നിനക്കായ് ~ ഭാഗം 07, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മാധവ്.. എന്തിന് ആണ് ഇങ്ങനെ ഒച്ച വെയ്ക്കുന്നത്… എല്ലാവരും കേൾക്കും… “

“എല്ലാവരും കേൾക്കട്ടെ… ആർക്കും അറിയാത്തതു ഒന്നും അല്ലാലോ… “

അവൻ അലമാരയിൽ നിന്ന് എന്തൊക്കെയോ എടുത്തു പുറത്തേക്ക് എറിഞ്ഞു.

ഒരു വെഡിങ് ആൽബം ആയിരുന്നു അത്…

വരന്റെ സ്ഥാനത്തു മാധവും വധു സുന്ദരി ആയ ഒരു പെൺകുട്ടിയും…

ഗൗരി അതിലേക്ക് നോക്കി…..

തന്റെ കാഴ്ച മറയുന്നത് പോലെ അവൾക്ക് തോന്നി..

അവൾ ഒന്നും മനസിലാകാത്തത് പോലെ മാധവിനെ നോക്കി.

ആ കണ്ണുകളിൽ പക എരിഞ്ഞു നിന്ന്..

ഒന്ന് രണ്ട് പേജുകൾ അവൾ മറിച്ചു നോക്കി.

പിന്നീട് അവൾ മുഖം ഉയർത്തിയതേ ഇല്ല.

പെട്ടന്ന് അവൻ അതു മേടിച്ചു.. അത് അലമാരയിൽ വെയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് അംബികാമ്മ അവിടേയ്ക്ക് പ്രവേശിച്ചത്.

അവരും കണ്ടു മകന്റ കയ്യിൽ ഇരിക്കുന്ന അവന്റെ കല്യാണ ആൽബം.

അവർ വിഷമത്തോടെ മകനെ നോക്കി.

അവർക്കറിയാം അവൻ ഈ പെൺകുട്ടിയെ ഇഷ്ടപ്പെടുന്നില്ല എന്ന്.

അവന്റെ ഉള്ളിലെ പക എന്ന വികാരം മാത്രം ആണ് അവളെ സ്നേഹിച്ചത്.

അതുകൊണ്ട് ആണ് ഈ രാത്രിയിൽ അവൻ ഈ ആൽബം ഗൗരിയെ കാണിച്ചത്.

അമ്മയെ കണ്ടതും അവൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

അംബികാമ്മ തന്നെ എല്ലാ കാര്യങ്ങളും അവളോട് പറയാൻ വേണ്ടി ഉള്ള മകന്റെ തന്ത്രം ആയിരുന്നു. അതവർക്ക് മനസിലാകുകകും ചെയ്തു.

“മോളെ….. “

“അമ്മേ…. എനിക്ക്.. എനിക്ക്… സത്യമായിട്ടും ഒന്നും മനസിലാകുന്നില്ല….. “

നിറകണ്ണുകളോടെ അവൾ അവരെ നോക്കി.

“മോൾ ഇവിടെ ഇരിക്ക്… ഞാൻ എല്ലാം പറയാം….. “

അവർ അവളെ കട്ടിലിന്റെ ഓരത്തു പിടിച്ചു ഇരുത്തി.

എന്നിട്ട് ആ ആൽബം വീണ്ടും എടുത്തു കൊണ്ട് വന്നു..

ഇത് എന്റെ മകൻ താലി ചാർത്തിയ കുട്ടി ആയിരുന്നു..

അവർ ആ ഫോട്ടോയിൽ കൂടി ആ പെൺകുട്ടിയെ തഴുകി.

പാവം ആയിരുന്നു….. എല്ലാവരോടും വളരെ സ്നേഹം ഉള്ള കുട്ടി.

മാധവിന്റെ അച്ഛന്റെ എറ്റവും അടുത്ത സുഹൃത്തിന്റെ മകൾ.

ബാങ്കിൽ ജോലി ആയിരുന്നു.

ഒരു ദിവസം ദേവികയുടെ അച്ഛൻ ഇവിടെ വന്നു.

ആ കുട്ടിയെ മാധവിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ എന്ന് എന്നോട് ചോദിച്ചു.

അവൻ ആണെങ്കി അപ്പോൾ പഠിത്തം കഴിഞ്ഞു ഇറങ്ങിയതേ ഒള്ളു..

അതുകൊണ്ട് കുറച്ചു കഴിഞ്ഞു മതി എന്നായിരുന്നു അവന്റെ തീരുമാനം….

പക്ഷെ….. ദേവികയുടെ ജാതകപ്രകാരം അപ്പോൾ വിവാഹസമയം ആയിരുന്നു..

മാധവ് ആണെങ്കിൽ ശക്തമായി എതിർത്തു.

പക്ഷെ ദേവികയെ കണ്ടമാത്രയിൽ അവനു അവളെ ബോധിച്ചു..

ആർക്കും ഇഷ്ടമാകുന്ന സ്വഭാവത്തിന് ഉടമ ആണ് ആ കുട്ടി.

അങ്ങനെ അവൻ വിവാഹത്തിന് സമ്മതിച്ചു.

അങ്ങനെ പിന്നീട് വിവാഹഒരുക്കങ്ങൾ ആയിരുന്നു..

എല്ലാവരും അതീവ സന്തോഷത്തിൽ.

വിവാഹനിശ്ചയം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞു ആയിരുന്നു മുഹൂർത്തം കുറിപ്പിച്ചത്.

എന്നും ദേവിക എന്നെ വിളിയ്ക്കും.. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കും.. വളരെ എളിമയും വിനയവും ഉള്ള ഒരു പെൺകുട്ടി.

അവളെ ഈ വീട്ടിലെക്ക് എത്രയും പെട്ടെന്ന് കൊണ്ട് വന്നാൽ മതി എന്നായിരുന്നു എന്റെ ചിന്ത.

അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ ദിവസം വന്നെത്തി.

മാധവിന്റെ വിവാഹം..

വളരെ ആര്ഭാടപൂർവം കുട്ടികളുടെ വിവാഹം നടന്നു.

വൈകുന്നേരം ഇവിടെയും ഫങ്ക്ഷൻ ഉണ്ടായിരുന്നു…

എല്ലാം ആഡംബരമായി നടന്നു കൊണ്ട് ഇരിക്കുന്ന സമയം…

രാത്രി 9മണി ആയി കാണും,, ഒരു പോലീസ് ജീപ്പ് മുറ്റത്തു വന്നു നിന്ന്.

കുറേ പോലീസുകാർ വീട്ടിലേക്ക് ഓടി കയറി വന്നു.

അവർക്ക് വേണ്ടത് മാധവിനെ ആയിരുന്നു.

അവന്റെ കൂടെ പ്ലസ് ടു വിൽ പഠിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്ന..

ഒരു മെറീന ഫ്രാൻസിസ്.. മോന്റെ എറ്റവും അടുത്ത സുഹൃത്ത്‌.

അവൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിൽ വന്നിരുന്നു. മോന്റെ വിവാഹത്തിന്.

അന്ന് അവളും ഉണ്ടയിരുന്നു ഇവിടെ.

അവളെ തേടി ആണ് പോലീസ് എത്തിയത്.

അവൾ മയക്കുമരുന്നമായി ബാംഗ്ലൂർ നിന്ന് വന്നതായിരുന്നു എന്ന് ആണ് പോലീസ് പറഞ്ഞത്.

അങ്ങനെ അവർ ഇവിടെ മുഴുവനും search ചെയ്തു.

അവർക്ക് ആ സാധനം കിട്ടിയത് മോന്റെ റൂമിൽ നിന്നും.

അവൻ അന്തം വിട്ടു പോയി..

സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കെണി.

അവൾ അപ്പോൾ പോലീസിന് മൊഴി കൊടുത്തത് മാധവ് പറഞ്ഞിട്ട് കൊണ്ടുവന്നത് ആണ് ഈ സാധനം എന്നാണ്.

നാലാമത്തെ തവണ ആണ് മയക്കുമരുന്ന് അവനു കൊണ്ട് വന്നു കൊടുക്കുന്നത് എന്ന് പറഞ്ഞു… കൂടാതെ പല പെൺകുട്ടികളും ആയി മോന് ബന്ധം ഉണ്ട് എന്നും പറഞ്ഞു.

എല്ലാവരും തരിച്ചു ഇരുന്നു പോയി.

താൻ തെറ്റ് കാരനല്ല എന്ന്ത ന്റെ നിരപരാധിത്തം വെളിപ്പെടുത്താൻ പല പ്രാവശ്യം അവൻ പോലീസിനോട് പറഞ്ഞു.

പക്ഷെ തെളിവുകൾ അവനു എതിരായിരുന്നു.

അങ്ങനെ മോനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി..

ദേവികയുടെ അച്ഛനും വീട്ടുകാരും അപമാനഭാരത്താൽ ഞങ്ങളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോയി.

കൂടെ അവരുടെ മകൾ ദേവികയും..

അവളെ എന്റെ മകൻ അണിയിച്ച താലിമാല അവൾ ഊരി എന്റെ കൈയിൽ തന്നു.

ഇനി അവർക്ക് ഞങ്ങളുമായി ബന്ധം തുടരാൻ സാധ്യമല്ല എന്ന് പറഞ്ഞു.. മാധവിനെ വേണ്ട അവൾക്ക് എന്ന് പറഞ്ഞു.

ഞങ്ങൾ എല്ലാവരും വിഷമിച്ചു..

അതിനേക്കാൾ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു.

മോനെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നു ഇതിന്റെ പിന്നിൽ കളിച്ച ആൾ…

സോമശേഖരൻ തമ്പി എന്ന മോളുടെ അച്ഛൻ..

അയാൾക്കടുത്തായി നിറകണ്ണുകളുമായി ഒരു ചെറുപ്പക്കാരനും..

മറീനയുടെ ഭർത്താവ് ആയ ഡെന്നിസ്…

Dennisinu ജോലി മോളുടെ അച്ഛന്റെ കമ്പനിയിൽ ആയിരുന്നു.

ഡെന്നിസ് വഴി ആണ് മാധവിന്റെ വിവാഹക്കാര്യം സോമശേഖരൻ അറിയുന്നത്.

പെൺകുട്ടി ദേവിക ആണ് എന്ന് അയാൾ അറിഞ്ഞു.

സ്ഥലത്തെ പ്രമാണിമാരായിരുന്നു ദേവികയുടെ വീട്ടുകാർ….മാധവിന് എങ്ങനെ ഈ ബന്ധം കിട്ടി എന്നുള്ളത് ആയിരുന്നു തമ്പിയുടെ വിഷമം

അങ്ങനെ ഇനി മാധവ് കൂടി രക്ഷപ്പെടുമോ എന്നോർത്ത് അയാൾ കളിച്ച നാടകം ആണ് ഇത്. തന്നെയുമല്ല എങ്ങനെയും ഈ കുടുംബം തകർക്കണം .അതു മാത്രം ആയിരുന്നു തമ്പിയുടെ ലക്ഷ്യം.

അതിന് വേണ്ടി അയാൾ ടെന്നിസിനെ ഉപയോഗിച്ച്.

ടെന്നിസിനു കുറച്ച് കാശ് ആവശ്യം ആയി വന്നപ്പോൾ അയാൾ കൊടുത്തു സഹായിച്ചിരുന്നു. ടെന്നീസിന്റെ അമ്മയുടെ കാൻസർ ചികിൽസയ്ക്കയി ആയിരുന്നു അയാൾ കാശ് വാങ്ങിയത്.

പെട്ടന് ഒരു ദിവസം ആ തുക മോളുടെ അച്ഛൻ, അവനോട് തിരിച്ചു ചോദിച്ചു.

പക്ഷെ അന്നന്നത്തെ അന്നം മുട്ടാതെ കഴിയ്ക്കാൻ പ്രയാസപ്പെടുന്ന ഡെന്നിസ് എങ്ങനെ ആ കാശ് തിരിച്ചു കൊടുക്കും.

അതിനു വേണ്ടി അയാൾ കളിച്ച നാടകത്തിൽ അഭിനയിക്കാനായി ടെന്നീസിന്റെ ഭാര്യ ആയ മറീനയോട്‌ പറഞ്ഞു.

വേറെ നിവർത്തി ഇല്ലാത്തത് കാരണം ആ കുട്ടി ഇങ്ങനെ മോനെ കള്ളക്കേസിൽ കുടുക്കി.

ഇതുപോലെ ഒരുപാട് കളികൾ അയാൾ ഇതിന് മുൻപും കളിച്ചു.

പക്ഷെ… ഇത്… ഇത്…..ഒരുപാട് കൂടി പോയിരുന്നു മോളെ…. എല്ലാം എന്റെ മകൻ സഹിച്ചു.

പക്ഷെ അവനു ഉണ്ടായ നാണക്കേട്….

ദേവികയെ കുറേ തവണ വിളിയ്ക്കാൻ ശ്രമിച്ചു..

പക്ഷെ അവൾ ഒന്നും സംസാരിക്കുവാൻ പോലും കൂട്ടാക്കിയില്ല എന്റെ മോനോട്..

അവൻ പിന്നീട് കുറേ നാളുകൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല.

മറീനയും ഡെന്നിസും വന്നു മോന്റെ കാലുപിടിച്ചു ക്ഷമ ചോദിച്ചു.

അവൻ അവരോട് സാരമില്ല എന്ന് പറയുക മാത്രം ആണ് ചെയ്തത്.

വിധി എന്ന രണ്ടക്ഷരത്തിന്റെ പിൻബലത്തിൽ ഞങ്ങള് ആശ്വാസം കണ്ടു.

പിന്നീട് ആണ് അറിഞ്ഞത് ദേവികയുടെ വിവാഹം ഉറപ്പിച്ചു എന്നു..

കഴിഞ്ഞ ജനുവരി 21 നു ആയിരുന്നു അവളുടെ വിവാഹം..

അവർ പറഞ്ഞു നിറുത്തി.

ഇതൊക്ക ആണ് അവന്റെ ജീവിതത്തിൽ സംഭവിച്ചത്..

അവൻ നിന്നെ സ്നേഹിച്ചതിൽ എനിക്ക് അവനോട് ദേഷ്യം ഉണ്ട്. ആ കുടുബവും ആയിട്ട് യാതൊരു ബന്ധത്തിന് പോലും സന്തതിപരമ്പരകൾ മുതിരരുത് എന്ന് ആഗ്രഹിച്ചിരുന്നു ഞങ്ങൾ.

പക്ഷെ… ഇന്ന്… ഇന്ന് അവന്റെ കുഞ്ഞു നിന്റെ വയറ്റിൽ വളരുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക്….

അവർ മെല്ലെ എഴുന്നേറ്റു

മോൾ വിഷമിക്കേണ്ട… എല്ലാം ശരി ആകും..

പക്ഷെ എപ്പോൾ.. എത്ര നാൾ… എന്നൊന്ന് എനിക്ക് അറിയില്ല.

അവർ റൂമിൽ നിന്ന് ഇറങ്ങി പോയി

ജനുവരി 21..

ഗൗരി ഓർത്തു.

തന്നെ കാണാൻ ആദ്യമായി മാധവ് വന്ന ദിവസം…

അന്ന് തുടങ്ങിയ കളി ആണ് അപ്പോൾ.

എല്ലാത്തിനും കാരണം തന്റെ അച്ഛൻ ആണ്..

തന്റെ അച്ഛൻ മാത്രം..

അച്ഛനെകാൾ ആരും ഉയരുന്നത് അച്ഛന് സഹിയ്ക്കാൻ പറ്റുന്ന കാര്യം അല്ല എന്ന് തങ്ങൾക്ക് എല്ലാവർക്കും അറിയാം…

പലപ്പോളും അമ്മ പറയും ആർക്കു വേണ്ടി ആണ് ഇനിയും സമ്പാദിക്കുന്നത്, പത്തു തലമുറയ്ക്ക് കഴിയാൻ ഉള്ളത് ഉണ്ടാക്കി കഴിഞ്ഞില്ലേ എന്ന്..

പക്ഷെ ആരു കേൾക്കാൻ….

എന്നാൽ… എന്നാൽ… ഇത് താൻ പ്രതീക്ഷിച്ചതിലും ഒരുപാട് കൂടി പോയി..

അച്ഛൻ ചെയ്ത തെറ്റുകൾക്ക് താൻ ശിക്ഷ അനുഭവിയ്ക്കാൻ പോകുക ആണ്..

പാവം മാധവ്…….

ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് അച്ഛൻ ചെയ്തത്..

എന്തായാലും മാധവും ഒന്നിച്ചു സന്തോഷത്തോടെ ഒരു ജീവിതം… അതു തന്റെ മരണം വരെ തനിക്ക് ഉണ്ടാകില്ല എന്ന് അവൾ ഉറപ്പിച്ചു.

രാവേറെ ആയി…

മാധവ് ഇതുവരെ വന്നില്ല റൂമിലോട്ട്.

അവൾ കാത്തിരിക്കുക ആണ്..

കുറേ സമയം കഴിഞ്ഞപ്പോൾ മാധവ് റൂമിലേക്ക് കയറി വന്നു.

ഒന്നും മിണ്ടാതെ അവൻ കട്ടിലിൽ പോയി കിടന്നു.

ആ കാലിൽ പിടിച്ചു പൊട്ടി കരയണം എന്ന് ഉണ്ട്.. മാപ്പ് പറയണം എന്ന് ഉണ്ട്…

എന്തോ മുജ്ജന്മ പാപത്തിന്റെ ഫലം ആവും താൻ അനുഭവിക്കുന്നത്.

അവൻ പറയാതെ അവന്റെ ഒപ്പം കിടക്കുവാൻ പോലും അവൾക്ക് ഭയം തോന്നി..

ഒരു ബെഡ് ഷീറ്റ് വിരിച്ചു നിലത്തു കിടക്കണം എന്ന് ഉണ്ട്

പക്ഷെ അതൊക്ക എവിടെ ആണോ ആവോ ഇരിക്കുനത്..

കുറച്ചു സമയം കൂടി അവൾ ആ നിൽപ്പ് അവിടെ തുടർന്ന്..

കാലത്തെ ആദ്യം ഉണർന്നത് മാധവ് ആയിരുന്നു.

അവൻ നോക്കിയപ്പോൾ കസേരയിൽ ഇരുന്നു ഉറങ്ങുന്ന ഗൗരിയെ ആണ് കണ്ടത്..

മേശമേൽ തലവെച്ചു ചാഞ്ഞു കിടന്നു ഉറങ്ങുക ആണ്..

അറിയാതെ അവന്റെ കണ്ണുകൾ അവളുടെ ഉദരത്തിലേക്ക് പതിഞ്ഞു.

ഇവിടെയും താൻ തോറ്റ് പോയി.

ഇങ്ങനെ ഒരു നീക്കം ഈശ്വരന്റെ ഭാഗത്തു നിന്ന് ഉണ്ടായല്ലോ…. താൻ സ്വപ്നത്തിൽ പോലും വിചാരിച്ചത് അല്ല……

അവൻ തന്റെ മൊബൈൽ ഫോൺ കയ്യിൽ എടുത്തു.

കുറേ ഏറെ ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ.

ഇവളുടെ വിവാഹത്തിന് ശേഷം തമ്പിയെ ബ്ലാക്‌മെയ്ൽ ചെയ്യാനായി താൻ സൂക്ഷിച്ചു വെച്ച ഫോട്ടോസ് ആണ് ഇത് എല്ലാം..

ഇത് വെച്ച് കളിയ്ക്കാനും അയാളെ കൊണ്ട് തന്റെ കാലു പിടിപ്പിക്കാനുമായി താൻ കരുതി വെച്ച ഫോട്ടോസ്..

അപ്പോളേക്കും അവൾ….

എല്ലാം നശിപ്പിച്ചു..

നാശം പിടിച്ചവൾ…

അവന്റെ പല്ല് ഞെരിച്ചു.

“എടി…. “

അവന്റെ അലർച്ച കേട്ടതും ഗൗരി ചാടി എഴുനേറ്റ്.

പെട്ടെന്ന് വയറ്റിൽ കൊളുത്തി വലിയ്ക്കുന്ന പോലെ ഒരു വേദന അവൾക്ക് വന്നു..

എന്നാലും അവൾ വേഗം എഴുന്നേറ്റിരുന്നു.

“എടി…. എഴുനേറ്റ് പോടീ…. എന്റെ കണ്മുന്നിൽ പോലും വന്നേക്കരുത് നിയ്… അത്രയ്ക്ക് വെറുപ്പ് ആണ് എനിക്ക് നിന്നോട്…. നിന്നെ കണ്ടുപോകരുത്…. “

ഒരു വന്യമൃഗത്തെ പോലെ അവൻ മുരണ്ടു.

പാവം ഗൗരി… അവൾ വേഗം തന്നെ മുറിവിട്ട് ഇറങ്ങി പോയി.

എന്തോ വീണുടയുന്ന ശബ്ദം അവൾ കേട്ട്…..

മാധവ് തകർത്താണ്… അവന്റെ കലി എന്നാലും അടങ്ങിയില്ല..

പിന്നെയും പിന്നെയും എന്തൊക്കെയോ വീണുടഞ്ഞു.

അംബികാമ്മ മുറിയിലേക്ക് ഓടി..

പിറകെ സിദ്ധാർഥും..

ഗൗരിക്കും പേടി തോന്നി.. എന്നാലും അവളും പിറകെ ചെന്നു.

റൂമിന്റെ വാതിൽക്കൽ അവൾ നിന്ന്.

“കഴിഞ്ഞത് ഒക്കെ കഴിഞ്ഞു മോനെ… ഇന്ന് നിന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്നവൾ ആണ് ഗൗരി…. നീ അവൾക്ക് മാപ്പ് കൊടുക്കണം,, അവളെ നിന്റെ ഭാര്യ ആയി കാണണം… എന്റെ മോൻ അമ്മ പറയുന്നത് അനുസരിക്കൂ “

“ഇല്ല അമ്മേ… ഒരിക്കലും ഇല്ല… ആരൊക്ക എന്തൊക്ക പറഞ്ഞാലും കഴിഞ്ഞ് ഒക്കെ മറക്കാൻ എനിക്ക് സാധിക്കില്ല….”

“എടാ…. “

“നോ…. ഏട്ടാ… എങ്ങനെ ഒക്കെ നിങ്ങൾ നിര്ബന്ധിച്ചാലും ശരി ഞാൻ…. ഇല്ല….. “

“അമ്മ നിന്റെ കാലു പിടിയ്ക്കാം മോനെ…. അവളെ നിയ്…

“ഇല്ലമ്മേ…. ഞാൻ പിന്നേയും പിന്നെയും തോറ്റു പോകുക ആണ്…. എന്റെ അമ്മ എന്നെ ഒന്ന് മനസിലാക്കൂ… ഞാൻ അനുഭവിച്ച വേദന….. അപമാനം… എന്റെ ദേവിക…. എന്നെ വിട്ടു പോയത്….. “

അമ്മയെ കെട്ടിപിടിച്ചു കരയുക ആണ് മാധവ്…

എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആണ് ഗൗരി…..

ഇനി തന്റെ വീട്ടിലേക്ക് തിരിച്ചു പോയാലോ…. അവൾ ചിന്തിച്ചു.

തന്റെ അച്ഛൻ നാണംകെടട്ടെ.. ഒരിക്കൽ എങ്കിലും തന്റെ മാധവ് ഒന്ന് ജയിക്കട്ടെ.

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *