നിനക്കായ് ~ ഭാഗം 01, എഴുത്ത്: ഉല്ലാസ് OS

ളം നീല നിറം ഉള്ള ബ്ലൗസും മഞ്ഞ നിറം ഉള്ള പാവാടയും അണിഞ്ഞു കുളിപ്പിന്നൽ പിന്നിയ ഈറൻ മുടിയിൽ തുളസിക്കതിർ ചൂടി കരിമഷിയിടെയും ചാന്തിന്റെയും അലങ്കാരത്തോടെ അവൾ വേഗം അമ്പലത്തിലേക്ക് നടന്നു.

ആരു കണ്ടാലും നോക്കുന്ന അംഗലാവണ്യം ആണ് അവൾക്ക്

ശ്രീകോവിലിൽ ഭഗവാനെ തൊഴുതു നിൽക്കുമ്പോളും ആ ഹൃദയം വേറെ എവിടെയോ ആണ്.

പുഷ്പാഞ്ജലി കഴിച്ച പ്രസാദം വാങ്ങുമ്പോളും തിരുമേനി കൊടുത്ത തീർത്ഥം സേവിയ്ക്കുമ്പോളും അവളുടെ മനതാരിൽ നിറയെ ഒരു മുഖം മാത്രം ആയിരുന്നു.

അയ്യപ്പൻകോവിലിൽ നിന്ന് തൊഴുത്തിറങ്ങിയ ഗൗരിയുടെ കണ്ണുകൾ ആനക്കൊട്ടിലൂടെ ഉഴറി നടന്നു..

ഇതെവിടെ പോയി….. എത്ര നേരം ആയിരിക്കുന്നു താൻ ഇങ്ങട് വന്നിട്ട്….. ആളുകൾ ഒക്കെ എത്താൻ തുടങ്ങി ക്ഷേത്രത്തിലേക്ക്..

അവൾക്ക് ചെറുതായ് ദേഷ്യം വന്നു..

കൃത്യം 9 മണിക്ക് ഇവിടെ കണ്ടേക്കാം എന്ന് പറഞ്ഞ ആൾ ആണ്..

ഇന്ന് കാലത്തെ അമ്പലത്തിലേക്ക്ക് പുറപ്പെടും മുൻപ് അവൾ മെസേജ് അയച്ചതും ആണ്..

വല്ലപ്പോളും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത്…

“ആഹാ ആരിത്.. ഗൗരിമോളോ… കുട്ടി തനിച്ചാ…. “

പിന്നിൽ നിന്ന് ഒരു ശബ്‌ദം കേട്ടതും ഗൗരി ഞെട്ടി തിരിഞ്ഞ് നോക്കി.

സുന്ദരനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു പിന്നിൽ ..

“ഹോ…. ഈ മാധവിന്റെ ഒരു കാര്യം.. ഞാൻ വിറച്ചു പോയി.. എന്ത് ആണ് ഇത്ര late ആയത്… ഏട്ടൻ ഇപ്പോൾ വണ്ടി ആയി വരും.. “

അവൾ ചുറ്റിലും ഭയത്തോടെ നോക്കിയിട്ട് പറഞ്ഞു

“ദേ.. ഈ പ്രസാദം ഒന്ന് തൊടുവിയ്ക്ക്… “

അവൻ കൈയിൽ ഇരുന്ന ഇലച്ചീന്തു അവളുടെ നേർക്ക് നീട്ടി.

അവൾ പെട്ടന്ന് തന്നെ അവന്റെ നെറ്റിയിലേക്ക് ചന്ദനം തൊട്ട് കൊടുത്തു.

“ഓഹ് ഇങ്ങനെ പേടിച്ചാൽ എന്താണ് ചെയ്ന്നത്.. അപ്പോൾ നീ എന്റെ കൂടെ ഇറങ്ങി വരൂ എന്നൊക്ക പറഞ്ഞത് കളവ് ആണ് alle… “

“യ്യോ.. അതൊന്നും ഇപ്പോൾ എന്നെ ഓര്മിപ്പിക്കരുത്….വാ.. ആരെങ്കിലും കാണും മുൻപ് നമ്മൾക്കു പോകാം… “

“ടി… അതിന് നിന്നെ ഒന്ന് നേരം വണ്ണം കണ്ടു പോലും ഇല്ല.. അപ്പോളേക്കും പോകാ…. “

“ഞാൻ 8.30ആയപ്പോൾ വന്നത് ആണ്.. സമയം എത്ര ആയി എന്ന് കണ്ടോ…. “

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. നീ വേഗം വന്നു കാറിൽ കയറു…. നമ്മൾക്ക് ഒരു അഞ്ചു മിനിറ്റ് ഒന്ന് കറങ്ങിയിട്ട് വരാം… “

“യ്യോ… മാധവ് ഞാൻ ഇല്ല… എനിക്ക് പേടി ആണ്… ഏട്ടൻ വരും ഇപ്പോൾ…

“ഇല്ലടി…. കാർത്തിക് ഇപ്പോൾ ആ ജംഗ്ഷനിൽ പഞ്ചർ ആയി കിടപ്പുണ്ട്… സംശയം ഉണ്ടെങ്കിൽ നീ അവനെ വിളിക്ക്… “

“ങേ.. സത്യം ആണോ… “

“മ്മ്… നീ വിളിച്ചു നോക്ക്…. “

അവൾ അപ്പോൾ തന്നെ ഫോൺ എടുത്തു.

“ഹെലോ.. ഏട്ടാ…. എവിടെയാ.. ആണോ… അയ്യോ…. ശരി ഏട്ടാ.. ഞാൻ ഓട്ടോക്ക് പോയ്കോളാം.. “

അവൾ ഫോൺ കട്ട്‌ ചെയ്തു.

“എന്താണ്… ശരി അല്ലെ ഞാൻ പറഞ്ഞത്… “

“ഉവ്വ്…… മാധവ് കണ്ടായിരുന്നോ ഏട്ടനെ.. “

“Mm… അതു കൊണ്ട് അല്ലെ ഞാൻ നിന്നോട് paranjatq.. നീ വാ.. നമ്മൾക്ക് ഒന്ന് കറങ്ങിയിട്ട് വരാം.. വാടി.. പ്ലീസ്… “

“വേണ്ട മാധവ്.. എനിക്ക് പേടി ആണ്.. “…

“ടി.. എത്ര ദിവസം കൂടി കണ്ടത് ആണ്.. നീ വാ.. ഒരു അഞ്ച് മിനിറ്റ്.. ഇവിടെ നമ്മൾ safe അല്ല.. “

“പ്ലീസ്… മാധവ് എന്നെ നിർബന്ധിക്കേണ്ട…. എനിക്ക് ഇയാളെ ഒന്ന് കണ്ടാൽ മാത്രം മതി ആയിരുന്നു… ഇനി ഞാൻ പോവാ….. “

അവന്റെ മറുപടി കാക്കാതെ അവൾ വേഗം ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു..

“വെച്ചിട്ടുണ്ടെടി കാന്താരി.. നിന്നെ എന്റെ കൈയിൽ കിട്ടും ” അവനു ദേഷ്യം വന്നു എങ്കിലും അതു കടിച്ചമർത്തി അവൻ തന്റെ കാറിന്റെ അടുത്തേക്ക് നടന്നു..

****************

കിഴക്കേടത്തു വീട്ടിൽ സോമശേഖരൻ തമ്പിയുടെ ഒരേ ഒരു മകൾ ആണ് ഗൗരി…

സ്ഥലത്തെ ഏറ്റവും വലിയ പ്രമാണി ആണ് അയാൾ.

അവിടെ കാണുന്ന സകല കെട്ടിടവും പുരയിടവും ടെക്സ്ടൈൽ ഷോപ്പും ഹോസ്പിറ്റലും സ്കൂളും എല്ലാം സോമശേഖരൻ തമ്പിയുടെ ആണ്.

ഭാര്യ വിമല ദേവി..

മൂത്ത മകൻ കാർത്തിക് തമ്പി.എം ടെക് കഴിഞ്ഞു. അച്ഛന് ഇടയ്ക്ക് ഒരു കാർഡിയാക് arrest ഉണ്ടായി. അതുകൊണ്ട് മകൻ ആണ് അച്ഛനെ ഇപ്പോൾ എല്ലാ കാര്യങ്ങൾക്കും സഹായിക്കുന്നത്.

മകൾ ഗൗരി എം ബി എ ചെയുക ആണ്.

ഇത് അവസാന വർഷം ആണ്.

വീട്ടിലെ ചെല്ലക്കുട്ടി ആണ് അവൾ. അവൾ വന്നതിന് ശേഷം ആണ് അവർക്ക് എല്ലാ സൗഭാഗ്യവും ഉണ്ടായത്..

മുത്തശ്ശനും മുത്തശ്ശിയും ആണ് അവളുടെ കൂട്ട്.

അവൾക്ക് ഒരാളോട് പ്രണയമുണ്ട്.

