ദക്ഷാവാമി ഭാഗം 52~~ എഴുത്ത്:- മഴമിഴി

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ലിയ പറഞ്ഞു.. അത് പറയുമ്പോഴും അവളുടെ മനസ്സിൽ പല  സംശയങ്ങളും ഉരുതിരിഞ്ഞു കൊണ്ടിരുന്നു… അത് വാമിയോട് പറയാതെ അവൾ മനസ്സിൽ കൂട്ടിയും കുറിച്ചും കൊണ്ടിരുന്നു..

ഡോർ തുറന്നു അകത്തേക്ക് വരുന്നവളെ  അജോ  വായും പൊളിച്ചു നോക്കി നിന്നു… ഇളം നീല നിറത്തിലുള്ള  വൺ ഷോൾഡർ   മിഡി ലെങ്ത് സ്ലിറ്റ്  ഡ്രസ്സ്‌ ആയിരുന്നു അവളുടെ വേഷം….കാലിൽ ഹൈ ഹീൽ റ്റി -ബാർ  ഷൂ.. അതിന്റെ  കെട്ടുകൾ പാമ്പ് പോലെ  പാദത്തിന്  മുകളിൽ ചുറ്റിപിണഞ്ഞു കിടന്നു….

അകത്തേക്ക് വന്ന അവൾ അജോയെ കണ്ടു പുഞ്ചിരിച്ചു…അവന്റെ തൊട്ടടുത്തിരിക്കുന്നവരിലേക്ക് കണ്ണുകൾ ചെന്നു നിന്നതും  പതിയെ  പുഞ്ചിരി മാഞ്ഞു… പെട്ടന്നവൾ അപകടം മനസ്സിലാക്കിയപോലെ  തിരിഞ്ഞു പോകാൻ നിന്നതും   പിന്നിൽ നിന്നും ജേക്കബ്ബ് വിളിച്ചു… അവന്റെ വിളികേട്ടു അവൾ പതിയെ തിരിഞ്ഞു നോക്കി ..

അടി കൊണ്ട് അവശനായി ഇരിക്കുന്ന അവനെ നോക്കി കൊണ്ട് അവൾ വേഗം പോകാൻ തിടുക്കം കൂട്ടി.. ധൃതിയിൽ  ഡോറിനടുത്തേക്ക് നടന്നതും മഹി തടഞ്ഞു… അമേലിയ  ഫെർണണ്ടസ്..  അങ്ങനെ അങ്ങ് പോയാലോ…

എന്തായാലും ഇവിടെ വരെ വന്നില്ലേ.. നമുക്ക്  ഇരുന്നു ഒന്ന് കൂടി.. സംസാരിച്ചിട്ട് പോകാം…

അവൾ അവനെ നോക്കിയിട്ട് പോകാൻ തിരിഞ്ഞതും ദക്ഷിന്റെ ശബ്ദം കേട്ടത്..
പ്ഫാ… പന്ന… മോളെ….ഇവിടെ വന്നിരിയെടി….. നിനക്ക് എന്താടി പോകാൻ ഇത്ര ദൃതി…..

അവന്റെ ശബ്ദത്തിന്റെ   ഇടിനാദം  കേട്ടവൾ  ഭയന്ന്  അവിടെ വന്നിരുന്നു…ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങിയതും  അജോ ഫോൺ പിടിച്ചു വാങ്ങി… നീ ഇപ്പോൾ അങ്ങനെ ആരെയും വിളിച്ചു ഉണ്ടാക്കേണ്ട…

ഞങ്ങൾ ചോദിക്കുന്നതിനുള്ള ഉത്തരം തന്നിട്ട് നീ പൊയ്ക്കോ…

അതല്ല  കൂടുതൽ മൊട  എടുക്കാൻ ആണെങ്കിൽ മോളെ നിന്നെ ഞങ്ങൾ നാറ്റിക്കും… നിനക്ക് പിന്നെ ഇങ്ങനെ നടക്കാൻ പറ്റില്ല…  നിന്റെ ബാറിലെ പണിയും പോകും…കാശിനു വേണ്ടി നീ ഏത്  തരംതാണ പ്രവർത്തിയും ചെയ്യുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ വിളിപ്പിച്ചത്…

പറയെടി പുല്ലേ… ഇവന്റെ ഫ്ലാറ്റിൽ വെച്ചു എന്താ നടന്നതെന്നു…

നീ.. ആ ഇരിക്കുന്നവനെ നോക്കണ്ട.. അവൻ  എല്ലാം പറഞ്ഞു… ഇനി നിന്റെ ഊഴം ആണ് പറയെടി…പന്ന…. മോളെ

ഞാൻ എന്ത് പറയാനാ.. എനിക്ക് ഒന്നും അറിയില്ല..

മഹി എഴുന്നേറ്റു വന്നു അവളുടെ കവിളടച്ചു  ഒന്നുകൊടുത്തുകൊണ്ട് പറഞ്ഞു.. നിനക്ക് പറയാൻ സ്റ്റാർട്ടിങ് ട്രബിൾ  ആണെങ്കിൽ ഇപ്പോൾ കിട്ടിയതുപോലെ  അതിലും കൂടുതൽ   തന്നു  അത് ഞങ്ങൾക്ക് മാറ്റാൻ അറിയാടി..അപ്പോൾ നിനക്ക് താനെ  എല്ലാം അറിയുകയും പറയുകയും ചെയ്യും

ഞാൻ കൊടുക്കടാ ഈ പുന്നാര മോൾക്ക്‌ അതും പറഞ്ഞു ദക്ഷ്   എഴുന്നേറ്റതും അവൾ പേടിച്ചു…വിറച്ചു

പ്ലീസ്.. എന്നെ ഉപദ്രവിക്കരുത്…ഞാൻ എല്ലാം പറയാം….

ഞാൻ സമീറയെ കാണുന്നത്  ബാറിൽ വെച്ചാണ്..അവൾ കുറച്ചു നാളായി സ്ഥിരം അവിടെ വരാറുണ്ട്.. പലപ്പോഴും ഓവർ ആയി മ,ദ്യപിച്ചു   കിടക്കുന്ന അവളെ കാറിൽ കയറ്റി വിടാൻ സഹായിക്കുന്നത്  ഞാൻ ആണ്… അങ്ങനെ ഞങ്ങൾ വളരെ പെട്ടന്ന് അടുത്തു….അവൾ  അത്ര ബോൾഡ് അല്ല  ഒരു പാവം ആണെന്ന്  അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി..

അവൾ എപ്പോഴും സംസാരിക്കുന്നത് അവളുടെ എക്സ് ബോയ്ഫ്രണ്ടിനെ പറ്റിയാണ്.. അവൾക്കവനെ അത്രയ്ക്കിഷ്ടമാണെന്ന് പറഞ്ഞു പലപ്പോഴും കരയും… ഞാനും ഒരാളെ സ്നേഹിച്ചു സെപ്പറേറ്റ് ആയത് കൊണ്ടു തന്നെ അവളുടെ വിഷമം  എനിക്ക് മനസ്സിലാകും.. ഞങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം  ഷെയർ ചെയ്യാൻ തുടങ്ങി…

അങ്ങനെ ഇരിക്കെ രണ്ടു മൂന്നു ദിവസമായി അവളെ ബാറിലേക്ക് കണ്ടില്ല… വിളിച്ചിട്ടാണെങ്കിൽ ഫോൺ സ്വിച്ച് ഓഫും  ആണ്… ഞാൻ  കരുതി അവൾ ഇനി അവളുടെ ഹസ്ബൻഡിന്റെ  അടുത്തേക്ക് തിരിച്ചു പോയി കാണുമെന്നു.. അന്നെനിക്ക് ഈവെനിംഗ്  ആയിരുന്നു ഡാൻസ് പ്രോഗ്രാം… ഞാൻ പ്രോഗ്രാം കഴിഞ്ഞു  ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരുമ്പോഴാണ്  സമീറയെ വീണ്ടും കണ്ടത് അവൾ ഇരുന്നു മദ്യപിക്കുകയായിരുന്നു..

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ചെയർ നീക്കിയിട്ടു ഇരുന്നു… അപ്പോഴാണ് അവൾ മുഖം ഉയർത്തി നോക്കിയത്.. അവളുടെ രണ്ടു കവിളും ത,ല്ലുകൊണ്ട് വീർത്തിരുന്നു… ഞാൻ എന്തെകിലും ചോദിക്കുന്നതിനു മുന്നേ അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു..

കുറച്ചു കഴിഞ്ഞു  അവളൊന്നു  സമാധാനം ആയി കഴിഞ്ഞാണ്   ഞാൻ കാര്യങ്ങൾ തിരക്കിയത്… അപ്പോഴാണ് അവൾ പേടിച്ചു പേടിച്ചു പറഞ്ഞത്   അവളുടെ എക്സ് ലവർ തല്ലിയതാണെന്നു… എന്തിനാണെന്ന് ഞാൻ ചോദിച്ചപ്പോൾ…

അയാളുടെ വൈഫ്‌ ആണ്.. എല്ലാത്തിനും കാരണം… അവൾ എന്തൊക്കെയോ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊടുത്തു അവനെ കൊണ്ട് ത, ല്ലിച്ചതാണെന്നു….അവളുടെ കമ്പനി  നഷ്ടത്തിൽ ആക്കിയതും അയാളാണ് .. അയാളുടെ കൈയിൽ ആണ് അവളുടെ കമ്പനിയുടെ ഡോക്യുമെന്റ്സ്.

അവൾ അതിനു വേണ്ടിയാണു അയാളുടെ പിന്നാലെ വരുന്നത്.. എന്നിട്ടും അവൻ അവളെ എപ്പോഴും ഉപദ്രവിക്കുമെന്ന് പറഞ്ഞു അവൾ വീണ്ടും കരയാൻ  തുടങ്ങി….

ആഹാ…. ആ  പെണ്ണിനേയും അയാളെയും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? നീ വാ.. നമുക്ക് ചോദിക്കാം…. ഇപ്പോൾ വേണ്ട….. ഞാൻ പറയാം… അപ്പോൾ നീ എന്നെ ഒന്ന് സഹായിച്ചാൽ മതി…

ഞാനും അത് സമ്മതിച്ചു.. പിന്നെ അവളെ കുറച്ചു ദിവസം കണ്ടില്ല….

പിന്നെ  ഒരു ദിവസം അവൾ എന്നെ കാണാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു…

അവളെ കണ്ടതും ഞാൻ അമ്പരന്നു… നീ… എങ്ങനെ ഇവിടെ…..?എങ്ങനെ കണ്ടുപിടിച്ചു ഫ്ലാറ്റ്… അതിനാണോ പ്രയാസം… ഞാൻ നിന്റെ ബാറിൽ തിരക്കി…

അവൾ ചിരിയോടെ പറഞ്ഞു… നേരത്തെ കണ്ട ഭാവം ആയിരുന്നില്ല അവൾക്കു.. അവൾ വലിയ ധൈര്യശാലി ആയി മാറിയത് പോലെ എനിക്ക് തോന്നി.. അവളുടെ സംസാരത്തിൽ പോലും ഒരു കോൺഫിഡൻസ്  ഉണ്ടായിരുന്നു….

അതുകൊണ്ട് തന്നെ ജേക്കബിനേ കൊണ്ട്  നേരത്തെ പ്ലാൻ ചെയ്ത പ്രകാരം നിങ്ങളെ മയക്കി കിടത്തിയത്.. അന്നാണ് നിങ്ങൾ ആണ് അവളുടെ എക്സ് ലവറെന്ന് അറിയുന്നത് പോലും.   . ഫയൽ അവിടെയൊക്കെ തിരഞ്ഞെങ്കിലും ഞങ്ങൾക്കത് കിട്ടിയില്ല… അപ്പോഴാണ് തന്റെ വൈഫ്‌ വന്നത്.. തന്റെ കൂടെ   ഒരു ഇന്റിമേറ്റ് സീൻ ക്രീയേറ്റ് ചെയ്തു… തന്റെ  വൈഫ്‌ ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ വന്നു കണ്ടു…പക്ഷെ അവിടെ ഒരു മുട്ടൻ പൊട്ടിത്തെറി പ്രതീക്ഷിച്ച ഞങ്ങളുടെ പ്ലാൻ  ആകെ ഫെയിൽ ആയി..

  അവൾ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി…. ഞാൻ സമീറയ്ക്കു മെസ്സേജ് അയച്ചു..

ഇവൾ എന്ത് ഭാര്യയാണ്… സ്വന്തം   ഭർത്താവിന്റെ കൂടെ  മറ്റൊരു പെണ്ണ് കിടക്കുന്ന കണ്ടിട്ടും ഒരക്ഷരം മിണ്ടാതെ പോയ  ഇവളെ എന്ത് പറയാനാ…

എന്നാൽ നീ ഇനി അവിടെ നിൽക്കണ്ട ഇങ്ങു പോരെ…

ഞാൻ പോകാനായി ഇറങ്ങി വരുമ്പോഴാണ്.. ഹാളിൽ ഇരുന്നു കരയുന്നവളെ കണ്ടത്…

അവളോട് ഒന്നും മിണ്ടാതെ പോകാൻ എനിക്ക് തോന്നിയില്ല.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…നിങ്ങളെ നേരത്തെ ഞാൻ  ഹോട്ടൽ skylark ൽ വെച്ചു പലതവണ കണ്ടിട്ടുണ്ട്.. അന്നെല്ലാം നിങ്ങളുടെ കൂടെ ഓരോ പെണ്ണുങ്ങളും കാണും….ഞാൻ അത് അവളോട് പറഞ്ഞില്ലെങ്കിലും  പറയാതെ പറഞ്ഞു… ഇതിനു മുൻപും ഞങ്ങൾ തമ്മിൽ ഇതുപോലെ ഒക്കെ നടന്നിട്ടുണ്ട്… എന്റെ കൂടെ മാത്രമല്ല  പലരുടെയും  കൂടെ   അയാൾ കിടന്നിട്ടുണ്ട്.. അതിൽ ഒരാൾ മാത്രമാണ് ഞാൻ എന്ന്…ഞാൻ അത്രയും പറഞ്ഞു പുറത്തേക്കു നടന്നിട്ട് അവളെ ഒന്നു നോക്കി.. അവളുടെ കണ്ണുകളിൽ വേദന നിഴലിക്കുന്നത് കണ്ടതും.. ഞാൻ ചെറിയ ചിരിയോടെ സമീറയുടെ അടുത്തേക്ക് പോയി..

അവൾ പറഞ്ഞത് അനുസരിച്ചാണ് ഞാൻ നിങ്ങളുടെ ഫ്ലാറ്റിൽ വന്നത്.. തന്റെ ഭാര്യയുടെ മുന്നിൽ തന്നെ ഒരു വൃത്തികെട്ടവനായി ചിത്രീകരിക്കണം   … അതായിരുന്നു എന്റെ  ജോലി… അതെന്തായാലും  നടന്നു….പിന്നെ  തന്റെ കൈയിൽ ഉള്ള അവളുടെ   കമ്പനി  ഫയലുകൾ ആ ലക്ഷ്യം സാധിക്കാൻ കഴിഞ്ഞില്ല…എനിക്ക് അതിൽ ഒരു വിഷമം മാത്രമേ ഉള്ളു…

പറഞ്ഞു തീർന്നതും മുഖം അടച്ചു ഒന്ന് കൊടുത്തു ദക്ഷ്.. അവളുടെ  മൂക്കിൽ നിന്നും ര ക്തം പുറത്തേക്ക് ഒഴുകി…വീണ്ടും അവളെ തല്ലാൻ ചെന്ന അവനെ  മഹിയും   അജോയും കൂടി പിടിച്ചു മാറ്റി…

എടാ… നീ ഇങ്ങനെ തല്ലിയാൽ അവൾ ചത്തു പോകും വാടാ… ഇങ്ങോട്ട്…നീ ഇവിടെ ഇരിക്……മഹി അവനെ സോഫയിൽ പിടിച്ചിരുത്തി

നീ കേട്ടില്ലെടാ ഈ  ഡാഷ് മോൾ  പറഞ്ഞത്…..

മ്മ്.. നീ ഒന്ന് അടങ്ങടാ….

എടി….നീ.. അവൾ പറഞ്ഞതെല്ലാം  കണ്ണും അടച്ചു വിശ്വസിച്ചോ?അജോ കലിപ്പിൽ ചോദിച്ചു

ഇവൻ അവളെ പ്രേമിച്ചു എന്ന  ഒരു തെറ്റ് മാത്രമേ  ചെയ്തിട്ടുള്ളു….

അല്ലാതെ ഇവൻ അവളെ  അല്ല ചതിച്ചത്… അവൾ ഇവനെയാ  ചതിച്ചത്….മഹി  പറഞ്ഞു..

ഇയാളെ സംരക്ഷിക്കാൻ നിങ്ങൾ കള്ളം പറയുകയാ… എനിക്ക് സമീറയെ നന്നായി അറിയാം….

നിനക്ക്  ഒരു കുന്തവും അറിയില്ല…. ദക്ഷ്  കലിപ്പിൽ ചാടി എണീറ്റു പറഞ്ഞു..

അവൾക്ക് എന്തിനാ തല്ലുകൊണ്ടതെന്നു നിനക്ക് അറിയാമോ?

എന്റെ  വൈഫിനെ  കൊ ല്ലാൻ ശ്രെമിച്ചതിനു… അന്ന് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്… വാമിയെ അവൾ കടയിലേക്ക് തള്ളി ഇടുന്നത്…

ഞാൻ കൃത്യ  സമയത്ത്  അവിടെ എത്തിയത് കൊണ്ട്  വാമി രക്ഷപെട്ടു… അങ്ങനെ ഉള്ള അവളെ   ഞാൻ എന്ത് ചെയ്യണമായിരുന്നു…

വെറുതെ വിട്ടിട്ടു പോകണമായിരുന്നോ? അതിനു ഞാൻ അവളുടെ ഹസ്ബൻഡിനെ പോലെ പോങ്ങൻ  അല്ല…. എന്റെ കമ്പനിയുടെ  പാർട്ണർഷിപ്പിന് വേണ്ടി   എന്ത് വൃ ത്തികെട്ട കളിയും  അവൾ കളിക്കുമെന്നു എനിക്ക് അറിയാരുന്നു… പക്ഷെ…. ഇത്രയും  ചീപ്   ആയി  പ്രവർത്തിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല…

അവൾ ഈ ചെയ്തതിനുള്ള പ്രതിഫലം ഞാൻ അവൾക്കു കൊടുത്തോളം…

പിന്നെ… നീ…. ഇനിയെങ്കിലും അടങ്ങി ഒതുങ്ങി മര്യാദക്ക്  ജീവിക്കാൻ നോക്ക്…

അതും പറഞ്ഞവൻ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി…..?കൂടെ അജോയും മഹിയും…

ടാ ദക്ഷേ… നീ.. ഒന്ന് നിന്നെ…. ഇതെങ്ങോട്ടാ….

ഈ പൊന്നെ….

അവളെ കാണാൻ….

ടാ… ഞാൻ പറയട്ടെ… നീ.. ഇപ്പോൾ അവളെ കാണാൻ പോകണ്ട….

നീ.. ഇപ്പോൾ വാമിയെ ചെന്നു കാണു… ഉണ്ടായ കാര്യങ്ങൾ അവളോട്  പറഞ്ഞു   മനസ്സിലാക്കി …അവളെ കൂട്ടികൊണ്ട് വാ…

അതിന്റെ ആവിശ്യം ഇനി ഇല്ല…

അവളും ഞാനും തമ്മിൽ ഒരു റിലേഷനും ഇല്ല… എല്ലാം അവസാനിച്ചു…

എന്ത്  അവസാനിച്ചെന്നാ നീ പറയുന്നത്.. അവളുടെ സ്ഥാനത്  വേറെ ഏത് പെണ്ണായാലും  നിന്നെ അങ്ങനെ മറ്റൊരു പെണ്ണിന്റെ കൂടെ കണ്ടാൽ അങ്ങനെയേ പ്രതികരിക്കൂ… അവൾക്കറിയില്ലല്ലോ അത് ട്രാപ് ആണെന്ന്…

വേണ്ട.. മഹി.. നീ അവൾക്കു വേണ്ടി കൂടുതൽ വക്കാലത്തു പിടിക്കണ്ട…

ഇനി എന്റെ ജീവിതത്തിൽ അവൾക്കൊരു സ്ഥാനം ഇല്ല.. അത് ഞാൻ പറഞ്ഞു കഴിഞ്ഞു…

ആര് പറഞ്ഞു ഇല്ലാന്ന്… നീ മാത്രം പറഞ്ഞാൽ മതിയോ…. അവൾ ഇപ്പോളും ലീഗലി  നിന്റെ വൈഫ്‌ ആണ്… അതു നീ മറക്കണ്ട…

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *