നന്നായി കുടുംബം നോക്കുന്ന, നല്ല അന്തസ്സായി ജീവിക്കുന്ന ഇവരുടെ കുറവായി പല പെൺ കുട്ടികളും കാണുന്നത് അവർ ചെയ്യുന്ന…..

Story written by Shaan Kabeer

“കൂലിപ്പണിക്കാരനാണോ…? എന്നാ എനിക്ക് ആ ചെക്കനെ വേണ്ടച്ചാ”

കല്യാണം ആലോചിക്കുമ്പോൾ ഇന്നത്തെ കാലത്ത് ഇതൊരു സ്ഥിരം പല്ലവിയാണ്. എന്റെ നാട്ടിൽ തന്നെയുണ്ട് മുപ്പത്തഞ്ചും നാൽപതും വയസ്സായിട്ടും ഇപ്പോഴും കല്യാണം കഴിക്കാൻ ഒരു പെണ്ണിനെ കിട്ടാതെ നിരാശയോടെ ജീവിക്കുന്നവർ. നന്നായി കുടുംബം നോക്കുന്ന, നല്ല അന്തസ്സായി ജീവിക്കുന്ന ഇവരുടെ കുറവായി പല പെൺ കുട്ടികളും കാണുന്നത് അവർ ചെയ്യുന്ന ജോലിയാണ്… കൂലിപ്പണി.

പെണ്ണ് കാണാൻ പോയിട്ട് പല വീട്ടിൽ നിന്നും അപ ഹാസ്യരായി നിറക്കണ്ണു കളോടെ ഇറങ്ങിവവരേണ്ടി വന്നിട്ടുള്ള കൂലിപ്പണിക്കാരായ ഒരുപാട് ആത്മ സുഹൃത്തുക്കൾ എനിക്കുമുണ്ട്.

ഷാജഹാൻ മുംതാസിന് താജ്മഹൽ പണിത് കൊടുത്തതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയം എന്ന് പറയുന്ന ഭാര്യമാർ മാത്രം വായിക്കുക.

അവരിൽ ചിലർക്കൊക്കെ ഇപ്പൊ പെണ്ണ് കാണാൻ പോവാൻ തന്നെ ഭയമാണ്. ചിലർ പെണ്ണ് കിട്ടാൻ വേണ്ടി കൂലിപ്പണി ഉപേക്ഷിച്ച് ചെറിയ ശമ്പളത്തിന് മറ്റ് ജോലികൾ ചെയ്യാൻ തുടങ്ങി.

കോടീശ്വരനായ ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യയോടുള്ള പ്രണയം ലോകത്തിന് മുന്നില്‍ വിസ്മയമായി കാണിച്ചുത്തന്ന താജ്മഹൽ എന്ന ലോകാത്ഭുതത്തിന്റെയും, ഷാജഹാനും മുംതാസും തമ്മിലുള്ള തീവ്ര പ്രണയത്തിന്റെ കഥകളും ആവേശത്തോടെ വായിച്ച് തീര്‍ന്നപ്പോൾ അവളുടെ മനസ്സില്‍ ഷാജഹാനെ പോലെ ഒരു ഭര്‍ത്താവിനെ തനിക്ക് കിട്ടിയില്ലല്ലോ എന്ന ദുഃഖം നിഴലിച്ചു നിന്നു.

തനിക്കും, ഭാര്യയ്ക്കും, മക്കൾക്കും കയറി കിടക്കുവാൻ ചെറിയൊരു വീട് വെക്കണം എന്ന് സ്വപ്നം കണ്ട്, അതിനു വേണ്ടി വെയിലും മഴയും കൊണ്ട് രാപ്പകലില്ലാതെ കഷ്ടപ്പെട്ട്, നല്ല വസ്ത്രങ്ങള്‍ ഉടുക്കാൻ മറന്നു പോയ, നല്ല ഭക്ഷണം കഴിക്കാന്‍ മറന്നു പോയ കൂലിപ്പണിക്കാരനായ തന്റെ ഭര്‍ത്താവിന് ഷാജഹാനാവാൻ പറ്റില്ലല്ലോ എന്നോര്‍ത്ത് അവള്‍ പൊട്ടി കരഞ്ഞു.

കോടീശ്വരനായ ഷാജഹാൻ തന്റെ ഒമ്പത് ഭാര്യമാരിൽ ഒരാളായ മുംതാസിന് പണിത താജ്മഹലിനേക്കാൻ ആയിരം മടങ്ങ് വിലമതിക്കുന്നതാണ് ഒരു ആയുസ് മുഴുവന്‍ കഷ്ടപ്പെട്ട സമ്പാദ്യം കൊണ്ട് പണിത വീട്ടിലേക്ക് സ്വന്തം കുടുംബത്തിന്റെ കയ്യും പിടിച്ച് വലതുകാൽ വെച്ച് കയറുന്ന കൂലിപ്പണിക്കാരൻ പണിത ചെറ്റ കുടിലിന്…

സ്പെഷ്യല്‍ നോട്ട്: പുസ്തകങ്ങളിൽ വായിക്കുന്ന ലോകത്തെ അത്ഭുത പ്പെടുത്തിയ അതിതീവ്ര പ്രണയ കഥകളെക്കാൾ മനോഹരമായ പ്രണയം നമുക്ക് ചുറ്റുമുണ്ട്. അത് കണ്ടെത്താന്‍ ശ്രമിക്കുക…

Related Posts

Leave a Reply

Your email address will not be published. Required fields are marked *