ചുവപ്പ് നിറം വാരിവിതറിയ പാട്ടുപാവാട കണ്ടു കരഞ്ഞപ്പോൾ മുത്തശ്ശി അവളോട് കാതിൽ മന്ത്രിച്ചു..

“ന്റെ കുട്ടി ഒരു വലിയ പെണ്ണ് ആയിരിക്കുന്നു.. ഇനി അടക്കവും ഒതുക്കവും ഒക്കെ വേണം കെട്ടോ.. “

അകത്തെ മുറിയിൽ ഒരു കോണിൽ അവൾ ചടഞ്ഞിരുന്നു എങ്കിലും വീട്ടിൽ അന്ന് ഉത്സവം ആയിരുന്നു.

ഈറൻ മിഴികൾ ഒപ്പിക്കൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നപ്പോൾ കണ്ടു നിറയെ പലഹാരവും ആയി വരുന്ന അംബികാന്റിയെ. കൂടെ ഒന്നും മനസിലാകാതെ കടന്നു വരുന്ന ഒരു പൊടിമീശക്കാരൻ……..

തന്റെ മാധവ്….

അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു രാജേന്ദ്രൻ അങ്കിൾ.

അച്ഛനെ പോലെ തന്നെ നമ്പർ വൺ ബിസിനസ്‌ മാൻ.

അവരുടെ രണ്ടാമത്തെ മകൻ ആണ് മാധവ്.

മൂത്തത് ട്വിൻസ് ആണ്.

ദേവിക ചേച്ചിയും, സിദ്ധാർഥ് ഏട്ടനും.. അവരും ആയിട്ട് 7വയസ് ന്റെ വ്യത്യാസം ഉണ്ട് മാധവിന്. രണ്ടാളും വിവാഹിതർ ആണ് ഇപ്പോൾ.

കിഴക്കേടത്തു വീട്ടിലെ നിത്യസന്ദർശകർ ആയിരുന്നു അവർ.

ഋതുമതിയായ നാൾ തൊട്ട് ഒരാളോട് അനുരാഗം തോന്നി എങ്കിൽ അത് മാധവിനോട് ആയിരുന്നു.

പക്ഷെ പറഞ്ഞില്ല…

പറയാൻ തനിക്ക് നാണം ആയിരുന്നു.

താൻ പത്താം classil പഠിക്കുന്ന സമയം… അപ്പോൾ ആണ് അങ്കിൾ ആയിട്ട് അച്ഛൻ എന്തോ കൂട്ട് കച്ചവടത്തിൽ erppedunnath.

ആദ്യം ഒക്കെ നല്ല ലാഭം ആയിരുന്നു.

തരക്കേടിലാതെ മുന്നോട്ട് പോകുന്ന ബിസിനസ്‌.

ഇടയ്ക്ക് അംബികാന്റിയിടെ സഹോദരൻ കൃഷ്ണകുമാർ ആണ് കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങിയത്.

അതു അച്ഛന് ഇഷ്ട്ടം ആയില്ല.

ഇടയ്ക്ക് ഒക്കെ ഒന്നും രണ്ടും പറഞ്ഞു ഉടക്കാൻ തുടങ്ങി.

രാജേന്ദ്രൻ അങ്കിൾ അച്ഛനും ആയി പിണങ്ങി.

അങ്ങനെ ആ ബന്ധം അവസാനിച്ചു.

പിന്നീട് അങ്കിൾ മ ദ്യപാനം തുടങ്ങി. അംബികാന്റി അമ്മയെ വിളിക്കാതെ ആയി.

അപ്പോളേക്കും ബിസിനസ് ആകെ നഷ്ടം ആയി.

രാജേന്ദ്രൻ അങ്കിളിന്റെ സ്ഥാപനത്തിൽ എല്ലാം അച്ഛൻ തന്റെ സ്വാധീനം ഉപയോഗിച്ച് റെയ്ഡ് നടത്തിച്ചു.

അങ്ങനെ എല്ലാം പതിയെ പതിയെ രാജേന്ദ്രൻ കൈമൾ എന്ന വമ്പൻ ബിസിനസ്‌ സാമ്രാട്ട് പത്തി മടങ്ങി…….അദ്ദേഹം എപ്പോളും വീട്ടിൽ തന്നെ ഇരുപ്പായി.

പകുതി സ്വത്തും കൃഷ്ണകുമാർ തട്ടി എടുത്ത്.

അങ്ങനെ ആ കുടുംബം ശിഥിലമായി.

പക്ഷെ വർഷങ്ങൾ രണ്ട് മൂന്ന് കഴിഞ്ഞപ്പോൾ സിദ്ധാർഥ് പഠിച്ചു ഇറങ്ങി, തന്റെ കഴിവ് ഉപയോഗിച്ച് അവൻ കുറെ എല്ലം നേടി എടുത്തു.

ഇപ്പോൾ വീണ്ടും ഉയർന്നു വന്നിരിക്കുക ആണ് ആ കുടുംബം.

കൃഷ്ണകുമാർ ആണ് എല്ലാത്തിനും കാരണം എന്ന അറിയാമെങ്കിലും പിന്നീട് ആരും സോമശേഖരനും ആയിട്ട് ബന്ധം പുതുക്കിയില്ല.

ഇപ്പോളും ആ കുടുംബം കടുത്ത ശത്രുതയിൽ ആണ്.

ഇതിനോടിടയ്ക്ക് ആയിരുന്നു രാജേന്ദ്രന്റെ മരണം..

അത് ആ കുടുംബത്തെ വല്ലാണ്ട് തളർത്തി.

അച്ഛനോട് ഒന്ന് കാണാൻ പോകാം എന്ന ഒരുപാട് തവണ അമ്മ പറഞ്ഞു എങ്കിലും അച്ഛൻ പോകാൻ കൂട്ടാക്കിയില്ല എന്നത് ഗൗരി ഓർത്തു.

എം ബി എ ക്കു അവൾ ചേർന്ന് കുറച്ചു ദിവസം കഴിഞ്ഞു ആണ്..

ഒരു വൈകുന്നേരം..

നല്ല മഴ ആയിരുന്നു..

അവൾ കുടയും ചൂടി ബസ് സ്റ്റോപ്പിലേക്ക് നടന്നു.

പെട്ടന്ന് ഒരാൾ ഓടി വന്നു അവളുടെ കുടയിൽ കയറി.

നോക്കിയപ്പോൾ മാധവ്.

അവൾ അന്തം വിട്ടു..

“എടൊ… താൻ എന്നെ അറിയില്ലേ.. “?

“യ്യോ.. മാധവ്ഇയാൾ എന്തൊരു ചോദ്യം ആണ് ചോദിക്കുന്നത്.. എനിക്ക് അറിയില്ലേ…. “മനസ്സിൽ സന്തോഷകടൽ ഇരമ്പുംപോളും അവൾ പറഞ്ഞു.

“എടൊ.എനിക്ക് തന്നോട് അത്യാവശ്യം ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ട്… തന്റെ നമ്പർ ഒന്ന് തരുമോ.. “

കൗമാരസ്വപ്നങ്ങൾ പൂവണിഞ്ഞ ഓരോ രാത്രിയിലും തന്റെ മനസിന്റെ ഓരോ കോണിലും ഒളിപ്പിച്ചു വെച്ച തന്റെ ജീവൻ ആണ്….. പ്രണയം ഒരു കനലായി എരിഞ്ഞു അടങ്ങി എന്ന് ആണ് അവൾ ഓർത്തത്.

എന്നും ഇയാൾ മാത്രം ആയിരുന്നു തന്റെ ഉള്ളിൽ.

പക്ഷെ പറയാൻ മടിയും.

അങ്ങനെ വർഷം 5കഴിഞ്ഞു കണ്ടിട്ടും മിണ്ടിയിട്ടും.

ഇപ്പോൾ ഇതാ തന്റെ കൈ എത്തും ദൂരെ..

അപ്പോളേക്കും മഴ ശക്തി ആർജ്ജിച്ചു.

അവൻ അവളോട് ഒന്നുകൂടി പറ്റി ചേർന്ന്.

പെട്ടന്ന് ഒരു കാര്യം കൂടി സംഭവിച്ചു.

അവൻ അവളുടെ പിൻതോളത്തു കൂടി കൈ ഇട്ടു അവളെ തന്നോട് ചേർത്തു.

ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ ഞെട്ടി.

“ഗൗരി.. എന്റെ കാർ ഉണ്ട്… തന്നെ ഞാൻ ജംഗ്ഷനിൽ ഇറക്കം… “

“വേണ്ട…. ഞാൻ പോയ്കോളാം… മാധവിന് എന്താണ് പറയേണ്ടത്.. “

“അത്.. അതു.. പിന്നെ… ഇയാൾ നമ്പർ ഒന്ന് തരു… പ്ലീസ്.. ഞാൻ വിളിക്കാം… “

മറുത്തൊന്നും ആലോചിക്കാതെ അവൾ നമ്പർ കൊടുത്തു.

പെട്ടന്ന് ബസ് വന്നപ്പോൾ അവൾ ബസിൽ കയറി പോയി.

രാത്രി 10മണി ആയി കാണും.

പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഒരു ഫോൺ കാൾ..

അവൻ ആണെന്ന് ഉറപ്പിച്ചു കൊണ്ട് അവൾ ഫോൺ എടുത്ത് കാതോട് ചേർത്തു.

“ഹെലോ…… “

“ഹെലോ….. എടൊ.. ഞാൻ ആണ്… “

“മ്മ്… മനസിലായി.. എന്താണ് മാധവ്.. “

“എടൊ.. തനിക്കു ഞങ്ങളോട് ദേഷ്യം ഉണ്ടോ.. അതു ആദ്യം പറ… “

“എനിക്കോ.. ഹേയ്.. എന്തിന്…. “

“അല്ല……. കഴിഞ്ഞ കാര്യങ്ങൾ ഒക്കെ.. “

“അതൊക്ക അന്ന് സംഭവിച്ചു.. എനിക്ക് അതിൽ ആരോടും വിരോധം ഇല്ല മാധവ്… “

പതിയെ പതിയെ സൗഹൃദം വളർന്നു….. അത് പിന്നെ ഒരു ഒരു പ്രണയമഴ ആയി പെയ്തു ഇറങ്ങി.

ആദ്യം അവളോട് പ്രണയം പറഞ്ഞത് അവൻ ആയിരുന്നു.

“ഗൗരി…. I want you……..”

“എന്തോന്ന്…. “

“എടി.. എനിക്ക് നിന്നെ വേണം എന്ന്…….”

“ഒന്ന് തെളിച്ചു പറ മനുഷ്യ… “എല്ലാം അറിയാമെങ്കിലും അവൾ അവന്റെ നാവിൽ നിന്ന് കേൾക്കാൻ വേണ്ടി പറഞ്ഞു.

“എടി കോ പ്പേ… നിന്നെ എനിക്ക് കല്യാണം കഴിക്കണം എന്ന്….. എന്റെ പൊണ്ടാട്ടി ആകാൻ നിനക്ക് സമ്മതം ആണോ എന്ന്… “

അവന്റെ ചോദ്യത്തിന് മറുപടി ആയി അവളുടെ കൊലുസ് ഇളകുന്ന ചിരി ആണ് കേട്ടത്.

അവൾക്കും അവൻ ഇല്ലാതെ പറ്റില്ല എന്ന് അറിയാം… അത്രയ്ക്ക് ഇഷ്ട്ടം ആണ് രണ്ടാളും തമ്മിൽ.

അവൻ ഡോക്ടർ ആണ്…നഗരത്തിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ആണ് അവൻ work ചെയുന്നത്..

പണ്ട് സ്വന്തം ആയി ഹോസ്പിറ്റൽ വരെ ഉണ്ടായിരുന്നth ആയിരുന്നു അവർക്ക്.. പക്ഷെ എല്ലാം നശിച്ചു പോയി..

എന്തായാലും വിവാഹം നടത്താൻ അച്ഛനും അമ്മയും ഏട്ടനും സമ്മതിക്കില്ല എന്ന് അവൾക്ക് നൂറു ശതമാനം ഉറപ്പ് ഉണ്ട്.

പക്ഷെ തന്റെ കഴുത്തിൽ ഒരു പുരുഷൻ താലി ചാർത്തുന്നു എങ്കിൽ അതു തന്റെ മാധവ് ആയിരിക്കും.. ഇല്ലെങ്കിൽ തനിക്കു ഒരു വിവാഹമേ വേണ്ട… അതു അവൾ തീരുമാനിച്ചു.

ഇത്രയും പ്രണയം പൂത്തു തളിർത്തു എങ്കിലും ഇവർ തമ്മിൽ കാണുന്നത് ചുരുക്കം ചില അവസരങ്ങളിൽ ആയിരിക്കും.

പക്ഷെ ഒന്ന് ഉറപ്പാണ്… മാധവിന് ഗൗരിയും ഗൗരിക്ക് മാധവും….. അത്രമേൽ തീവ്രം ആണ് അവരുടെ പ്രണയം.

തുടരും…

(ഹായ്…frndz..ഒരു new സ്റ്റോറി ആയി എത്തിയത് ആണ്…. നിങ്ങൾക്ക് ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു…. )

Related Posts

Leave a Reply

Your email address will not be published. Required fields are marked *