ദ്വിതാരകം~ഭാഗം 36~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോളേ…… എന്റെ മോൻ എവിടെ? എനിക്ക് അവനെ കാണാൻ കൊതി ആയി…. അവനെ ഒന്ന് വിളിക്കാമോ?ഞാൻ തെറ്റുകാരിയാണ്സ മ്മതിക്കുന്നു… മോനോട് ഒന്ന് എന്റെ അടുത്ത് വരാൻ പറയാമോ?

അമ്മേ… അമ്മ എന്റെ കൂടെ വാ… നമുക്ക് അനന്തുവിന്റെ മുറിയിലേയ്ക്ക് പോകാം.

അതെന്താ മോളേ എന്നെ കാണാൻ എന്താ അവൻ വരാത്തെ….. ചെയ്ത തെറ്റ് ഞാൻ സമ്മതിക്കുന്നു..അവന്റെ മുഖം എനിക്കൊന്നു കാണണം…. മോളേ….. ഒന്ന് വിളിക്കാമോ……അവനെ അനന്തുവിന്റെ അമ്മ സേതുലക്ഷ്മി ഗംഗയോട് യാചിച്ചു.

അമ്മേ അനന്തു മനഃപൂർവം വരാത്തതല്ല..അവന് ഒരു ആക്‌സിഡന്റ്. നടക്കാൻ പറ്റില്ല. അതുകൊണ്ടാ അമ്മയോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്.അല്ലാതെ അമ്മയോട് ഒരു ദേഷ്യവും അനന്തുവിന് ഇല്ല.

മോളേ എന്താ നീ ഈ പറയുന്നത്? എന്റെ മോന് എന്താ പറ്റിയെ? ഈശ്വരാ ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ…..

എന്റെ കുഞ്ഞിന് എന്താ…. അവന്റെ മുറി ഒന്ന് കാണിച്ചു താ മോളേ…. ഗംഗ അനന്തുവിന്റെ അമ്മയെയും കൊണ്ട് അവന്റെ റൂമിലേയ്ക്ക് പോയി.

മോനേ… അമ്മയുടെ പൊന്ന് മോനേ….. എന്താ എന്റെ കുഞ്ഞിന് പറ്റിയെ? മക്കളേ നിനക്ക് വേണ്ടി പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല.

അമ്മ അറിഞ്ഞുകൊണ്ട് എന്റെ പൊന്നു മോനേ ഉപേക്ഷിച്ചതല്ല.

അമ്മ എല്ലാം അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയി മോനേ….എന്റെ കുഞ്ഞ് എവിടെയാണെന്ന് അറിയാൻ അമ്മയ്ക്ക് ഒരു മാർഗ്ഗവും ഇല്ലാതായിപ്പോയി. അവിടെ ഉള്ളവരെല്ലാം എന്റെ കുഞ്ഞ് മരിച്ചെന്നാ പറഞ്ഞത്.

പക്ഷെ നമ്മുടെ വീടിന്റെ അടുത്തുള്ള അമ്മിണിച്ചേച്ചിയാ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞത്.

അന്ന് എല്ലാ കാര്യങ്ങളും അറിഞ്ഞപ്പോൾ ഞാൻ അന്നിറങ്ങിയതാ വീട്ടീന്ന്.

പിന്നീട് വീട്ടുകാരെയോ ബന്ധുക്കാരെയോ ആരെയും ഞാൻ കണ്ടില്ല.

എങ്ങനെയോ പ്രതീഷിനെ കണ്ടുമുട്ടി….. അന്ന് മുതൽ എന്റെ മകൻ അവനായിരുന്നു.

എന്റെ കുഞ്ഞിന്റെ പേരു പോലും എനിക്ക് അറിയില്ലായിരുന്നു.

ഹതഭാഗ്യ ആയ അമ്മയാണ് ഞാൻ….. എന്റെ മോന്റെ അച്ഛനും എന്നെ ചതിച്ചു. വീട്ടുകാരുടെ കാര്യം പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ… ആർക്കും വേണ്ടാത്ത വളായി ഞാൻ. എന്റെ കുഞ്ഞ് എന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഏത് ജോലി ചെയ്‌തും ഞാൻ ജീവിച്ചേനെ… പക്ഷെ ജീവിതം തന്നെ എന്റെ മുൻപിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു.

ആത്മഹ ത്യ ചെയ്യാൻ പേടി ആയത് കൊണ്ട് മാത്രം ഞാൻ മരിച്ചില്ല. പക്ഷെ എന്നെങ്കിലും എന്റെ കുഞ്ഞ് എന്നെ തേടി വരും എന്ന് എനിക്ക് അറിയാ മായിരുന്നു….. അതുപോലെ തന്നെ സംഭവിച്ചു…. എന്റെ കുഞ്ഞ് എന്നെ സംരക്ഷിച്ചു….. ഇപ്പോൾ ദൈവമായിട്ട് എന്നെ എന്റെ കുഞ്ഞിന്റെ അടുത്ത് എത്തിച്ചു. കുഞ്ഞിലേ എനിക്കൊന്ന് ലാളിക്കാനോ സ്നേഹിക്കാനോ കഴിഞ്ഞിട്ടില്ല.എന്റെ പൊന്നു മോന് കൊടുക്കാത്ത സ്നേഹവും കരുതലും എന്റെ കുഞ്ഞിന് ഞാൻ കൊടുത്തോളാം. പൊന്നു പോലെ എന്റെ മോനേ ഈ അമ്മ നോക്കിക്കോളാം…….

അനന്തുവിന്റെ കണ്ണുനീർ കൈ കൊണ്ട് തുടച്ച് കൊണ്ട് സേതുലക്ഷ്മി അവന്റെ കവിളിലും നിറുകയിലും മാറി മാറി ചുംബിച്ചു.

അമ്മേ…… അനന്തു സേതുലക്ഷ്മിയുടെ ദേഹത്തേയ്ക്ക് വീണു.ഒരമ്മയുടെ ചൂട് എന്തെന്ന് ആദ്യമായിട്ട് അവൻ അറിഞ്ഞു…..

അമ്മയുടെ സ്നേഹത്തിന്റെ ചൂട്….. കരുതലിന്റെ ചൂട്………

എത്രയോ നാളുകളായി ആഗ്രഹിച്ചതാണ് ആ സ്നേഹം. തന്നപ്പോൾ ദൈവം എല്ലാംകൂടി വാരിക്കോരി തന്നു.

ദൈവമേ എന്നെ പഴയ അനന്തു ആക്കണേ…… എന്റെ അമ്മയെയും ഗംഗയെയും സ്നേഹദീപത്തിൽ ഉള്ളവരെയും പൊന്നുപോലെ നോക്കാൻ കഴിവുള്ള അനന്തു ആകണേ ഞാൻ….

ഗംഗേ എന്റെ ജീവിതത്തിന് അർത്ഥമുണ്ടാക്കിയത് നീയാ. നീയാ എന്റെ ഭാഗ്യം… എന്റെ മാത്രമല്ല ഈ സ്നേഹദീപത്തിന്റെ ഭാഗ്യം……

അമ്മേ നമ്മുടെ പുണ്യം എന്താണെന്നറിയാമോ ഈ നിൽക്കുന്ന ഗംഗ……..
അമ്മയെ ഇത്രയും പെട്ടെന്ന് എന്നിലേയ്ക്ക് എത്തിച്ചത് ഇവളാ…..

ഇവളാ എനിക്ക് ധൈര്യം തന്നത്…. ഇവളാ എനിക്കെല്ലാം…എന്റെ അമ്മയും എനിക്കെല്ലാം എല്ലാമാണ്.

എനിക്കൊന്ന് എഴുന്നേൽക്കാൻ പറ്റിയിരുന്നു എങ്കിൽ…… ദൈവം എന്നെ എഴുന്നേൽപ്പിക്കുമായിരിക്കും അല്ലേ….

എഴുന്നേൽപ്പിക്കും എന്റെ പൊന്നു മോനെ ദൈവം എഴുന്നേൽപ്പിക്കും…..

അമ്മയുണ്ട് എന്റെ പൊന്നുമോന്……. എന്റെ മോൻ പെട്ടെന്ന് തന്നെ നടക്കും…. നൊന്തു പ്രസവിച്ച അമ്മയുടെ പ്രവചനമാ ഇത്….. അത് തെറ്റില്ല…….

ശരിയാ അമ്മേ അമ്മയുടെ പ്രവചനം ഒരിക്കലും തെറ്റില്ല…….. അമ്മയുടെ മനസ്സ് ആ മനസ്സിന്റെ നന്മ എല്ലാം എന്റെ മാറ്റത്തിന് കാരണമാകും….എല്ലാം നല്ലതിന് എന്ന് മാത്രം നമുക്ക് കരുതാം…… അല്ലേ ഗംഗേ……

ഗംഗ അനന്തുവിന്റെ വാക്കുകൾക്ക് പൂർണ്ണ പിന്തുണ നൽകി…….

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *