പക്ഷെ ഞങ്ങൾ ഓടുന്ന സ്ഥലത്തെല്ലാം ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകൾ ഉണ്ട്…. പെട്ടെന്ന് അവിടെയെല്ലാം പുക വന്ന് മൂടി…..

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

എന്റെയൊരു സുഹൃത്തിനു വേണ്ടി അവർക്ക് സംഭവിച്ചത് ഞാൻ എഴുതുന്നു

എന്റെ പേര് ജെന്നിഫർ…. എനിക്കുണ്ടായ അനുഭവമാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്

ഒരു ദിവസം രാത്രിയിൽ ഉറങ്ങിയപ്പോൾ ഞാനൊരു സ്വപ്നം കണ്ടു… സ്വപ്നത്തിൽ ഞാനും എന്റെ അനിയത്തിയും കൈ പിടിച്ച് എവിടേക്കോ ഓടുന്നു…. നല്ല സന്തോഷത്തിലാണ് ഞങ്ങൾ…. രാത്രിയിലാണ്, പക്ഷെ ഞങ്ങൾ ഓടുന്ന സ്ഥലത്തെല്ലാം ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകൾ ഉണ്ട്…. പെട്ടെന്ന് അവിടെയെല്ലാം പുക വന്ന് മൂടി… പരസ്പരം കാണാൻ പറ്റാത്ത തരത്തിൽ…. അപ്പോൾ അനിയത്തി എന്റെ കൈ തട്ടിമാറ്റി തിരിച്ചോടി…. എനിക്കാണെങ്കിൽ തിരിച്ചോടാനും പറ്റുന്നില്ല… അവളെ കാണാനും പറ്റുന്നില്ല…

പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത തോന്നി ഞാനൊന്നു പിടഞ്ഞു…. ആ പിടച്ചിൽ ന്റെ കണ്ണ് തുറന്നു… അപ്പോഴാണ് സ്വപ്‌നമാണെന്ന്‌ മനസിലായതും, ഞാൻ റൂമിലാണെന്നു മനസ്സിലായതും… പക്ഷെ എന്തോ ഒരു അദൃശ്യ ശക്തിയുടെ സാമിപ്യം എനിക്കവിടെ തോന്നി, കാരണം ഞാൻ ബെഡിൽ കിടക്കുന്നതുപോലല്ല എനിക്ക് തോന്നിയത്, ആരോ എന്നെ ഉയർത്തി പിടിച്ചേക്കുന്നപോലെ…. പിന്നീട് എന്തോ മുരളുന്നപോലെ ശബ്ദവും

എനിക്ക് സൈഡിലെ ഭിത്തി മാത്രമേ കാണാൻ പറ്റുന്നുള്ളൂ….. എന്റെ കണ്ണനക്കാൻ പറ്റുന്നില്ല, തല തിരിക്കാൻ പറ്റുന്നില്ല, ശബ്ദം പുറത്ത് വരുന്നില്ല, കയ്യും കാലും അനക്കാൻ പറ്റുന്നില്ല, ശരീരം ആകെ തളർന്ന ഒരു അവസ്ഥ… ആകെ പേടിച്ചു….ഒന്നുറക്കെ കരയണമെന്നു തോന്നി… പക്ഷെ പറ്റുന്നില്ല….

നാലഞ്ചു ആളുകൾ മുകളിൽ കയറിയ ഒരു ശക്തി….. രണ്ടും കല്പ്പിച്ചു കൈവിരൽ കൊണ്ട് കുരിശു വരയ്ക്കാൻ ശ്രമിച്ചു…. നടന്നില്ല….. പിന്നീട് സർവ ശക്തിയുമെടുത്തു വായുവിൽ വിരലുകൊണ്ട് കുരിശു വരച്ചു,മനസ്സിൽ പ്രാത്ഥിച്ചു…. അപ്പോൾ പതുക്കെ അതുവരെയുള്ള ശക്തി കുറഞ്ഞുവന്ന് പതുക്കെ എന്റെ ശരീരം ബെഡിലേക്കു ആകുന്നതു ഞാനറിഞ്ഞു

ശരീരം വിറക്കുന്നുണ്ടായിരുന്നു, തൊണ്ട വരണ്ടുപോയി, അതുവരെ അവിടുണ്ടായിരുന്ന ആ മുരൾച്ച ഇല്ലാതായി…എഴുനെൽക്കണമെന്നു ഉണ്ടായിരുന്നു പിടിച്ചിട്ട് അനങ്ങിയില്ല…. കണ്ണടച്ച് കുറെ നേരം പ്രാത്ഥിച്ചു…. രാത്രിയെ ശപിച്ചു…. ഒന്ന് നേരം വെളുത്താൽ മതിയെന്ന് പ്രാത്ഥിച്ചു… ആ രാത്രി…. എന്റെ ജീവിതത്തിൽ മറക്കാനെനിക്ക് പറ്റില്ല… എന്റെ കൂടെ എപ്പോഴും ആരോ ഉണ്ടെന്ന തോന്നൽ….. അറിയില്ല…

***********************

NB: ഈയൊരു അവസ്ഥയെ Sleep paralysis എന്നൊക്കെ പറയുമെങ്കിലും ഈ അവസ്ഥയിൽ വേറെയൊന്നും കാണാതെ ഒരു അദൃശ്യ ശക്തി, അല്ലെങ്കിലൊരു പ്രേതം കൂടെയുള്ളപോലെ തോന്നാൻ കാരണമെന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല….

Related Posts

Leave a Reply

Your email address will not be published. Required fields are marked *