നിങ്ങളുടെ ഭാര്യ പരാജയമായഅതുകൊണ്ടല്ലേ നിങ്ങളിപ്പോൾ എന്റെ കൂടെ കിടക്കുന്നത്…..

എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ

കാമുകി:

നിങ്ങളുടെ ഭാര്യ പരാജയമായഅതുകൊണ്ടല്ലേ നിങ്ങളിപ്പോൾ എന്റെ കൂടെ കിടക്കുന്നത്..

അയാൾ:

ശരിയാണ്…. എന്റെ ഭാര്യ വെറും പരാജയമാണ്….

കാമുകി:

പരാജയമെന്നാൽ കാ മം മാത്രമാണോ ഉദ്ദേശിച്ചത്.??

അയാൾ:

അതറിയില്ല…. പക്ഷെ കുടുംബത്തിലെ കാര്യമെല്ലാം നോക്കാൻ അവൾ വേണം….

കാമുകി:

അപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു വേലക്കാരി… കാ മം മാത്രം ലക്ഷ്യം… അതില്ലെങ്കിൽ അവളൊരു പരാജയം… അല്ലെ…???

അയാൾ:

അങ്ങനല്ല… ഇട്ടിട്ടു പോകില്ലെന്ന് ഉറപ്പുണ്ട്…. അതുകൊണ്ട് എന്തുമാകാം….. അതാണ്‌ ധൈര്യം

കാമുകി :

കാ മത്തിൽ അവളുടെ തൃപ്തി നിങ്ങൾ നോക്കിയിട്ടുണ്ടോ..??

അയാൾ :

അറിയില്ല….. എന്റെ തൃപ്തി,, എന്റെ സന്തോഷം…

കാമുകി:

അവൾ ഇതുപോലെ മറ്റൊരുത്തനെ കണ്ടെത്തിയാൽ….??

അയാൾ:

കൊ ല്ലും ഞാനവളെ….. സ്വന്തം ഭർത്താവിനെ ചതിച്ചവളെ പിന്നെ കൊല്ലേണ്ടെ….??

കാമുകി:

അങ്ങനാണേൽ ഇപ്പോൾ ഭാര്യയെ ചതിച്ചിട്ട് എന്റെ കൂടെ കി ടക്കുന്ന നിങ്ങളെ എന്ത് ചെയ്യണം.??

അയാൾ:

ആണുങ്ങളെ പോലാണോ പെണ്ണുങ്ങൾ…??

കാമുകി:

അങ്ങനാണേൽ ഞാനും പെണ്ണാണ്, നിന്റെ ഭാര്യയും പെണ്ണാണ്… അവൾക്കുള്ളതിനെക്കാൾ കൂടുതലൊന്നും എനിക്കില്ല….. വത്യാസം ശരീരത്തിന്റെ ചൂട് മാത്രം…

അയാൾ:

മതി നിർത്തു…… നീയെന്താണിപ്പോൾ പറഞ്ഞു വരുന്നത്….??

കാമുകി:

നിനക്ക് മടുക്കുമ്പോൾ ഞാനും കറിവേപ്പില…..

അയാൾ:

അതറിയാമെങ്കിൽ പിന്നെന്തിന് എന്റെ കൂടെ….??

കാമുകി:

ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ സംഭവിച്ച എത്ര മോശം അനുഭവങ്ങൾ പങ്കുവച്ചാലും ആദ്യത്തെ കുറച്ചുനാൾ മറ്റൊരു പെണ്ണിന് കരുതൽ ഉണ്ടാവാം….
അത് കഴിഞ്ഞാൽ ” ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ ” കബിളിപ്പിക്കാൻ നിങ്ങൾ റെഡിയാണെകിൽ കബിളിപ്പിക്കപെടാൻ ഞങ്ങളും റെഡി…..

(അബദ്ധങ്ങൾ പറ്റില്ലെന്ന് ഉറപ്പുള്ളവർ അങ്ങട് മാറി നിൽക്കുക )

    Related Posts

    Leave a Reply

    Your email address will not be published. Required fields are marked *