നീ ഇപ്പൊ പറയാൻ പോകുന്ന വാക്കുകൾ ഞാനും നീയും ഒന്നുമല്ലാതിരുന്ന കാലത്ത്……..

തനിയെ

Story written by Riya Ajas

വർഷങ്ങൾക്ക് ശേഷം ഞാൻ അവനെ കാണുമ്പോൾ അവൻ്റെ കയ്യിൽ തുങ്ങി 3 വയസ്സ് തോന്നിക്കുന്ന ഒരാൺക്കുട്ടിയും ഉണ്ടായിരുന്നു.

അവരിൽ രണ്ടുപേർക്കും ഇടയിൽ ഞാൻ തിരഞ്ഞത് മൂന്നാമതൊരാളെ യായിരുന്നു… ആ മൂന്നു വയസ്സ് വയസ്സുകാരന്റെ അമ്മയെ…

ഇത്രയും വർഷങ്ങൾ കൂടി കണ്ടിട്ടും… എനിക്ക് ഒരു അപരിചിതത്വവും അവനോടു തോന്നിയില്ല…

കാരണം ഈ വർഷങ്ങൾ അത്രയും ഞാൻ ജീവിച്ചത് അവൻറെ ഓർമ്മകളിൽ തന്നെയാണ്…

ഭർത്താവ് കുട്ടികൾ … എന്ന അവൻറെ ചോദ്യത്തിന്..

നീ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയതുപോലെ നിനക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടില്ല;ശ്രമിച്ചാലും എനിക്കതിന് കഴിയില്ല ….

അതിന് മറുപടിയെന്നോണം വിദൂരതയിലേക്ക് നോക്കി ഒരു നെടുവീർപ്പ് ഇട്ടു അവൻ .

അന്ന് സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ലല്ലോ.

അതിനേക്കാൾ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ന് ഞാൻ നിന്റെ ഓർമ്മകളിൽ ജീവിക്കുന്നത് , എൻറെ മറുപടി അവനെ അസ്വസ്ഥമാക്കി എന്ന് തോന്നുന്നു..,

യാത്ര പറഞ്ഞ് പിരിയുമ്പോൾ എന്നിലെ പെണ്ണിന്റെ ആകാംക്ഷയാണോ മനസ്സിന്റെ വെബലാണോ: ആ മൂന്ന് വയസ്സുകാരൻറെ അമ്മയെ തിരക്കി..

തന്നെ പോലെ തന്നെ ഞാനുo ഇവനും ഒറ്റയ്ക്കാണ് . ഇവന് മൂന്ന് മാസം പ്രായമുള്ളപ്പോൾ…

പറഞ്ഞ് തീർക്കാൻ സമ്മതിച്ചില്ല… എനിക്ക് നിൻ്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും അറിയണ്ട.

അത് അല്ല…താനും ഒറ്റക്ക് അല്ലേ ഇവൻ്റെ അമ്മയയിട്ട്…

വേണ്ട… എന്നെ വിട്ട് നീ മറ്റാർക്കോ സ്വന്തമായപ്പോൾ നീ എന്നെങ്കിലും തിരിച്ചുവരുമെന്ന് ഓർത്തല്ല ഞാൻ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചത്.

നീ ഇപ്പൊ പറയാൻ പോകുന്ന വാക്കുകൾ ഞാനും നീയും ഒന്നുമല്ലാതിരുന്ന കാലത്ത് ഒരുപാട് കേൾക്കാൻ കൊതിച്ചതാണ് …പക്ഷേ ഇന്ന് ഇതിന് പ്രസക്തിയില്ല …

ഒരുപാട് രാത്രികളിൽ കരഞ്ഞ് ഒരുപാട് പകലുകളിൽ ഉരുകിയതാണ് .

ഈ ജന്മം ഒരുമിച്ചുണ്ടായിരുന്ന നാളുകളിലെ ഓർമ്മകളുണ്ട് എനിക്ക് ജീവിക്കാൻ …

അവനിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് അതിൻറെ പ്രതിഷേധം കണ്ണുകളിലൂടെ അറിയിക്കുന്നുണ്ടായിരുന്നു

എന്തുതന്നെയായാലും ഇനി അവനിലേക്ക് ഒരു തിരിച്ചുപോക്ക് ഇല്ല ….ഒരിക്കൽ ഇട്ടെറിഞ്ഞ് പോയവൻ എല്ലാം നഷ്ടപ്പെട്ട്, ഒരു പകരക്കാരിയാവാൻ തിരികെ വിളിക്കുമ്പോൾ ഞാനെന്തിന് പോണം . ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *