെ ചുണ്ടിൽ ചിരി വിടർന്നു…അവളുടെ തലയിൽ പതിയെ തലോടി കൊണ്ടവൻ  അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി …എന്ത് രസമാണ്  നിന്നെ കാണാൻ. നിന്റെ ഈ ഡോൾ  പോലെയുള്ള ഫേസ് എന്ത് ക്യൂട്ട് ആണ്.നിന്റെ ഈ സോഫ്റ്റ്‌  ചുണ്ടുകൾ എന്നെ  വല്ലാതെ മോഹിപ്പിക്കുന്നു… നിന്നോട് എനിക്ക് എന്തൊക്കെയോ ഫീലിംഗ്സ് തോന്നുന്നു…

വാമി രാവിലെ ഉണർന്നു നോക്കുമ്പോൾ താൻ   റൂമിൽ ആണെന്ന് കണ്ടത്…

അവൾ ഞെട്ടിപിടഞ്ഞു എണീറ്റു…. താൻ ഹാളിൽ അല്ലെ കിടന്നത്  പിന്നെ എപ്പോൾ റൂമിൽ വന്നു  കിടന്നു…അവൾ തെല്ലു പരിഭ്രമത്തോടെ   എഴുന്നേറ്റു ഹാളിലേക്ക് വന്നു….

ദക്ഷ്   നിലത്തു വിരിച്ച ഷീറ്റിൽ കമഴ്ന്നു കിടക്കുകയാണ്… മുഖം ചരിച്ചു പില്ലോയിൽ വെച്ചു നല്ല ഉറക്കത്തിൽ ആണ്..പുതച്ചിരുന്ന പുതപ്പു   കാലിന് താഴെ ചുരുട്ടികൂടി ചവിട്ടി പിടിച്ചിട്ടുണ്ടവൻ… 

ഇട്ടിരുന്ന ടി ഷർട്   പില്ലോക്കടുത്തു കിടപ്പുണ്ട്… അവന്റെ ന ഗ്നമായ  പുറത്തേക്കു അവളുടെ ദൃഷ്ടി  പതിഞ്ഞു.. കുഞ്ഞു കുഞ്ഞു ചെമ്പൻ രോമങ്ങൾ നിര നിരയായി നിൽക്കുന്നുണ്ടായിരുന്നു… അവൾക്കു അതുകണ്ടു   വല്ലാതെ  തോന്നി.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്..

അവൾ  അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന  മുടിയിഴകൾ മാടിയൊതുക്കി വെച്ച് കൊണ്ടു അവനെ നോക്കി.. അവളുടെ ചുണ്ടിൽ ചെറിയ ഒരു ചിരി വിരിഞ്ഞു… പതിയെ അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ അമർത്തി കഴിഞ്ഞാണ്.. തനിപ്പോൾ എന്താണ് ചെയ്തതെന്ന് ഓർത്തത്… പേടികൊണ്ടവൾ വേഗം  ബാത്‌റൂമിലേക്ക് ഓടി ചെന്നു  ഡോർ അടച്ചു കൊണ്ട്   ചുമരിൽ ചാരി നിന്നു കുറച്ചു മുൻപ് താൻ  ചെയ്ത കാര്യം ഓർത്തതും….

എന്റെ കണ്ണാ ഞാൻ എന്തൊക്കെയാണ് ചെയ്തത്.. എനിക്ക് എന്താണ് പറ്റിയത്…

ഞാൻ അയാളെ പ്രണയിക്കുന്നുണ്ടോ?

ഇതുവരെ അങ്ങനെ ഒരു വികാരം  ദക്ഷേട്ടനോട്…..എനിക്ക് തോന്നിയിട്ടില്ല  പക്ഷെ  ഇപ്പോൾ  എനിക്കറിയില്ല.. എന്റെ ഫീലിങ്‌സിനെ എന്ത് പേരിട്ടു വിളിക്കണമെന്ന്..

ഞാൻ കണ്ട സ്വപ്‌നങ്ങൾ പലതും സംഭവിച്ചിരിക്കുന്നു.  .

ഡോറിൽ ദക്ഷിന്റെ   തട്ട് കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്…

എടി നീ വേഗം ഒന്നിറങ്ങുമോ?

എനിക്ക് ഓഫീസിൽ പോകാൻ ടൈം ആയി…

പെട്ടന്നവൾ ഡോർ തുറന്നു…പുറത്തേക്ക് ഇറങ്ങി.. അവൻ അവളെ ഉഴിഞ്ഞു നോക്കി.. നീ… ഇതുവരെ റെഡി ആവാതെ എന്ത് ചെയ്യുകയായിരുന്നു..

ഞാൻ.. ഞാൻ.. ഇപ്പോഴാണ്  എഴുന്നേറ്റത്… ജസ്റ്റ്‌ ഞാൻ ബാത്‌റൂമിൽ കയറിയപ്പോഴാണ്   ദക്ഷേട്ടൻ  വിളിച്ചത്…

മ്മ്.. സോറി..

അവൾ പതിയെ മുന്നോട്ട് നടന്നതും അവൻ പിന്നിൽ നിന്നും വിളിച്ചു …
ഡീ. ഒന്ന് നിന്നെ…. അവൾ പതിയെ നിന്നുകൊണ്ട് അവനെ തിരിഞ്ഞു നോക്കി…

അവൻ അവൾക്കടുത്തേക്ക് വന്നുകൊണ്ട് അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി…ചെറിയ രീതിയിൽ അവളെ പനിക്കുന്നുണ്ടായിരുന്നു.. നിനക്ക് ഫീവർ  ഒന്നും ഇല്ലല്ലോ… ഇല്ല.. അവൾ തലയാട്ടി..

എന്തായാലും നീ ഇന്ന് കോളേജിൽ പോകണ്ട…

എനിക്ക്.. പോണം…

ഞാൻ പറഞ്ഞില്ലേ പോകണ്ടാന്നു..അവന്റെ ശബ്ദത്തിന്റെ കാടിന്യം കൂടി…

എനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാണ് അവൾ പതിയെ പറഞ്ഞു..

നിന്നോട് ഒറ്റയ്ക്കിരിക്കാൻ ഞാൻ പറഞ്ഞോ?

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…നീ പോയി ഫ്രഷ് ആയി വാ.. അപ്പോഴേക്കും ഞാൻ ഒരു കാൾ ചെയ്യട്ടെ…

വാമി ഡ്രെസ്സും എടുത്തു വീണ്ടും ബാത്‌റൂമിലേക്ക് പോയി…

ദക്ഷ്. മഹിയെയാണ് വിളിച്ചത്…

എന്താടാ തെണ്ടി.. രാവിലെ മനുഷ്യൻ റെഡി  ആവാനും  സമ്മതിക്കില്ലേ…ഇന്ന് എന്ത് പണിയും  കൊണ്ടാ മുതലാളി  വിളിച്ചത്..

എടാ… പട്ടി.. ഞാൻ വിളിച്ചത് .. വാമിയെ അങ്ങോട്ട്  കൊണ്ടക്കട്ടെന്ന് ചോദിക്കാനാ…

അവൾക്കു ക്ലാസ്സ്‌ ഇല്ലേ… ഞാൻ പറഞ്ഞു ഇന്ന് പോകണ്ടാന്നു..

അതെന്താടാ കാര്യം അവൾക്കു സുഖമില്ല… അപ്പോൾ അടുത്ത് നിന്ന നിത്യ  മഹിയോട്  പറഞ്ഞു   താൻ  ഇവിടെ ഇല്ലെന്നു പറയാൻ പറഞ്ഞു..

മഹി  അവളെ ദേഷിച്ചു നോക്കി… ഡാ… നിത്യ  ഇവിടെ ഇല്ലടാ.. അവൾ   ഹോസ്പിറ്റലിൽ പോയി..

ആ.. എന്നാൽ കുഴപ്പം ഇല്ലെടാ… അതും പറഞ്ഞു   അവൻ കാൾ കട്ട്‌ ചെയ്തു..

അവൻ ഫോൺ  വെച്ച് കഴിഞ്ഞു.. മഹി നിത്യയോട് ചോദിച്ചു…

എന്തിനാടി  നീ ഇവിടെ ഇല്ലെന്നു പറയാൻ പറഞ്ഞത്…

വാമിക്ക് എന്തോ വയ്യാഞ്ഞിട്ടല്ലേ അവൻ ചോദിച്ചത്..

എന്റെ പൊന്നു മഹിയേട്ടാ. നിങ്ങൾ ഒരു പൊട്ടനാണ്…

അവൾക്കു വയ്യെങ്കിൽ അവൻ നോക്കട്ടെ.. എന്നാൽ അല്ലെ അവർ തമ്മിൽ അടുക്കുള്ളു… അവൾ ഇപ്പോൾ ഇങ്ങോട്ട് വന്നാൽ അവർ തമ്മിൽ അകലത്തല്ലേ  ഉള്ളു…

ഹോ.. എന്റെ പൊന്നെ ഞാൻ അത്രയും  അങ്ങ് ചിന്തിച്ചില്ല…

വാമി കുളിച്ചിട്ടു വരുമ്പോൾ ദക്ഷ്   ആരോടോ ഫോണിൽ സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു..

എന്റെ കണ്ണാ.. രാവിലെ  രാവണൻ   കലിപ്പിൽ ആണല്ലോ…

അവളുടെ നോട്ടം ദക്ഷ് ജനലിലെ  ഗ്ലാസിൽ കൂടി കാണുന്നുണ്ടായിരുന്നു…

അവൻ ഫോൺ  വെച്ചിട്ട് അവളുടെ അടുത്തേക്ക്  വന്നു…

ഡീ.. വേഗം പോയി റെഡി ആവ്… ഫുഡ്‌ പുറത്തുന്നു കഴിക്കാം…

അവൾ  ആലോചിച്ചു നിൽക്കുന്ന കണ്ടതും അവൻ ദേഷ്യപ്പെട്ടു…

വാമി വേഗം പോയി  റെഡി ആയി… അവൾ വരുമ്പോൾ ദക്ഷ്  കോട്ടിന്റെ ബട്ടൺ ഇടുകയായിരുന്നു…

അവൻ പതിയെ  അവളെ നോക്കി.. ബ്ലാക്ക്  ജീൻസും    ലൈറ്റ് ബ്ലൂ    ഫുൾ സ്ലീവ് ടോപ്പും   ആണ് അവളുടെ വേഷം… നെറ്റിയിൽ കുഞ്ഞൊരു പൊട്ടും   സീമന്ദരേഖയിൽ സിന്ദൂരവും  വെച്ചിട്ടുണ്ട്…അവളുടെ നീല മിഴികൾ  നീട്ടി വരച്ചിട്ടുണ്ട്….അതു അവൾക്കു ചേരുന്നുണ്ട്…മുടി  അഴിച്ചിട്ടിരിക്കുകയാണ്…. അവൻ നോക്കുന്ന കണ്ടതും  അവൾ  പറഞ്ഞു… ഞാൻ റെഡി ആയി…

നീ എന്താ വല്ല ഫാഷൻ ഷോയിക്കും പോവണോ?

ഇത്രയും മേക്കപ്പ് ഇട്ടു വരാൻ…

അത്… ഞാൻ…ഓവർ ആയിട്ടാണോ മേക്കപ്പ് ഇട്ടേക്കുന്നത്… എന്നാൽ ഞാൻ പോയി കഴുകാം…

ദക്ഷിനു ചിരി വന്നെങ്കിലും അവൻ അത് മറച്ചു കൊണ്ട് ഗൗരവത്തിൽ പറഞ്ഞു..

വേണ്ട.. ഇപ്പോൾ തന്നെ ലേറ്റ് ആയി.. ഇനിയും നിന്നാൽ വീണ്ടും ലേറ്റ് ആവും….

കാറിൽ ഇരിക്കുമ്പോൾ അവളുടെ ചിന്ത താൻ മേക്കപ്പ് ഇട്ടത് ഓവർ ആയിട്ടാണോ… ശ്ശേ… ദക്ഷേട്ടന്റെ  മുന്നിൽ ഒന്ന് ഇമ്പ്രെഷൻ ഉണ്ടാക്കാമെന്നു വിചാരിച്ചിട്ട് അത് ചീറ്റി പോയല്ലോ എന്റെ കണ്ണാ…

അപ്പോഴേക്കും അവന്റെ office എത്തി… വാമി ആദ്യമായിട്ടാണ്.. അവന്റെ ഓഫീസിൽ വരുന്നത്.. ലിഫ്റ്റിലേക്ക് കയറുമ്പോൾ അവൻ പ്രെസ്സ് ചെയ്ത ബട്ടാണിലേക്ക് അവൾ നോക്കി നിന്നു..

4th ഫ്ലോർ…എത്തിയതും അവൾ പുറത്തേക്കിറങ്ങിയതും   ദക്ഷിന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട്  നടന്നു… വാമി ഒന്ന് ഞെട്ടി അവനെ നോക്കി…
അവൻ പുഞ്ചിരിച്ചു..

ഹോ.. ഇങ്ങേർക്കു ഇത്ര ഭംഗിയിൽ ചിരിക്കാൻ ഒക്കെ അറിയാമോ!

അപ്പോഴാണ് അവൾ കണ്ടത്  തങ്ങളെ നോക്കുന്ന കുറെയേറെ കണ്ണുകൾ.. അവൾക്കു വല്ലാതെ നാണം തോന്നി…

ഇന്നെന്തു പറ്റി സർ   വൈഫിനെക്കൂടി കൊണ്ടുവരാൻ … ഷിനു  മീരയോട് ചോദിച്ചു..

ആവോ.. ആർക്കറിയാം.. അങ്ങേർക്കു പലപ്പോഴും പല സ്വഭാവമാണ്.. ക്യാബിനിലേക്കു കയറിപോകുന്ന അവരെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് മീര പറഞ്ഞു..

നമ്മൾ എന്താ ഇവിടെ  വാമി തെല്ലു ഭയത്തോടെ ചോദിച്ചു….

അവൻ അവൾക്കടുത്തേക്കു ചേർന്നു നിന്നുകൊണ്ട് പറഞ്ഞു…

എനിക്ക് ഓഫീസിൽ   വരണ്ടേ..പെണ്ണെ . നിന്നെ തനിച്ചാക്കി  വരാൻ തോന്നിയില്ല… അവന്റെ കണ്ണുകൾ  വാമിയുടെ കണ്ണുകളിലേക്ക് കൊരുത്തു … അവന്റെ ക്രിസ്റ്റൽ കണ്ണുകളിലേക്ക് നോക്കാനാവാതെ നാണത്താൽ  കൂമ്പി അടഞ്ഞ കണ്ണുകൾ അവൾ   പിൻവലിച്ചു…

ദക്ഷിനു   അവളെ  ചേർത്തുപിടിച്ചു ആ സോഫ്റ്റ്‌ ചെഞ്ചോടികളിലെ മധു നുകരാൻ തോന്നി… അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു പതിഞ്ഞില്ല എന്ന രീതിയിൽ അടുത്തപ്പോഴാണ്  മഹി ക്യാബിനിലേക്കു കയറി വന്നത്..

ഡാ….മഹിയുടെ  വിളിയിൽ ആണ് രണ്ടുപേരും അകന്നു മാറിയത്….

ഹോ… ഇവന് വരാൻ കണ്ട നേരം…. ദക്ഷ് മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു…

  തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *