ദ്വിതാരകം~ഭാഗം 33~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാൻ പറഞ്ഞില്ലേടി ഗംഗേ…. നിന്റെ ഹരിയേട്ടന്റെ മനസ്സിൽ ഇപ്പോഴും നീ തന്നെയാടി….. ഇയാൾ വെറുതെ എന്റെ കഴുത്തിൽ ഒരു താലി കെട്ടി എന്നേ ഉളളൂ. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല.

നീ ഇപ്പോൾ വന്നത് ഇയാളെ കാണാനാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം എനിക്കുണ്ടെടി.

ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. മറ്റൊന്നുമല്ല. എന്റെ ചില ആഗ്രഹങ്ങൾ സാധിച്ചു.

അതിൽ ഒന്നായിരുന്നു നിന്നെ ഹരിസാറിനെ കല്ല്യാണം കഴിക്കരുത് എന്നത്.
നിന്റെ ജീവിതം നശിച്ചു പോകണമെന്ന്.

രണ്ട് കാര്യങ്ങളും ഒരു പരിധി വരെ സാധിച്ചു.

നിങ്ങളൊക്കെ കരുതിയത് പോലെ എനിക്ക് ഹരി സാറിനോട് ഒരിഷ്ടവും ഇല്ല.
വാശി മാത്രം ആയിരിന്നു. ഇവളോട് ഈ ഗംഗയോട് ഉള്ള വാശി.

ഇവൾ ആ തളർന്നു കിടക്കുന്നവനെ കെട്ടിയപ്പോൾ എന്റെ സന്തോഷം ഇരട്ടിച്ചു. ജീവിതമേ തീർന്ന് കിട്ടിയല്ലോ……അതായിരുന്നു എനിക്ക് വേണ്ടത്….. തോറ്റു പോയില്ലേടി നീ…… സ്നേഹിച്ചവനെ കിട്ടിയില്ല. കിട്ടിയതോ അരയ്ക്ക് താഴോട്ട് തളർന്നു കിടക്കുന്നവനെ…… ഇതിൽ കൂടുതൽ ഒരു സതോഷവും എന്റെ ജീവിതത്തിൽ കിട്ടാനില്ല. മൃദുലയുടെ മുഖത്ത് ലോകം കയ്യടക്കിയ സന്തോഷമായിരുന്നു.

മൃദുലാ….. തോൽവിയും ജയവും ഒന്നും തീരുമാനിക്കാനുള്ള സമയം ആയിട്ടില്ല…. എല്ലാം തുടങ്ങിയിട്ടേ ഉളളൂ…….. ലാസ്റ്റ് റൗണ്ട് വരുമ്പോൾ അറിയാം ആര് ജയിക്കും എന്നും ആര് തോൽക്കും എന്നും……. എന്റെ ജീവിതം ഇങ്ങനെ ആയതിൽ എനിക്കും ഒരുപാട് സന്തോഷമുണ്ട്…..

എന്റെ ജീവിതം ഇങ്ങനെ ആയി തീരാൻ നീ പ്രാർത്ഥിച്ചു എങ്കിൽ നിന്നോടുള്ള കടപ്പാട് എനിക്ക് ഈ ജന്മം മുഴുവൻ എനിക്കുണ്ടാകും. കാരണം എനിക്ക് കിട്ടിയ ഈ ജന്മം, ഇങ്ങനെ ഒരു സ്ഥലത്ത് എത്തിപ്പെടാൻ നിന്റെ പ്രാർത്ഥന ആണ് കാരണമെങ്കിൽ നിന്നെ ഞാൻ ഈ ജന്മം മറക്കില്ല.

പക്ഷെ നീ ഒരു കാര്യം മനസ്സിലാക്കണം ഇപ്പോഴും നീ നിന്റെ ഭർത്താവിനെ കാണാനാണ് ഞാൻ വരുന്നതെന്ന് പറയരുത്.

ഇന്നെനിക്കൊരു കുടുംബമുണ്ട്… നീ പറഞ്ഞതുപോലെ എന്റെ ജീവിതം നശിച്ചുപോയിട്ടില്ല.തളിർത്തു വരുന്നതേ ഉളളൂ.

നിനക്ക് പറ്റില്ലെങ്കിൽ സുഭദ്രാമ്മയെ ഞാൻ കൊണ്ട് പൊയ്ക്കോളാം. എനിക്ക് ഒരു പ്രശ്നവുമില്ല. നിങ്ങളുടെ വീട്ടിൽ പ്രശ്നമുണ്ടാക്കാനല്ല ഞാൻ വന്നത്.ഞങ്ങൾ ഇറങ്ങുവാ…..

ഗംഗ ചെല്ലുന്നതും നോക്കി അനന്തു ഇരിപ്പുണ്ടായിരുന്നു…. ഗംഗ മോളെ നീ വന്നിട്ടേ അവൻ എന്തെങ്കിലും കഴിക്കൂ എന്ന് പറഞ്ഞിരിക്കുവാ. അയ്യോ എന്റെ സിസ്റ്ററമ്മേ…… ഇതെന്താ….. സമയം ഒരുപാടായല്ലോ… പാവം അതിന് വിശക്കുന്നുണ്ടാവും.

അനന്തു… എന്താ ഈ കാണിക്കുന്നത്? ഞാൻ വരാൻ നോക്കി ഇരിക്കണ മായിരുന്നോ….?

സാരമില്ല….. നീ അവിടെ പോയിട്ട് വന്നിട്ട് കഴിക്കാം എന്ന് കരുതി.

നീ മൃദുലയെ കണ്ടോ? അവൾ നിന്നോട് എന്തെങ്കിലും പറഞ്ഞോ? എനിക്ക് അവളുടെ സ്വഭാവം നന്നായി അറിയാം.

അവൾ നിന്നെ കണ്ടാൽ പ്രോബ്ലം ആകും എന്ന് എനിക്കറിയാം.

അവിടെ എന്താകും എന്നോർത്ത് ഞാനാകെ വിഷമിച്ചിരിക്കുക ആയിരുന്നു.

അനന്തുവിന് അവളെ അറിയാല്ലോ…. ആ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. അവൾ പഴയതിലും കുറച്ചുകൂടി വയലന്റ് ആയി.

സുഭദ്രാമ്മയോട് എന്റെ കൂടെ പോകാൻ പറഞ്ഞു. അവൾക്ക് അതാണ് സന്തോഷമെന്ന്.അവിടെ ആകെ പ്രശ്നമാണ്. ആ കുഞ്ഞുങ്ങളെ പ്രസവിക്കാൻ അവൾക്കിഷ്ടമല്ലെന്ന്.

ഞാൻ ഇതുവരെ കണ്ടിട്ടില്ല അനന്തു ഇങ്ങനെ ഉള്ള പെണ്ണുങ്ങളെ…

അവൾക്ക് പണത്തിന്റെ അഹങ്കാരമാണ്. എന്തും പണത്തിലൂടെ നേടി എടുക്കാമെന്ന് ധാരണയാണ്. എന്ത് ചെയ്യാനാ…? അവളുടെ വീട്ടുകാരല്ലേ അത് മനസ്സിലാക്കേണ്ടത്. നമ്മൾ പറഞ്ഞിട്ട് എന്താ കാര്യം?

അനന്തു കഴിച്ചേ…… എങ്ങനെ എങ്കിലും അനന്തു ഒന്ന് എഴുന്നേറ്റ് നടക്കണം. അത് മാത്രമാണ് എന്റെ പ്രാർത്ഥന…..

എന്റെ പ്രാർത്ഥന കളൊന്നും ഒരു ദൈവങ്ങളും കേൾക്കാറില്ല.അതുകൊണ്ട് എന്താകുമെന്ന് എനിക്കറിയില്ല. എന്തായാലും അനന്തു എഴുന്നേറ്റ് നടക്കണം. അല്ലെങ്കിൽ ഞാൻ തോറ്റു പോകും.ഒരു പ്രാവശ്യം എങ്കിലും ഒന്ന് ജയിക്കണ്ടേ….

ഗംഗാ നിന്റെ മനസ്സ് എനിക്കറിയാം. ഞാൻ നടക്കും… നടക്കുക മാത്രമല്ല പഴയ അനന്തു ആകും… മാറ്റം ഒന്ന് മാത്രമേ ഉളളൂ….. ഇനി മുതൽ ഞാൻ ഒറ്റയ്ക്കല്ല… എന്റെ കൂടെ നീയും ഉണ്ടാകും.

എന്റെ ബൈക്കിന്റെ പുറകിൽ ഇരുത്തി നിന്നെ ഞാൻ കൊണ്ടുപോകും കോളേജിലേയ്ക്ക്.

ഇപ്പോൾ ഞാൻ തളർന്നു കിടക്കുന്നതും അവർക്കിടയിലെ സംസാര വിഷയമായിരിക്കും. എനിക്കറിയാം. എന്റെ മുന്നിൽ വച്ച് ഒരുത്തരും നിന്നെ കുറ്റപ്പെടുത്തില്ല….. അത് ആരായാലും അവർക്ക് കൊടുക്കേണ്ട മറുപടി ഞാൻ കൊടുത്തിരിക്കും. അനന്തു ചിരിക്കുന്നതും, എല്ലാവരോടും സഹകരിക്കുന്നതും മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ…. എന്റെ ഗംഗയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അനന്തുവിന്റെ മറ്റൊരു മുഖം കൂടി എല്ലാവരും കാണും…….
അനന്തുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു……

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *