ദക്ഷാവാമി ഭാഗം 51~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവൻ ഇപ്പോൾ  എവിടെ കാണും.. ഞാൻ അജോയോട് ചോദിക്കട്ടെ….

ഡാ അവൻ  ഈവെനിംഗ്  ഹോട്ടൽ  സ്റ്റാറിൽ വരുമെന്ന് ..

എന്നാൽ നമുക്ക്  ഈവെനിംഗ് അങ്ങോട്ട് പോവാം

ലിയയും വാമിയും  അടുത്തുള്ള ബോട്ടാനിക്കൽ ഗാർഡൻ കാണാൻ പോയി… വാമിയുടെ മൂഡ് ഒന്ന് ചേഞ്ച്‌ ചെയ്യാമെന്ന് കരുതിയാണ്   ലിയ അവളെ അവിടേക്കു കൂട്ടികൊണ്ട് പോയത്… അവർ വന്നത് ചൊവ്വാഴ്ച ആയതുകൊണ്ട് അവിടെ കുറച്ചു തിരക്ക് കൂടുതലായിരുന്നു… അകത്തേക്ക് കയറാനുള്ള പാസ്സ് എടുക്കാൻ നിൽക്കുമ്പോൾ വാമി ലിയയോട് ചോദിച്ചു..

എടാ… ഇവിടെ നല്ല തിരക്കാണ്… നമുക്ക് വേറെ ഒരു ദിവസം വന്നാൽ പോരെ….

നമ്മൾ എന്തായാലും ക്യാഷ് മുടക്കി വന്നില്ലേ.. ഇനി ഇപ്പോൾ  തിരിച്ചു പോകണ്ട.. നമുക്ക് ഇവിടൊക്കെ ഒന്ന് ചുറ്റികറങ്ങി നടക്കാം.. വാമി ചുറ്റും നോക്കികൊണ്ട് സമ്മതിച്ചു….

അവർ  എൻട്രൻസിലേക്ക് നടന്നു… അവിടെ നിന്നും ഒരു മാപ്പും എടുത്തുകൊണ്ടു ലിയ അവളെ പിടിച്ചു വലിച്ചു…

നീ.. എന്തോന്നാടാ.. നോക്കി നിൽക്കുന്നത്.. ഒന്നും ഇല്ലടാ…

എന്നാൽ വാ.. നമുക്ക് ആദ്യം   ലോട്ട lസ് ഗാർഡനിൽ പോകാണോ അതോ  റോസ് ഗാർഡനിൽ പോകാണോ ഈ മാപ്പിൽ വേറെ എന്തൊക്കെയോ  ഗാർഡൻസിന്റെ പേരുണ്ട്.. ലിയ മാപ്പിൽ നോക്കി വാമിയുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു..

അതിമനോഹരമായ ഭൂപ്രകൃതികൾക്കിടയിൽ സ്ഥിതി ചെയ്യുന്നത  സുന്ദരമായ  ഗാർഡൻ . ഇരുവശങ്ങളിലുമായി ഉയർന്നുനിൽക്കുന്ന ചുവന്ന മരങ്ങൾ മുതൽ മലഞ്ചെരിവുകളിൽ വ്യാപിച്ചുകിടക്കുന്ന അതിലോലമായ കാട്ടുപൂക്കൾ വരെ, അവിടെ ഉണ്ടായിരുന്നു..അതെല്ലാം കണ്ണെടുക്കാതെ വാമി നോക്കി കണ്ടു… എന്തുകൊണ്ടോ മനസ്സ് ഒന്ന് ശാന്തമായ  പോലെ അവൾക്കു തോന്നി…

ലിയ  ഓരോ ഗാർഡനിൽ ചെല്ലുമ്പോഴും മാപ്പിൽ നോക്കി അതിന്റെ പേരുകൾ  പറഞ്ഞു കൊണ്ടിരുന്നു.. ദേ… ഇതാണ്   Blue-Eyed Grass….. Bush Anemone…പല നിറത്തിലുള്ള പോപ്പി ഫ്ലവർ അവിടെ ഉണ്ടായിരുന്നു.. വാമിയെ ഏറെ ആകർഷിച്ചത്ഫ്യൂ ഷിയ  ഫ്ലവർ ആയിരുന്നു… നിലത്തു പടർന്നു കിടക്കുന്ന ഇലകൾ ചെറുതും  ഇളം  പച്ച നിറത്തിൽ ഉള്ളതുമാണ്.. തിളക്കമുള്ള പിങ്കും ചുവപ്പും നിറത്തിലുള്ള  ട്യൂബു പോലെയുള്ള  പൂക്കൾ  നിറയെ പൂത്തിരുന്നു അവ ഹമ്മിംഗ് ബേർഡുകളെയും ചിത്രശലഭങ്ങളെയും  അവയക്കടുത്തേക്ക് ആകർഷിച്ചു കൊണ്ടിരുന്നു..,ചിത്ര ശലഭങ്ങളാൽ മൂടിയ   അവയെ കണ്ടാൽ  ചിത്രശലഭങ്ങൾ വിരിയുന്ന  ചെടി പോലെയാണ് അവൾക്കു തോന്നിയത്.. കുറച്ചു സമയത്തെക്കെങ്കിലും  അവൾ എല്ലാ വിഷമവും മറന്നു കഴിഞ്ഞിരുന്നു.. കളി ചിരിയോടെ   അവർ അവയ്ക്കടുത്തു നിന്നും ഫോട്ടോ എടുത്തു…വാമിയുടെ മുഖത്ത് വിരിയുന്ന സന്തോഷങ്ങൾ   ലിയ തന്റെ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു…

കൃതൃമമായി  നിർമിച്ച   പോട്ടുകളും തടകങ്ങളും ചെറിയ ചെറിയ കുളങ്ങളിലും   വിരിഞ്ഞു നിൽക്കുന്ന മഞ്ഞയും ചുവപ്പും വെള്ളയും  താമരപ്പൂക്കൾ   കാഴ്ചയ്ക്ക്  അതി മനോഹരമായിരുന്നു…

കാഴ്ചകളൊക്കെ കണ്ടു കുഴഞ്ഞു രണ്ടുപേരും അവിടെ അടുത്ത് തന്നെയുള്ള കൂൾബാറിലേക്ക് പോയി….

നിനക്ക് …. എന്താ വേണ്ടത്  ലിയ ചോദിച്ചു…?നമുക്ക് ഒരു ബോട്ടിൽ വെള്ളം വാങ്ങാം.. പിന്നെ ഓരോ ഐസ്ക്രീമും…. ലിയയും അത് സമ്മതിച്ചു…

അവർ.. ഐസ്ക്രീമും  വാങ്ങി കുറച്ചു അപ്പുറത്തുള്ള ഒഴിഞ്ഞ   ബെഞ്ചിൽ ഇരുന്നു… അപ്പോഴാണ്  സമീറയെയും   അവളോടൊപ്പം  നടന്നു വരുന്ന  പെണ്ണിനേയും കണ്ടത്…

ഇവളെ  താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ….

അവൾ അവരറിയാതെ  തന്റെ ഫോണിൽ   അവരുടെ ഫോട്ടോ എടുത്തു കൊണ്ടു  ലിയയോട് പറഞ്ഞു നമുക്ക് പോകാം എന്ന്…

പെട്ടന്ന് വാമിയുടെ മൂഡ് മാറിയതും ലിയ   എന്താ കാര്യം എന്ന് ചോദിച്ചെങ്കിലും  വാമി ഒന്നും പറയാതെ മുന്നോട്ടു നടന്നു…

പിന്നാലെ അവളെ വിളിച്ചുകൊണ്ടു ലിയയും…നടന്നു..

റൂമിൽ ചെന്നു കഴിഞ്ഞു  വാമി  താനെടുത്ത  പിക്സ് ഫോണിൽ നോക്കി…

അന്ന് ദക്ഷേട്ടന്റെ  കൂടെ കണ്ടത്  ഇവളെ അല്ലെ… സമീറയുമായി  ഇവൾക്ക്  എന്താണ് ബന്ധം ആരോടാണ് ഒന്ന് ചോദിക്കുക…

നേരത്തെ മഹിയും ദക്ഷും  ഓഫീസിൽ നിന്നും ഇറങ്ങി…?അവരെ കാത്തു താഴെ അജോ നിൽപുണ്ടായിരുന്നു… അവന്റെ കൂടെ  നേരെ പോയത്   ഹോട്ടൽ സ്റ്റാറിലേക്ക് ആണ്…

അജോയുടെ  ഫ്രണ്ട് ഇവിടെ വർക്ക്‌ ചെയ്യുന്നത് കൊണ്ട്. അവൻ വഴി   ജേക്കബ്ന്റെ  റൂം കണ്ടുപിടിച്ചു…

അവർ  ഡോറിൽ  മുട്ടുമ്പോൾ ജേക്കബ് വന്നു ഡോർ തുറന്നു.. മുന്നിൽ നിൽക്കുന്ന അവരെ കണ്ട് അവനൊന്നു ഞെട്ടി…. സാറെ….നിങ്ങൾ എന്താ ഇവിടെ….

നിന്നെ ഒന്ന് കാണാൻ അല്ലാതെ എന്തിനാ… ദക്ഷ്   പല്ലുകടിച്ചു പിടിച്ചു  പറഞ്ഞുകൊണ്ടു അകത്തേക്ക് കയറി..കൂടെ ബാക്കി ഉള്ളവരും..

സാറെന്താ ഒരു മുന്നറിയിപ്പില്ലാതെ…

മുന്നറിയിപ്പില്ലാതെ വരേണ്ടി വന്നാൽ വരാതിരിക്കാൻ പറ്റില്ലല്ലോ ജേക്കബ്ബെ….

അവരുടെ സംസാരത്തിൽ നിന്നും എന്തൊക്കെയോ അറിഞ്ഞുള്ള വരവാണെന്നു ജേക്കബ്ബിന് തോന്നി..

അവന്റെ മുഖത്ത്  ഭയം നിഴലിച്ചു… മഹി അത് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…

നീ  എന്താടാ ജേക്കബ്ബേ.. നിന്നും വിയർക്കുന്നത്… നിന്നു വിറക്കാതെ  അന്ന് നടന്ന കാര്യങ്ങൾ മണി മണി  ആയി പറഞ്ഞാൽ    നിന്നെ ജീവ ,നോടെ വിടാം അജോ ഷർട്ടിന്റെ കൈ  തെറുത്  വെച്ചു കൊണ്ട് പറഞ്ഞു…

അവൻ ദക്ഷിന്റെ മുഖത്തേക്ക് നോക്കി.. അവന്റെ കണ്ണുകൾ  ചുവന്നു  ക ,ഴുത്തിലെ  ഞ ,രമ്പുകൾ  വലിഞ്ഞു  മു ,റുക്കി ഇരുന്നു…

അത് കണ്ട് ജേക്കബ്ബ് വിയർത്തു കുളിച്ചു.. അപ്പോഴേക്കും മഹിയുടെ മുഷ്ടി അവന്റെ  കവിളിൽ പതിഞ്ഞു.

പെട്ടന്നുള്ള ഇടിയുടെ അഗാതത്തിൽ  അവൻ പുറകോട്ടു വേച്ചു പോയി… അടുത്ത നിമിഷം അജോയുടെ കാൽ അവന്റെ നെഞ്ചിൽ പതിഞ്ഞു   അവൻ മലർന്നടിച്ചു പിന്നിലേക്ക് വീണുപോയി…

ദക്ഷ് ചാടി എണീറ്റു വീണു കിടക്കുന്ന അവന്റെ നെഞ്ചിൽ  തന്റെ കാൽ ചവിട്ടി പിടിച്ചുകൊണ്ടു അലറി..

പറയടാ.. പരമ  നാ റി… അന്ന് എന്താ ഉണ്ടായതെന്നു.. അല്ലെങ്കിൽ നിന്റെ  അന്ത്യം എന്റെ കൈ കൊണ്ട് ആവും അതും പറഞ്ഞവൻ തന്റെ പാന്റ്സിന്റെ പിറകിൽ നിന്നും തോ, ക്കെടുത്തു അവന്റെ നെറ്റിയിലേക്ക് വെ ച്ചു…

എന്നെ കൊ ,ല്ലല്ലേ.. സാറെ…ഞാൻ.. ഞാൻ.. എല്ലാം പറയാം…

അന്ന് ഞാൻ സാറിനെ കാണാൻ വന്നത്  സമീറയുടെ പ്ലാൻ പ്രകാരം ആണ്…

അവളും നീയുമായി എന്താണ് ബന്ധം… എന്തായിരുന്നു അവളുടെ പ്ലാൻ..

സാറിന്റെ  ഇപ്പോഴത്തെ  പ്രോജെക്ടിൽ അവളെയും ഉൾപ്പെടുത്തണം.. അവൾ  നേരിട്ട് പറഞ്ഞാൽ സർ  സമ്മതിക്കില്ല.. അതുകൊണ്ട് സർ അറിയാതെ ഞാൻ വഴി    ഒരു എഗ്രിമെന്റ് സൈൻ ചെയ്യിക്കണം.. അതായിരുന്നു എനിക്ക് തന്ന   ധൗത്യം….

എനിക്ക് കാശിനു  കുറച്ചു അത്യാവശ്യം ഉള്ളതുകൊണ്ട് ഞാൻ സമ്മതിച്ചു… അന്ന് ഞാൻ  സാറിന്റെ  വീട്ടിൽ വന്നു കഴിഞ്ഞാണ് പ്ലാനിങ് മാറിയത്…എനിക്ക്  അത് അനുസരിക്കുകയല്ലാതെ  വേറെ വഴിയില്ലായിരുന്നു…

അവൾ തന്ന സ്കോ ച്ചുമായിട്ടാണ് ഞാൻ  വന്നത്… അവൾ താഴെ കാറിൽ ഇരുന്നു.. എന്നോട്  സാറിന്റെ സ്കോ ച്ചിൽ അവൾ തന്നുവിട്ട  പൊടി കലർത്തണമെന്ന്  പറഞ്ഞു… സർ കിച്ചണിലേക്ക് പോയ സമയത്ത് ഞാൻ അവൾ തന്ന പൊടി അതിലേക്ക് ഇട്ടു..സർ അത് കുടിച്ചു കഴിഞ്ഞു മയക്കം ആയി… ഞാൻ അവളെ വിളിച്ചു പറഞ്ഞു…. കുറച്ചു കഴിഞ്ഞു അവളും വേറെ ഒരു പെണ്ണും കൂടി അകത്തേക്ക് വന്നു.. എന്നെ കൊണ്ട് സാറിനെ ബെഡിൽ കൊണ്ടുപോയി കിടത്തിച്ചു…സാറിന്റെ ഷർട്ട്‌ അഴിച്ചു മാറ്റിച്ചു…എന്നിട്ട് അവൾ അവിടെ എന്തൊക്കെയോ തിരഞ്ഞു… ഞാൻ സാറിന് തന്ന ഫയൽ ആയിരുന്നു…അവൾ തിരഞ്ഞത് അതു അവിടെ നോക്കിയിട്ട്  ഒന്നും കിട്ടിയില്ല… അപ്പോഴാണ്  താഴെ   സാറിന്റെ ഭാര്യ വന്നത് അവളോട് ആരോ വിളിച്ചു പറഞ്ഞത്… കൂടെ വന്ന പെണ്ണ്  സാറിന്റെ റൂമിലേക്ക്‌ കയറി.. ഞാനും സമീറയും പുറത്തേക്കിറങ്ങി    അവിടെ ഒളിച്ചു നിന്നു… സാറിന്റെ വൈഫ്‌  ഡോർ തുറന്നു അകത്തേക്ക് കയറുന്നത് കണ്ടതും അവൾ ആ പെണ്ണിന് ഒരു മെസ്സേജ് അയച്ചു..

പിന്നെ എന്താ നടന്നതെന്നു എനിക്കറിയില്ല… പിന്നെ ആർക്കടാ  അറിയാവുന്നത്… അത് സമീറ മാമിനും  കൂടെ ഉണ്ടായിരുന്ന പെണ്ണിനും ആണ്…

ദേഷ്യം സഹിക്കാൻ പറ്റാതെ ദക്ഷ് അവനെ അടിച്ചു ശരിയാക്കി… അവശനായി കിടക്കുന്ന അവനെ നോക്കി അവൻ പല്ലു ഞെരിച്ചു കൊണ്ട് അവൻ പറഞ്ഞു ഇപ്പോൾ ഈ നിമിഷം അവളെ കാണണം..

ഏതാണ്  അവൾ… അവളുടെ ഫോട്ടോ ഉണ്ടോ നിന്റെ കൈയിൽ..?ഫോ.. ഫോണിൽ ഉണ്ട് അവൻ ഞരങ്ങിക്കൊണ്ട് പറഞ്ഞു….

നിന്റെ ഫോൺ  എവിടെ.. അവൻ പോക്കറ്റിൽ നീന്നും ഫോൺ നീട്ടി. ഇതിന്റെ ലോക്ക് നിന്റെ അപ്പൻ വന്ന് മാറ്റിത്തരുമോ? വേഗം ഓപ്പൺ ചെയ്യ്…

കാണിക്കടാ…അവിടെ ഫോട്ടോ..അവൻ അലറി

അവൻ വിറച്ചു വിറച്ചു  ഫോൺ തുറന്നു അവളുടെ ഫോട്ടോ കാണിച്ചു..

ഇത്….ഇത്… അമേലിയ  ഫെർണണ്ടസ്.. അജോ ഫോട്ടോ നോക്കികൊണ്ട് പറഞ്ഞു…

നിനക്ക് ഇവളെ അറിയാമോ?

ആ അറിയാം ഇവളൊരു   ബാർ ഡാൻസർ ആണ്…

സമീറയുമായി ഇവൾ എങ്ങനെ കൂട്ടായി എന്നാണ് അറിയാത്തത്….

രണ്ടും ഒരേ ജനുസ്സാകുമ്പോൾ  പിന്നെ കൂട്ടായ കാര്യം പറയണോ?

ഇവളെ കാണാൻ എന്താണ് വഴി… അതാലോചിച്ചു നീ  തലപ്പുകയ്ക്കണ്ട… എന്റെ ഫ്രണ്ട് ഉണ്ട് അവൻ വഴി ഞാൻ അവളെ ഇങ്ങോട്ട് വരുത്താം…?നീ ഒരു 30 മിനിറ്റ് വെയിറ്റ് ചെയ്യ്… അതും പറഞ്ഞു അജോ പുറത്തേക്കു പോയി…

കുറച്ചു കഴിഞ്ഞു   അവൻ വന്നു… എന്തായാടാ പോയ കാര്യംമഹി ചോദിച്ചു

സക്സസ്….

ആദ്യം അവൾക്കു ഇന്ന് വരാൻ പറ്റില്ലെന്നാ പറഞ്ഞെ.. പിന്നെ… ക്യാഷ് കൂടുതൽ കൊടുക്കാമെന്നു പറഞ്ഞപ്പോൾ അവൾ വരാമെന്നു പറഞ്ഞു….

വാമി  ബോട്ടാനിക്കൽ ഗാർഡനിൽ നിന്നും  വന്നതിൽ പിന്നെ വളരെ ശോകത്തിലാണുള്ളത്…?ലിയ  എത്ര ചോദിച്ചിട്ടും മറുപടി   പറയാതെ ഒഴിഞ്ഞു മാറാൻ അവൾ ശ്രെമിച്ചു.. പക്ഷെ   ലിയ അതിനു സമ്മതിച്ചില്ല… ഉള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അവൾ ഇനി ഒരിക്കലും മിണ്ടില്ലെന്നു  കർകാശമായി  പറഞ്ഞു..

പിന്നെ വാമിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല  ഒരു പൊട്ടികരച്ചിലോടെ  എല്ലാകാര്യങ്ങളും വാമി ലിയയോട് പറഞ്ഞു.. ലിയക്കു അവളെ  എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു…

അവളെ ചേർത്ത് പിടിച്ചു അവൾ ആശ്വസിപ്പിച്ചു…

നീ   അയാളോട് ഇതിനെക്കുറിച്ചു ചോദിച്ചില്ലേ?

ഇല്ല….

മ്മ്…

ഞാൻ .. ഇന്ന് അവരെ   ആ സമീറയോടൊപ്പം   ബോട്ടാനിക്കൽ ഗാർഡനിൽ വെച്ചു കണ്ടു…

അവരെ ഒന്നിച്ചോ….

മ്മ്  ഒന്നിച്ചു… ദാ… ഫോട്ടോ… ലിയക്കു നേരെ തന്റെ ഫോൺ  നീട്ടികൊണ്ട് വാമി പറഞ്ഞു…

എടി… നിനക്കു ഉറപ്പാണോ… അതു ഈ പെണ്ണ് തന്നെയാണെന്ന്.. ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ലിയ ചോദിച്ചു..

അതേടി. എനിക്ക് ഉറപ്പാണ്… ഞാൻ എന്റെ കണ്ണുകൾ കൊണ്ടു കണ്ടതല്ലേ…
അതോർക്കുമ്പോൾ തന്നെ എനിക്ക് എന്നോട് വെറുപ്പ് തോന്നുന്നു…

ഞാൻ എങ്ങനെ… അയാളെപോലെ ഒരുത്തനെ സ്നേഹിച്ചെന്നു..എനിക്ക് അറിയില്ലെടി…

പോട്ടെടി… നീ വിഷമിക്കാതെ   ഞാൻ ഇല്ലേ നിന്റെ കൂടെ…

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ലിയ പറഞ്ഞു.. അത് പറയുമ്പോഴും അവളുടെ മനസ്സിൽ പല  സംശയങ്ങളും ഉരുതിരിഞ്ഞു കൊണ്ടിരുന്നു… അത് വാമിയോട് പറയാതെ അവൾ മനസ്സിൽ കൂട്ടിയും കുറിച്ചും കൊണ്ടിരുന്നു..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *