നിന്റ കൂടെ കിടക്കാൻ വന്നിട്ട് നാളെ പ്രശ്നം വന്നാൽ നീ അവിടെ കൊണ്ട്പോയി പീ ഡിപ്പിച്ചു, ഇവിടെ കൊണ്ടുപോയി പീ ഡിപ്പിച്ചു എന്നൊക്കെ വാർത്ത വരൂ..

എഴുത്ത് :- മഹാ ദേവൻ

” എടി, കാണിക്കോ? ഒന്ന് കാണിക്കടി.. ഞാനല്ലേ… “

” വേണ്ടെടാ.. എനിക്ക് പേടിയാ… ആരേലും അറിഞ്ഞാൽ “

” എന്റെ മണ്ടി, നമ്മളല്ലാതെ ഇതൊക്കെ ആരറിയാനാ? കെട്ടിയോൻ പുറത്തല്ലേ.. പിന്നെ ഒന്ന് കാണിച്ചിട്ട് പെട്ടന്ന് ഡിലീറ്റ് ചെയ്തോ… പ്ലീസ്….

അതൊക്കെ പോട്ടെ.. നമ്മളെന്നാ കാണുന്നത്…. നിന്നെ ശരിക്കൊന്ന് കാണാൻ കൊതിയാകുന്നു “

അവളുടെ മുഖം ചുവക്കുന്നതും നാണം കണ്ണുകളെ മൂടുന്നതും ഭാവനയിൽ കണ്ട് ഉൾപുളകം കൊണ്ട എത്രയോ രാത്രികൾ.

രാവിലെ ഓട്ടോയുമായി ഒരു വെയ്റ്റിംഗ് ട്രിപ്പ്‌ കിടക്കുമ്പോൾ ആയിരുന്നു വെറുതെ ഗ്രൂപ്പിൽ കേറി കഥകൾ നോക്കിയത്..

നോക്കിയപ്പോൾ ദേ, എന്റെ അനുഭവങ്ങൾ പോലെ ഒരു കഥ. കൊള്ളാലോ… എന്ന് കരുതി ഒറ്റ ഇരിപ്പിനങ്ങു വായിച്ചു.

എവിടെയോ ഒരു ശ്വാസം കൊളുത്തിവലിച്ചപോലെ. ഓട്ടോക്കാരന്റെ വലയിൽ വീണ ഒരു പെണ്ണിന്റെ കഥ. പല സ്ത്രീകലും സാഹചര്യം കൊണ്ടാണ് എന്നെപോലെ ഉള്ളവരുടെ ചിരിയിലോ വാക്കിലോ വീഴുന്നത്. ആ അവസരം മുതലെടുക്കുകയല്ലേ ഞാൻ ചെയ്യുന്നത്..

ഒരുപാട് ചിന്തിച്ചു അവിടെ ഇരുന്ന്.

സൗഹൃദം പ്രണയവും കടന്ന് കിടപ്പറ വരെ എത്തുമ്പോൾ അവർ ഇങ്ങോട്ട് നിർബന്ധിച്ചു കാശ് തന്നിട്ടുണ്ട്.

അന്നൊക്കെ ചിന്തിച്ചത് ” ഇതിപ്പോ ലാഭായല്ലോ. പുറത്ത് പോയാൽ മണിക്കൂറിനു കാശ് അങ്ങോട്ട് കൊടുക്കണം.. ഇതിപ്പോ ഇച്ചിരി സ്നേഹോം കൂടെ കുറച്ചു പ്രാരാബ്ധവും പറഞ്ഞാൽ കാശ് ങ്ങട്ട് കിട്ടും. അന്ന് മുതൽ വലയുടെ നീളം കൂട്ടി… ഓട്ടോയിൽ കയറുന്ന പാർട്ടിക്കാരിൽ പലരും അതിൽ പെട്ടിരുന്നു.

“ചേച്ചി ടീച്ചറാണല്ലേ… ഏട്ടന് എന്താ ജോലി “

” ആള് ഭൂട്ടാനിലാ… കൊല്ലത്തിലെ വരൂ…. “

” ഓഹ്.. ചേച്ചിക്ക് കുട്ടികൾ “

” ഏയ്യ്.. ഇല്ല.. “

” അതെന്താ ചേച്ചി… വേണ്ടെന്ന് വെച്ചൊ? “

” ഏയ്യ്… അങ്ങനെ ഒന്നുല്ല…”

” പറയാൻ മടിയാണെങ്കിൽ പറയണ്ടാട്ടോ ചേച്ചി. “

അങ്ങനെ നീണ്ടു പോകുന്ന സംസാരം അവസാനം കിടപ്പറയിലെ കിതപ്പ് വരെ എത്തിയിട്ടുണ്ട്.

പക്ഷേ, ഇപ്പോൾ എന്തോ ഒരു കുറ്റബോധം. പലരും അവസ്ഥ കൊണ്ട് വന്ന് വീണതല്ലേ.. ഇനി പാടില്ല… ഇനി ആരോടും അങ്ങനെ സംസാരിക്കില്ല.

ഒരു ഉറച്ച തീരുമാനം ആയിരുന്നു അത്.

പക്ഷേ, അപ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു

” എടാ മോനെ… നീ ചെയ്തത് തെറ്റാ.. പക്ഷേ, നീ മാത്രമല്ല തെറ്റുകാരൻ. നീ വലയുമായി ചെല്ലുമ്പോഴേക്കും കുണുങ്ങി കുണുങ്ങി വലയിലേക്ക് കേറി വന്ന അവളുമാരും തെറ്റുകാരാണ്. പിന്നെ ഒരു കാര്യം നീ ഓർത്തോ… പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ. പിടിക്കപ്പെടുമ്പോൾ പെണ്ണ് ഊരും… നീ ഊ… വേണ്ട.. ഞാനൊന്നും പറയുന്നില്ല…

നിന്റ കൂടെ കിടക്കാൻ വന്നിട്ട് നാളെ പ്രശ്നം വന്നാൽ നീ അവിടെ കൊണ്ട്പോയി പീ ഡിപ്പിച്ചു, ഇവിടെ കൊണ്ടുപോയി പീ ഡിപ്പിച്ചു എന്നൊക്കെ വാർത്ത വരൂ.. അവിടേക്കും ഇവിടെക്കുമൊക്കെ അണിഞ്ഞൊരുങ്ങി വന്നവൾ നിനക്കുള്ള ആപ്പടിപ്പ് എസ്ക്കേപ്പ് ആകും. അതുകൊണ്ട് മുത്തേ… ഇനിയെങ്കിലും സൂക്ഷിച്ചോ.. പിന്നെ കൂടെ കരയാൻ എന്നെ കിട്ടില്ല. “

മനസ്സ് മനുഷ്യനെ ആകെ അങ്കലാപ്പിലാക്കിയല്ലോ. ഈശ്വരാ… പേര് പേപ്പറിൽ വന്നാൽ..

മനസ്സ് പറഞ്ഞ്പേടിപ്പിച്ചതോടെ ഉള്ള ധൈര്യവും അങ്ങ് പോയി.

അപ്പൊ ദേ അടിക്കുന്നു ഫോൺ മറ്റവളാണ്.

” ടാ, നാളെ അമ്മ വീട്ടിൽ ഉണ്ടാകില്ല.. നാളെ നമുക്ക് കണ്ടാലോ… “

യ്യോ… പ്രോത്സാഹനം… മനുഷ്യനെ നേരെയാവാനും സമ്മതിക്കില്ല..

” ടാ, നീയെന്താ ആലോചിക്കുന്നത്.. വരോ? “

ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഫോൺ വെച്ചു.

അതിന് കാരണം മനസ്സിനുള്ളിലെ പിടിവലിയായിരുന്നു.

കുറെ പണിപ്പെട്ട് ഒപ്പിച്ച മുതലാണ്. ഒന്ന് ശരിക്ക് കാണാൻ ആഗ്രഹിച്ചതും. അതുകൊണ്ട് വരില്ലെന്ന് പറയാൻ ഒരു മടി. പക്ഷേ, സ്വന്തം മനസ്സ് തന്ന വാർണിങ് ” മോനെ നിനക്കുള്ള പണി വരുന്നുണ്ട് ” എന്നും പറഞ്ഞ് പിറകോട്ട് വലിക്കുന്നു.

അവസാനം കൂട്ടിക്കിഴിച്ചു കിട്ടിയ ഉത്തരം അവളോടങ്ങു പറഞ്ഞ്

” ഇല്ലെടി, അത് ശരിയാവില്ല.. ഞാൻ വരുന്നില്ല. നമുക്ക് എല്ലാം നിർത്തി നല്ല ഫ്രണ്ട്സ് ആകാം “

ഒറ്റ ശ്വാസത്തിൽ അതങ്ങ് പറഞ്ഞ് ആശ്വാസത്തോടെ ഒന്ന് ദീർഘനിശ്വാസം വിടുമ്പോൾ ദേ വരുന്നു അവളുടെ ചങ്കിടിപ്പിക്കുന്ന മറുപടി

” ഓഹ്, നിനക്കിപ്പോ വേറെ പെണ്ണുങ്ങളെ കിട്ടിയിട്ടുണ്ടാകും മിണ്ടാൻ അല്ലെ.. അതാണല്ലോ ഇന്നലെ വരെ കാണാൻ കൊതിയാണെന്ന് പറഞ്ഞവൻ പെട്ടന്ന് കാലു മാറിയത്. അല്ലേലും ഞങ്ങൾ പെണ്ണുങ്ങൾ വിഡ്ഢികളാ, “

ഞാനാകെ അന്തംവിട്ടിരുന്നു.

ഒന്ന് നന്നാകാമെന്ന് വെച്ചപ്പോൾ……

” ഹലോ…. അതല്ല.. ഞാൻ…. “

പറയാൻ സമ്മതിച്ചില്ല.. അതിന് മുൻപ് അവള് ഫോൺ കട്ട് ചെയ്ത്.

” ആ പോണെങ്കിൽ പോട്ടെ… നന്നായി… ഒരു കുറ്റബോധം കുറഞ്ഞല്ലോ. “

ഇനി ആരോടും അങ്ങനെ ഒന്നും പറയേം ചെയ്യേ ഇല്ല..

മനസ്സിൽ ഉറച്ച ഒരു തീരുമാനം എടുത്തു.

അന്ന് രാത്രി വിളിക്കാൻ കൈ തരിച്ചു. പല വട്ടം ഫോൺ എടുത്തു. പക്ഷേ, തീരുമാനം മാറ്റാതെ പിടിച്ചുനിന്നു.

പിറ്റേ ദിവസം രാവിലെ നല്ല ഉഷാർ ആയിരുന്നു. നല്ലവനാകാൻ തീരുമാനിച്ചതിന്റെ ആകാം.

ഇനി സിമ്മ് മാറ്റണം.. പഴയ കോൺടാക്ട് ഒക്കെ കളയണം.

സ്വന്തം തീരുമാനത്തിൽ മനസ്സ് സന്തുഷ്ടനായിരുന്നു.

ഉച്ച വരെ ഓടി ടൗണിൽ എത്തുമ്പോൾ ആണ് സിം മാറ്റുന്ന കാര്യം ഓർത്തത്.

അടുത്ത് കണ്ട മൊബൈൽ കടയിൽ വേഗം കയറി. ഒരു സിം ചോദിച്ച് നിൽകുമ്പോൾ തോളിൽ ഒരു കൈ..

എന്നെ പോലെ കാക്കി ആയിരുന്നു വേഷം.. പക്ഷേ തോളത്തു നക്ഷത്രം ഉണ്ടായിരുന്നു. എനിക്ക് നക്ഷത്രം എണ്ണാനായി എന്ന് ഞാൻ അറിഞ്ഞ നിമിഷം.

സിം മാറ്റും മുൻപ് അതോടൊപ്പം എന്നെയും തൂക്കി നെരെ സ്റ്റേഷൻ.

എനിക്കുള്ള പണി പോലീസ് വണ്ടിയിൽ വന്നപ്പോൾ മനസ്സ് പറഞ്ഞ പോലെ ഒറ്റ രാത്രി കൊണ്ട് ഞാനങ്ങു ഫേമസ് ആയി.

” പീ ഡനക്കേസിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ പല സ്തലങ്ങളിൽ കൊണ്ട്പോയി പീ ഡിപ്പിക്കുകയായിരുന്നു. “

വാർത്ത കേട്ട് ജയിലിൽ കിടന്ന് ഞാൻ ചിരിച്ചു, പിന്നെ കരഞ്ഞു.

” പല സ്ഥലങ്ങളിലേക്ക് വിളിച്ചപ്പോൾ ചുരിദാറിന് പകരം പണി എളുപ്പമാക്കാൻ സാരിയും ചുറ്റി വന്നിട്ട് ഇപ്പോൾ ഞാൻ ശശി.

വിളിച്ചതെന്റെ തെറ്റ്.. വന്നതോ……. “

ന്യൂസ്‌ ഓടിക്കൊണ്ടിരുന്നു.

ഞാൻ ചിരിച്ചു.

ന്നാലും ന്റെ മനസ്സേ.. ഈ പണി ഇച്ചിരി നേരത്തെ നീ പറഞ്ഞിരുന്നണെങ്കിൽ…..

അല്ലെങ്കിലും പോയ ബുദ്ധി അന വലിച്ചാൽ കിട്ടില്ലല്ലോ.

**************

ദയവ് ചെയ്ത് കഥയെ കഥയായി മാത്രം കാണുക 🙏🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *